പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
ഐസിഎആർ–സിഫ്റ്റ് ശാസ്ത്രജ്ഞർക്ക് സൗരോർജ അധിഷ്ഠിത ഫിഷ് ഫീഡ് ഡിസ്ട്രിബ്യുഷൻ യൂണിറ്റിന് ഇന്ത്യൻ പേറ്റന്റ്
प्रविष्टि तिथि:
14 JUL 2026 4:21PM by PIB Thiruvananthpuram
സുസ്ഥിര മത്സ്യകൃഷിക്ക് കരുത്തേകുന്ന സൗരോർജ അധിഷ്ഠിത റിമോട്ട് നിയന്ത്രിത മത്സ്യതീറ്റ വിതരണ സംവിധാനത്തിന് ഐസിഎആർ–സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (ICAR-CIFT), കൊച്ചിയിലെ ശാസ്ത്രജ്ഞർക്ക് ഇന്ത്യൻ പേറ്റന്റ് ലഭിച്ചു. "A Feed Distributor System and a Method Thereof" എന്ന പേരിലുള്ള ഈ കണ്ടുപിടിത്തത്തിന് ഡോ. അനീസ്‌റാണി ഡെൽഫിയ ഡി. എസ്., ഡോ. എസ്. മുരളി, ഡോ. ജോർജ് നൈനാൻ എന്നിവർ ചേർന്നാണ് രൂപം നൽകിയിരിക്കുന്നത്.
സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഫ്ലോട്ടിങ്ങ് ഫീഡ് ഡിസ്ട്രിബ്യൂഷൻ സംവിധാനം റിമോട്ട് കൺട്രോളിലൂടെ മത്സ്യക്കുളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് തീറ്റ ഒരേപോലെ വിതരണം ചെയ്യാൻ സഹായിക്കുന്നു. ഇതിലൂടെ തീറ്റയുടെ അധികച്ചിലവ് ഗണ്യമായി കുറയ്ക്കാനും പ്രവർത്തനച്ചെലവ് ലാഭിക്കാനും മത്സ്യ ഉൽപ്പാദനക്ഷമത വർധിപ്പിക്കാനും കഴിയും. സൗരോർജം ഉപയോഗിക്കുന്നതിനാൽ പരിസ്ഥിതി സൗഹൃദമായ മത്സ്യകൃഷി രീതി പ്രോത്സാഹിപ്പിക്കുന്നതിൽ ഈ സാങ്കേതികവിദ്യയ്ക്ക് വലിയ പ്രാധാന്യമുണ്ട്. സുസ്ഥിര മത്സ്യകൃഷിക്കായി നൂതന സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിലുള്ള ഐസിഎആർ–സിഫ്റ്റിന്റെ പ്രതിബദ്ധതയുടെ മറ്റൊരു നേട്ടമാണ് ഈ പേറ്റന്റ്. മത്സ്യതീറ്റ വിതരണം കൂടുതൽ കാര്യക്ഷമവും ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമാക്കുന്നതിലൂടെ രാജ്യത്തെ മത്സ്യകർഷകർക്ക് ഈ സാങ്കേതികവിദ്യ വളരയധിക൦ പ്രയോജനം ചെയ്യു൦.
***
(रिलीज़ आईडी: 2284475)
आगंतुक पटल : 12
इस विज्ञप्ति को इन भाषाओं में पढ़ें:
English