പഞ്ചായത്തീരാജ് മന്ത്രാലയം
azadi ka amrit mahotsav

"സദ്ഭരണത്തിനായി മാറ്റങ്ങൾ കൊണ്ടുവന്ന പഞ്ചായത്തുകളുടെ 51 കഥകൾ" എന്ന സമാഹാരം കേന്ദ്ര സഹമന്ത്രി പ്രൊഫ. എസ്.പി. സിംഗ് ബാഗേൽ ന്യൂഡൽഹിയിൽ പ്രകാശനം ചെയ്തു

പഞ്ചായത്തീരാജ് മന്ത്രാലയത്തിൻ്റെ കാര്യക്ഷമമായ സി.പി.ജി.ആർ.എ.എം.എസ്. (CPGRAMS) പരാതി പരിഹാര സംവിധാനത്തിലൂടെ പഞ്ചായത്തുകളിലുള്ള പൊതുജനവിശ്വാസം ശക്തിപ്പെടുത്തിയ നടപടികൾ ഈ സമാഹാരം എടുത്തുകാട്ടുന്നു.

प्रविष्टि तिथि: 31 JUL 2026 8:20PM by PIB Thiruvananthpuram

കേന്ദ്ര പഞ്ചായത്തീരാജ്, മത്സ്യബന്ധന, മൃഗസംരക്ഷണ, ക്ഷീരവികസന സഹമന്ത്രി പ്രൊഫ. എസ്.പി. സിംഗ് ബാഗേൽ  "സദ്ഭരണത്തിനായി മാറ്റങ്ങൾ കൊണ്ടുവന്ന പഞ്ചായത്തുകളുടെ 51 കഥകൾ" എന്ന സമാഹാരം ഇന്ന് ന്യൂഡൽഹിയിൽ പ്രകാശനം ചെയ്തു. ചടങ്ങിൽ പഞ്ചായത്തീരാജ് മന്ത്രാലയം സെക്രട്ടറി ശ്രീ. വിവേക് ഭരദ്വാജും മന്ത്രാലയത്തിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു. പഞ്ചായത്തീരാജ് സംവിധാനവുമായി ബന്ധപ്പെട്ട എല്ലാ പങ്കാളികൾക്കും ഒരു വിലപ്പെട്ട പഠനസ്രോതസ്സും പ്രചോദനവുമായി ഈ സമാഹാരം വർത്തിക്കുമെന്ന് ചടങ്ങിൽ സംസാരിച്ച പ്രൊഫ. ബാഗേൽ പറഞ്ഞു. പരിഹരിക്കപ്പെടുന്ന ഓരോ പരാതിയും ഉത്തരവാദിത്തമുള്ളതും ജനപങ്കാളിത്തത്തോടെയുള്ളതും പൗരകേന്ദ്രീകൃതവുമായ ഭരണസംവിധാനം ശക്തിപ്പെടുത്തുന്നതിനുള്ള അർത്ഥവത്തായ ഒരു ചുവടുവെപ്പാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിന് അനുസൃതമായി, സി.പി.ജി.ആർ.എ.എം.എസ്. വഴി പൊതുപരാതികൾ സമയബന്ധിതമായി പരിഹരിക്കുന്നതിന് പഞ്ചായത്തീരാജ് മന്ത്രാലയം ഏറ്റവും ഉയർന്ന മുൻഗണനയാണ് നൽകിയിട്ടുള്ളതെന്ന് ശ്രീ. വിവേക് ഭരദ്വാജ് പറഞ്ഞു. രാജ്യത്തിൻ്റെ ഏറ്റവും വിദൂര പ്രദേശങ്ങളിൽ നിന്നുള്ള പരാതികൾ ഉൾപ്പെടെ പരിഹരിക്കാൻ നടത്തിയ നിരന്തരമായ ശ്രമങ്ങൾ, ഉത്തരവാദിത്തമുള്ളതും ജനസൗഹൃദപരവുമായ ഒരു പരാതി പരിഹാര സംവിധാനം ശക്തിപ്പെടുത്തുന്നതിനോടൊപ്പം പൊതുസ്ഥാപനങ്ങളിലുള്ള ജനവിശ്വാസം വർദ്ധിപ്പിക്കാനും    സഹായിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വിവിധ സംസ്ഥാനങ്ങളിലെ പഞ്ചായത്തീരാജ് വകുപ്പുകളുമായി സഹകരിച്ച് പഞ്ചായത്തീരാജ് മന്ത്രാലയം തയ്യാറാക്കിയ ഈ സമാഹാരത്തിൽ, കേന്ദ്രീകൃത പൊതുപരാതി പരിഹാര-നിരീക്ഷണ സംവിധാനം (CPGRAMS) വഴി ലഭിച്ച പൊതുപരാതികൾ വിജയകരമായി പരിഹരിച്ചതിൻ്റെ 51 പ്രചോദനാത്മകമായ കേസ് സ്റ്റഡികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പൗരന്മാരുടെ പരാതികൾ  സമയബന്ധിതമായും ഫലപ്രദമായും പരിഹരിക്കുന്നത് സേവന വിതരണം മെച്ചപ്പെടുത്തുന്നതിനും, ഉത്തരവാദിത്തബോധം ശക്തിപ്പെടുത്തുന്നതിനും, അടിസ്ഥാന പൗര സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും, താഴെത്തട്ടിലുള്ള ജനങ്ങളുടെ ജീവിതത്തിൽ പ്രകടമായ മാറ്റങ്ങൾ സൃഷ്ടിക്കുന്നതിനും എപ്രകാരം സഹായിക്കുന്നുവെന്ന് ഈ കഥകൾ വ്യക്തമാക്കുന്നു.

 

****


(रिलीज़ आईडी: 2292811) आगंतुक पटल : 4
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Gujarati