ഗിരിവര്‍ഗ്ഗകാര്യ മന്ത്രാലയം
azadi ka amrit mahotsav

പട്ടികവർഗ്ഗ സംരംഭകർക്ക് കൈത്താങ്ങ്: 1,000 പേരിലേക്ക് പങ്കാളിത്തമൊരുക്കാൻ വി സി എഫ് -എസ് ടി; 100 പേർക്ക് ധനസഹായവും ഇൻകുബേഷൻ പിന്തുണയും

प्रविष्टि तिथि: 06 AUG 2026 9:32PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ,കേന്ദ്ര സർക്കാർ പട്ടികവർഗ്ഗ  വിഭാഗങ്ങളുടെ സാമൂഹിക-സാമ്പത്തിക ശാക്തീകരണത്തിന് തങ്ങളുടെ വികസന അജണ്ടയിൽ മുൻഗണന നൽകിയിട്ടുണ്ട്.


ഈ ലക്ഷ്യം മുൻനിർത്തി, പട്ടികവർഗ്ഗ സംരംഭങ്ങളെയും സ്റ്റാർട്ടപ്പുകളെയും കണ്ടെത്തുന്നതിനും, ഇൻകുബേഷൻ, മെന്റർഷിപ്പ്, സാമ്പത്തിക സഹായം എന്നിവ ഉറപ്പാക്കുന്നതിനുമുള്ള പാതയൊരുക്കാൻ കേന്ദ്ര ഗോത്രകാര്യ മന്ത്രാലയം  ഇന്ന് ന്യൂഡൽഹിയിലെ കർത്തവ്യ ഭവൻ-1 ലെ കോൺഫറൻസ് ഹാളിൽ 10 സംസ്ഥാന-സാങ്കേതിക വ്യവസായ  ഇൻകുബേറ്ററുകളുമായി ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു .

ഐ.ഐ.എം കൽക്കട്ട ഇന്നൊവേഷൻ പാർക്ക്, ടി-ഹബ് ഫൗണ്ടേഷൻ, സ്റ്റാർട്ടപ്പ് തമിഴ്നാട്, സ്റ്റാർട്ടപ്പ് ഒഡീഷ, ഐ.ഐ.എം ഉദയ്പൂർ ഇൻകുബേഷൻ സെന്റർ, കേരള സ്റ്റാർട്ടപ്പ് മിഷൻ, പ്രൈം മേഘാലയ, കെ.ഐ.ഐ.ടി ടെക്നോളജി ബിസിനസ് ഇൻകുബേറ്റർ, ഫൗണ്ടേഷൻ ഫോർ ഇന്നൊവേഷൻ ആൻഡ് എന്റർപ്രണർഷിപ്പ് ഡെവലപ്‌മെന്റ് ,ഐ ഐ എം കാശിപ്പൂർ, നാഗാലാൻഡ്  എന്റർപ്രണർ സ്കൂൾ ഓഫ് ബിസിനസ് എന്നിവരുമായാണ് മന്ത്രാലയം ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചത്. രാജ്യമൊട്ടാകെയുള്ള പട്ടികവർഗ്ഗ സമൂഹങ്ങളിൽ നിന്നുള്ള നവീകരണാധിഷ്ഠിത സംരംഭകത്വത്തിന് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കാൻ ഈ സ്ഥാപനങ്ങൾ ഗോത്രകാര്യ മന്ത്രാലയവുമായി ചേർന്ന് പ്രവർത്തിക്കും.

 തന്റെ മുഖ്യപ്രഭാഷണത്തിൽ, തൊഴിൽ അന്വേഷകരെ മാത്രമല്ല, തൊഴിൽ ദാതാക്കളെയും സൃഷ്ടിക്കുക എന്നതാണ് സർക്കാർ  ലക്ഷ്യമെന്നു  ഊന്നിപ്പറഞ്ഞ കേന്ദ്ര ഗോത്രകാര്യ മന്ത്രി ശ്രീ ജൂവൽ ഓറം, ഗോത്രവർഗ്ഗ യുവാക്കളുടെ കഴിവുകളെ പ്രയോജനപ്പെടുത്തുന്നതിനും, കൂടുതൽ പട്ടികവർഗ്ഗ നവീന ആശയക്കാരെയും സംരംഭകരെയും കണ്ടെത്തി അവർക്ക് ആവശ്യമായ പിന്തുണ നൽകുന്നതിനും പ്രസംഗത്തിൽ  ഊന്നൽ നൽകി.

തുടർന്ന്, ഗോത്രകാര്യ സഹമന്ത്രി ശ്രീ ദുർഗാദാസ് ഉയ്കെ, ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ വികസിത ഭാരതം എന്ന കാഴ്ചപ്പാടിനെ ആവർത്തിച്ചു വ്യക്തമാക്കുകയും വിദ്യാഭ്യാസം, ആരോഗ്യം, ഡിജിറ്റൽ അടിസ്‌ഥാന സൗകര്യ വികസനം , നിർമ്മിത ബുദ്ധി  എന്നീ മേഖലകളിൽ ഗോത്രവിഭാഗങ്ങൾ കൈവരിച്ച വളർച്ചയെ  എടുത്തുപറയുകയും ചെയ്തു .

ഗോത്രവർഗ്ഗ സമൂഹങ്ങളുടെ ശേഷി തിരിച്ചറിയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്  മന്ത്രാലയ സെക്രട്ടറി ശ്രീമതി രഞ്ജന ചോപ്ര സംസാരിച്ചു. നവീകരണം  ഗോത്രവർഗ്ഗക്കാർക്ക് പുതുമയുള്ള  ഒന്നല്ലെന്നും, അത് അവരുടെ ജീവിതരീതിയുടെ ഭാഗമാണെന്നും അവർ നിരീക്ഷിച്ചു. പരമ്പരാഗത ഗോത്രവർഗ്ഗ സമ്പ്രദായങ്ങളിൽ നൂതനാശയങ്ങളുടെ സമ്പന്നമായ  ശേഖരമുണ്ടെന്നും, എന്നാൽ ആധുനിക ലോകത്ത് അത് പലപ്പോഴും നഷ്ടപ്പെട്ടുപോയിട്ടുണ്ടെന്നും, കൃത്യമായ തന്ത്രങ്ങളിലൂടെ അതിനെ വ്യവസ്ഥാപിതമാക്കേണ്ടതുണ്ടെന്നും അവർ പറഞ്ഞു.

രാജ്യത്തെ ആകെയുള്ള സ്റ്റാർട്ടപ്പുകളും പട്ടികവർഗ്ഗ  വിഭാഗങ്ങൾ നയിക്കുന്ന സ്റ്റാർട്ടപ്പുകളും തമ്മിലുള്ള വലിയ വിടവ് നികത്തുക, കൂടുതൽ പട്ടികവർഗ്ഗ സംരംഭകർക്ക് കൈത്താങ്ങാകുക എന്നിവയാണ് ഈ പങ്കാളിത്തത്തിന്റെ പ്രധാന മുൻഗണനകളെന്ന് അവർ വ്യക്തമാക്കി. ഈ കരാറിന് കീഴിലുള്ള ശ്രമങ്ങൾ അഭിലഷണീയമായിരിക്കണമെന്ന്  ആഹ്വാനം ചെയ്ത സെക്രട്ടറി, സമത്വത്തേക്കാൾ ഉപരി തുല്യതയുടെ പിന്തുണയ്ക്ക്  പ്രാധാന്യം നൽകുന്ന തത്വം അടിവരയിട്ടു പറഞ്ഞു. ഗോത്രവർഗ്ഗ സ്റ്റാർട്ടപ്പുകളും സംരംഭങ്ങളും വ്യത്യസ്തമായ ഒരു അവസ്ഥയിൽ നിന്നാണ് തുടക്കം കുറിക്കുന്നത് എന്നതിനാൽ, അവർക്ക് പ്രത്യേകവും ആസൂത്രിതവുമായ പിന്തുണയും വിപണി പരിചയവും നെറ്റ്‌വർക്കിംഗ് സൗകര്യങ്ങളും ആവശ്യമാണ്.

ജീവനോപാധികളുടെ സംയോജനം മെച്ചപ്പെടുത്തുക എന്നതിനർത്ഥം പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയും, പരമ്പരാഗത മാതൃകകൾക്കപ്പുറമുള്ള ആധുനിക ജീവനോപാധി അവസരങ്ങളുമായി അവരെ ബന്ധിപ്പിക്കുകയുമാണെന്ന് അവർ വിശദീകരിച്ചു. കേവലം ഉപജീവനത്തിനപ്പുറം, ഗോത്രവർഗ്ഗ സമൂഹങ്ങളെ ആധുനികവും മികച്ചതുമായ ജീവനോപാധികളിലേക്ക് നയിക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്ന് അവർ വ്യക്തമാക്കി. വെറുമൊരു ഉപജീവന മാർഗ്ഗം എന്നതിലുപരി, വാണിജ്യപരമായി ലാഭകരമായ സംരംഭങ്ങൾ ലക്ഷ്യമിട്ട് പ്രവർത്തിക്കാൻ അവർ ഇൻകുബേറ്ററുകളോട് ആഹ്വാനം ചെയ്തു.

 

ഗോത്രവർഗ യുവാക്കൾക്ക് മെന്റർഷിപ്പിലൂടെയും ശേഷി വർദ്ധിപ്പിക്കൽ പിന്തുണയിലൂടെയും പ്രാപ്തമാക്കുന്ന ഒരു ആവാസവ്യവസ്ഥയ്ക്കുള്ള മന്ത്രാലയത്തിന്റെ തുടർച്ചയായ പ്രതിജ്ഞാബദ്ധതയാണ് ഈ സംരംഭം പ്രതിഫലിപ്പിക്കുന്നത്.വിപണി, സാമ്പത്തിക സഹായം, നിക്ഷേപക നെറ്റ്‌വർക്കുകൾ എന്നിവയിലേക്കുള്ള പ്രാപ്യത ഉറപ്പാക്കുന്നതിലൂടെ നവീകരണാധിഷ്ഠിത സംരംഭങ്ങളുടെ വളർച്ച സുഗമമാക്കുകയും, 'ആത്മനിർഭർ ഭാരതം', 'വികസിത ഭാരതം  2047' എന്നീ കാഴ്ചപ്പാടുകൾക്ക് അനുസൃതമായി രാജ്യത്തെ വളർന്നുവരുന്ന സ്റ്റാർട്ടപ്പ് മേഖലയിലേക്ക് ഗോത്രവർഗ്ഗ സംരംഭകരെ സംയോജിപ്പിക്കുകയും ചെയ്യുക എന്നതാണ് ഇതുവഴി  ലക്ഷ്യമിടുന്നത്.
 
SKY
 
*******
 

(रिलीज़ आईडी: 2295873) आगंतुक पटल : 4
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी