പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
azadi ka amrit mahotsav

84,084 കോടി രൂപയുടെ ബജറ്റ് വിഹിതത്തോടെ 'സമുദ്ര മന്ഥൻ' (ദേശീയ സമുദ്ര പര്യവേക്ഷണ പദ്ധതി) പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.

प्रविष्टि तिथि: 31 JUL 2026 4:21PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ യോഗം, പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിന്റെ കേന്ദ്ര മേഖല പദ്ധതിയായ 'സമുദ്ര മന്ഥൻ' – ദേശീയ സമുദ്ര പര്യവേക്ഷണ പദ്ധതിക്ക് അംഗീകാരം നൽകി. 2030-31 സാമ്പത്തിക വർഷം വരെ നടപ്പിലാക്കുന്നതിനായി 84,084 കോടി രൂപയുടെ ബജറ്റ് വിഹിതമാണ് ഇതിനായി അംഗീകരിച്ചിരിക്കുന്നത്.

ഇന്ത്യയുടെ വിശാലമായ ഓഫ്ഷോർ ഊർജ്ജ സാധ്യതകളെ പ്രയോജനപ്പെടുത്തുന്നതിനായി 2025-ലെ സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ വെച്ച് പ്രധാനമന്ത്രി പങ്കുവെച്ച ആധുനിക കാലത്തെ 'സമുദ്ര മന്ഥനം' എന്ന കാഴ്ചപ്പാടിന്റെ സാക്ഷാത്കാരമാണ് ഈ പദ്ധതി. ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും, ആഭ്യന്തര പര്യവേക്ഷണവും ഉൽപ്പാദനവും ത്വരിതപ്പെടുത്തുന്നതിനും, സാങ്കേതിക നേതൃത്വം പ്രോത്സാഹിപ്പിക്കുന്നതിനും, വികസിത ഭാരതം എന്ന കാഴ്ചപ്പാട് മുൻപോട്ട് കൊണ്ടുപോകുന്നതിനുമുള്ള ഒരു നിർണായക ചുവടുവയ്പ്പാണ് ഇത്.

സമുദ്ര പര്യവേക്ഷണ മൂല്യശൃംഖലയിലുടനീളമുള്ള സമഗ്രമായ ഇടപെടലുകൾ ഈ പദ്ധതി ഉൾക്കൊള്ളുന്നു. ഉയർന്ന ഗുണനിലവാരമുള്ള സീസ്മിക് ഡാറ്റയുടെ വൻതോതിലുള്ള ശേഖരണം, പ്രൊസസിംഗ്, വ്യാഖ്യാനം, ആഴക്കടലിലും അതിലും അ​ഗാധമായ സ്ഥലങ്ങളിലും ത്വരിതപ്പെടുത്തിയ പര്യവേക്ഷണ ഡ്രില്ലിംഗ്, പുതിയ മേഖലകളിലെ ശാസ്ത്രീയ ഡ്രില്ലിംഗ്, പൊതുവായ സമുദ്രോപരി ഉൽപ്പാദന-വിതരണ അടിസ്ഥാന സൗകര്യ വികസനം, ഒരു സംയോജിത ഓയിൽ & ഗ്യാസ് മാനുഫാക്ചറിംഗ് ആൻഡ് സർവീസസ് സോണിന്റെ സ്ഥാപനം എന്നിവ പദ്ധതി വാഗ്ദാനം ചെയ്യുന്നു. കൂടാതെ ഡിജിറ്റൽ പ്രോഗ്രാം മാനേജ്‌മെന്റ്, ശേഷി വർദ്ധനവ്, സാങ്കേതികവിദ്യ സ്വീകരിക്കൽ, പങ്കാളികളുടെ ഇടപെടൽ, അന്താരാഷ്ട്ര തലത്തിലുള്ള സഹകരണം എന്നിവയ്ക്കുള്ള പ്രത്യേക വ്യവസ്ഥകളും ഇതിൽ ഉൾപ്പെടുന്നു. രാജ്യത്തെ സമുദ്ര പര്യവേക്ഷണവും ഉൽപ്പാദനവും ത്വരിതപ്പെടുത്തുന്നതിന് ഒരു സംയോജിത ആവാസവ്യവസ്ഥ ഇത് സൃഷ്ടിക്കുന്നു.

600 മില്യൺ മെട്രിക് ടൺ ഓയിൽ ഇക്വവലന്റിന് (MMTOE) മുകളിലുള്ള കരുതൽ ശേഖര വർദ്ധനവിന് വഴിയൊരുക്കുക, സമുദ്ര പര്യവേക്ഷണ പ്രവർത്തനങ്ങൾ ഗണ്യമായി വർദ്ധിപ്പിക്കുക, ഉയർന്ന ആഭ്യന്തര എണ്ണ-വാതക ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുക, വൻതോതിലുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, 'മേക്ക് ഇൻ ഇന്ത്യ', 'ആത്മനിർഭർ ഭാരത്' എന്നിവയ്ക്ക് കീഴിൽ തദ്ദേശീയ നിർമ്മാണം ശക്തിപ്പെടുത്തുക, സമുദ്ര സാങ്കേതികവിദ്യകൾക്കും സേവനങ്ങൾക്കുമായി ആഗോളതലത്തിൽ മത്സരശേഷിയുള്ള ഒരു ആവാസവ്യവസ്ഥ വളർത്തിയെടുക്കുക എന്നിവയാണ് 'സമുദ്ര മന്ഥനി'ലൂടെ പ്രതീക്ഷിക്കുന്നത്. പര്യവേക്ഷണ, ഉൽപ്പാദന മൂല്യശൃംഖലയിലുടനീളം വലിയ നിക്ഷേപങ്ങൾ ആകർഷിക്കാനും, വ്യവസായം, നവീകരണം, സാമ്പത്തിക വളർച്ച എന്നിവയ്ക്ക് ദീർഘകാല അവസരങ്ങൾ സൃഷ്ടിക്കാനും ഈ പദ്ധതിക്ക് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഇന്ത്യ ഒരു വികസിത രാജ്യമായി മാറുന്നതിലേക്ക് കുതിക്കുമ്പോൾ, രാജ്യത്തിന്റെ ഓഫ്ഷോർ ഊർജ്ജ വിഭവങ്ങളെ പ്രയോജനപ്പെടുത്തുകയും, ദീർഘകാല ഊർജ്ജ സുരക്ഷ ശക്തിപ്പെടുത്തുകയും, സാങ്കേതിക ശേഷി വർദ്ധിപ്പിക്കുകയും, സാമ്പത്തിക രംഗത്തിനും ഭാവി തലമുറകൾക്കുമായി ശാശ്വതമായ മൂല്യം സൃഷ്ടിക്കുകയും ചെയ്യുന്ന ഒരു പരിവർത്തനാത്മക ദേശീയ സംരംഭമാണ് സമുദ്ര മന്ഥൻ.

കഴിഞ്ഞ ദശകത്തിൽ, അപ്‌സ്ട്രീം മേഖലയിലുടനീളം ​ഗവൺമെൻ്റ് പരിവർത്തനാത്മകമായ പരിഷ്കാരങ്ങൾ ഏറ്റെടുത്തിട്ടുണ്ട്. സമുദ്ര മേഖലയിലെ ഭൂരിഭാഗം പ്രദേശങ്ങളും പര്യവേക്ഷണത്തിനായി തുറന്നുകൊടുക്കൽ, നിയമനിർമ്മാണ, കരാർ ചട്ടക്കൂടുകൾ ആധുനികവൽക്കരിക്കൽ, നാഷണൽ ഡാറ്റാ റെപോസിറ്ററി ശക്തിപ്പെടുത്തൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ പരിഷ്കാരങ്ങളുടെ അടിത്തറയിൽ നിന്നുകൊണ്ട്, തന്ത്രപരമായ പൊതു നിക്ഷേപം, അത്യാധുനിക സാങ്കേതികവിദ്യകൾ, ലോകോത്തര അടിസ്ഥാന സൗകര്യം എന്നിവയിലൂടെ സമുദ്ര പര്യവേക്ഷണ രംഗത്ത് വേഗതയേറിയ ഒരു പുതിയ യുഗത്തിന് സമുദ്ര മന്ഥൻ തുടക്കമിടും

***

NK


(रिलीज़ आईडी: 2292504) आगंतुक पटल : 11
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Punjabi , Gujarati , Tamil , Kannada