പ്രധാനമന്ത്രിയുടെ ഓഫീസ്
ഭിന്നിച്ചുനിൽക്കുന്ന ഇന്നത്തെ ലോകത്ത് ഇന്ത്യയുടെ സഖ്യരൂപീകരണ രീതിയെക്കുറിച്ച് പ്രതിപാദിക്കുന്ന ലേഖനം പ്രധാനമന്ത്രി പങ്കുവെച്ചു
പോസ്റ്റഡ് ഓണ്‍:
17 SEP 2026 2:34PM by PIB Thiruvananthpuram
ആർ.പി.ജി എന്റർപ്രൈസസ് ചെയർമാൻ ശ്രീ ഹർഷ് ഗോയങ്ക എഴുതിയ ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു. വിവിധ രാജ്യങ്ങൾ തമ്മിൽ ഭിന്നിച്ചുനിൽക്കുന്ന ഇന്നത്തെ ലോകത്ത്, പരസ്പരം മത്സരിക്കുന്ന വൻശക്തികളുമായുള്ള ബന്ധം സന്തുലിതമായി നിലനിർത്തുന്നതിനും ഇന്ത്യയുടെ തന്ത്രപരമായ താല്പര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനുമൊപ്പം, സഖ്യങ്ങൾ പടുത്തുയർത്തുന്നതിൽ പ്രധാനമന്ത്രിയുടെ വിദേശനയ സമീപനം എങ്ങനെയാണ് കേന്ദ്രീകരിക്കുന്നത് എന്ന് വ്യക്തമാക്കുന്നതാണ് ഈ ലേഖനം. ബ്രിക്സ് (BRICS) ഉച്ചകോടിയിൽ അംഗീകരിച്ച 'ന്യൂഡൽഹി പ്രഖ്യാപനം' ഇന്ത്യയുടെ സഖ്യരൂപീകരണ സമീപനത്തിന്റെ ഉദാഹരണമായി ഈ ലേഖനത്തിൽ എടുത്തുപറയുന്നുണ്ടെന്ന് ശ്രീ മോദി പ്രസ്താവിച്ചു.
പ്രധാനമന്ത്രിയുടെ ഓഫീസ് 'എക്സ്'ൽ കുറിച്ചു:
"പരസ്പരം മത്സരിക്കുന്ന വൻശക്തികളുമായുള്ള ബന്ധം സന്തുലിതമായി നിലനിർത്തുന്നതിനും ഇന്ത്യയുടെ തന്ത്രപരമായ താല്പര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനുമൊപ്പം, ഭിന്നിച്ചുനിൽക്കുന്ന ലോകത്ത് സഖ്യങ്ങൾ പടുത്തുയർത്തുന്നതിൽ നരേന്ദ്ര മോദിയുടെ വിദേശനയ സമീപനം എങ്ങനെയാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്ന് ആർ.പി.ജി എന്റർപ്രൈസസ് ചെയർമാൻ ശ്രീ ഹർഷ് ഗോയങ്ക കുറിക്കുന്നു.
ഇന്ത്യയുടെ സഖ്യരൂപീകരണ സമീപനത്തിന്റെ ഉദാഹരണമായി ബ്രിക്സ് (BRICS) ഉച്ചകോടിയിൽ അംഗീകരിച്ച 'ന്യൂഡൽഹി പ്രഖ്യാപന'ത്തെ അദ്ദേഹം എടുത്തുപറയുന്നു."
***
SK
( റിലീസ് ഐ.ഡി: 2312075)
സന്ദര്‍ശക കൗണ്ടര്‍ : 6
ഈ റിലീസ് വായിക്കുക:
English
,
Urdu
,
हिन्दी
,
Marathi
,
Bengali
,
Bengali-TR
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada