പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

സ്പൈസഡ് പദ്ധതിയുടെ കീഴിൽ സഹായം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

प्रविष्टि तिथि: 01 JUL 2026 6:01PM by PIB Thiruvananthpuram

കൊച്ചി, 01 ജൂലൈ 2026: കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള സ്പൈസസ് ബോർഡ് നടപ്പിലാക്കുന്ന 'സ്പൈസഡ്' (കയറ്റുമതി വികസനത്തിനായി പുരോഗമനപരവും നൂതനവും കൂട്ടായതുമായ ഇടപെടലുകളിലൂടെ സുഗന്ധവ്യഞ്ജന മേഖലയിലെ സുസ്ഥിരത) പദ്ധതിയുടെ കീഴിൽ സഹായം ലഭിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു.

സുഗന്ധവ്യഞ്ജന മേഖലയിലെ കർഷകർ, കയറ്റുമതിക്കാർ, കർഷക ഉൽപ്പാദക സംഘടനകൾ, ഈ രംഗത്തെ മറ്റ് പങ്കാളികൾ എന്നിവർക്ക് പദ്ധതിയുടെ വിവിധ ഘടകങ്ങൾക്ക് കീഴിലുള്ള ധനസഹായത്തിന് അപേക്ഷിക്കാവുന്നതാണ്.

സ്പൈസഡ് പദ്ധതിയുടെ മാർഗനിർദ്ദേശങ്ങൾ Guidelines for implementation of SPICED Scheme.pdf എന്ന ലിങ്കിൽ ലഭ്യമാണ്. അപേക്ഷകൾ ഓൺലൈൻ മുഖേന 2026 ജൂലൈ 1 മുതൽ സമർപ്പിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2026 ഓഗസ്റ്റ് 31 ആണ്. സ്പൈസഡ് പദ്ധതിക്ക് കീഴിൽ സഹായം ലഭിക്കാൻ ആഗ്രഹിക്കുന്നവർ നിശ്ചിത സമയപരിധിക്കുള്ളിൽ അപേക്ഷകൾ സമർപ്പിക്കാൻ അഭ്യർത്ഥിക്കുന്നു. നിശ്ചിത തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകളും അപൂർണ്ണമായ അപേക്ഷകളും നിരസിക്കപ്പെടും.

ഏലത്തിൻ്റെയും പേരേലത്തിൻ്റെയും വിസ്തൃതി വർദ്ധിപ്പിക്കുക, ഉൽപ്പാദനക്ഷമത കൂട്ടുക, വിളവെടുപ്പാനന്തര പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തി കയറ്റുമതിക്ക് അനുയോജ്യമായ ഗുണനിലവാരമുള്ള സുഗന്ധ വ്യഞ്ജനങ്ങളുടെ അധിക ഉൽപ്പാദനം ഉറപ്പാക്കുക, സുഗന്ധ വ്യഞ്ജനങ്ങളുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കുക, കയറ്റുമതിയിൽ മൂല്യവർദ്ധിത സുഗന്ധവ്യഞ്ജനങ്ങളുടെ പങ്ക് വർദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സ്പൈസഡ് പദ്ധതി നടപ്പിലാക്കുന്നത്.

കയറ്റുമതി ചെയ്യുന്ന സുഗന്ധ വ്യഞ്ജനങ്ങൾ നിശ്ചിത ഗുണനിലവാര-ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക, ഈ മേഖലയിലെ പങ്കാളികളുടെ ശേഷി വികസനവും നൈപുണ്യ വികസനവും സാധ്യമാക്കുക എന്നിവയും ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളാണ്.

പതിനഞ്ചാം ധനകാര്യ കമ്മീഷൻ കാലയളവായ 2025-26 സാമ്പത്തിക വർഷം വരെ നടപ്പിലാക്കാൻ അനുമതിയുണ്ടായിരുന്ന സ്പൈസഡ് പദ്ധതിയുടെ കാലാവധി  2026 സെപ്റ്റംബർ 30 വരെയോ, അല്ലെങ്കിൽ പതിനാറാം ധനകാര്യ കമ്മീഷൻ കാലയളവിലേക്കായി നിർദ്ദേശിച്ചിട്ടുള്ള പുതിയ പദ്ധതിക്ക് അംഗീകാരം ലഭിക്കുന്നത് വരെയോ (ഏതാണോ ആദ്യം വരുന്നത് അതുവരെ) നീട്ടിയ സാഹചര്യത്തിലാണ് അപേക്ഷകൾ ക്ഷണിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്കും സഹായത്തിനും സ്പൈസസ് ബോർഡിൻ്റെ വെബ്സൈറ്റ് (www.indianspices.com) സന്ദർശിക്കാം അല്ലെങ്കിൽ  അടുത്തുള്ള സ്പൈസസ് ബോർഡ് ഓഫീസുമായി ബന്ധപ്പെടാം.

 
****

(रिलीज़ आईडी: 2279980) आगंतुक पटल : 28
इस विज्ञप्ति को इन भाषाओं में पढ़ें: English