വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
ടെലികോം സേവന അനുമതികള്‍ക്കും ലൈസന്‍സ് മാറ്റത്തിനും ഓണ്‍ലൈന്‍ പോര്‍ട്ടല്‍ തുറന്ന് ടെലികമ്യൂണിക്കേഷന്‍ വകുപ്പ്
प्रविष्टि तिथि:
25 JUN 2026 4:22PM by PIB Thiruvananthpuram
2023-ലെ ടെലികമ്യൂണിക്കേഷന്‍ നിയമപ്രകാരം ടെലികോം സേവനങ്ങള്‍ നല്‍കുന്നതിന് ഔദ്യോഗിക അനുമതി നേടാനും നിലവിലെ ലൈസന്‍സുകള്‍ പുതിയ നിയമത്തിലെ വ്യവസ്ഥകളിലേക്ക് മാറ്റാനും ടെലി കമ്യൂണിക്കേഷന്‍ വകുപ്പ് ഔദ്യോഗികമായി അപേക്ഷ സ്വീകരിച്ചുതുടങ്ങി.
2023-ലെ ടെലികമ്യൂണിക്കേഷന്‍ നിയമത്തിലെ സെക്ഷന്‍ 3-ലെ സബ്-സെക്ഷന്‍ (1) ക്ലോസ് (a) പ്രകാരം ടെലികോം സേവന അനുമതി ചട്ടങ്ങള്‍ 2026 ജൂണ്‍ 23-ന് വിജ്ഞാപനം ചെയ്തതിനെ തുടര്‍ന്നാണ് പുതിയ നടപടി. സമാനമായി ഇതേ നിയമത്തിലെ സെക്ഷന്‍ 3 സബ്-സെക്ഷന്‍ (6) പ്രകാരം ലൈസന്‍സ്് മാറ്റ ചട്ടങ്ങളും 2026 ജൂണ്‍ 23-ന് തന്നെ വിജ്ഞാപനം ചെയ്തിരുന്നു.
2023-ലെ ടെലികമ്യൂണിക്കേഷന്‍ നിയമത്തില്‍ വിഭാവനം ചെയ്ത പ്രകാരം 'ഡിജിറ്റല്‍ രൂപകല്പന' എന്ന തത്വം മുന്‍നിര്‍ത്തിയാണ് മേല്‍പ്പറഞ്ഞ ചട്ടങ്ങളിലെ വ്യവസ്ഥകള്‍ നടപ്പാക്കുന്നത്. ഇത് സുഗമമാക്കുന്നതിന്റെ ഭാഗമായി പുതിയ അനുമതി നേടാനും നിലവിലെ ലൈസന്‍സുകള്‍ മാറ്റാനും അപേക്ഷാ മൊഡ്യൂളുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.
അപേക്ഷകര്‍ക്ക് 'ടെലികോം ഇ-സര്‍വീസസ് പോര്‍ട്ടലിന്റെ https://eservices.dot.gov.in/authorisation-portal എന്ന ലിങ്ക് വഴി ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം.
പുതിയ അനുമതി ചട്ടക്കൂട് വിജ്ഞാപനം ചെയ്യുന്നതുവരെ ഇടക്കാല നടപടിയെന്ന നിലയില്‍ 2025 ഒക്ടോബര്‍ 24-ലെ പത്രക്കുറിപ്പ് പ്രകാരം പുതിയ ഏകീകൃത ലൈസന്‍സുകള്‍, യൂണിഫൈഡ് ലൈസന്‍സ്-വി.എന്‍.ഒ, സ്റ്റാന്‍ഡ്എലോണ്‍ ലൈസന്‍സുകള്‍, രജിസ്‌ട്രേഷനുകള്‍, അനുമതികള്‍, എന്‍.ഒ.സികള്‍ എന്നിവയ്ക്ക് അപേക്ഷകള്‍ സ്വീകരിക്കുന്നത് 2025 നവംബര്‍ 10 മുതല്‍ ടെലികമ്യൂണിക്കേഷന്‍ വകുപ്പ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു.
****
(रिलीज़ आईडी: 2277939)
आगंतुक पटल : 3