വിദ്യാഭ്യാസ മന്ത്രാലയം
രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു രാഷ്ട്രപതി ഭവനിൽ രാജ്യത്തെ വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളോടൊപ്പം രക്ഷാബന്ധൻ ആഘോഷിച്ചു
പോസ്റ്റഡ് ഓണ്‍:
28 AUG 2026 5:01PM by PIB Thiruvananthpuram
രക്ഷാബന്ധൻ്റെ അടിസ്ഥാന മൂല്യങ്ങളായ സ്നേഹം, പരിചരണം, സംരക്ഷണം എന്നിവ പരിസ്ഥിതിയിലേക്ക് വ്യാപിപ്പിക്കാൻ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ഇന്ന് സ്കൂൾ വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്തു. രക്ഷാബന്ധൻ എന്നത് കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും മാത്രമല്ല, വൃക്ഷങ്ങൾ ഉൾപ്പെടെ ആർക്കും സ്നേഹബന്ധം കൈമാറാവുന്ന ആഘോഷമാണെന്ന് രാഷ്ട്രപതി ഓർമ്മിപ്പിച്ചു.രാഷ്ട്രപതി ഭവനിൽ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സ്കൂൾ വിദ്യാർത്ഥികളോടൊപ്പം രക്ഷാബന്ധൻ ആഘോഷിക്കുകയായിരുന്നു അവർ.
പരിസ്ഥിതി സന്തുലിതാവസ്ഥയിലുണ്ടാകുന്ന അപചയത്തിൽ ആശങ്ക രേഖപ്പെടുത്തിയ രാഷ്ട്രപതി,ജീവൻ്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതമായ പ്രകൃതി സമതുലിതാവസ്ഥ സംരക്ഷിക്കുന്നതിനായി ചെടികളിലും മരങ്ങളിലും രാഖി കെട്ടാൻ കുട്ടികളോട് അഭ്യർത്ഥിച്ചു. വിദ്യാർത്ഥികളാണ് രാജ്യത്തിൻ്റെ ഭാവിയെന്ന് ചൂണ്ടിക്കാട്ടിയ രാഷ്ട്രപതി ,മരങ്ങൾ നട്ടുപിടിപ്പിക്കാനും അവ സംരക്ഷിക്കാനും എടുക്കുന്ന പ്രതിജ്ഞ ജീവിതകാലം മുഴുവൻ തുടരുന്ന പ്രതിജ്ഞാബദ്ധതയായി മാറണമെന്ന് കൂട്ടിച്ചേർത്തു.


രാജ്യത്തെ 17 സംസ്ഥാനങ്ങൾ,ഒരു കേന്ദ്രഭരണ പ്രദേശം,കേന്ദ്രീയ വിദ്യാലയ സംഘതൻ,നവോദയ വിദ്യാലയ സമിതി എന്നിവിടങ്ങളിൽ നിന്നായി 89 വിദ്യാർത്ഥികളും 32 അധ്യാപകരും അടക്കം 122 പേർ ഈ പ്രത്യേക ആഘോഷപരിപാടിയിൽ പങ്കെടുത്തു. പ്രത്യേക പരിഗണന അർഹിക്കുന്ന 13 കുട്ടികളും (CwSN) സംഘത്തിലുണ്ടായിരുന്നു.


രാജ്യതലസ്ഥാന സന്ദർശനത്തിൻ്റെ ഭാഗമായി,2026 ഓഗസ്റ്റ് 27 ന് വിദ്യാർത്ഥികൾ പ്രധാനമന്ത്രി സംഗ്രഹാലയ സന്ദർശിച്ചു.ഇന്ന് രാഷ്ട്രപതി ഭവനിൽ നടന്ന പരിപാടിക്ക് ശേഷം, രാഷ്ട്രപതി ഭവനും അമൃത് ഉദ്യാനവും സന്ദർശിച്ച് വിദ്യാർത്ഥികൾ ഗൈഡഡ് ടൂറിൽ പങ്കെടുത്തു.നിലവിൽ റായ്പിത്തോറ കൾച്ചറൽ കോംപ്ലക്സിൽ നടക്കുന്ന "ദി ലൈറ്റ് ആൻഡ് ദി ലോട്ടസ്: റെലിക്സ് ഓഫ് ദി എവേക്കൻഡ് വൺ" എന്ന പ്രദർശനത്തിൽ,വിശുദ്ധ ബുദ്ധ തിരുശേഷിപ്പുകളും സംഘം സന്ദർശിക്കും.വിദ്യാഭ്യാസ സന്ദർശനത്തിൻ്റെ ഭാഗമായി നാളെ (2026 ഓഗസ്റ്റ് 29) അവർ നാഷണൽ സയൻസ് സെൻ്റർ,നാഷണൽ വാർ മെമ്മോറിയൽ,ഇന്ത്യാ ഗേറ്റ് എന്നിവ സന്ദർശിക്കും.
***
( റിലീസ് ഐ.ഡി: 2304379)
സന്ദര്‍ശക കൗണ്ടര്‍ : 6