ഫിഷറീസ്, ആനിമൽ ഹസ്ബൻഡറി & ഡയറി മന്ത്രാലയം
azadi ka amrit mahotsav

കേരളത്തിൻ്റെ പരമ്പരാഗത മത്സ്യബന്ധന മേഖല

प्रविष्टि तिथि: 28 JUL 2026 4:02PM by PIB Thiruvananthpuram
കേരളം ഉൾപ്പെടെയുള്ള എല്ലാ സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെയും മത്സ്യബന്ധന മേഖലയുടെ സമഗ്ര വികസനത്തിനായി  ഇന്ത്യാ ഗവണ്‍മെൻ്റിന് കീഴിലുള്ള ഫിഷറീസ് വകുപ്പ് (DoF, GoI) വിവിധ പദ്ധതികൾ നടപ്പിലാക്കി വരുന്നു. നീല വിപ്ലവ പദ്ധതി, മത്സ്യത്തൊഴിലാളികൾക്കും മത്സ്യകർഷകർക്കും വേണ്ടിയുള്ള കിസാൻ ക്രെഡിറ്റ് കാർഡ് (KCC), ഫിഷറീസ് ആൻഡ് അക്വാകൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെൻ്റ്  ഫണ്ട് (FIDF), പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന (PMMSY), പ്രധാനമന്ത്രി മത്സ്യ കിസാൻ സമൃദ്ധി സഹ്-യോജന (PM-MKSSY) എന്നിവ ഇതിൽ ഉൾപ്പെടുന്നു. മത്സ്യോത്പാദനം വർദ്ധിപ്പിക്കുക, ജലസ്രോതസ്സുകളുടെ സുസ്ഥിര ഉപയോഗം പ്രോത്സാഹിപ്പിക്കുക, മത്സ്യബന്ധന അടിസ്ഥാന സൗകര്യങ്ങളും മൂല്യ ശൃംഖലയും മെച്ചപ്പെടുത്തുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, മത്സ്യത്തൊഴിലാളികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുക, മത്സ്യത്തൊഴിലാളികളുടെയും മത്സ്യകർഷകരുടെയും സാമൂഹികവും സാമ്പത്തികവുമായ സ്ഥിതി മെച്ചപ്പെടുത്തുക എന്നിവയാണ് ഈ സംരംഭങ്ങളുടെ ലക്ഷ്യം.
 
 
കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലും ഈ സാമ്പത്തിക വർഷത്തിലും (2026-27 സാമ്പത്തിക വർഷം) പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന (PMMSY) പ്രകാരം കേരളത്തിനായി ₹1,413.91 കോടി രൂപയുടെ മത്സ്യബന്ധന വികസന പദ്ധതികൾക്ക്  ഇന്ത്യാ ഗവണ്‍മെൻ്റിന് കീഴിലുള്ള ഫിഷറീസ് വകുപ്പ് അംഗീകാരം നൽകിയിട്ടുണ്ട്.. മത്സ്യബന്ധന നിരോധന കാലയളവിൽ മത്സ്യത്തൊഴിലാളികൾക്ക് ഉപജീവന സഹായം, പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ബോട്ടുകളും വലകളും വാങ്ങുന്നതിനുള്ള പിന്തുണ, സംയോജിത ആധുനിക തീരദേശ മത്സ്യബന്ധന ഗ്രാമങ്ങൾ സ്ഥാപിക്കൽ, കാലാവസ്ഥയെ പ്രതിരോധിക്കുന്ന തീരദേശ മത്സ്യബന്ധന ഗ്രാമങ്ങൾ സ്ഥാപിക്കൽ, ബിവാൾവ് (ചിപ്പി, കക്ക തുടങ്ങിയവ) കൃഷി, കൂടു കൃഷി, അലങ്കാര മത്സ്യബന്ധനം, മത്സ്യ വിപണികളും കിയോസ്‌ക്കുകളും, കോൾഡ് ചെയിൻ സൗകര്യങ്ങൾ, ലൈവ് ഫിഷ് വെൻഡിംഗ് സെൻ്ററുകൾ, ആവശ്യകത അടിസ്ഥാനമാക്കിയുള്ള പരിശീലനവും നൈപുണ്യ വികസന പരിപാടികളും, മത്സ്യബന്ധന തുറമുഖങ്ങളുടെയും വിപണന സൗകര്യങ്ങളുടെയും വികസനം തുടങ്ങിയവ അംഗീകൃത പദ്ധതികളിൽ ഉൾപ്പെടുന്നു. കേരളത്തിൻ്റെ   മത്സ്യബന്ധന മേഖലയുടെ ഉപജീവനമാർഗ്ഗവും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തുക എന്നതാണ് ഈ സംരംഭങ്ങളുടെ ലക്ഷ്യം.
 
 
കേന്ദ്ര  ഗവണ്‍മെൻ്റ്  ത്രൈമാസ അടിസ്ഥാനത്തിൽ മണ്ണെണ്ണ (SKO) അനുവദിക്കുന്നു, എന്നാൽ പൊതുവിതരണ സംവിധാനം (PDS) മുഖേന അത് വിതരണം ചെയ്യുന്നതിനുള്ള ഉത്തരവാദിത്തം പൂർണ്ണമായും അതത് സംസ്ഥാന  ഗവണ്‍മെൻ്റുകൾക്കോ കേന്ദ്രഭരണ പ്രദേശ ഭരണകൂടങ്ങൾക്കോ ആണ്. മണ്ണെണ്ണ പൊതുജനാരോഗ്യത്തിന് ഹാനി വരുത്തുന്ന മലിനീകരണ സാധ്യതയുള്ള ഒരു ഇന്ധനമായതിനാൽ, 2010–11 മുതൽ കേരളം ഉൾപ്പെടെ എല്ലാ സംസ്ഥാനങ്ങൾക്കും പൊതുവിതരണ സംവിധാനം മുഖേനയുള്ള മണ്ണെണ്ണ വിഹിതം പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം (MoP&NG) ക്രമേണ കുറച്ചു കൊണ്ട് വന്നു. 21 സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ പൊതുവിതരണ സമ്പ്രദായം മണ്ണെണ്ണ മുക്തമായി മാറിയിരിക്കുന്നു. കേരള  ഗവണ്‍മെൻ്റ്   ഉൾപ്പെടെയുള്ള പങ്കാളികളുമായി കൂടിയാലോചന നടത്തിയ ശേഷം 2025-26 മുതൽ 2027-28 വരെയുള്ള കാലയളവിലേക്ക്  ഗവണ്‍മെൻ്റ്   ഒരു പുതിയ "PDS മണ്ണെണ്ണ വിഹിത നയം" രൂപീകരിച്ചു. പ്രസ്തുത നയം അനുസരിച്ച്, പാചകം, വെളിച്ചം, പ്രത്യേക ആവശ്യങ്ങൾ എന്നിവയ്ക്കായി ത്രൈമാസ അടിസ്ഥാനത്തിൽ "PDS SKO" എന്ന ഒറ്റ വിഭാഗത്തിൽ സംസ്ഥാന /കേന്ദ്രഭരണ പ്രദേശങ്ങൾക്ക് വിഹിതം നൽകുന്നു. പാചകം, വിളക്കുകൾ എന്നിവയ്ക്കോ മത്സ്യബന്ധനം, മേളകൾ, പ്രദർശനങ്ങൾ, പകർച്ചവ്യാധികൾ അല്ലെങ്കിൽ പ്രകൃതി ദുരന്തങ്ങൾ പോലുള്ള പ്രത്യേക ആവശ്യങ്ങൾക്കോ അനുവദിച്ച മണ്ണെണ്ണ എങ്ങനെ വിതരണം ചെയ്യണമെന്ന് തീരുമാനിക്കാൻ സംസ്ഥാന  ഗവണ്‍മെൻ്റുകൾക്ക് സ്വാതന്ത്ര്യമുണ്ട്. സംസ്ഥാനത്തിനുള്ളിൽ ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യുന്ന മണ്ണെണ്ണയുടെ യോഗ്യതാ മാനദണ്ഡവും അളവും അതാത്  ഗവണ്‍മെൻ്റുകൾക്ക് നിർണ്ണയിക്കാം.
 
 
പുതിയ നയപ്രകാരം, 2025-26 വർഷത്തേക്ക് കേരള ഗവണ്‍മെൻ്റിന്  22,704 KL PDS SKO അനുവദിച്ചു, 2024-25 വർഷത്തേക്കുള്ള ആകെ വിഹിതം 4,368 KL PDS SKO ആയിരുന്നു, ഇത് 419.78% വർദ്ധന  കാണിക്കുന്നു. 2025-26 സാമ്പത്തിക വർഷത്തിൽ അനുവദിച്ച 22,704 KL ൽ നിന്ന് 17,724 KL വർദ്ധിച്ചു, അതേസമയം 4,980 കിലോ ലിറ്റർ ഉപയോഗിക്കാതെ തുടർന്നു.
 
 
നിലവിലുള്ള ഭൗമ-രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത്, പാചകത്തിനും വെളിച്ചത്തിനുമായി 1716 KL PDS SKO യുടെ ഒരു അഡ്‌ഹോക്ക് വിഹിതം 2026 ജൂൺ 30 വരെ സംസ്ഥാനത്തിന് അനുവദിച്ചിട്ടുണ്ടെന്നും പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം (MoPNG) 12.03.2026 ലെ കത്ത് മുഖേന അറിയിച്ചിട്ടുണ്ട്. അനുവദിച്ചതിൽ 204 KL ഉപയോഗിച്ചിട്ടില്ലാത്തതിനാൽ കാലഹരണപ്പെട്ടു. 1512 KL മാത്രമാണ് സംസ്ഥാനം ഉപയോഗിച്ചത്. കൂടാതെ, 2026–27 സാമ്പത്തിക വർഷത്തിൽ, ആദ്യ പാദത്തിലും (ഏപ്രിൽ–ജൂൺ 2026) രണ്ടാം പാദത്തിലും (ജൂലൈ–സെപ്റ്റംബർ 2026) കേന്ദ്ര  ഗവണ്‍മെൻ്റ്  കേരളത്തിന് 4,068 KL പിഡിഎസ് മണ്ണെണ്ണ അനുവദിച്ചു.
 
 
ലോക്സഭയിൽ ഉന്നയിച്ച ഒരു ചോദ്യത്തിന് കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രി ശ്രീ. രാജീവ് രഞ്ജൻ സിംഗ് എന്ന ലാലൻ സിംഗ് ആണ് ഈ വിവരങ്ങൾ മറുപടിയായി നൽകിയത്.
 
 
****

(रिलीज़ आईडी: 2290813) आगंतुक पटल : 13
इस विज्ञप्ति को इन भाषाओं में पढ़ें: English , हिन्दी