|
PIB Backgrounder
ഇന്ത്യയുടെ കൃഷി, അനുബന്ധ മേഖലകൾക്ക് പുതുയുഗം
വളർച്ച, അതിജീവനശേഷി, ഭക്ഷ്യസുരക്ഷ എന്നിവയെ മുന്നോട്ട് നയിക്കുന്നു
प्रविष्टि तिथि:
12 AUG 2026 5:36PM by PIB Thiruvananthpuram
കാർഷിക പരിവർത്തനത്തിന് ചാലകശക്തി
ഇന്ത്യയുടെ കാർഷികരംഗവും അനുബന്ധ മേഖലകളും ഗണ്യമായ പരിവർത്തനത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. വർദ്ധിച്ചുവരുന്ന ഉത്പാദനക്ഷമത, ശക്തമായ കർഷക പിന്തുണാ സംവിധാനങ്ങൾ, ഉയർന്ന അതിജീവനശേഷി എന്നിവയാൽ ഇത് അടയാളപ്പെടുത്തപ്പെട്ടു. തൊഴിൽശക്തിയുടെ ഏകദേശം 46.1 ശതമാനത്തിനും ഉപജീവനമാർഗമേകി കൃഷി, ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായി തുടരുകയാണ്. കന്നുകാലി വളർത്തലും മത്സ്യബന്ധനവും 5 മുതൽ 6 ശതമാനം വരെ സ്ഥിരതയാർന്ന വളർച്ച നിലനിർത്തുകയും ഗ്രാമീണ വരുമാനം ശക്തിപ്പെടുത്തുകയും കാർഷിക വൈവിധ്യവത്കരണത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
കഴിഞ്ഞ ദശകത്തിലെ സുസ്ഥിരമായ നയ ഇടപെടലുകൾ വായ്പ, ഇൻഷുറൻസ്, വിപണികൾ എന്നിവയിലേക്കുള്ള പ്രാപ്യത മെച്ചപ്പെടുത്തുകയും ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ സ്വീകാര്യത ത്വരിതപ്പെടുത്തുകയും ചെയ്തു.
ഭക്ഷ്യ സംസ്‌കരണം, സഹകരണ സ്ഥാപനങ്ങൾ, കന്നുകാലി വളർത്തൽ, ക്ഷീരമേഖല, മത്സ്യബന്ധന മേഖല എന്നിവയിലെ വർദ്ധിച്ചുവരുന്ന നിക്ഷേപങ്ങൾ കാർഷിക മൂല്യ ശൃംഖലയിലുടനീളം വലിയതോതിലുള്ള മൂല്യവർദ്ധനവ്, വരുമാന വൈവിധ്യവത്കരണം, തൊഴിലവസരങ്ങൾ എന്നിവ സാധ്യമാക്കുന്നു.
കാർഷിക സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തൽ
- കൃഷിയുടെയും അനുബന്ധ മേഖലയുടെയും മൊത്ത മൂല്യ വർധനവ് (ജി.വി.എ) 2014-15 ലെ 20.94 ലക്ഷം കോടി രൂപയിൽ നിന്ന് 2025-26 ൽ 52.08 ലക്ഷം കോടി രൂപയായി വർദ്ധിച്ചു.
- കൃഷി, കർഷകക്ഷേമ വകുപ്പിനുള്ള ബജറ്റ് വിഹിതം 2013-14 ൽ 27,663 കോടി രൂപയായിരുന്നത്, 2026-27 ൽ 1,40,528.78 കോടി രൂപയായി വർദ്ധിച്ചു.

വിളവെടുക്കുന്നത് ഉയർന്ന ഉത്പാദനം
- മൊത്തം ഭക്ഷ്യധാന്യ ഉത്പാദനം 2013-14 ലെ 265.05 ദശലക്ഷം ടണ്ണിൽ നിന്ന് 2025-26 ൽ 376.56 ദശലക്ഷം ടണ്ണായി വർദ്ധിച്ചു (മൂന്നാം മുൻകൂർ അടങ്കൽ).
- തോട്ടവിള കൃഷി ഉത്പാദനം 2013-14 ലെ 280.70 ദശലക്ഷം ടണ്ണിൽ നിന്ന് 2025-26 ൽ ഏകദേശം 377.78 ദശലക്ഷം ടണ്ണായി വർദ്ധിച്ചു (രണ്ടാം മുൻകൂർ അടങ്കൽ).
- എണ്ണക്കുരുക്കളുടെ ഉത്പാദനം 2014-15 ലെ 27.51 ദശലക്ഷം ടണ്ണിൽ നിന്ന് 2025-26 ൽ 43.06 ദശലക്ഷം ടണ്ണായി വർദ്ധിച്ചു (മൂന്നാം മുൻകൂർ അടങ്കൽ).
കർഷകരുടെ ഉപജീവനമാർഗം സുരക്ഷിതമാക്കുന്നു
പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (പി.എം-കിസാൻ)
- പദ്ധതി പ്രകാരം 23 ഗഡുക്കളായി 4.47 ലക്ഷം കോടിയിലധികം രൂപ നേരിട്ട് കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറിയിട്ടുണ്ട്.
- 23-ാം ഗഡു പ്രകാരം 9.49 കോടിയിലധികം കർഷകർക്ക് പ്രയോജനം ലഭിച്ചു, 18,984 കോടിയിലധികം രൂപ അനുവദിച്ചു.

പ്രധാനമന്ത്രി ഫസൽ ബീമാ യോജന (പി.എം.എഫ്.ബി.വൈ)
- 2016-17 ൽ ആരംഭിച്ചതിനുശേഷം, 92.46 കോടിയിലധികം കർഷക അപേക്ഷകൾ ഇൻഷുർ ചെയ്തിട്ടുണ്ട്.
- 2025 ഡിസംബർ വരെ 1.96 ലക്ഷം കോടി രൂപയുടെ ഇൻഷുറൻസ് ആനുകൂല്യ തുകകൾ വിതരണം ചെയ്തു. ഇത് ഏകദേശം 24.31 കോടി കർഷകർക്ക് പ്രയോജനം ചെയ്തു.
കുറഞ്ഞ താങ്ങു വില (എം.എസ്.പി)
- 2004-2014 കാലയളവിൽ 698.7 ദശലക്ഷം ടണ്ണായിരുന്ന മൊത്തം സംഭരണം 2014-2026 കാലയളവിൽ 1,229.2 ദശലക്ഷം ടണ്ണായി വർദ്ധിച്ചു.
- 2004-2014 കാലയളവിൽ 7.41 ലക്ഷം കോടി രൂപയായിരുന്ന മൊത്തം എം.എസ്.പി മൂല്യം 2014-2026 കാലയളവിൽ (2026 ഫെബ്രുവരി വരെ) 26.32 ലക്ഷം കോടി രൂപയായി വർദ്ധിച്ചു.
- ഗ്രേഡ് എ വിഭാഗത്തിൽപെട്ട നെല്ലിനുള്ള എം.എസ്.പി 2014-15 ൽ ക്വിൻ്റലിന് 1,400 രൂപയായിരുന്നത്, 2026-27 ൽ ക്വിൻ്റലിന് 2,461 രൂപയായി വർദ്ധിച്ചു.
- ഗോതമ്പിൻ്റെ എം.എസ്.പി 2014-15 ലെ ക്വിൻ്റലിന് 1,400 രൂപ എന്ന നിരക്കിൽ നിന്ന് 2026-27 ൽ ക്വിൻ്റലിന് 2,585 രൂപയായി വർദ്ധിച്ചു.
കിസാൻ ക്രെഡിറ്റ് കാർഡ് (കെ.സി.സി) പദ്ധതി
2026 ആഗസ്റ്റ് മൂന്ന് വരെയുള്ള കണക്കനുസരിച്ച്,
- 2025-26 ൽ രാജ്യത്തുടനീളം 7.28 കോടി കിസാൻ ക്രെഡിറ്റ് കാർഡ് (കെ.സി.സി) അക്കൗണ്ടുകൾ പ്രവർത്തനക്ഷമമാണ്.
- കിസാൻ ക്രെഡിറ്റ് കാർഡ് (കെ.സി.സി) പദ്ധതി പ്രകാരം തിരിച്ചടയ്ക്കാനുള്ള കുടിശ്ശിക തുക 10.08 ലക്ഷം കോടി രൂപയാണ്.
പ്രധാനമന്ത്രി കിസാൻ മാൻധൻ യോജന (പി.എം.കെ.എം.വൈ)
- 2026 ഫെബ്രുവരി വരെ ഏകദേശം 24.96 ലക്ഷം കർഷകർ ഈ പദ്ധതിയിൽ ചേർന്നിട്ടുണ്ട്.

സുസ്ഥിരമായ കൃഷിയിലേക്ക്
സോയിൽ ഹെൽത്ത് കാർഡ് (എസ്.എച്ച്.സി) പദ്ധതി
- 2026 ജൂലൈ വരെ 26.09 കോടി സോയിൽ ഹെൽത്ത് (മണ്ണ് ആരോഗ്യ) കാർഡുകൾ വിതരണം ചെയ്തിട്ടുണ്ട്.
- കൂടാതെ, മണ്ണിൻ്റെ ആരോഗ്യത്തെ സംബന്ധിച്ച് ഉപദേശങ്ങൾ നൽകുന്നതിനും വിവരാധിഷ്ഠിത കാർഷിക രീതികളെ പിന്തുണയ്ക്കുന്നതിനുമായി 70,002-ലധികം കൃഷി സഖികൾക്ക് പരിശീലനം നൽകിയിട്ടുണ്ട്.
പരമ്പരാഗത കാർഷിക വികസന പദ്ധതി (പി.കെ.വി.വൈ)
- പദ്ധതി ആരംഭിച്ചത് മുതൽ 2026 ജൂൺ വരെയുള്ള കണക്കനുസരിച്ച്, 33.63 ലക്ഷം കർഷകർക്ക് പ്രയോജനമേകിക്കൊണ്ട് 18.93 ലക്ഷം ഹെക്ടർ പ്രദേശം ഉൾപ്പെടുത്തിയിട്ടുണ്ട്.
വടക്കുകിഴക്കൻ മേഖലയ്ക്കായുള്ള ജൈവ മൂല്യ ശൃംഖല
വികസന ദൗത്യം (എം.ഒ.വി.സി.ഡി.എൻ.ഇ.ആർ)
- പദ്ധതി ആരംഭിച്ചത് മുതൽ 2026 ജൂൺ 30 വരെ 2.36 ലക്ഷം ഹെക്ടർ ഭൂമി ജൈവകൃഷിക്ക് കീഴിൽ കൊണ്ടുവന്നു. ഇത് 2.74 ലക്ഷം കർഷകർക്ക് പ്രയോജനം ചെയ്തു.

പ്രകൃതി കൃഷിയ്ക്കായുള്ള ദേശീയ ദൗത്യം (എൻ.എം.എൻ.എഫ്)
- 2025-26 സാമ്പത്തിക വർഷത്തിൽ, ഈ ദൗത്യത്തിന് കീഴിൽ 10.32 ലക്ഷം ഹെക്ടർ പ്രദേശം ഉൾക്കൊള്ളുന്നതും 20.93 ലക്ഷം കർഷകർ പങ്കാളികളാവുകയും ചെയ്തുകൊണ്ടുള്ള 18,893 ക്ലസ്റ്ററുകൾ രൂപവത്കരിച്ചു.
- 33.89 ലക്ഷം കർഷകരെ പ്രകൃതി കൃഷിയെക്കുറിച്ച് ബോധവത്കരിച്ചു.
- 22.47 ലക്ഷത്തിലധികം കർഷകർ പ്രകൃതി കൃഷി സാക്ഷ്യപ്പെടുത്തൽ സംവിധാനത്തിന് (എൻ.എഫ്.സി.എസ്) കീഴിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിൽ 14.43 ലക്ഷത്തിലധികം കർഷകർക്ക് സാക്ഷ്യപത്രം ലഭിച്ചു.
പ്രധാനമന്ത്രി കർഷക ഊർജ്ജ സുരക്ഷാ-ഉന്നമന മഹാ യജ്ഞം
(പി.എം. കുസും)
2026 ആഗസ്റ്റ് രണ്ടു വരെ,
- കാർഷിക ആവശ്യങ്ങൾക്കായി ഏകദേശം 11.49 ലക്ഷം പൊതു വൈദ്യുതിബന്ധമില്ലാത്ത സൗര ജലപമ്പുകൾ സ്ഥാപിച്ചിട്ടുണ്ട്.
- 15.89 ലക്ഷത്തിലധികം കാർഷിക പമ്പുകൾ വൈദ്യുതി വിതരണ ലൈൻ (ഫീഡർ) തലത്തിലുള്ള സൗരോർജ്ജവത്കരണത്തിലൂടെ പരിരക്ഷിക്കപ്പെട്ടിട്ടുണ്ട്.
- കർഷകരുടെ ഭൂമികളിലായി ഏകദേശം 1,726 മെഗാവാട്ട് വികേന്ദ്രീകൃത സൗരോർജ്ജ വൈദ്യുതോത്പാദന ശേഷി പ്രവർത്തനസജ്ജമാക്കി.
- രാജ്യത്തുടനീളമുള്ള 21.77 ലക്ഷത്തിലധികം കർഷകർക്ക് ഇതിൻ്റെ പ്രയോജനം ലഭിച്ചു.
എല്ലാവർക്കും ഭക്ഷണം ഉറപ്പാക്കൽ
- 2026 ഫെബ്രുവരി വരെയുള്ള കണക്കനുസരിച്ച്, ദേശീയ ഭക്ഷ്യസുരക്ഷാ നിയമ (എൻ.എഫ്.എസ്.എ) പ്രകാരം ലക്ഷ്യമിട്ടിരുന്ന 81.35 കോടി ആളുകൾക്ക് പകരം, സബ്സിഡി നിരക്കിൽ ഭക്ഷ്യധാന്യങ്ങൾ നൽകുന്നതിനായി സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും 80.56 കോടി ആളുകളെ കണ്ടെത്തിയിട്ടുണ്ട്.
- 2025 ഡിസംബർ വരെ രാജ്യത്തുടനീളം ഏകദേശം 79.8 കോടി ഗുണഭോക്താക്കളെ എൻ.എഫ്.എസ്.എയുടെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
- പൊതുവിതരണ സമ്പ്രദായത്തിലെ കമ്പ്യൂട്ടർവത്കരണം വഴി റേഷൻ ഗതാഗതത്തിനും വരുമാനം കൈകാര്യം ചെയ്യുന്നതിലുമുള്ള സഹായ പദ്ധതിയായ സാർത്ഥക് പി.ഡി.എസ് പദ്ധതിയ്ക്ക് കീഴിൽ അടുത്ത 5 വർഷത്തിനുള്ളിൽ 25,530 കോടി രൂപ കേന്ദ്രം ചെലവഴിക്കും.
- എൻ.എഫ്.എസ്.എയുടെ പരിധിയിൽ വരുന്ന 81.35 കോടി ആളുകളോടുള്ള ഇന്ത്യയുടെ പ്രതിബദ്ധത നിറവേറ്റുന്നതിനായി ഈ പദ്ധതി പ്രവർത്തിക്കും.
സഹകരണ സ്ഥാപനങ്ങളിലൂടെയും എഫ്.പി.ഒകളിലൂടെയും
ശക്തമായ ഗ്രാമീണ സ്ഥാപനങ്ങൾ കെട്ടിപ്പടുത്തൽ
- 2026 ജൂലൈ വരെ രാജ്യത്തുടനീളം 10,000 കർഷക ഉത്പാദക സംഘടനകൾ (എഫ്.പി.ഒ) രജിസ്റ്റർ ചെയ്തിട്ടുണ്ട്.
- 31 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 79,630 പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾക്ക് (പി.എ.സി.എസ്) കമ്പ്യൂട്ടർവത്കരണത്തിന് അനുമതി നൽകിയിട്ടുണ്ട്.
- 2026 ആഗസ്റ്റ് അഞ്ചു വരെ 63,707 പി.എ.സി.എസുകളെ സംരംഭക വിഭവ ആസൂത്രണം (ഇ.ആർ.പി) അധിഷ്ഠിത ദേശീയ സോഫ്റ്റ് വെയറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കൃഷിയിടങ്ങളെ വിപണികളുമായി ബന്ധിപ്പിക്കുന്നു
ദേശീയ കാർഷിക വിപണി (ഇ-നാം)
- 2026 ജൂൺ വരെ 1,656 ചന്തകൾ (മണ്ഡികൾ) സംയോജിപ്പിക്കപ്പെട്ടിട്ടുണ്ട്.
- 1.89 കോടി കർഷകരും 2.78 ലക്ഷം വ്യാപാരികളും ഇ-നാമിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കാർഷിക വിപണന അടിസ്ഥാന സൗകര്യങ്ങൾ (എ.എം.ഐ )
- 2026 ജൂലൈ വരെയുള്ള കണക്കനുസരിച്ച്, കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ 369.18 ലക്ഷം മെട്രിക് ടൺ സംഭരണശേഷിയുള്ള 12,353 സംഭരണ അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് അനുമതി ലഭിച്ചു.
കാർഷിക അടിസ്ഥാന സൗകര്യ ഫണ്ട് (എ.ഐ.എഫ്)
- 18,893 സംഭരണശാലകൾ, 3,110 ശീതീകൃത സംഭരണ കേന്ദ്രങ്ങൾ/ശീത ശൃംഖലാ പദ്ധതികൾ, 2,105 സംയോജിത പ്രാഥമിക, ദ്വിതീയ സംസ്‌കരണ യൂണിറ്റുകൾ എന്നിവയിലേക്ക് പലിശ ഇളവ് പിന്തുണ വ്യാപിപ്പിച്ചു.
ഭക്ഷ്യ സംസ്‌കരണ പരിഷ്‌കാരങ്ങൾ
ഭക്ഷ്യ സംസ്‌കരണത്തിന് മെച്ചപ്പെട്ട സാമ്പത്തിക സഹായം
- കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയത്തിനുള്ള ബജറ്റ് വിഹിതം 2014-15 ലെ 785.86 കോടി രൂപയിൽ നിന്ന് 2026-27 ൽ 4,064 കോടി രൂപയായി വർദ്ധിച്ചു.
ഭക്ഷ്യ സംസ്‌കരണ വ്യവസായത്തിനായുള്ള ഉത്പാദന ബന്ധിത
പ്രോത്സാഹന പദ്ധതി (പി.എൽ.ഐ.എസ്.എഫ്.പി.ഐ )
- 2026 ജൂൺ വരെ 3,271.44 കോടി രൂപയുടെ പ്രോത്സാഹനാനുകൂല്യങ്ങൾ വിതരണം ചെയ്തു.
- പദ്ധതി പ്രകാരം ഏറ്റെടുത്ത നിക്ഷേപങ്ങൾ, പ്രതിവർഷം 34 ലക്ഷം മെട്രിക് ടൺ ഭക്ഷ്യ സംസ്‌കരണ ശേഷി സൃഷ്ടിക്കുന്നതിൽ കലാശിച്ചു.
- പി.എൽ.ഐ പിന്തുണയുള്ള ഉത്പന്നങ്ങളുടെ വിൽപ്പന 2019-20 സാമ്പത്തിക വർഷത്തിൽ 58,758 കോടി രൂപയായിരുന്നത് 2025-26 സാമ്പത്തിക വർഷത്തിൽ 1,08,854 കോടി രൂപയായി വർദ്ധിച്ചു.
പ്രധാനമന്ത്രി കിസാൻ സമ്പദ യോജന (പി.എം.കെ.എസ്.വൈ)
- 2026 ജൂൺ വരെ, 1,256 പദ്ധതികൾ (വിളവെടുപ്പിനു ശേഷമുള്ള അടിസ്ഥാന സൗകര്യങ്ങളും സംസ്‌കരണ സൗകര്യങ്ങളും) പൂർത്തീകരിച്ചു അല്ലെങ്കിൽ പ്രവർത്തനക്ഷമമായി. ഇത് ഏകദേശം 37.76 ലക്ഷം കർഷകർക്ക് പ്രയോജനം ചെയ്തു.
- രാജ്യത്തുടനീളം 9.16 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിച്ചുകൊണ്ട് പ്രതിവർഷം 294.21 എൽ.എം.ടിയുടെ സംസ്‌കരണ-സംരക്ഷണ ശേഷി സൃഷ്ടിച്ചു.
ഇന്ത്യൻ കാർഷിക മേഖല ആഗോളതലത്തിലേക്ക്
- കാർഷിക കയറ്റുമതിയുടെ മൂല്യം 2014-15 ൽ 32.08 ബില്യൺ യു.എസ് ഡോളർ ആയിരുന്നിടത്ത് നിന്നും 2025-26 ൽ 54.70 ബില്യൺ യു.എസ് ഡോളറായി വർദ്ധിച്ചു, ഏകദേശം 70.5 ശതമാനം വളർച്ച രേഖപ്പെടുത്തി.
- സംസ്‌കരിച്ച ഭക്ഷ്യ കയറ്റുമതിയുടെ വിഹിതം 2014-15 ലെ 13.7 ശതമാനത്തിൽ നിന്ന് 2024-25 ൽ 20.4 ശതമാനമായി വർദ്ധിച്ചു, ഏകദേശം 49 ശതമാനമാണ് വർധന.
സാങ്കേതിക വിദ്യ കൃഷിയിട കവാടത്തിൽ
ഡിജിറ്റൽ കാർഷിക ദൗത്യത്തിന് കീഴിൽ
2026 ആഗസ്റ്റ് 3 വരെ,
- രാജ്യത്തുടനീളം 10.31 കോടിയിലധികം കർഷക ഐ.ഡികൾ സൃഷ്ടിച്ചു. കൂടാതെ, 2025-26 റാബി സീസൺ കാലയളവിൽ, രാജ്യത്തുടനീളമുള്ള 31.3 കോടിയിലധികം പ്ലോട്ടുകൾ ഉൾക്കൊള്ളുന്ന ഡിജിറ്റൽ വിള സർവേ (ഡി.സി.എസ്) 648 ജില്ലകളിലായി നടത്തി.
എ.ഐ അധിഷ്ഠിത സംരംഭങ്ങൾ:
- ദേശീയ കീട നിരീക്ഷണ സംവിധാനം (എൻ.പി.എസ്.എസ്)- 2026 ജൂലൈ വരെ, 73 വിളകളെ പിന്തുണയ്ക്കുന്ന 10,000-ത്തിലധികം വിപുലീകരണ തൊഴിലാളികൾ 436 കീടങ്ങളിൽ ഈ ഉപകരണം ഉപയോഗിക്കുന്നു.
- ഭാരത് വിസ്താർ- 2026 ജൂലൈ വരെ, ഈ പ്ലാറ്റ്‌ഫോം 3 ലക്ഷത്തിലധികം കർഷകർക്ക് സേവനം നൽകുകയും 72 ലക്ഷത്തിലധികം കർഷകരുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.
വിജ്ഞാനത്തിലൂടെ കർഷകരെ ശാക്തീകരിക്കൽ
കൃഷി വിജ്ഞാന കേന്ദ്രങ്ങൾ (കെ.വി.കെ)
2026 ജൂൺ വരെ,
- ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ (ഐ.സി.എ.ആർ) രാജ്യത്തുടനീളം 731 കൃഷി വിജ്ഞാന കേന്ദ്രങ്ങൾ സ്ഥാപിച്ചു.
- 2021-22 നും 2023-24 നും ഇടയിൽ ഏകദേശം 58.02 ലക്ഷം കർഷകർക്ക് പരിശീലനം നൽകി.
- 2024-25 ലെ ആദ്യ പത്ത് മാസങ്ങളിൽ 18.56 ലക്ഷം കർഷകർക്ക് കൂടി പരിശീലനം നൽകി.
കാർഷിക വൈവിധ്യവത്കരണവും അനുബന്ധ മേഖലകളുടെ വളർച്ചയും
ഗ്രാമീണ സാമ്പത്തിക വളർച്ചയുടെ ചാലകങ്ങളായി
കന്നുകാലികളും പാലുത്പന്നങ്ങളും
2014-15 മുതൽ കന്നുകാലി മേഖല 12.77 ശതമാനം സംയുക്ത വാർഷിക വളർച്ചാ നിരക്ക് (സി.എ.ജി.ആർ) രേഖപ്പെടുത്തിയിട്ടുണ്ട്. 2026-27 ലെ കേന്ദ്ര ബജറ്റിൽ, കേന്ദ്ര മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പിന് 6,153.46 കോടി രൂപ അനുവദിച്ചു.
- തദ്ദേശീയവും പ്രത്യേക വർഗത്തിൽ പെടാത്തതുമായ കന്നുകാലികളുടെ ഉത്പാദനക്ഷമത 2014-15 ൽ മൃഗമൊന്നിന് പ്രതിവർഷം 927 കിലോഗ്രാം ആയിരുന്നത്, 2024-25-ൽ 1,343.2 കിലോഗ്രാം ആയി വർദ്ധിച്ചു.
- 2014-15-ൽ ഒരു മൃഗത്തിന് പ്രതിവർഷം 1880 കിലോഗ്രാം ആയിരുന്ന എരുമകളുടെ ഉത്പാദനക്ഷമത വർദ്ധിച്ച്, 2024-25-ൽ ഇത് 2,365.2 കിലോഗ്രാം ആയി.
- 2014-15 ൽ ഒരു മൃഗത്തിന് പ്രതിവർഷം 1,648 കിലോഗ്രാം ആയിരുന്ന ശരാശരി കന്നുകാലി പാലുത്പാദനക്ഷമത 2024-25-ൽ 2,251 കിലോഗ്രാം ആയി.
പാൽ ഉത്പാദനത്തിൽ ആഗോളതലത്തിൽ ഇന്ത്യ ഒന്നാം സ്ഥാനത്താണ്, ആഗോള ഉത്പാദനത്തിൻ്റെ ഏകദേശം 25 ശതമാനം ഇന്ത്യ വഹിക്കുന്നു.
- രാജ്യത്തെ ആളോഹരി പാൽ ലഭ്യത 2024-25 ൽ പ്രതിദിനം 485 ഗ്രാമിലെത്തി. ആഗോളതലത്തിൽ പ്രതിദിനം 394 ഗ്രാം മാത്രമുള്ളപ്പോഴാണിത്.
- പാലുത്പാദനം 70 ശതമാനം വർദ്ധിച്ച് 2014-15 ലെ 146.31 ദശലക്ഷം ടണ്ണിൽ നിന്ന് 2024-25 ൽ 248 ദശലക്ഷം ടണ്ണായി ഉയർന്നു.
കോഴി, മാംസ ഉത്പാദനവും വർദ്ധിച്ചു, ആഗോളതലത്തിൽ മുട്ട ഉത്പാദനത്തിൽ ഇന്ത്യ രണ്ടാം സ്ഥാനത്തും മാംസ ഉത്പാദനത്തിൽ നാലാം സ്ഥാനത്തും എത്തി:
- മുട്ട ഉത്പാദനം 90 ശതമാനം ഉയർന്ന് 2014-15 ലെ 78.48 ബില്യൺ മുട്ടകൾ എന്ന നിലയിൽ നിന്ന് 2024-25 ൽ 149.11 ബില്യൺ മുട്ടകളായി വർദ്ധിച്ചു.
- 2014-15 ൽ പ്രതിശീർഷ മുട്ട ലഭ്യത 2014-15 ലെ പ്രതിവർഷം 62 മുട്ടകൾ എന്ന തലത്തിൽ നിന്ന് 2024-25 ൽ പ്രതിവർഷം 106 മുട്ടകളായി ഉയർന്നു.
- മാംസ ഉത്പാദനം 2014-15 ൽ 6.69 ദശലക്ഷം ടൺ ആയിരുന്നത്, 2024-25 ൽ 10.50 ദശലക്ഷം ടണ്ണായി വർദ്ധിച്ചു.
മത്സ്യബന്ധന അടിസ്ഥാന സൗകര്യങ്ങൾ, വിപണി പ്രാപ്യത,
വായ്പാ പിന്തുണ എന്നിവ ശക്തിപ്പെടുത്തൽ
നീല വിപ്ലവ സംരംഭങ്ങൾക്ക് കീഴിൽ മത്സ്യബന്ധനത്തിന് 2026-27 ലെ കേന്ദ്ര ബജറ്റ് 2,761.80 കോടി രൂപയെന്ന റെക്കോർഡ് തുക അനുവദിച്ചു.
- മത്സ്യ ഉത്പാദനം 2013-14 സാമ്പത്തിക വർഷത്തിൽ 95.79 ലക്ഷം ടണ്ണിൽ നിന്ന് 2024-25 ൽ 197.75 ലക്ഷം ടണ്ണിലെത്തി.
- സമുദ്രോത്പാദനം 2013-14 ൽ 3.64 ബില്യൺ യുഎസ് ഡോളറിൽ നിന്ന് 2025-26 ൽ ഏകദേശം 8.46 ബില്യൺ യു.എസ് ഡോളറായി വർദ്ധിച്ചു.
മത്സ്യബന്ധന അടിസ്ഥാന സൗകര്യങ്ങളും വിപണി പ്രാപ്യതയും
പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന (പി.എം.എം.എസ്.വൈ)
- 2026-27 ലെ കേന്ദ്ര ബജറ്റിൽ 2,500 കോടി രൂപ അനുവദിച്ചു.
2026 ഏപ്രിൽ വരെ, അംഗീകരിച്ച പ്രധാന പ്രവർത്തനങ്ങൾ:
- 28,489 മത്സ്യ ഗതാഗത, കൈകാര്യം ചെയ്യൽ യൂണിറ്റുകൾ
- ജീവനോടെയുള്ള മത്സ്യങ്ങളുടെ വിപണനത്തിനായി സജ്ജീകരിച്ച 1,394 യൂണിറ്റുകൾ, 6,018 മത്സ്യ കിയോസ്‌ക്കുകൾ, 117 ചില്ലറ മത്സ്യ വിപണികൾ
- 775 ശീതീകൃത സംഭരണ കേന്ദ്രങ്ങളും ഐസ് പ്ലാൻ്റുകളും, 24 മൊത്ത മത്സ്യ വിപണികളും
മത്സ്യബന്ധനത്തിനുള്ള സ്ഥാപനപരമായ വായ്പാ പിന്തുണ
- കിസാൻ ക്രെഡിറ്റ് കാർഡിന് (കെ.സി.സി) കീഴിൽ ലഭിച്ച 6.83 ലക്ഷം അപേക്ഷകളിൽ, 6.77 ലക്ഷം അപേക്ഷകൾ സ്വീകരിക്കപ്പെട്ടു. ഇതിൽ 4.82 ലക്ഷം അപേക്ഷകൾക്ക് കാർഡ് അനുവദിക്കുകയും ചെയ്തു. 2026 തുടക്കമായപ്പോഴേക്കും വായ്പാ ആവശ്യകതയിൽ നിന്ന് വായ്പാ ലഭ്യതയിലേക്കുള്ള അർത്ഥവർത്തായ പരിവർത്തനത്തെയാണ് ഇത് സൂചിപ്പിക്കുന്നത്.
- കെ.സി.സി ആനുകൂല്യങ്ങൾ 4.39 ലക്ഷം മത്സ്യത്തൊഴിലാളികളിൽ എത്തിയിട്ടുണ്ട്. 33 ലക്ഷം ഗുണഭോക്താക്കൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കി. മത്സ്യബന്ധനം കുറവുള്ള കാലയളവിൽ ശരാശരി 7.44 ലക്ഷം മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ഉപജീവന സഹായം ലഭിച്ചു.
അടിസ്ഥാന സൗകര്യങ്ങളിലൂടെയും സംരംഭകത്വത്തിലൂടെയും
കന്നുകാലി വളർത്തൽ ശക്തിപ്പെടുത്തൽ
ദേശീയ കന്നുകാലി ദൗത്യം
2026 ആഗസ്റ്റ് നാലിലെ കണക്കനുസരിച്ച്,
- കോഴി, ചെമ്മരിയാട്, ആട്, പന്നി, ഒട്ടകം, കുതിര, കഴുത എന്നിവയ്ക്കായി 4,084 ഇനം മെച്ചപ്പെടുത്തൽ പ്രജനന വർധക കേന്ദ്രങ്ങൾക്ക് അംഗീകാരം ലഭിച്ചു.
- ഗുണനിലവാരമുള്ള 1.61 ലക്ഷം മെട്രിക് ടൺ കാലിത്തീറ്റ വിത്ത് ഉൽപ്പാദിപ്പിച്ചു.
2026 ആഗസ്റ്റ് 11 ലെ കണക്കനുസരിച്ച്, ദേശീയ കന്നുകാലി ദൗത്യത്തിന് കീഴിലുള്ള സംരംഭകത്വ വികസന പരിപാടി,
- 1,386.18 കോടി രൂപയുടെ അംഗീകൃത സബ്സിഡിയോടെ 2,948.68 കോടി രൂപ മൊത്തം ചെലവ് വരുന്ന 4,321 പദ്ധതികൾക്ക് അംഗീകാരം ലഭിച്ചു.
മൃഗസംരക്ഷണ അടിസ്ഥാന സൗകര്യ വികസന ഫണ്ട് (എ.എച്ച്.ഐ.ഡി.എഫ്)
- 2026 ആഗസ്റ്റ് 4 വരെയുള്ള കണക്ക് പ്രകാരം, പ്രതിദിനം 418 ലക്ഷം ലിറ്റർ പാൽ സംസ്‌കരണ ശേഷിയും മൂല്യവർദ്ധിത ശേഷിയുമുള്ള പദ്ധതികൾക്ക് അംഗീകാരം ലഭിച്ചു.
ഭാരത് പശുധൻ
2026 ആഗസ്റ്റ് ആറു വരെ,
- രജിസ്റ്റർ ചെയ്ത കന്നുകാലി ഉടമകൾ: 9.84 കോടി, ലഭ്യമാക്കിയ പശു ആധാർ: 38.53 കോടിയിലധികം, എല്ലാ പ്രതിരോധ കുത്തിവെയ്പ്പുകളും: 168.67 കോടി.
ദേശീയ ക്ഷീര വികസന പരിപാടി (എൻ.പി.ഡി.ഡി)
2026 ജൂൺ വരെ,
- 36,611 പുതിയ ക്ഷീര സഹകരണ സംഘങ്ങൾ സംഘടിപ്പിച്ചു.
- 34,557 ഗ്രാമതല ക്ഷീര സഹകരണ സംഘങ്ങളെ ശക്തിപ്പെടുത്തി.
- പ്രതിദിനം 168 ലക്ഷം ലിറ്റർ പാൽ തണുപ്പിച്ച് സൂക്ഷിക്കാനുള്ള കാര്യക്ഷമത സൃഷ്ടിച്ചു.
- പാലിൻ്റെ ഗുണനിലവാര പരിശോധനയ്ക്കായി 76,748 ഉപകരണങ്ങൾ വിതരണം ചെയ്തു.
കന്നുകാലി പ്രജനനം, ഉത്പാദനക്ഷമത,
മൃഗാരോഗ്യം എന്നിവ മെച്ചപ്പെടുത്തൽ
- ഗ്രാമീണ മേഖലയിൽ പ്രവർത്തിക്കുന്ന വിവിധോദ്ദേശ്യ കൃത്രിമ ബീജസങ്കലന സാങ്കേതിക വിദഗ്ദ്ധരായ (മൈത്രി) ആകെ 47,687 പേർക്ക് പരിശീലനം നൽകി. 24 ഐ.വി.എഫ് ലബോറട്ടറികൾ സ്ഥാപിച്ചു, 48 ബീജശേഖരണ കേന്ദ്രങ്ങൾ അനുവദിച്ചു, കൂടാതെ 2026 ആഗസ്റ്റ് നാലു വരെ 28 അംഗീകൃത പശുക്കിടാരി വളർത്തൽ കേന്ദ്രങ്ങൾക്ക് ആർ.ജി.എം പ്രകാരം അംഗീകാരവും ലഭിച്ചു.
- കഴിഞ്ഞ അഞ്ച് വർഷത്തിനിടെ, രാജ്യവ്യാപക കൃത്രിമ ബീജസങ്കലന പരിപാടിയുടെ കീഴിൽ 17.27 കോടിയിലധികം കൃത്രിമ ബീജസങ്കലനങ്ങൾ നടത്തിയിട്ടുണ്ട്. ഇത് ഏകദേശം 5.98 കോടി കർഷകർക്ക് പ്രയോജനം ചെയ്തു.
- ത്വരിതപ്പെടുത്തിയ ഇനം മെച്ചപ്പെടുത്തൽ പരിപാടി: 2026 ആഗസ്റ്റ് നാലു വരെ, 7,959 ഭ്രൂണങ്ങൾ കൈമാറ്റം ചെയ്യപ്പെട്ടു, 1,666 ഗർഭധാരണങ്ങൾ ഉറപ്പാക്കപ്പെട്ടു, 1,223 കന്നുകുട്ടികൾ ജനിച്ചു. ഇതിൽ 1,142 എണ്ണം പെൺ കന്നുകുട്ടികളാണ്.
മൃഗങ്ങളുടെ ആരോഗ്യം ശക്തിപ്പെടുത്തലും
അപകടസാധ്യത ലഘൂകരിക്കലും
കന്നുകാലി ഉത്പാദനക്ഷമതയും വരുമാന സ്ഥിരതയും രോഗ നിയന്ത്രണവുമായി അടുത്ത് ബന്ധപ്പെട്ടിരിക്കുന്നു.
ദേശീയ മൃഗരോഗ നിയന്ത്രണ പരിപാടി (എൻ.എ.ഡി.സി.പി)
- 2026 മാർച്ച് വരെ, കുളമ്പുരോഗത്തിനുള്ള 132.49 കോടി ഡോസ് പ്രതിരോധ കുത്തിവെയ്പ്പുകൾ നൽകിയിട്ടുണ്ട്.
- ബ്രൂസെല്ലോസിസ് നിയന്ത്രണ പരിപാടി: തുടങ്ങിയത് മുതൽ 2026 മാർച്ച് വരെ രാജ്യത്ത് 4-8 മാസം പ്രായമുള്ള 3.17 കോടി പെൺ കന്നുകുട്ടികൾക്ക് ബ്രൂസെല്ലോസിസ് പ്രതിരോധ കുത്തിവെയ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മാത്രം ബ്രൂസെല്ലോസിസ് തടയുന്നതിനും കന്നുകാലികളുടെ ആരോഗ്യം ശക്തിപ്പെടുത്തുന്നതിനുമായി യോഗ്യരായ പെൺ കന്നുകുട്ടികൾക്ക് 296.74 ലക്ഷം പ്രതിരോധ കുത്തിവെയ്പ് ഡോസുകൾ നൽകി.
സഞ്ചരിക്കുന്ന മൃഗചികിത്സാ കേന്ദ്രങ്ങൾ (എം.വി.യു)
- 2026 ജൂലൈ വരെയുള്ള കണക്കനുസരിച്ച് 29 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 4,019 എം.വി.യുകൾ പ്രവർത്തിക്കുന്നുണ്ട്, 1962 എന്ന ടോൾ ഫ്രീ നമ്പർ വഴി വാതിൽപ്പടി മൃഗചികിത്സാ സേവനങ്ങൾ നൽകുന്നു.
- 119.77 ലക്ഷം കർഷകർക്ക് പ്രയോജനം ലഭ്യമാക്കുകയും, 245.05 ലക്ഷം മൃഗങ്ങളെ ചികിത്സിക്കുകയും ചെയ്തുകൊണ്ട്, കർഷകരുടെ ആത്മവിശ്വാസം ഗണ്യമായി വർദ്ധിപ്പിച്ച് കന്നുകാലി വളർത്തൽ മേഖലയെ ഒരു ലാഭകരമായ സംരംഭമായി പിന്തുണയ്ക്കുന്നു.
അവലംബം
The New Era of Indian Agriculture and Allied Sectors
***
(रिलीज़ आईडी: 2299144)
|