രാസവസ്തു, രാസവളം മന്ത്രാലയം
azadi ka amrit mahotsav

ആത്മനിർഭർ ഭാരതത്തിനായുള്ള ദേശീയ യൂറിയ നിക്ഷേപ നയം-2026-ന് (NIPU-2026) കേന്ദ്ര മന്ത്രിസഭാ അംഗീകാരം

प्रविष्टि तिथि: 15 JUL 2026 3:35PM by PIB Thiruvananthpuram

ആത്മനിർഭർ ഭാരതത്തിനായുള്ള ദേശീയ യൂറിയ നിക്ഷേപ നയം-2026 (NIPU-2026) സംബന്ധിച്ച രാസവള വകുപ്പിന്റെ നിർദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി ഇന്ന് അംഗീകാരം നൽകി.

നേട്ടങ്ങൾ:

രാജ്യത്ത് വാതക അധിഷ്ഠിത യൂറിയ നിർമ്മാണ യൂണിറ്റുകൾ സ്ഥാപിക്കുന്നതിനായി യൂറിയ മേഖലയിൽ പുതിയ നിക്ഷേപങ്ങളെ ഈ നയം പ്രോത്സാഹിപ്പിക്കും. ഇത് സ്വയംപര്യാപ്തത എന്ന ലക്ഷ്യം കൈവരിക്കാൻ സഹായിക്കും. കൂടാതെ കൂടുതൽ സുതാര്യതയ്ക്കായി സ്ഥിരമായ ചെലവുകളും മാറിക്കൊണ്ടിരിക്കുന്ന ചെലവുകളും വേർതിരിക്കൽ, കുറഞ്ഞ പരിധി 12 ശതമാനത്തിലും ഉയർന്ന പരിധി 16 ശതമാനത്തിലുമുള്ള പ്രായോഗികമായ ഇക്വിറ്റി റിട്ടേൺ (RoE) പരിധി അവതരിപ്പിക്കൽ, നിലവിലുള്ള വിനിമയ നിരക്കുകളുടെ അടിസ്ഥാനത്തിൽ നാല് വർഷത്തിന് ശേഷം സ്ഥിരമായ ചെലവ് ഇന്ത്യൻ രൂപയിലേക്ക് (INR) മാറ്റുന്നതിലൂടെ വിദേശനാണ്യ വിനിമയ നിരക്കിലുണ്ടാകുന്ന നഷ്ടസാധ്യത ലഘൂകരിക്കൽ എന്നിവ NIP-2012-മായി താരതമ്യം ചെയ്യുമ്പോൾ വരുത്തിയിട്ടുള്ള പ്രധാന മാറ്റങ്ങളിൽ ഉൾപ്പെടുന്നു. NIP-2012-നെ അപേക്ഷിച്ച്, NIPU-2026 ന് കീഴിൽ സ്ഥാപിക്കുന്ന ഓരോ പ്ലാന്റിനും ഈ നടപടികൾ വഴി 250 കോടിയിലധികം രൂപയുടെ ലാഭം ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

നടപ്പാക്കൽ തന്ത്രവും ലക്ഷ്യങ്ങളും:

പുതിയ യൂറിയ നിർമ്മാണ യൂണിറ്റുകൾ സ്ഥാപിക്കുന്നത് ആത്മനിർഭർ ഭാരതത്തിനായുള്ള ദേശീയ യൂറിയ നിക്ഷേപ നയം-2026-ന്റെ (NIPU-2026) കീഴിൽ ഉൾപ്പെടുത്തും.

പശ്ചാത്തലം:

യൂറിയ മേഖലയിൽ പുതിയ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനായി നവീനാശയം, വിപുലീകരണം, പുനരുജ്ജീവനം/ബ്രൗൺഫീൽഡ്, ഗ്രീൻഫീൽഡ് പദ്ധതികൾ എന്നിവയ്ക്കായുള്ള ഒരു നിക്ഷേപ നയത്തിന് 2012-ൽ രാസവള വകുപ്പ് അന്തിമരൂപം നൽകിയിരുന്നു. പുതിയ നിക്ഷേപ നയം (NIP) - 2012-ന് കീഴിൽ ആകെ 6 പുതിയ യൂറിയ യൂണിറ്റുകൾ സ്ഥാപിക്കപ്പെട്ടു. ഇതിൽ നാമനിർദ്ദേശം ചെയ്യപ്പെട്ട പൊതുമേഖലാ സ്ഥാപനങ്ങളുടെ സംയുക്ത സംരംഭ കമ്പനികൾ (JVC) വഴി സ്ഥാപിച്ച 4 യൂറിയ യൂണിറ്റുകളും സ്വകാര്യ കമ്പനികൾ സ്ഥാപിച്ച 2 യൂറിയ യൂണിറ്റുകളും ഉൾപ്പെടുന്നു. NIP-2012-ന് കീഴിലുള്ള പുതിയ നിക്ഷേപത്തിനുള്ള കാലാവധി 2019 ഒക്ടോബറോടെ അവസാനിച്ചു.

നിലവിൽ ആകെ 269.42 LMT പുനർനിർണ്ണയിക്കപ്പെട്ട/സ്ഥാപിത ശേഷിയുള്ള 33 പ്രവർത്തനക്ഷമമായ യൂറിയ നിർമ്മാണ യൂണിറ്റുകൾ രാജ്യത്തുണ്ട്. രാജ്യത്തെ യൂറിയയുടെ ആഭ്യന്തര ഉൽപ്പാദനം വർധിപ്പിക്കേണ്ടത് ആവശ്യമാണ്. രാജ്യത്തെ യൂറിയയുടെ ആഭ്യന്തര ഉൽപ്പാദനവും ആവശ്യകതയും തമ്മിൽ വലിയൊരു അന്തരം നിലനിൽക്കുന്നുണ്ട്, ഇത് യൂറിയ ഇറക്കുമതി ചെയ്യുന്നതിലൂടെയാണ് നികത്തുന്നത്.

യൂറിയ യൂണിറ്റുകൾ സ്ഥാപിക്കുന്നതിനായി രാസവള വകുപ്പിന് വിവിധ നിർദ്ദേശങ്ങൾ ലഭിച്ചിട്ടുണ്ട്. അതുകൊണ്ട്  യൂറിയയ്ക്കായുള്ള ഒരു ദേശീയ നിക്ഷേപ നയം അത്യന്താപേക്ഷിതമാണ്.

***

SK


(रिलीज़ आईडी: 2284890) आगंतुक पटल : 9
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Gujarati , Tamil