പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
ഇപിഎഫ്ഒ കൊച്ചി & ലക്ഷദ്വീപ് മേഖലയ്ക്ക് ‘പ്രയാസ്’ പദ്ധതിക്ക് കീഴിൽ റെക്കോർഡ് പ്രതിമാസ നേട്ടം
प्रविष्टि तिथि:
11 JUN 2026 3:59PM by PIB Thiruvananthpuram
ഇപിഎഫ്ഒ (EPFO) കൊച്ചി & ലക്ഷദ്വീപ് മേഖലയുടെ ‘പ്രയാസ്’ (Prayaas) പദ്ധതിക്ക് കീഴിൽ ഏറ്റവും ഉയർന്ന പ്രതിമാസ നേട്ടം കൈവരിച്ചു. 2026 മേയ് മാസത്തിൽ വിരമിച്ച തീയതിയിൽ തന്നെ 189 പെൻഷൻ പേയ്മെന്റ് ഓർഡറുകളാണ് (PPOs) വിതരണം ചെയ്തത്. പെൻഷൻ സേവന വിതരണത്തിൽ ഇതൊരു സുപ്രധാന നാഴികക്കല്ലാണ്. ഏപ്രിൽ 2026-ൽ 81 ആയിരുന്ന പിപിഒ വിതരണം, മേയ് മാസത്തിൽ 189 ആയി ഉയർന്നു. ഇത് 140 ശതമാനം വളർച്ച രേഖപ്പെടുത്തി, പുതിയ പ്രാദേശിക റെക്കോർഡ് സ്ഥാപിക്കുകയും ചെയ്തു.ഈ മേഖലയുടെ പ്രകടനം ദേശീയ തലത്തിലും ശ്രദ്ധേയമായ മുന്നേറ്റം പ്രതിഫലിപ്പിക്കുന്നുണ്ട്. 2026 മാർച്ചിൽ രാജ്യത്ത് 13-ാം സ്ഥാനത്തും മേഖലയിൽ ഒന്നാം സ്ഥാനത്തുമായിരുന്ന ഈ പ്രാദേശിക ഓഫീസ്, തുടർന്ന് ഏപ്രിൽ (81 പിപിഒ), മേയ് (189 പിപിഒ) മാസങ്ങളിൽ ഏറ്റവും കൂടുതൽ പ്രയാസ് പിപിഒകൾ രേഖപ്പെടുത്തി,തുടർച്ചയായി രണ്ട് മാസം രാജ്യത്തെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച റീജിയണൽ ഓഫീസായി മാറി.
ഇപിഎഫ്ഒയുടെ ഏറ്റവും ജനകേന്ദ്രീകൃതമായ പദ്ധതികളിലൊന്നായ 'പ്രയാസ്', എംപ്ലോയീസ് പെൻഷൻ സ്കീമിലെ (EPS) അംഗങ്ങൾക്ക് അവരുടെ വിരമിക്കൽ തീയതിയിൽ തന്നെ പിപിഒ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു. ഇത് പെൻഷൻ കൃത്യസമയത്ത് ആരംഭിക്കാൻ സഹായിക്കുന്നു. വിരമിക്കുന്ന അംഗങ്ങൾ, തൊഴിലുടമകൾ, ഇപിഎഫ്ഒ എന്നിവർ തമ്മിലുള്ള കൃത്യമായ ഏകോപനമാണ് 'പ്രയാസി'ന്റെ വിജയത്തിന് പിന്നിൽ. തടസ്സമില്ലാത്ത പെൻഷൻ പ്രവർത്തനവും വിതരണവും ഉറപ്പാക്കുന്നതിൽ തൊഴിലുടമകളുടെ സമയബന്ധിതമായ നടപടികൾ നിർണായക പങ്ക് വഹിക്കുന്നു.
ഗുണഭോക്താക്കളുടെ എണ്ണത്തിൽ എറണാകുളം ജില്ലയാണ് (75 പേർ) മുന്നിൽ. തൃശ്ശൂരും (33) ആലപ്പുഴയും (21) തൊട്ടുപിന്നിലുണ്ട്. ഏറ്റവും കൂടുതൽ പെൻഷൻകാർക്ക് പ്രയാസ് പിപിഒകൾ ലഭിച്ച പ്രദേശമായി ചേർത്തല (12 പേർ) മാറി. അർഹതപ്പെട്ട കുടിശിക അതാത് ഇടങ്ങളിൽ പെൻഷൻകാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റ് ചെയ്തിട്ടുണ്ട്. 2026 മേയ് മാസത്തെ അർഹതപ്പെട്ട പെൻഷൻ, തുടങ്ങുന്ന തീയതി അനുസരിച്ച് 2026 ജൂൺ 30-ന് ക്രെഡിറ്റ് ചെയ്യപ്പെടും.
കൊച്ചി & ലക്ഷദ്വീപ് മേഖല നിലവിൽ 1,33,928 പെൻഷൻ പേയ്മെന്റ് ഓർഡറുകൾ (PPOs) കൈകാര്യം ചെയ്യുന്നുണ്ട്. പ്രതിമാസം 35.84 കോടിയിലധികം രൂപയാണ് പെൻഷൻ ഇനത്തിൽ വിതരണം ചെയ്യുന്നത്. 2026 മേയ് മാസത്തിൽ മാത്രം ഈ മേഖല 809 പിപിഒകൾ അനുവദിക്കുകയും 3.21 കോടിയിലധികം രൂപയുടെ പെൻഷൻ കുടിശ്ശിക (അരിയർ) വിതരണം ചെയ്യുകയും ചെയ്തു.
സാങ്കേതികവിദ്യയുടെ സഹായത്തോടെ മനുഷ്യ ഇടപെടലുകൾ ഇല്ലാത്ത (non-human intervention) നടപടിയിലൂടെ ഇപിഎഫ്ഒ കൊച്ചി & ലക്ഷദ്വീപിന്റെ ഡിജിറ്റൽ സേവന വിതരണം വേഗത്തിലായിട്ടുണ്ട്. 2026 ഏപ്രിൽ മുതൽ 5 ലക്ഷം രൂപ വരെയുള്ള അഡ്വാൻസുകൾ ഉൾപ്പെടെ അർഹതപ്പെട്ട 90,474 ക്ലെയിമുകൾ മണിക്കൂറുകൾക്കുള്ളിൽ പരിഹരിക്കപ്പെട്ടു.ഇതിലൂടെ 132.24 കോടിയിലധികം രൂപയുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്യാൻ സാധിച്ചു.
സാങ്കേതികവിദ്യ അധിഷ്ഠിതമായ ഇത്തരം സാമൂഹിക സുരക്ഷാ സേവനങ്ങളുടെ പ്രയോജനം അംഗങ്ങൾക്ക് പൂർണ്ണമായി ലഭിക്കുന്നതിനായി ഇപിഎഫ്ഒയുടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുമായി സജീവമായി സഹകരിക്കാൻ കൊച്ചി & ലക്ഷദ്വീപ് റീജിയൺ പ്രൊവിഡന്റ് ഫണ്ട് കമ്മീഷണർ ശ്രീ ഉത്തം പ്രകാശ് തൊഴിലുടമകളോട് അഭ്യർത്ഥിച്ചു.
***
(रिलीज़ आईडी: 2271619)
आगंतुक पटल : 26
इस विज्ञप्ति को इन भाषाओं में पढ़ें:
English