PIB Backgrounder
വനിതാ ക്ഷേമത്തില്‍ നിന്ന് വനിതകള്‍ നയിക്കുന്ന വികസനത്തിലേക്ക്
प्रविष्टि तिथि:
02 JUN 2026 3:56PM by PIB Thiruvananthpuram
2014 മുതല്‍ 2026 വരെ, വനിതകളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുകയെന്നതിലുപരി, രാഷ്ട്ര വികസനത്തില്‍ സജീവ നേതൃത്വം നല്‍കാനും സംഭാവന നല്‍കാനും വനിതകളെ ശാക്തീകരിക്കുന്നതിലാണ് ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിച്ചത്. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, പോഷകാഹാരം, തൊഴിലവസരങ്ങള്‍, സാമ്പത്തിക സേവനങ്ങള്‍, നേതൃത്വ അവസരങ്ങള്‍ എന്നിവയിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തുന്നതിലൂടെ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും സര്‍ക്കാര്‍ വനിതകളെ പിന്തുണച്ചു. സ്വയം സഹായ സംഘങ്ങള്‍ (SHG-കള്‍), സംരംഭകത്വ പരിപാടികള്‍, ഡിജിറ്റല്‍ സര്‍വ്വാശ്ലേഷിത്വം തുടങ്ങിയ സംരംഭങ്ങള്‍ വനിതകളുടെ സാമ്പത്തിക സ്വാതന്ത്ര്യവും തൊഴില്‍ ശക്തിയിലെ പങ്കാളിത്തവും വര്‍ദ്ധിപ്പിച്ചു. ശുചിത്വം, പാര്‍പ്പിടം, ശുദ്ധമായ പാചക ഇന്ധനം, പൈപ്പ് വെള്ളം എന്നിവയിലേക്കുള്ള പ്രവേശനം വനിതകളുടെ സുരക്ഷ, അന്തസ്സ്, ജീവിത നിലവാരം എന്നിവ മെച്ചപ്പെടുത്തി. കൂടുതല്‍ വനിതകള്‍ ഭരണനിര്‍വ്വഹണം, പൊതു സ്ഥാപനങ്ങള്‍, തീരുമാനമെടുക്കല്‍ പ്രക്രിയ എന്നിവയില്‍ പങ്കാളികളാകാന്‍ തുടങ്ങിയത് രാഷ്ട്രനിര്‍മ്മാണത്തില്‍ അവരുടെ വര്‍ദ്ധിച്ചുവരുന്ന പങ്കിനെ പ്രതിഫലിപ്പിക്കുന്നു.
ഇന്ത്യയുടെ വളര്‍ച്ചാ ഗാഥയില്‍ വനിതകളുടെ പങ്ക്
കഴിഞ്ഞ പന്ത്രണ്ട് വര്‍ഷത്തിനിടയില്‍, വനിതാ വികസനത്തോടുള്ള ഇന്ത്യയുടെ സമീപനത്തില്‍ ഗണ്യമായ പരിവര്‍ത്തനം സംഭവിച്ചിട്ടുണ്ട്. മുമ്പ്, വനിതകള്‍ക്ക് സേവനങ്ങളും പിന്തുണയും ലഭ്യമാക്കുന്നതിലായിരുന്നു പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്, എന്നാല്‍ ഇപ്പോള്‍ അവര്‍ക്ക് സജീവമായി പങ്കെടുക്കാനും നേതൃപരമായ റോളുകള്‍ ഏറ്റെടുക്കാനും അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലാണ് ഊന്നല്‍ നല്‍കുന്നത്. ആനുകൂല്യങ്ങളുടെയും ക്ഷേമ പരിപാടികളുടെയും കേവലം ഗുണഭോക്താക്കളായി വനിതകള്‍ വീക്ഷിക്കപ്പെടുന്നില്ല. ഇന്നവര്‍ രാജ്യത്തിന്റെ വളര്‍ച്ചയും പുരോഗതിയും രൂപപ്പെടുത്തുന്നു.
വനിതകളുടെ ജീവിതത്തിലെ ഓരോ ഘട്ടത്തിലും നല്‍കി വരുന്ന പിന്തുണയിലൂടെയാണ് ഈ പരിവര്‍ത്തനം സാധ്യമായത്. പെണ്‍കുട്ടികളുടെ സുരക്ഷ, വിദ്യാഭ്യാസം, ക്ഷേമം എന്നിവ ഉറപ്പാക്കുന്നതിനായി ആരംഭിച്ച ഈ പ്രക്രിയ ആരോഗ്യ സംരക്ഷണം, പോഷകാഹാരം, നൈപുണ്യ വികസനം, സംരംഭകത്വ അവസരങ്ങള്‍, നേതൃത്വപരമായ പങ്ക് എന്നിവ മെച്ചപ്പെടുത്തുന്നതിലെത്തി നില്‍ക്കുന്നു. സുസ്ഥിര പങ്കാളിത്തത്തിലും വിപുലമായ ഫലങ്ങളിലുമാണ് ഇപ്പോള്‍ ഊന്നല്‍ നല്‍കുന്നത്.
ഈ മാറ്റങ്ങള്‍ സമസ്ത മേഖലകളിലും ദൃശ്യമാണ്. കൂടുതല്‍ പെണ്‍കുട്ടികള്‍ സ്‌കൂള്‍ വിദ്യാഭ്യാസം തുടരുകയും ഉന്നത പഠനം നടത്തുകയും ചെയ്യുന്നു. സാമ്പത്തിക ശാക്തീകരണം വര്‍ദ്ധിക്കുന്നത് അവരുടെ ബാങ്ക് അക്കൗണ്ടുകള്‍, സമ്പാദ്യം, വായ്പകള്‍, സാമ്പത്തിക സേവനങ്ങള്‍ എന്നിവയിലേക്ക് പ്രവേശനം മെച്ചപ്പെടുത്തി. ആരോഗ്യം, പോഷകാഹാരം, ശുചിത്വം, ശുദ്ധമായ പാചക ഇന്ധനം എന്നിവയിലേക്കുള്ള മെച്ചപ്പെട്ട പ്രവേശനം അന്തസ്സും ജീവിത നിലവാരവും വര്‍ദ്ധിപ്പിച്ചു.
പൊതു, രാഷ്ട്രീയ ഇടങ്ങളില്‍ സ്ത്രീസാന്നിധ്യം കൂടുതല്‍ ദൃശ്യമാകുന്നു. തദ്ദേശ ഭരണം, സാമൂഹിക സ്ഥാപനങ്ങള്‍, തീരുമാനമെടുക്കല്‍ പ്രക്രിയ എന്നിവയില്‍ അവരുടെ പങ്കാളിത്തം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു.
അന്തസ്സോടെയുള്ള ജനനം: സംരക്ഷണവും ശൈശവ- ബാല്യകാല പരിചരണവും
പ്രസവസമയത്ത് അമ്മയ്ക്കും ജനനസമയത്ത് കുഞ്ഞിനും നല്‍കുന്ന പരിചരണം അവരുടെ ഭാവി ആരോഗ്യത്തിലും ക്ഷേമത്തിലും സുപ്രധാനമാണ്. ഇത് തിരിച്ചറിഞ്ഞുകൊണ്ട്, ആരോഗ്യ സേവനങ്ങള്‍ വിപുലീകരിച്ചും, പോഷകാഹാര പിന്തുണ നല്‍കിയും, ആശുപത്രികളിലും ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളിലും സുരക്ഷിതമായ പ്രസവങ്ങള്‍ പ്രോത്സാഹിപ്പിച്ചും ഇന്ത്യ മാതൃ-ശൈശവ പരിചരണത്തെ ശക്തിപ്പെടുത്തിയിട്ടുണ്ട്.
ബേട്ടി ബച്ചാവോ ബേട്ടി പഠാവോ: ഇന്ത്യയുടെ പുത്രിമാരെ ശാക്തീകരിച്ച ഒരു ദശകം

2015 ജനുവരി 22 ന് ആരംഭിച്ച ഈ പദ്ധതി സര്‍ക്കാരിന്റെ ഒരു സുപ്രധാന സംരംഭമാണ്. കുട്ടികളുടെ ലിംഗാനുപാതത്തിലെ കുറവ് പരിഹരിക്കുക, ലിംഗ പക്ഷപാതപരമായ തിരെഞ്ഞെടുപ്പ് തടയുക, പെണ്‍കുട്ടികളുടെ അതിജീവനം, സംരക്ഷണം, വിദ്യാഭ്യാസം എന്നിവ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം.
ജനസംഖ്യയില്‍ ആണ്‍കുട്ടികളെ അപേക്ഷിച്ച് പെണ്‍കുട്ടികളുടെ എണ്ണം കുറയുന്ന പ്രശ്‌നം പരിഹരിക്കുന്നതിനായി ഭാരതസര്‍ക്കാര്‍ 2015 ജനുവരി 22 ന് ആരംഭിച്ച പദ്ധതിയാണിത്. ജനനത്തിനു മുമ്പുള്ള ലിംഗഭേദത്തെ അടിസ്ഥാനമാക്കിയുള്ള വിവേചനവും ലിംഗനിര്‍ണയവും തടയുന്നതിനും, പെണ്‍കുട്ടികള്‍ ജനിക്കുന്നുണ്ടെന്നും, സംരക്ഷിക്കപ്പെടുന്നുണ്ടെന്നും, പരിപാലിക്കപ്പെടുന്നുണ്ടെന്നും, വിദ്യാഭ്യാസത്തിന് തുല്യ അവസരങ്ങള്‍ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ഉള്ള പദ്ധതിയാണിത്.
ആശുപത്രികളിലെ പ്രസവങ്ങള്‍ പ്രോത്സാഹിപ്പിക്കുക, സെക്കന്‍ഡറി വിദ്യാഭ്യാസത്തില്‍ പെണ്‍കുട്ടികളുടെ പ്രവേശനം വര്‍ദ്ധിപ്പിക്കുക, കൊഴിഞ്ഞുപോക്ക് കുറയ്ക്കുക, പ്രസവപൂര്‍വ പരിചരണ രജിസ്‌ട്രേഷന്‍ ശക്തിപ്പെടുത്തുക എന്നിവയില്‍ ഈ സംരംഭം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സുരക്ഷിതമായ ആര്‍ത്തവ ശുചിത്വത്തെയും പരിപാലനത്തെയും കുറിച്ചുള്ള അവബോധം ഇത് പ്രോത്സാഹിപ്പിക്കുന്നു. പെണ്‍കുട്ടികളെ ശാക്തീകരിക്കുന്നതിനും സാമൂഹിക മനോഭാവങ്ങളില്‍ മാറ്റം വരുത്തുന്നതിനും ലിംഗസമത്വം കൈവരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്ന ഒരു രാജ്യവ്യാപക പ്രസ്ഥാനമായി ഈ പദ്ധതി പരിണമിച്ചിരിക്കുന്നു.
നിയമവിരുദ്ധമായ ലിംഗനിര്‍ണ്ണയവും ലിംഗഭേദാധിഷ്ഠിത ഗര്‍ഭഛിദ്രവും തടയുന്ന PCPNDT നിയമത്തിന്റെ കര്‍ശനമായ നിര്‍വ്വഹണവും, പെണ്‍കുട്ടികളേക്കാള്‍ ആണ്‍കുട്ടികള്‍ക്ക് അനുകൂലമായ പരമ്പരാഗത വിശ്വാസങ്ങള്‍ മാറ്റുന്നതിനുള്ള പൊതു അവബോധ പ്രചാരണങ്ങളും ഈ പദ്ധതി സംയോജിപ്പിക്കുന്നു. തല്‍ഫലമായി, നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ-5 (NFHS-5) ഇന്ത്യയുടെ ലിംഗാനുപാതത്തില്‍ വലിയ പുരോഗതി വ്യക്തമാക്കുന്നു. 2011 ലെ സെന്‍സസില്‍ 1,000 പുരുഷന്മാര്‍ക്ക് 943 സ്ത്രീകള്‍ എന്ന കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍, 1,000 പുരുഷന്മാര്‍ക്ക് 1,020 സ്ത്രീകള്‍ എന്ന നിലയിലേക്കുള്ള വര്‍ദ്ധന ജനസംഖ്യയില്‍ കൂടുതല്‍ ലിംഗ സന്തുലിതാവസ്ഥയിലേക്കുള്ള പുരോഗതിയെ സൂചിപ്പിക്കുന്നു.
പ്രധാനമന്ത്രി മാതൃ വന്ദന യോജന (PMMVY)
മാതൃ ആരോഗ്യത്തിന്റെയും ശൈശവകാല പരിചരണത്തിന്റെയും പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ട്, 2017 ല്‍ പ്രധാനമന്ത്രി മാതൃ വന്ദന യോജന (PMMVY) അവതരിപ്പിച്ചു. ഗര്‍ഭിണികളെയും മുലയൂട്ടുന്ന അമ്മമാരെയും പിന്തുണയ്ക്കുന്നതിനുള്ള ഒരു പ്രസവാനുകൂല്യ പദ്ധതിയാണിത്.
ഈ പദ്ധതി പ്രകാരം, അര്‍ഹരായ വനിതകള്‍ക്ക് അവരുടെ ആദ്യത്തെ കുഞ്ഞിന് രണ്ട് ഗഡുക്കളായി 5,000 രൂപയും, പെണ്‍കുട്ടിയാണെങ്കില്‍ രണ്ടാമത്തെ കുഞ്ഞിന് 6,000 രൂപയും സാമ്പത്തിക സഹായം ലഭിക്കും. സഹായം ഘട്ടം ഘട്ടമായി നല്‍കുന്നു, കൂടാതെ ഗര്‍ഭകാല രജിസ്‌ട്രേഷന്‍, പതിവ് പ്രസവപൂര്‍വ പരിശോധനകള്‍, പ്രതിരോധ കുത്തിവയ്പ്പ് എന്നിവയുള്‍പ്പെടെയുള്ള ആരോഗ്യവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട നാഴികക്കല്ലുകളുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു.
ഈ പദ്ധതി, നേരിട്ടുള്ള ആനുകൂല്യ കൈമാറ്റങ്ങള്‍ (DBT) മുഖേന ഗുണഭോക്താക്കള്‍ക്ക് സമയബന്ധിതമായ പിന്തുണ ഉറപ്പാക്കുന്നു. ഗര്‍ഭം അലസല്‍/പ്രസവം പോലുള്ള കേസുകളില്‍ ആനുകൂല്യം നല്‍കാനും വ്യവസ്ഥയുണ്ട്. ഗര്‍ഭകാലത്തും പ്രസവസമയത്തും വേതനം നഷ്ടപ്പെടുന്നതിനുള്ള ഭാഗിക നഷ്ടപരിഹാരമായും സാമ്പത്തിക സഹായം പ്രവര്‍ത്തിക്കുന്നു. മാതൃ ക്ഷേമം മെച്ചപ്പെടുത്താന്‍ പദ്ധതി സഹായിക്കുന്നു.പെണ്‍കുട്ടികള്‍ക്ക് അധിക ആനുകൂല്യങ്ങള്‍ നല്‍കിക്കൊണ്ട് ലിംഗസമത്വവും സ്ഥാപനപരമായ ആരോഗ്യ സേവനങ്ങളുടെ ഉപയോഗവും പ്രോത്സാഹിപ്പിക്കുന്നു.
ലക്ഷ്യവും വ്യാപ്തിയും:
തുടക്കം മുതല്‍ പദ്ധതിയില്‍ ചേര്‍ന്ന ഗുണഭോക്താക്കളുടെ എണ്ണം: 4.92 കോടി. (2026 ഏപ്രില്‍ 30 വരെ)
പദ്ധതി ആരംഭിച്ചതിനുശേഷം സാമ്പത്തിക സഹായം ലഭിച്ച ഗുണഭോക്താക്കളുടെ എണ്ണം: 4.28 കോടി. (2026 ഏപ്രില്‍ 30 വരെ)
ആകെ നല്‍കിയ തുക: 20,150 കോടി
രൂപ
സുരക്ഷിതമായ മാതൃത്വത്തിലേക്കുള്ള റക്ചി സാങ്മയുടെ പ്രയാണം
മേഘാലയയിലെ നോര്‍ത്ത് ഗാരോ ഹില്‍സിലെ ബെല്‍പാറ ഗ്രാമത്തിലെ ഒരു വീട്ടമ്മയും ചെറുകിട കര്‍ഷകയുമാണ് റക്ചി എന്‍. സാങ്മ. കുടുംബത്തെ പോറ്റാന്‍ ഏറെ ബുദ്ധിമുട്ടുന്ന അവസ്ഥയിലായിരുന്നു അവര്‍. സാമ്പത്തിക പരിമിതികളും ആരോഗ്യ സംരക്ഷണത്തിനുള്ള പരിമിതമായ സൗകര്യങ്ങളും കാരണം ഗര്‍ഭകാലത്ത് കാര്യങ്ങള്‍ കൂടുതല്‍ വഷളായി.
പിഎംഎംവിവൈ പദ്ധതി പ്രകാരം സഹായം തേടിയ അവര്‍ക്ക് കൃത്യസമയത്ത് തന്നെ ആശ്വാസം ലഭിച്ചു. അധിക സാമ്പത്തിക ബാധ്യതയില്ലാതെ പോഷകസമൃദ്ധമായ ഭക്ഷണം, പതിവ് പ്രസവപൂര്‍വ പരിശോധനകള്‍, അത്യാവശ്യ വൈദ്യ പരിചരണം എന്നിവ ലഭിക്കാന്‍ ഈ സാമ്പത്തിക സഹായം അവരെ സഹായിച്ചു. ശരിയായ പരിചരണത്തിലൂടെയും നിരന്തര നിരീക്ഷണത്തിലൂടെയും, ഒരു ആരോഗ്യ സംരക്ഷണ സ്ഥാപനത്തില്‍ ആരോഗ്യമുള്ള ഒരു കുഞ്ഞിനെ സുരക്ഷിതമായി അവര്‍ പ്രസവിച്ചു.
പ്രധാനമന്ത്രി സുരക്ഷിത മാതൃത്വ അഭിയാന്‍ (PMSMA)
ഗര്‍ഭിണികള്‍ക്ക്, സുരക്ഷിതവും ആരോഗ്യകരവുമായ ഗര്‍ഭധാരണം ഉറപ്പാക്കുന്നതിനും സങ്കീര്‍ണതകള്‍ക്കുള്ള സാധ്യത കുറയ്ക്കുന്നതിനും സമയബന്ധിതമായ വൈദ്യസഹായം അത്യാവശ്യമാണ്. ഈ ആവശ്യം പരിഹരിക്കുന്നതിനായി, 2016 ല്‍ പ്രധാനമന്ത്രി സുരക്ഷിത മാതൃത്വ അഭിയാന്‍ (PMSMA) ആരംഭിച്ചു. ഈ സംരംഭത്തിന്റെ കീഴില്‍, എല്ലാ മാസവും 9-ാം ദിവസം സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ സൗജന്യവും ഗുണമേന്മയുള്ളതുമായ പ്രസവപൂര്‍വ പരിശോധനകള്‍ നല്‍കുന്നു. ഗര്‍ഭാവസ്ഥയുടെ രണ്ടാമത്തെയും മൂന്നാമത്തെയും ത്രൈമാസങ്ങളിലുള്ള വനിതകളെ കേന്ദ്രീകരിച്ചാണ് ഈ പരിപാടി പ്രധാനമായും പ്രവര്‍ത്തിക്കുന്നത്, ഇത് ഉയര്‍ന്ന അപകടസാധ്യതയുള്ള ഗര്‍ഭധാരണങ്ങളെ പ്രാരംഭ ഘട്ടത്തില്‍ തിരിച്ചറിയാനും അമ്മയ്ക്കും ഗര്‍ഭസ്ഥ ശിശുവിനും സമയബന്ധിതമായ ചികിത്സയും ഉചിതമായ പരിചരണവും ഉറപ്പാക്കാനും ആരോഗ്യ സംരക്ഷണ ദാതാക്കളെ സഹായിക്കുന്നു.
ലക്ഷ്യവും വ്യാപ്തിയും:
PMSMA പദ്ധതി പ്രകാരം 7.4 കോടിയിലധികം ഗര്‍ഭിണികളെ പരിശോധിച്ചു
8,812 സന്നദ്ധസേവകരെ രജിസ്റ്റര്‍ ചെയ്തു
രാജ്യവ്യാപകമായി PMSMA സേവനങ്ങള്‍ നല്‍കുന്ന 22,000-ത്തിലധികം സൗകര്യങ്ങള്‍
6.85 കോടിയിലധികം പ്രസവപൂര്‍വ പരിശോധനകള്‍ നടത്തി, 1.03 കോടി ഉയര്‍ന്ന അപകടസാധ്യതയുള്ള ഗര്‍ഭധാരണങ്ങളെ കേന്ദ്രീകൃത നിരീക്ഷണത്തിലുള്‍പ്പെടുത്തി.
ഉയര്‍ന്ന അപകടസാധ്യതയുള്ള ഗര്‍ഭധാരണങ്ങള്‍ക്ക് ഡിജിറ്റല്‍ നിരീക്ഷണവും തുടര്‍നടപടികളും PMSMA അവതരിപ്പിച്ചു.
ഇതിലൂടെ മാതൃമരണ അനുപാതം ഒരു ലക്ഷം പ്രസവത്തിന് 88 (2021-2023) എന്ന നിലയില്‍ ഗണ്യമായി കുറഞ്ഞു, (2014-15) ല്‍ ഇത് 130 ആയിരുന്നു.

ജനനി സുരക്ഷാ യോജന (JSY)
ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിലുള്ള ഒരു സര്‍ക്കാര്‍ പദ്ധതിയാണ് ജനനി സുരക്ഷാ യോജന. ഗര്‍ഭിണികളായ സ്ത്രീകളെ, പ്രത്യേകിച്ച് ദരിദ്ര കുടുംബങ്ങളില്‍ നിന്നും എസ്സി/എസ്ടി വിഭാഗങ്ങളില്‍ നിന്നുമുള്ളവരെ, ആരോഗ്യ സംരക്ഷണ സൗകര്യങ്ങളില്‍ പ്രസവിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിന് സാമ്പത്തിക പിന്തുണയും സാമൂഹികാടിസ്ഥാനത്തിലുള്ള സഹായവും ഇത് ഉറപ്പു വരുത്തുന്നു. സ്ത്രീകള്‍ക്ക് ആരോഗ്യ സേവനങ്ങളും ആനുകൂല്യങ്ങളും ലഭ്യമാക്കാന്‍ സഹായിക്കുന്ന ആശാ പ്രവര്‍ത്തകരുടെ പിന്തുണയിലൂടെ, ഈ പദ്ധതി ആശുപത്രി പ്രസവങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും, മാതൃ ആരോഗ്യ സംരക്ഷണം മെച്ചപ്പെടുത്തുകയും, വീട്ടിലെ പ്രസവങ്ങളുമായി ബന്ധപ്പെട്ട ആരോഗ്യ അപകടസാധ്യതകള്‍ കുറയ്ക്കുകയും ചെയ്തു.
ജനനി ശിശു സുരക്ഷാ കാര്യക്രം (JSSK)
2014-ല്‍, ഗര്‍ഭകാലത്തും പ്രസവത്തിനു ശേഷവുമുള്ള എല്ലാ ഗര്‍ഭധാരണ സംബന്ധമായ സങ്കീര്‍ണതകള്‍ക്കും സൗജന്യ ആരോഗ്യ സേവനങ്ങള്‍ നല്‍കുന്നതിനായി ജനനി ശിശു സുരക്ഷാ കാര്യക്രമം (JSSK) നടപ്പാക്കി. പൊതുജനാരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സ ലഭിക്കുന്ന രോഗികളായ നവജാതശിശുക്കള്‍ക്കും ഒരു വയസ്സ് വരെ പ്രായമുള്ള ശിശുക്കള്‍ക്കും ഈ പദ്ധതിയിലൂടെ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ഈ പദ്ധതിയുടെ പ്രധാന നേട്ടങ്ങള്‍ ഇനിപ്പറയുന്നു:
2024-25 സാമ്പത്തിക വര്‍ഷത്തില്‍ JSSK ഗുണഭോക്താക്കള്‍: 1.99 കോടി ഗര്‍ഭിണികള്‍; 16.85 ലക്ഷം ശിശുക്കള്‍
ഈ നിക്ഷേപങ്ങള്‍ ഗുണഫലങ്ങളില്‍ പ്രകടമാണ്:
ഗര്‍ഭാവസ്ഥയുടെ ആദ്യ ത്രൈമാസത്തില്‍ പരിചരണം ലഭിക്കുന്ന ഗര്‍ഭിണികളുടെ ശതമാനം 2015-16ല്‍ 59% ആയിരുന്നത് 2023-24 ല്‍ 76.2% ആയി വര്‍ദ്ധിച്ചു.
ദേശീയതലത്തില്‍, നാലോ അതിലധികമോ പ്രസവപൂര്‍വ പരിചരണ (ANC) സന്ദര്‍ശനങ്ങള്‍ പൂര്‍ത്തിയാക്കുന്ന സ്ത്രീകളുടെ പങ്ക് 51% (2015-16) ല്‍ നിന്ന് 65.2% (2023-24) ആയി വര്‍ദ്ധിച്ചു.
ദേശീയ തലത്തില്‍ ആശുപത്രി ജനനങ്ങള്‍ 79% (2015-16) ല്‍ നിന്ന് 90.6% (2023-24) ആയി ഗണ്യമായി വര്‍ദ്ധിച്ചു.
വിദ്യാഭ്യാസം, നൈപുണ്യം, ഉത്കര്‍ഷേച്ഛ
2014 മുതല്‍, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള ശ്രമങ്ങള്‍ സ്‌കൂള്‍ പ്രവേശനം ഉറപ്പാക്കുക എന്നതിനപ്പുറം വിപുലീകരിച്ചു. പെണ്‍കുട്ടികള്‍ സ്‌കൂളില്‍ തുടരാനും ഉന്നത വിദ്യാഭ്യാസത്തിലേക്ക് മുന്നേറാനും അര്‍ത്ഥവത്തായ പഠന ഫലങ്ങള്‍ നേടാനും സഹായിക്കുന്നതിലേക്ക് ഊന്നല്‍ മാറിയിരിക്കുന്നു. തത്ഫലമായി, കൂടുതല്‍ പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുകയും ഉന്നത പഠനം നടത്തുകയും ഭാവി അവസരങ്ങളും മൊത്തത്തിലുള്ള വികസനവും മെച്ചപ്പെടുത്തുന്ന പ്രധാന നൈപുണ്യങ്ങള്‍ നേടുകയും ചെയ്യുന്നു.
ജെന്‍ഡര്‍ ഇന്‍ക്ലൂഷന്‍ ഫണ്ട് പിന്നാക്കം നില്‍ക്കുന്ന പെണ്‍കുട്ടികള്‍ക്ക് ലക്ഷ്യവേധിയായ പിന്തുണ സാധ്യമാക്കുന്നു.
ലളിതമായ പഠന പാതകള്‍ കൊഴിഞ്ഞുപോക്ക് കുറയ്ക്കുകയും തുടര്‍ പങ്കാളിത്തത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
മള്‍ട്ടി- ഡിസിപ്ലിനറി ഓപ്ഷനുകള്‍ വൈവിധ്യമാര്‍ന്ന അക്കാദമിക് താത്പര്യങ്ങളെ പിന്തുടരാന്‍ പെണ്‍കുട്ടികളെ അനുവദിക്കുന്നു.
സ്‌കൂള്‍, അടിസ്ഥാന വിദ്യാഭ്യാസം
സമഗ്ര ശിക്ഷ, കസ്തൂര്‍ബാ ഗാന്ധി ബാലിക വിദ്യാലയങ്ങള്‍
സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ഏകീകൃത സമീപനം സ്വീകരിക്കുന്ന ഒരു സമഗ്ര വിദ്യാഭ്യാസ പദ്ധതിയാണ് 2018-19 ല്‍ ആരംഭിച്ച സമഗ്ര ശിക്ഷ. പ്രീ-പ്രൈമറി ക്ലാസുകള്‍ മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള പഠനത്തിന്റെ എല്ലാ ഘട്ടങ്ങളും ഒരൊറ്റ ചട്ടക്കൂടിനു കീഴില്‍ ഇത് ഉള്‍ക്കൊള്ളുന്നു. സ്‌കൂള്‍ പ്രവേശനം മെച്ചപ്പെടുത്തുക, മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുക, ഡിജിറ്റല്‍ പഠനം പ്രോത്സാഹിപ്പിക്കുക, വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ തുടരാനും വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനും പിന്തുണ നല്‍കുക എന്നിവയിലൂടെ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്.
പെണ്‍കുട്ടികളെ സംബന്ധിച്ചിടത്തോളം ഇവയെല്ലാം വളരെ പ്രധാനമാണ്, കാരണം പ്രാഥമിക തലത്തിനപ്പുറം അവര്‍ക്ക് വിദ്യാഭ്യാസം തുടരാന്‍ കഴിയുമെന്ന് ഇതിലൂടെ ഉറപ്പാക്കുന്നു. വീടിനടുത്തുള്ള സ്കൂളുകൾ വൃത്തിയുള്ളതും പ്രവര്‍ത്തനക്ഷമവുമായ ശൗചാലയങ്ങളുടെ ലഭ്യത, സുരക്ഷിതമായ ക്ലാസ് മുറികള്‍, പരിശീലനം ലഭിച്ച മികച്ച അധ്യാപകര്‍, വിദൂരദേശങ്ങളിലുള്ളവര്‍ക്ക് താമസ സൗകര്യങ്ങള്‍ എന്നിവയെല്ലാം പെണ്‍കുട്ടികളെ സ്‌കൂളില്‍ തുടരാന്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു.
2024-25 ല്‍, ഇന്ത്യന്‍ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ 14.71 ലക്ഷം സ്‌കൂളുകളും, 1.01 കോടി അധ്യാപകരും, 24.69 കോടി വിദ്യാര്‍ത്ഥികളും ഉള്‍പ്പെടുന്നു, പെണ്‍കുട്ടികളുടെ പ്രവേശനം 2014-15 ലെ 1.57 കോടിയില്‍ നിന്ന് (32%) 11.93 കോടിയായി (48%) ഗണ്യമായി വര്‍ദ്ധിച്ചു, ഇത് വിദ്യാഭ്യാസത്തിലെ ലിംഗസമത്വത്തിലേക്കുള്ള വലിയ പുരോഗതി വ്യക്തമാക്കുന്നു.
2018-19 നും 2025-26 നും മദ്ധ്യേ, 4,073-ലധികം സ്‌കൂളുകള്‍ അപ്‌ഗ്രേഡ് ചെയ്യപ്പെട്ടു, സ്മാര്‍ട്ട് ക്ലാസ് മുറികള്‍ പോലുള്ള 1.49 ലക്ഷത്തിലധികം ഡിജിറ്റല്‍ പഠന, ഐസിടി സംരംഭങ്ങള്‍ക്ക് പിന്തുണ ലഭിച്ചു, കൂടാതെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം 9,477 ല്‍ നിന്ന് 25,000 സ്‌കൂളുകളായി വിപുലീകരിച്ചു, ഇത് വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതികവിദ്യയിലേക്കും പ്രായോഗിക നൈപുണ്യ പരിശീലനത്തിലേക്കും കൂടുതല്‍ പ്രവേശനം ഉറപ്പാക്കി.
സമകാലിക സ്‌കൂള്‍ സാഹചര്യങ്ങള്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് കൂടുതല്‍ സഹായകമായി മാറിയിരിക്കുന്നു.
99.3% സ്‌കൂളുകളിലും കുടിവെള്ള സൗകര്യം. 2014-15 ല്‍, 95.72% സ്‌കൂളുകളില്‍ മാത്രമായിരുന്നു കുടിവെള്ള സൗകര്യം.
97.3% സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്കായി ഉപയോഗയോഗ്യമായ ശൗചാലയങ്ങള്‍. 2014-15 ല്‍, 92.09% സ്‌കൂളുകളില്‍ മാത്രമാണ് പെണ്‍കുട്ടികള്‍ക്കായി പ്രത്യേക ശൗചാലയ സൗകര്യം ഉണ്ടായിരുന്നത്.
93.6% സ്‌കൂളുകളില്‍ വൈദ്യുതി.
89.5% സ്‌കൂളുകളില്‍ ലൈബ്രറികള്‍.

സ്‌കൂള്‍ വിദ്യാഭ്യാസത്തിലെ നൈരന്തര്യം ക്രമാനുഗതമായി മെച്ചപ്പെട്ടിട്ടുണ്ട്. പ്രൈമറി, സെക്കന്‍ഡറി തലങ്ങളിലെ കൊഴിഞ്ഞുപോക്ക് ഗണ്യമായി കുറഞ്ഞു.
സുരക്ഷിതവും ലക്ഷ്യവേധിയുമായ അന്തരീക്ഷത്തില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങളെ പിന്തുണയ്ക്കുന്നതിനായി സ്ഥാപിച്ച പ്രത്യേക റെസിഡന്‍ഷ്യല്‍ സ്‌കൂളുകളാണ് കസ്തൂര്‍ബ ഗാന്ധി ബാലിക വിദ്യാലയങ്ങള്‍ (KGBV-കള്‍). സമഗ്ര ശിക്ഷാ ചട്ടക്കൂടിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്‌കൂളുകള്‍ സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന സമൂഹങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികളെ സേവിക്കുന്നു, വിദ്യാഭ്യാസ അവസരങ്ങള്‍ പരിമിതമായ പ്രദേശങ്ങളില്‍. കസ്തൂര്‍ബ ഗാന്ധി ബാലിക വിദ്യാലയങ്ങള്‍ ആറാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ വിദ്യാഭ്യാസവും താമസ സൗകര്യവും വാഗ്ദാനം ചെയ്യുന്നു, ദാരിദ്ര്യം, ദൂരം, സാമൂഹിക പരിമിതികള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനൊപ്പം മിഡില്‍ സ്‌കൂള്‍ മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെ പഠനം തുടരാന്‍ പെണ്‍കുട്ടികളെ സഹായിക്കുന്നു.
കസ്തൂര്‍ബ ഗാന്ധി ബാലിക വിദ്യാലയങ്ങളുടെ വ്യാപ്തിയും പ്രചാരവും:
പ്രവര്‍ത്തനക്ഷമമായ KGBV സ്‌കൂളുകള്‍ 4,996 (2022) ല്‍ നിന്ന് 5,316 ആയി (2026) വര്‍ദ്ധിച്ചു
പ്രവേശനം 6.07 ലക്ഷത്തില്‍ നിന്ന് (2020-21) 7.58 ലക്ഷമായി (2025-26) വര്‍ദ്ധിച്ചു.
ഒരു റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നിന്ന് സിവില്‍ സര്‍വീസിലേക്ക് (ഉത്തര്‍പ്രദേശ്)
ഉത്തര്‍പ്രദേശിലെ അംരോഹയിലെ കുമാരി നിധി കസ്തൂര്‍ബ ഗാന്ധി ബാലിക വിദ്യാലയത്തില്‍ നിന്നാണ് തന്റെ യാത്ര ആരംഭിച്ചത്. മിക്ക പെണ്‍കുട്ടികളെയും പോലെ, അവസരങ്ങള്‍ പരിമിതമായ ഒരു പശ്ചാത്തലത്തില്‍ നിന്നാണ് അവളും വന്നത്. സ്ഥിരമായ പിന്തുണയും കേന്ദ്രീകൃതമായ അക്കാദമിക് അന്തരീക്ഷവും പ്രയോജനപ്പെടുത്തി, അവള്‍ പഠനം തുടരുകയും 2023 ല്‍ UPSC സിവില്‍ സര്‍വീസസ് പരീക്ഷയില്‍ 39-ാം റാങ്ക് നേടുകയും ചെയ്തു. ഇന്ന്, അവര്‍ സബ്-ഡിവിഷണല്‍ മജിസ്‌ട്രേറ്റായി (SDM) സേവനമനുഷ്ഠിക്കുന്നു. വിദ്യാഭ്യാസത്തിലേക്കുള്ള പ്രവേശനം സുസ്ഥിരമായ പിന്തുണയുമായി സമന്വയിപ്പിക്കുമ്പോള്‍ എന്തൊക്കെ സാധ്യമാകുമെന്ന് അവരുടെ പ്രയാണം വ്യക്തമാക്കുന്നു.
സ്‌കൂള്‍ ഗ്രൗണ്ടുകളില്‍ നിന്ന് ആഗോളവേദിയിലേക്ക് (ഉത്തര്‍പ്രദേശ്)
അര്‍ച്ചന നിഷാദ് ഉന്നാവോയിലെ KGBV -ഗഞ്ച് മുറാദാബാദില്‍ വച്ച്, കായികരംഗത്ത് തന്റെ ശക്തി തുടക്കത്തില്‍ തന്നെ തിരിച്ചറിഞ്ഞു. സ്‌കൂള്‍ തല പങ്കാളിത്തത്തില്‍ നിന്ന് ആരംഭിച്ച താത്പര്യം ക്രമേണ ഗൗരവമേറിയ ലക്ഷ്യമായി മാറി. 2023 ല്‍ ക്രിക്കറ്റ് അണ്ടര്‍ 19 വനിതാ ലോകകപ്പ് ജേതാക്കളായ ടീമിന്റെ ഭാഗമായി അവര്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു. ശരിയായ ഘട്ടത്തിലുള്ള പ്രോത്സാഹനം ക്ലാസ് മുറിക്കപ്പുറത്തേക്കുള്ള വാതായങ്ങള്‍ എപ്രകാരം തുറക്കുമെന്ന് അവരുടെ പ്രയാണം വ്യക്തമാക്കുന്നു.
സ്‌കോളര്‍ഷിപ്പുകളും സാമ്പത്തിക സഹായവും
കൂടുതല്‍ പെണ്‍കുട്ടികള്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുമ്പോള്‍, ഉന്നത പഠനം അവര്‍ക്ക് കരഗതമാകുന്ന ദൂരത്ത് നിലനിര്‍ത്തുന്നതില്‍ സാമ്പത്തിക സഹായം പ്രധാനമാണ്. കുടുംബങ്ങളില്‍ അധിക സമ്മര്‍ദ്ദം ചെലുത്താതെ യുവതികള്‍ക്ക് അവരുടെ വിദ്യാഭ്യാസം തുടരാന്‍ സ്‌കോളര്‍ഷിപ്പുകള്‍ സഹായിക്കുന്നു.

കോളേജ്, സർവകലാശാല വിദ്യാര്‍ത്ഥികള്‍ക്കുള്ള കേന്ദ്ര സ്‌കോളര്‍ഷിപ്പുക്കള്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ മിടുക്കരായ വിദ്യാര്‍ത്ഥികളെ പിന്തുണയ്ക്കുന്നു. സ്‌കോളര്‍ഷിപ്പുകളുടെ ഏകദേശം 50% പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിരിക്കുന്നു. 2023-24 ല്‍ ആരംഭിച്ച നാഷണല്‍ സ്‌കോളര്‍ഷിപ്പ് ഫോര്‍ പോസ്റ്റ് ഗ്രാജുവേറ്റ് സ്റ്റഡീസ്, 3,000 വനിതകള്‍ ഉള്‍പ്പെടെ തിരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിവര്‍ഷം 1.5 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം നല്‍കുന്നു.
AICTE പ്രഗതി സ്‌കോളര്‍ഷിപ്പ് സാങ്കേതിക വിദ്യാഭ്യാസത്തിലെ അവസരങ്ങള്‍ കൂടുതല്‍ വികസിപ്പിക്കുന്നു. 2014-15 മുതല്‍, ഡിപ്ലോമ, ഡിഗ്രി കോഴ്‌സുകളിലായി പ്രതിവര്‍ഷം 10,000 സ്‌കോളര്‍ഷിപ്പുകള്‍ ഇത് മുഖാന്തിരം നല്‍കിയിട്ടുണ്ട്. 2024-25 ആയപ്പോഴേക്കും ഏകദേശം 36 ആയിരം പെണ്‍കുട്ടികള്‍ ഈ പദ്ധതിയുടെ കീഴില്‍ പ്രയോജനം നേടി.
ഈ നിരന്തര പിന്തുണ ഫലങ്ങളില്‍ പ്രതിഫലിക്കുന്നു. 2014-15 നും 2022-23 നും ഇടയില്‍, 12 ലക്ഷത്തിലധികം വനിതകള്‍ ഉന്നത വിദ്യാഭ്യാസത്തിലേക്ക് പ്രവേശനം നേടി
ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ഗണിതം (STEM), ഉന്നത വിദ്യാഭ്യാസം എന്നീ മേഖലകളിലെ വനിതാ പ്രാതിനിധ്യം
വളരെക്കാലമായി, ശാസ്ത്ര സാങ്കേതിക മേഖലയിലെ കരിയര്‍ പല പെണ്‍കുട്ടികള്‍ക്കും അപ്രാപ്യമായിരുന്നു. വനിതകള്‍ക്കുള്ള അവസരങ്ങള്‍ വിപുലീകരിക്കുക എന്നതിനര്‍ത്ഥം STEM മേഖലകളിലേക്ക് കൂടുതല്‍ പാതകള്‍ അവര്‍ക്കായി തുറക്കുക എന്നാണ്.
വിജ്ഞാന്‍ ജ്യോതി പദ്ധതി, മെന്ററിംഗ്, ലാബ് എക്സ്പോഷര്‍, വര്‍ക്ക്ഷോപ്പുകള്‍, ഗൈഡഡ് സപ്പോര്‍ട്ട് എന്നിവയിലൂടെ ഒന്‍പതാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള പെണ്‍കുട്ടികള്‍ക്ക് STEM പഠന പിന്തുണ നല്‍കി വരുന്നു. 2019 ഡിസംബറില്‍ ആരംഭിച്ച ശേഷം ഇതുവരെ, 34 സംസ്ഥാന- കേന്ദ്രഭരണ പ്രദേശങ്ങളിലെ 300 ജില്ലകളിലായി 1.12 ലക്ഷത്തിലധികം പെണ്‍കുട്ടികളിലേക്ക് ഈ പദ്ധതിയുടെ ഗുണഫലങ്ങള്‍ എത്തിയിട്ടുണ്ട്.
പ്രമുഖ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനവും മെച്ചപ്പെട്ടു. IIT-കളിലും NIT-കളിലും അധിക (സൂപ്പര്‍ ന്യൂമററി) സീറ്റുകള്‍ 10% ല്‍ താഴെയായിരുന്ന വനിതാ പങ്കാളിത്തം 20% ആയി വര്‍ദ്ധിപ്പിച്ചു. 2024-25 കാലയളവില്‍ STEM വിഷയങ്ങളില്‍ UGC NET-JRF സ്‌കോളര്‍മാരില്‍ 53% ത്തിലധികവും വനിതകളായിരുന്നു.

നൈപുണ്യവും ഡിജിറ്റല്‍ സര്‍വ്വാശ്ലേഷിത്വവും
2014 മുതല്‍, വിപുലീകരിച്ച നൈപുണ്യ സംരംഭങ്ങളുടെയും വളര്‍ന്നുവരുന്ന സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയുടെയും പിന്തുണയോടെ കൂടുതല്‍ വനിതകള്‍ വളര്‍ന്നുവരുന്ന മേഖലകളിലേക്ക് കടന്നുവരുന്നു.
നൈപുണ്യവും തൊഴിലവസരങ്ങളും: പ്രധാന്‍ മന്ത്രി കൗശല്‍ വികാസ് യോജന (PMKVY)
വിദ്യാഭ്യാസം വനിതകള്‍ക്കുള്ള അവസരങ്ങള്‍ വിപുലീകരിച്ചിട്ടുണ്ട്, എന്നാല്‍ ഈ അവസരങ്ങളെ ഉപജീവനമാര്‍ഗ്ഗമാക്കി മാറ്റുന്ന നൈപുണ്യങ്ങളിലേക്കുള്ള പ്രവേശനത്തെയും വ്യവസായ പരിചയത്തെയും ആശ്രയിച്ചിരിക്കുന്നു. 2015 ല്‍ ആരംഭിച്ച പ്രധാന്‍ മന്ത്രി കൗശല്‍ വികാസ് യോജന (PMKVY) തൊഴില്‍, സംരംഭകത്വം എന്നിവയുമായി ബന്ധപ്പെട്ട ഹ്രസ്വകാല, വ്യവസായ-സജ്ജ പരിശീലനം നല്‍കിക്കൊണ്ട് ഈ പരിവര്‍ത്തനത്തില്‍ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. PMKVY ഗുണഭോക്താക്കളില്‍ ഏകദേശം 45% വനിതകളാണ്.
വിവിധ ഘട്ടങ്ങളിലായി പദ്ധതി ക്രമാനുഗതമായി വികസിച്ചു:
PMKVY 1.0: 19 ലക്ഷത്തിലധികം ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരിശീലനം ലഭിച്ചു
PMKVY 2.0: 1.10 കോടിയിലധികം ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരിശീലനം ലഭിച്ചു
PMKVY 3.0: ഏകദേശം 7.35 ലക്ഷം ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരിശീലനം ലഭിച്ചു
നിലവിലെ ഘട്ടമായ PMKVY 4.0 പ്രായോഗികവും ഭാവിസജ്ജവുമായ നൈപുണ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. തൊഴില്‍ പരിചയം പരിശീലനത്തില്‍ ഉള്‍പ്പെടുന്നു, കൂടാതെ നിര്‍മ്മിത ബുദ്ധി, ഡ്രോണുകള്‍, ഹരിത ഊര്‍ജ്ജം, ഇലക്ട്രോണിക്‌സ് തുടങ്ങിയ വളര്‍ന്നുവരുന്ന മേഖലകളും ഇതില്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ മാത്രം, PMKVY 4.0 പ്രകാരം 27 ലക്ഷത്തിലധികം ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരിശീലനം ലഭിച്ചു, 18.79 ലക്ഷം പേര്‍ക്ക് സര്‍ട്ടിഫിക്കറ്റും ലഭിച്ചു.
യുവതികള്‍ക്കായി ലക്ഷ്യവേധിയായ വൈദഗ്ദ്ധ്യം: നവ്യ
PMKVY 4.0 പ്രകാരം 16-18 വയസ്സ് പ്രായമുള്ള പെണ്‍കുട്ടികളിലാണ് നവ്യ (Nurturing Aspirations through Vocational Training for Young Adolescent Girls) ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 2025 ല്‍ ആരംഭിച്ച ഈ പരിപാടി, യുവതികളെ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, സൈബര്‍ സുരക്ഷ, AI- അധിഷ്ഠിത സേവനങ്ങള്‍, പരിസ്ഥിതി സുസ്ഥിര തൊഴിലുകള്‍ എന്നിവ പരിചയപ്പെടുത്തുന്നു. ജീവിത നൈപുണ്യവും സാമ്പത്തിക സാക്ഷരതയും വളര്‍ത്തിയെടുക്കാനും ഇത് സഹായിക്കുന്നു.
19 സംസ്ഥാനങ്ങളിലെ 27 അഭിലാഷയുക്ത, വടക്കുകിഴക്കന്‍ ജില്ലകളിലായി ഈ സംരംഭം നടപ്പിലാക്കുന്നു, 3,850 പെണ്‍കുട്ടികളെ പരിശീലിപ്പിക്കുകയാണ് ലക്ഷ്യം.
2025 ഡിസംബര്‍ വരെ:
1,295 പെണ്‍കുട്ടികള്‍ ചേര്‍ന്നു
671 പെണ്‍കുട്ടികള്‍ക്ക് പരിശീലനം നല്‍കി
ആരോഗ്യം, പോഷകാഹാരം, ക്ഷേമം എന്നിവ ആദരവോടെയും മാന്യമായും ഉറപ്പാക്കുന്നു
മാനസികാരോഗ്യ സേവനങ്ങള്‍ക്കുള്ള പിന്തുണ ഉള്‍പ്പെടെ ആരോഗ്യ സംരക്ഷണം കൂടുതല്‍ പ്രാപ്യവും താങ്ങാനാവുന്നതുമാക്കി മാറ്റുന്നതിലൂടെയും പോഷകാഹാര പരിപാടികള്‍ ശക്തിപ്പെടുത്തുന്നതിലൂടെയും ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും വനിതകളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ ഇന്ത്യ പ്രവര്‍ത്തിക്കുന്നു. ആരോഗ്യ അപകടസാധ്യതകള്‍ കുറയ്ക്കുന്നതിനും ദൈനംദിന ജീവിതം സുരക്ഷിതവും സുഖകരവുമാക്കുന്നതിനും സഹായിക്കുന്ന ശുദ്ധമായ പാചക ഇന്ധനം നല്‍കുന്നത് പോലുള്ള ദൈനംദിന ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിലും ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. വനിതകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ആരോഗ്യം, അന്തസ്സ്, ക്ഷേമം എന്നിവയോടെ ജീവിക്കാന്‍ കഴിയുന്ന കൂടുതല്‍ നീതിയുക്തവും ആരോഗ്യകരവുമായ ഒരു സമൂഹം സൃഷ്ടിക്കുന്നതിനുള്ള വിശാലമായ ശ്രമമാണ് ഈ സംരംഭങ്ങളിലൂടെ വെളിവാകുന്നത്.
ആയുഷ്മാന്‍ ഭാരത്
2018 ല്‍ ആരംഭിച്ച സര്‍ക്കാരിന്റെ മുന്‍നിര പദ്ധതിയായ ആയുഷ്മാന്‍ ഭാരത്, ഇന്ത്യയിലുടനീളം ചെലവ് കുറഞ്ഞതും ഗുണനിലവാരമുള്ളതുമായ ആരോഗ്യ സേവനങ്ങള്‍ വനിതകള്‍ക്ക് ലഭ്യമാകുന്നത് ഗണ്യമായി മെച്ചപ്പെടുത്തിയിട്ടുണ്ട്. പ്രാഥമിക, ദ്വിതീയ, തൃതീയ തലങ്ങളില്‍ ആളുകള്‍ക്ക് ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കാന്‍ ഈ സമഗ്ര പദ്ധതിയുടെ നാല് ഘടകങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു.
ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന (AB-PMJAY) പണരഹിത ദ്വിതീയ, തൃതീയ ആരോഗ്യ സംരക്ഷണം ലഭ്യമാക്കുന്നു, ഇത് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളുടെ അധിക ഭാരം കുറയ്ക്കുന്നു. 2026 ഫെബ്രുവരി വരെ, AB-PMJAY പ്രകാരം രാജ്യവ്യാപകമായി 43.52 കോടിയിലധികം ആയുഷ്മാന്‍ കാര്‍ഡുകള്‍ സൃഷ്ടിച്ചു. ഇതില്‍ ഏകദേശം 49% അല്ലെങ്കില്‍ 21 കോടി വനിതാഗുണഭോക്താക്കള്‍ ഉള്‍പ്പെടുന്നു.
36,229 ആശുപത്രികള്‍ ഈ പദ്ധതിക്ക് കീഴില്‍ എംപാനല്‍ ചെയ്തിട്ടുണ്ട്, അതില്‍ 19,483 എണ്ണം പൊതുമേഖലാ ആശുപത്രികളും 16,746 എണ്ണം സ്വകാര്യ ആശുപത്രികളുമാണ്. അംഗീകൃത ആശുപത്രി പ്രവേശനങ്ങളില്‍ ഏകദേശം 48% വനിതാ ഗുണഭോക്താക്കളാണ്. ഇതുവരെ, 4.97 കോടിയിലധികം വനിതകള്‍ക്ക് ഈ പദ്ധതിയുടെ കീഴില്‍ ആശുപത്രി പ്രവേശനം ലഭിച്ചിട്ടുണ്ട്.
ആയുഷ്മാന്‍ ആരോഗ്യ മന്ദിര്‍ (AAM) ഗ്രാമീണ, നഗര, ഗോത്ര മേഖലകളിലുടനീളമുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളാണ്, അവ താമസസ്ഥലത്തിന് സമീപമുള്ള ആളുകള്‍ക്ക് സമഗ്രവും സാര്‍വത്രികവും സൗജന്യവുമായ സേവനങ്ങള്‍ നല്‍കുന്നു. രാജ്യവ്യാപകമായി 1.84 ലക്ഷത്തിലധികം ആയുഷ്മാന്‍ ആരോഗ്യ മന്ദിറുകള്‍ പ്രവര്‍ത്തിക്കുന്നു (2026 ഫെബ്രുവരി 27 വരെ).
ഈ കേന്ദ്രങ്ങള്‍ മാതൃ ആരോഗ്യ സംരക്ഷണം, സാംക്രമികേതര രോഗ പരിശോധന, പ്രത്യുത്പാദന ആരോഗ്യ സംരക്ഷണം, വനിതകള്‍ക്കായുള്ള പ്രതിരോധ ആരോഗ്യ സേവനങ്ങള്‍ എന്നിവയെ പിന്തുണയ്ക്കുന്നു.
ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ താഴെത്തട്ടില്‍ നിന്ന് ജില്ലാതലം വരെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ പദ്ധതികളില്‍ ഒന്നാണ് പിഎം-ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ഇന്‍ഫ്രാസ്ട്രക്ചര്‍ മിഷന്‍ (PM-ABHIM). എല്ലാ ജില്ലകളിലും ആയുഷ്മാന്‍ ആരോഗ്യ മന്ദിറുകള്‍, ബ്ലോക്ക്, ജില്ലാ പൊതുജനാരോഗ്യ യൂണിറ്റുകള്‍, ലാബുകള്‍, ക്രിട്ടിക്കല്‍ കെയര്‍ ഹോസ്പിറ്റല്‍ ബ്ലോക്കുകള്‍ എന്നിവ സ്ഥാപിക്കുന്നതിലും നവീകരിക്കുന്നതിലും ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ഇത് സേവനങ്ങള്‍ ലഭ്യമല്ലാത്ത പ്രദേശങ്ങളിലെ വനിതകള്‍ക്ക് സമയബന്ധിതമായ ആരോഗ്യ സംരക്ഷണ പ്രവേശനം മെച്ചപ്പെടുത്തുന്നു. ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന്‍ (ABDM) രാജ്യത്തുടനീളം ഒരു ഏകീകൃത ഡിജിറ്റല്‍ ആരോഗ്യ സംരക്ഷണ ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നു. ABHA അക്കൗണ്ടുകള്‍ മുഖേന മെഡിക്കല്‍ രേഖകള്‍ ഡിജിറ്റലായി സുരക്ഷിതമായി ശേഖരിക്കാനും ലഭ്യമാക്കാനും ഇത് രോഗികളെ സഹായിക്കുന്നു. രോഗികളെ വിദൂര പ്രാക്ടീഷണര്‍മാരുമായി ബന്ധിപ്പിക്കുന്ന ടെലി-കണ്‍സള്‍ട്ടേഷനുകള്‍ ഇത് സുഗമമാക്കുന്നു. രാജ്യവ്യാപകമായി 95 കോടിയിലധികം ആരോഗ്യ രേഖകള്‍ ഡിജിറ്റലായി ബന്ധിപ്പിച്ചിരിക്കുന്നു. ഈ അക്കൗണ്ടുകളില്‍ 49.75% സ്ത്രീകളാണ്. പോര്‍ട്ടബിലിറ്റിയിലൂടെയും ആരോഗ്യ സംരക്ഷണ രേഖകള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിലൂടെയും ഡിജിറ്റല്‍ ആരോഗ്യ ആവാസവ്യവസ്ഥ വനിതകള്‍ക്ക് വിശേഷിച്ച് പ്രയോജനം ചെയ്യുന്നു.
സക്ഷം അംഗന്‍ വാടിയും പോഷണ്‍ 2.0 ഉം
അമ്മമാരുടെയും കുട്ടികളുടെയും ദീര്‍ഘകാല ആരോഗ്യം, വളര്‍ച്ച, പഠനശേഷി എന്നിവയില്‍ ആദ്യകാല പോഷകാഹാരവും ശരിയായ പരിചരണവും സുപ്രധാന പങ്ക് വഹിക്കുന്നു. സക്ഷം അംഗന്‍വാടിയും പോഷണ്‍ 2.0 ഉം ഇത് ശക്തിപ്പെടുത്തുന്നു, ചെറിയ കുട്ടികള്‍ (0-6 വയസ്സ്), കൗമാരക്കാരായ പെണ്‍കുട്ടികള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ക്ക് പോഷകാഹാരം, ആരോഗ്യം, ശൈശവ പരിചരണം എന്നിവയുമായി ബന്ധപ്പെട്ട സംയോജിത സേവനങ്ങള്‍ നല്‍കുന്നതിലൂടെ, അവരുടെ മൊത്തത്തിലുള്ള ക്ഷേമം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.
അംഗന്‍ വാടി കേന്ദ്രങ്ങള്‍ വഴി പൂരക പോഷകാഹാരം, പ്രീ-സ്‌കൂള്‍ വിദ്യാഭ്യാസം, രോഗപ്രതിരോധ കുത്തിവയ്പ്പ്, ആരോഗ്യ പരിശോധനകള്‍, റഫറല്‍ സേവനങ്ങള്‍ എന്നിവ ലഭ്യമാക്കുന്നു. അടിസ്ഥാനതലത്തില്‍ വിതരണം ശക്തിപ്പെടുത്തുന്നതിന്, അടിസ്ഥാന സൗകര്യങ്ങളിലും മുന്‍നിര പ്രവര്‍ത്തകരിലും വലിയ നിക്ഷേപം നടത്തിയിട്ടുണ്ട്.
പ്രധാന ഇടപെടലുകളില്‍ ഇനിപ്പറയുന്നവ ഉള്‍പ്പെടുന്നു:
1.03 ലക്ഷം അംഗന്‍ വാടി കേന്ദ്രങ്ങള്‍ നവീകരിച്ചു, മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍, ഓഡിയോവിഷ്വല്‍ സഹായങ്ങള്‍, സ്മാര്‍ട്ട് പഠന ഉപകരണങ്ങള്‍ എന്നിവയിലൂടെ അവയെ സക്ഷം അംഗന്‍ വാടികളാക്കി മാറ്റുന്നു.
പോഷകാഹാരത്തിലും ബാല്യകാല പരിചരണത്തിലും വിദ്യാഭ്യാസത്തിലും (ECCE) പരിശീലനം നേടിയ 10.58 ലക്ഷം അംഗന്‍വാടി പ്രവര്‍ത്തകര്‍
മാതൃ പോഷകാഹാരം, ശിശു ഭക്ഷണം, ഗുരുതരമായ പോഷകാഹാരക്കുറവ് (SAM), മിതമായ പോഷകാഹാരക്കുറവ് എന്നിവയുടെ ചികിത്സയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു
പോഷകാഹാരക്കുറവ് (MAM)
ഭക്ഷണ വൈവിധ്യം, പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍, സൂക്ഷ്മ പോഷകങ്ങള്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്ന പുതുക്കിയ പോഷകാഹാര മാനദണ്ഡങ്ങള്‍
ദേശീയ വിദ്യാഭ്യാസ നയം 2020 യുമായി സമന്വയിപ്പിച്ച് കളികള്‍ അടിസ്ഥാനമാക്കിയുള്ള ആദ്യകാല പഠനം പ്രോത്സാഹിപ്പിക്കുന്ന പോഷണ്‍ ഭി പഠായ് ഭി
അംഗന്‍വാടി കേന്ദ്രങ്ങളില്‍ ഡിജിറ്റല്‍ പഠന ഉള്ളടക്കത്തിന്റെയും ECCE വിഭവങ്ങളുടെയും വര്‍ദ്ധിച്ച ഉപയോഗം
മിഷന്‍ ഇന്ദ്രധനുഷ്
2014 ഡിസംബറില്‍ ആരംഭിച്ച മിഷന്‍ ഇന്ദ്രധനുഷ്, ഉയര്‍ന്ന അപകടസാധ്യതയുള്ള ജില്ലകളിലും നഗരപ്രദേശങ്ങളിലും കേന്ദ്രീകരിച്ചുള്ള പ്രചാരണങ്ങളിലൂടെ വാക്സിനെടുക്കാത്തവരെയും ഭാഗികമായി എടുക്കാത്തവരെയും ലക്ഷ്യമിടുന്നു.

സാര്‍വത്രിക പ്രതിരോധ കുത്തിവയ്പ്പ് പരിപാടിയ്ക്ക് കീഴിലുള്ള പതിവ് പ്രതിരോധ കുത്തിവയ്പ്പ് ഇതിലൂടെ മെച്ചപ്പെടുത്തുന്നു, ഇത് ഗുരുതരവും ജീവന് ഭീഷണിയുമായ നിരവധി രോഗങ്ങളില്‍ നിന്ന് കുട്ടികളെയും ഗര്‍ഭിണികളെയും സംരക്ഷിക്കാന്‍ സഹായിക്കുന്നു. യു-വിന്‍ പോലുള്ള ഡിജിറ്റല്‍ ഉപാധികള്‍ ഗുണഭോക്താക്കളെയും അവരുടെ വാക്‌സിനേഷന്‍ നിലയും തത്സമയം നിരീക്ഷിക്കുന്നത് സാധ്യമാക്കുന്നു. 2026 മാര്‍ച്ച് 18 ആയപ്പോഴേക്കും 11.87 കോടിയിലധികം കുട്ടികളും 3.96 കോടി ഗര്‍ഭിണികളും പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു, അതേസമയം 5.46 കോടി കുട്ടികളും 1.32 കോടി ഗര്‍ഭിണികളും തടയാവുന്ന രോഗങ്ങള്‍ക്കെതിരെ വാക്‌സിനേഷന്‍ സ്വീകരിച്ചിരുന്നു. കൂടാതെ, 2026 ഫെബ്രുവരി 17 ഓടെ 8.73 കോടി സ്ത്രീകളെ സെര്‍വിക്കല്‍ ക്യാന്‍സര്‍ കണ്ടെത്തുന്നതിനായി പരിശോധിച്ചു, ഇത് വന്‍തോതിലുള്ള പ്രതിരോധ ആരോഗ്യ സേവനങ്ങളിലൂടെ സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നതില്‍ ശക്തമായ പുരോഗതി കാണിക്കുന്നു.
സാമ്പത്തിക ഉൾക്കൊള്ളലും സാമ്പത്തിക ശാക്തീകരണവും
കഴിഞ്ഞ 12 വര്‍ഷത്തിനിടയില്‍, ധനസഹായം ഒരു അടിസ്ഥാന അവകാശമാണെന്ന് അംഗീകരിച്ചുകൊണ്ട്‌സ്ത്രീകളുടെ സാമ്പത്തിക ഉൾക്കൊള്ളലും ശാക്തീകരണവും പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ ശക്തമായ ഊന്നല്‍ നല്‍കി. നിരവധി സാമ്പത്തിക സംരംഭങ്ങള്‍ വനിതകള്‍ക്ക് ബാങ്ക് അക്കൗണ്ടുകള്‍, വായ്പാ, സമ്പാദ്യം, സംരംഭക പിന്തുണ എന്നിവയിലേക്കുള്ള പ്രവേശനം എന്നിവ വിപുലീകരിച്ചു, കോടിക്കണക്കിന് ആളുകളെ ഔപചാരിക സാമ്പത്തിക സംവിധാനത്തിലേക്ക് കൊണ്ടുവന്നു.
സുകന്യ സമൃദ്ധി യോജന
സുകന്യ സമൃദ്ധി യോജന പെണ്മക്കളുടെ ഭാവിക്കായുള്ള സമ്പാദ്യം കൂടുതല്‍ ഘടനാപരവും സുരക്ഷിതവുമാക്കി. ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പ്രചാരണത്തിന് കീഴില്‍ 2015 ല്‍ സര്‍ക്കാര്‍ ഈ പദ്ധതി ആരംഭിച്ചു. 10 വയസ്സ് വരെ പ്രായമുള്ള പെണ്‍കുട്ടികള്‍ക്കായി പോസ്റ്റ് ഓഫീസുകളിലും അംഗീകൃത ബാങ്കുകളിലും കുടുംബങ്ങള്‍ക്ക് അക്കൗണ്ടുകള്‍ തുറക്കാം.

250 രൂപ മുതല്‍ ആരംഭിക്കുന്ന നിക്ഷേപങ്ങള്‍ക്ക് 8.2% വാര്‍ഷിക പലിശ ലഭിക്കുന്നു, സെക്ഷന്‍ 80C പ്രകാരം നികുതി രഹിത റിട്ടേണുകള്‍ സാധ്യമാണ്. ഉന്നത വിദ്യാഭ്യാസത്തിനും വിവാഹത്തിനും ഭാഗിക പിന്‍വലിക്കലുകള്‍ അനുവദനീയമാണ്.
വര്‍ഷങ്ങളായി, അക്കൗണ്ടുകളിലും നിക്ഷേപങ്ങളിലും ഈ പദ്ധതി ശക്തമായ വളര്‍ച്ച കൈവരിച്ചു. ഔപചാരിക സമ്പാദ്യ മാര്‍ഗങ്ങളിലൂടെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഭാവിക്കും വേണ്ടിയുള്ള വര്‍ദ്ധിച്ചുവരുന്ന സാമ്പത്തിക ആസൂത്രണത്തെ ഇത് പ്രതിഫലിപ്പിക്കുന്നു.
DAY-NRLM (സ്വയം സഹായ സംഘങ്ങള്‍-SHG ആവാസവ്യവസ്ഥ)
ഗ്രാമപ്രദേശങ്ങളിലെ വനിതകള്‍ക്ക് ബാങ്കുകളിലേക്കോ, വിപണികളിലേക്കോ ഉള്ള പ്രവേശനവും സാമ്പത്തിക സ്വാതന്ത്ര്യവും കുറവായിരുന്നു, എന്നാല്‍ സ്വയം സഹായ സംഘങ്ങള്‍ (SHGs) അവരെ ഒരുമിച്ച് ചേര്‍ന്ന് സമ്പാദിക്കാനും, പണം കടമെടുക്കാനും, പരസ്പരം പിന്തുണയ്ക്കാനും വഴിയൊരുക്കുന്നു.
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍, ദീനദയാല്‍ അന്ത്യോദയ യോജന - ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം (DAY-NRLM) വനിതകളെ സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന ഒരു രാജ്യവ്യാപക പരിപാടിയായി വളര്‍ന്നു. ഇന്ന്, രാജ്യത്തുടനീളമുള്ള 7,627 ബ്ലോക്കുകളില്‍ ഇത് എത്തിച്ചേരുകയും 1.51 കോടി അംഗങ്ങളെ സാമൂഹിക സംഘങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ പരിശീലിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
DAY-NRLM വികസിച്ചതോടെ കൂടുതല്‍ സ്ത്രീകള്‍ക്ക് സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാകാന്‍ തുടങ്ങി. സ്വയം സഹായ സംഘങ്ങള്‍ക്ക് (SHG) 12.18 ലക്ഷം കോടിയിലധികം രൂപയുടെ ബാങ്ക് വായ്പകള്‍ ലഭിച്ചു. കൂടാതെ, പരിശീലനം ലഭിച്ച 50,548-ലധികം ബാങ്ക് സഖികള്‍ ബാങ്കിംഗ് സേവനങ്ങള്‍, ഇടപാടുകള്‍, വായ്പകള്‍ എന്നിവയില്‍ വനിതകളെ സഹായിക്കുന്നു. ഗ്രാമപ്രദേശങ്ങളില്‍ സാമ്പത്തിക സേവനങ്ങള്‍ സുഗമമായി ലഭ്യമാക്കുന്നു.

കൃഷി, കന്നുകാലി പരിപാലനം എന്നിവയ്ക്ക് പിന്തുണ നല്‍കുന്ന കൃഷി സഖികള്‍, പശു സഖികള്‍ തുടങ്ങിയ കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സണ്‍മാരിലൂടെയും ഉപജീവന പിന്തുണ വിപുലീകരിച്ചിട്ടുണ്ട്. സ്റ്റാര്‍ട്ട്-അപ്പ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ്പ് പ്രോഗ്രാം (SVEP) പ്രകാരം 5.88 ലക്ഷത്തിലധികം സംരംഭങ്ങള്‍ക്ക് പിന്തുണ ലഭിച്ചു. ഇത് വനിതകളെ കൂടുതല്‍ സുസ്ഥിരമായ വരുമാനം സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങളിലേക്ക് കൈപിടിച്ചുയര്‍ത്തുന്നു.
കര്‍ണാടകയിലെ പ്രാദേശിക വിപണികള്‍, മെച്ചപ്പെട്ട വരുമാനം ഉറപ്പാക്കുന്നു
കര്‍ണാടകയിലെ ഗഡാഗ് ജില്ലയില്‍, വനിതാ ഉത്പാദകര്‍ക്ക് പൊതുവായ ഒരു വെല്ലുവിളി നേരിടേണ്ടി വന്നു. അവര്‍ക്ക് ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിയുമായിരുന്നു, പക്ഷേ അവ വില്‍ക്കുന്നതിന് ദീര്‍ഘദൂരം സഞ്ചരിക്കേണ്ടി വരികയും ഇടനിലക്കാരിലൂടെ ലാഭം നഷ്ടപ്പെടുകയും ചെയ്യുമായിരുന്നു. സ്വയം സഹായ സംഘ ഫെഡറേഷന്‍ മുഖേന, 32 സ്വയം സഹായ സംഘങ്ങളില്‍ നിന്നുള്ള വനിതകള്‍ ആഴ്ചതോറുമുള്ള ഗ്രാമീണ വിപണി സ്ഥാപിക്കാന്‍ ഒത്തുകൂടി. 80-ലധികം വ്യാപാരികള്‍ ഇപ്പോള്‍ പതിവായി പങ്കെടുക്കുന്നു. വാങ്ങുന്നതിനും വില്‍ക്കുന്നതിനുമുള്ള സ്ഥിരമായ പ്രാദേശിക വിപണി അവര്‍ സൃഷ്ടിച്ചു.
ഗുണഫലങ്ങള്‍ ദൃശ്യമാണ്. പ്രതിവാര വിറ്റുവരവ് 80,000 രൂപ കവിഞ്ഞു, മൊത്തം ഇടപാടുകള്‍ 30 ലക്ഷം കവിഞ്ഞു.
ഗുജറാത്തില്‍ ഉപജീവനമാര്‍ഗ്ഗത്തിനായുള്ള പരിശീലനം
ഗുജറാത്തിലെ കച്ച് ജില്ലയില്‍, സ്വയം സഹായ സംഘനങ്ങളിലെ വനിതകള്‍ ക്രമരഹിതവും കുറഞ്ഞ വേതനം ലഭിക്കുന്നതുമായ ജോലികള്‍ക്ക് ഉപരിയായി ഘടനാപരമായ പരിശീലനത്തിലൂടെയും കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെയും മുന്നോട്ട് ചുവടുകള്‍ വച്ചു. നൈപുണ്യ വികസന സംരംഭങ്ങളിലൂടെ പ്രാദേശികമായി വരുമാനം സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ അവര്‍ പ്രാപ്തരായി. സംഘമായി പ്രവര്‍ത്തിക്കുന്നത് നൈരന്തര്യം ഉറപ്പാക്കി - കാലക്രമേണ ഉത്പാദനം, വില്‍പ്പന, വരുമാനം എന്നിവയില്‍ സ്ഥിരത നേടി.
ക്രമേണയാണ് മാറ്റം സംഭവിച്ചത്, പക്ഷേ മാറ്റം സ്ഥിരതയാര്‍ന്നതായിരുന്നു. കുടുംബ വരുമാനം മെച്ചപ്പെട്ടു, അസ്ഥിരമായ ജോലിയെ ആശ്രയിക്കുന്നത് കുറഞ്ഞു, വനിതകള്‍ അവരുടെ കുടുംബത്തിന്റെ സാമ്പത്തിക ആവശ്യങ്ങള്‍ക്ക് സ്ഥിരമായി സംഭാവന നല്‍കാന്‍ തുടങ്ങി. കൂട്ടായ്മയായിരുന്നു ഏറ്റവും പ്രധാന മാറ്റം. ഉപജീവനമാര്‍ഗ്ഗങ്ങള്‍ വ്യക്തിഗതമായി കെട്ടിപ്പടുത്തതല്ല, മറിച്ച് കൂട്ടായ് പരിശ്രമത്തിലൂടെയും പിന്തുണയിലൂടെയുമാണ് കെട്ടിപ്പടുത്തത്.
ലഖ്പതി ദീദി പദ്ധതി
കഴിഞ്ഞ ദശകത്തില്‍, വനിതകള്‍ നയിക്കുന്ന സ്വയം സഹായ സംഘങ്ങള്‍ (SHGs) ഗ്രാമീണ സാമ്പത്തിക പങ്കാളിത്തത്തില്‍ സുപ്രധാന ചാലക ശക്തിയായി മാറിയിരിക്കുന്നു. വനിതകള്‍ക്ക് കുറഞ്ഞത് ഒരു ലക്ഷം രൂപയുടെ സുസ്ഥിര വാര്‍ഷിക വരുമാനം നേടാന്‍ സഹായിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സംരംഭമാണ് ലഖ്പതി ദീദി.
ഈ സംരംഭം ഇപ്പോള്‍ 34 സംസ്ഥാന കേന്ദ്രഭരണ പ്രദേശങ്ങള്‍, 757 ജില്ലകള്‍, 7,193 ബ്ലോക്കുകള്‍, 2.56 ലക്ഷം പഞ്ചായത്തുകള്‍, 5.94 ലക്ഷം ഗ്രാമങ്ങള്‍ എന്നിവയെ ഉള്‍ക്കൊള്ളുന്നു. 10.07 കോടി അംഗങ്ങളുള്ള 93.85 ലക്ഷം സ്വാശ്രയ സംഘങ്ങളുടെ ശക്തമായ ശൃംഖലയാണ് ഈ വിപുലമായ സാന്നിധ്യത്തെ പിന്തുണയ്ക്കുന്നത്. 6 കോടി ലഖ്പതി ദീദിമാരെ സൃഷ്ടിക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ഈ സംഘങ്ങള്‍ക്ക് സമ്പാദ്യം, വായ്പ, ഉപജീവനമാര്‍ഗം, സാമൂഹിക പിന്തുണ എന്നിവയിലേക്കുള്ള പ്രവേശനം വിപുലീകരിച്ചിട്ടുണ്ട്, ഇത് പ്രാദേശിക സമ്പദ്വ്യവസ്ഥയിലും ഗാര്‍ഹിക തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിലും സജീവമായി പങ്കെടുക്കാന്‍ വനിതകളെ പ്രാപ്തരാക്കുന്നു.

പ്രധാന്‍ മന്ത്രി ജന്‍ ധന്‍ യോജന

മുന്‍കാലങ്ങളില്‍, പലര്‍ക്കും, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്, ബാങ്ക് അക്കൗണ്ടുകള്‍ എളുപ്പത്തില്‍ ലഭ്യമാകുമായിരുന്നില്ല. അവര്‍ പലപ്പോഴും തങ്ങളുടെ സമ്പാദ്യം വീട്ടില്‍ പണമായി സൂക്ഷിച്ചിരുന്നു, സേവിംഗ്‌സ് അക്കൗണ്ടുകള്‍, വായ്പകള്‍, ഇന്‍ഷുറന്‍സ് അല്ലെങ്കില്‍ പണ കൈമാറ്റം പോലുള്ള ഔപചാരിക ബാങ്കിംഗ് സേവനങ്ങളില്‍ നിന്ന് അവര്‍ക്ക് പ്രയോജനം ലഭിച്ചിരുന്നില്ല. പ്രധാന്‍ മന്ത്രി ജന്‍ ധന്‍ യോജന ബാങ്കിംഗ് സേവനങ്ങള്‍ എളുപ്പത്തില്‍ ലഭിക്കാനും, താങ്ങാനാവുന്നതും, എല്ലാവര്‍ക്കും ലഭ്യമാക്കാനും ഈ സാഹചര്യം മാറ്റി. ബാങ്കിംഗ് ലളിതവും പ്രവേശനക്ഷമവും സാര്‍വത്രികവുമാക്കി പ്രധാന്‍ മന്ത്രി ജന്‍ ധന്‍ യോജന ഇതിനെ മാറ്റിമറിച്ചു.
2014 ല്‍ ആരംഭിച്ച ഈ പദ്ധതി, സീറോ-ബാലന്‍സ് അക്കൗണ്ടുകള്‍ തുറക്കുന്നതിലും കുടുംബങ്ങളെ ഔപചാരിക ബാങ്കിംഗുമായി ബന്ധിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കാലക്രമേണ, ഇത് സാമ്പത്തിക ശാക്തീകരണത്തിനുള്ള അടിത്തറയായി മാറി, സേവിംഗ്‌സ്, ക്രെഡിറ്റ്, ഇന്‍ഷുറന്‍സ്, നേരിട്ടുള്ള ആനുകൂല്യ കൈമാറ്റങ്ങള്‍ എന്നിവയിലേക്ക് പ്രവേശനം സാധ്യമാക്കി.
പ്രധാന്‍ മന്ത്രി മുദ്ര യോജന (PMMY)

പല വനിതാ സംരംഭകര്‍ക്കും, ഔപചാരിക വായ്പയിലേക്കുള്ള പ്രവേശനമില്ലായ്മ പലപ്പോഴും ഒരു ബിസിനസ്സ് ആരംഭിക്കുന്നതിനോ വികസിപ്പിക്കുന്നതിനോ ഉള്ള ഏറ്റവും വലിയ തടസ്സമായിരുന്നു. 2015 ല്‍ ആരംഭിച്ച പ്രധാന്‍ മന്ത്രി മുദ്ര യോജന (PMMY) ഈ കുറവ് പരിഹരിക്കുന്നു. സൂക്ഷ്മ, ചെറുകിട സംരംഭങ്ങള്‍ക്കുള്ള ജാമ്യ രഹിത വായ്പകള്‍ ശിശു, കിഷോര്‍, തരുണ്‍, തരുണ്‍ പ്ലസ് തുടങ്ങിയ വിഭാഗങ്ങളിലായി വ്യാപിച്ചിരിക്കുന്നു. സംരംഭങ്ങളുടെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളെയും സാമ്പത്തിക ആവശ്യങ്ങളെയും നിറവേറ്റുന്നു.
2015-16ല്‍ അംഗീകരിച്ച വായ്പകളുടെ എണ്ണം 3.49 കോടിയില്‍ നിന്ന് 2026 മാര്‍ച്ചില്‍ 57.79 കോടിയായി ഗണ്യമായി വര്‍ദ്ധിച്ചു. അതേസമയം, ഈ അംഗീകൃത വായ്പകളുടെ ആകെ മൂല്യം 1.37 ലക്ഷം കോടിരൂപയില്‍ നിന്ന് 40.07 ലക്ഷം കോടി രൂപയായി ഉയര്‍ന്നു, ഇത് വായ്പയിലേക്കും സാമ്പത്തിക സഹായത്തിലേക്കുമുള്ള പ്രവേശനത്തില്‍ വലിയ വികാസം കാണിക്കുന്നു.
വര്‍ഷങ്ങളായി, വനിതകള്‍ നയിക്കുന്ന സംരംഭകത്വത്തിന്റെ പ്രധാന ചാലകശക്തിയായി പദ്ധതി ഉയര്‍ന്നുവന്നിട്ടുണ്ട്.
പ്രധാനമന്ത്രി സ്ട്രീറ്റ് വേണ്ടേഴ്‌സ് ആത്മനിര്‍ഭര്‍ നിധി (സ്വനിധി) പദ്ധതി
മഹാമാരിയുടെ കാലത്ത്, നഗരങ്ങളിലെ നിരവധി വനിതാ വഴിയോരക്കച്ചവടക്കാര്‍ക്ക് വരുമാനം നഷ്ടപ്പെടുകയും ചെറുകിട ബിസിനസുകള്‍ നടത്തുന്നതില്‍ ബുദ്ധിമുട്ടുകള്‍ നേരിടുകയും ചെയ്തു. അവരെ സഹായിക്കുന്നതിനും, അവരുടെ ബിസിനസുകള്‍ പുനരാരംഭിക്കുന്നതിനും സ്ഥിരപ്പെടുത്തുന്നതിനും സാമ്പത്തിക സഹായം നല്‍കുന്നതിനുമായി 2020 ജൂണില്‍ പ്രധാനമന്ത്രി സ്വനിധി പദ്ധതി ആരംഭിച്ചു. ഈ പദ്ധതി എളുപ്പത്തിലുള്ള, ഈട് രഹിത വായ്പകള്‍ വാഗ്ദാനം ചെയ്യുന്നു, കൂടാതെ വഴിയോരക്കച്ചവടക്കാരെ ഔപചാരിക ബാങ്കിംഗ് സംവിധാനത്തിന്റെ ഭാഗമാകാന്‍ സഹായിക്കുകയും അവരുടെ സാമ്പത്തിക സുരക്ഷ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
പദ്ധതി ആദ്യ ഘട്ടത്തില്‍ 15,000 രൂപവരെ വായ്പകള്‍ നല്‍കുന്നു, തുടര്‍ന്ന് സമയബന്ധിതമായി തിരിച്ചടയ്ക്കുന്നവര്‍ക്ക് 25,000രൂപയും 50,000 രൂപയും ഉയര്‍ന്ന വായ്പ യോഗ്യത നല്‍കുന്നു. വില്‍പ്പനക്കാര്‍ക്ക് 7% പലിശ സബ്സിഡി, ഡിജിറ്റല്‍ ക്യാഷ്ബാക്ക് ഇന്‍സെന്റീവുകള്‍, യുപിഐ-ലിങ്ക്ഡ് റുപേ ക്രെഡിറ്റ് കാര്‍ഡുകള്‍ എന്നിവയും ലഭിക്കുന്നു.
കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ, 1.15 കോടിയിലധികം വായ്പകള്‍ അനുവദിച്ചു, ഏകദേശം 74.9 ലക്ഷം വഴിയോരക്കച്ചവടക്കാര്‍ക്ക് ഇത് പ്രയോജനം ചെയ്തു. പദ്ധതിയുടെ ഗുണഭോക്താക്കളില്‍ 46% പേരും വനിതകളാണ്.
സ്റ്റാന്‍ഡ്-അപ്പ് ഇന്ത്യ
2016 ഏപ്രിലില്‍ ആരംഭിച്ച സ്റ്റാന്‍ഡ്-അപ്പ് ഇന്ത്യ, പുതിയ സംരംഭങ്ങള്‍ സ്ഥാപിക്കുന്നതിന് വനിതകള്‍ക്ക് ഔപചാരിക വായ്പ ലഭ്യമാക്കുന്നു. ചെറിയ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിവിധ മേഖലകളിലെ വലുതും ഘടനാപരവുമായ ബിസിനസുകളിലേക്കുള്ള അവരുടെ പരിവര്‍ത്തനത്തെ പിന്തുണയ്ക്കുന്നു. വനിതകള്‍ക്ക് 10 ലക്ഷം രൂപ മുതല്‍ 1 കോടി രൂപ
വരെ വായ്പകള്‍ ലഭിക്കും. മൊറട്ടോറിയം കാലയളവ് ഉള്‍പ്പെടെ ഏഴ് വര്‍ഷം വരെ തിരിച്ചടവ് അനുവദനീയമാണ്. ഇത് സ്വതന്ത്ര ബിസിനസുകള്‍ ആരംഭിക്കുന്നതും വിപുലീകരിക്കുന്നതും സുഗമമാക്കുന്നു.
സ്റ്റാന്‍ഡ്-അപ്പ് ഇന്ത്യ പോര്‍ട്ടല്‍ ആപ്ലിക്കേഷന്‍ മാര്‍ഗ്ഗനിര്‍ദ്ദേശം, പരിശീലന ലിങ്കേജുകള്‍, മെന്റര്‍ഷിപ്പ് എന്നിവയിലൂടെ വനിതകളെ പിന്തുണയ്ക്കുന്നു. പദ്ധതിക്ക് കീഴില്‍ വനിതാനേതൃത്വത്തിലുള്ള സംരംഭ സൃഷ്ടിയുടെ വ്യാപ്തി ക്രമാനുഗതമായി വികസിച്ചു.
2025 മാര്‍ച്ച് വരെ പദ്ധതി പ്രവര്‍ത്തനക്ഷമമായിരുന്നു, അപ്പോഴേക്കും 2.05 ലക്ഷത്തിലധികം വനിതാ സംരംഭകര്‍ക്ക് പിന്തുണയേകിക്കഴിഞ്ഞിരുന്നു. ഈ കാലയളവില്‍, വനിതാ അക്കൗണ്ടുകള്‍ 2018 ല്‍ 50000 ത്തില്‍ നിന്ന് 2024 ല്‍ 1.90 ലക്ഷമായി വര്‍ദ്ധിച്ചു. അനുവദിച്ച തുക 12 കോടി രൂപയില്‍ നിന്ന് ഏകദേശം 44 കോടി രൂപയായി ഉയര്‍ന്നു.
നമോ ഡ്രോണ്‍ ദീദി യോജന
നമോ ഡ്രോണ്‍ ദീദി പദ്ധതിയിലൂടെ ആധുനിക കാര്‍ഷിക സാങ്കേതികവിദ്യയിലേക്കുള്ള പ്രവേശനത്തിന് ഇപ്പോള്‍ വനിതകളാണ് നേതൃത്വം നല്‍കുന്നത്. 2023 നവംബറില്‍ ആരംഭിച്ച ഈ പദ്ധതി, സ്വയം സഹായ സംഘങ്ങളിലെ (SHG) വനിതകളുടെ കൈകളില്‍ നേരിട്ട് നൂതന ഉപകരണങ്ങള്‍ നല്‍കുന്നു.
വളങ്ങളും കീടനാശിനികളും തളിക്കുന്നതിന് പോലുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ഡ്രോണുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ വനിതകള്‍ക്ക് പരിശീലനം നല്‍കുന്നു. ഇത് കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനൊപ്പം ഒരു പുതിയ വരുമാന സ്രോതസ്സ് സൃഷ്ടിക്കുന്നു.
2023-24 മുതല്‍ 2025-26 വരെയുള്ള കാലയളവില്‍ 1,261 കോടി രൂപ വകയിരുത്തി സര്‍ക്കാര്‍ പദ്ധതി അംഗീകരിച്ചു. വനിതകള്‍ നയിക്കുന്ന കാര്‍ഷിക സേവന ദാതാക്കളുടെ ശൃംഖല കെട്ടിപ്പടുക്കുന്നതിനായി വനിതാ സ്വയം സഹായ സംഘങ്ങള്‍ക്ക് 15,000 ഡ്രോണുകള്‍ നല്‍കുക എന്നതാണ് ലക്ഷ്യം. 2023-24 ല്‍ സ്വയം സഹായ സംഘങ്ങളിലെ ഡ്രോണ്‍ ദീദികള്‍ക്ക് 1094 ഡ്രോണുകള്‍ വിതരണം ചെയ്തു. തിരഞ്ഞെടുത്ത എല്ലാ വനിതകള്‍ക്കും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (DGCA) അംഗീകൃത റിമോട്ട് പൈലറ്റ് പരിശീലന സംഘടനകളില്‍ പരിശീലനം നല്‍കിയിട്ടുണ്ട്. കാര്‍ഷിക മേഖലയിലെ സ്ത്രീകളുടെ പങ്കാളിത്തത്തിലെ വലിയ പരിവര്‍ത്തനത്തെ ഇത് അടയാളപ്പെടുത്തുന്നു.
വുമണിയ (GeM)
സ്ത്രീ സംരംഭകര്‍ക്ക്, പ്രത്യേകിച്ച് സ്വയം സഹായ സംഘങ്ങളില്‍ നിന്നോ ചെറുകിട സംരംഭങ്ങളിലോ പ്രവര്‍ത്തിക്കുന്നവര്‍ക്ക്, വിപണി പ്രവേശനം പരിമിതമായി തുടരുന്നു. ഗവണ്‍മെന്റ് ഇ-മാര്‍ക്കറ്റ്‌പ്ലേസ് (GeM) മുഖേന വനിതകളെ നേരിട്ട് സര്‍ക്കാര്‍ സംഭരണവുമായി ബന്ധിപ്പിക്കുന്നതിലൂടെ വുമണിയ സംരംഭം ഇത് പരിഹരിക്കുന്നു.
2019 ല്‍ ആരംഭിച്ച ഈ സംരംഭം, കരകൗശല വസ്തുക്കള്‍, കൈത്തറി, വീട്ടുപകരണങ്ങള്‍ തുടങ്ങിയ തനത് ഉത്പന്നങ്ങള്‍ ലിസ്റ്റ് ചെയ്യുന്നതിനും വില്‍ക്കുന്നതിനുമായി വനിതകള്‍ക്കായി ഒരു സമര്‍പ്പിത ഡിജിറ്റല്‍ ഇന്റര്‍ഫേസ് സൃഷ്ടിക്കുന്നു. തുടര്‍ന്ന് കേന്ദ്ര മന്ത്രാലയങ്ങള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ഇന്ത്യയിലെവിടെയും ഈ ഇനങ്ങള്‍ നേരിട്ട് വാങ്ങാന്‍ കഴിയും. ഇത് ഇടനിലക്കാരെ നീക്കം ചെയ്യുകയും ഔപചാരിക വിപണികളില്‍ നേരിട്ടുള്ള പങ്കാളിത്തം സാധ്യമാക്കുകയും ചെയ്യുന്നു.
പങ്കാളിത്തത്തിന്റെയും വിപുലീകരണത്തിന്റെയും തോത് പദ്ധതിയുടെ സ്വീകാര്യതയെ പ്രതിഫലിപ്പിക്കുന്നു:
ജെഎമ്മില്‍ രജിസ്റ്റര്‍ ചെയ്തത് 2.1 ലക്ഷത്തിലധികം സ്ത്രീകള്‍ നയിക്കുന്ന സംരംഭങ്ങള്‍
2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 13.7 ലക്ഷത്തിലധികം ഓര്‍ഡറുകള്‍ ലഭിച്ചു
2024-25 സാമ്പത്തിക വര്‍ഷത്തേക്കാള്‍ 27.60% വളര്‍ച്ചയോടെ വനിതകള്‍ നയിക്കുന്ന സംരംഭങ്ങള്‍ക്ക് 28,000 കോടിയിലധികം രൂപയുടെ മൂല്യം
വുമണിയ ശക്തമായ ഒരു ആവാസവ്യവസ്ഥയായി വളര്‍ന്നു, ജിഎമ്മിന്റെ മൊത്തം ഓര്‍ഡര്‍ മൂല്യത്തിന്റെ 5.6% നേടി - നിര്‍ബന്ധിത 3% സംഭരണ ലക്ഷ്യത്തെ മറികടന്നു.
സ്വയം സഹായ സംരംഭക മാര്‍ട്ട് (SHE-Mart)
ഗ്രാമീണ സ്ത്രീകള്‍ക്ക് വായ്പയും പരിശീലനവും ലഭിക്കുമ്പോഴും, അവരുടെ ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താന്‍ വെല്ലുവിളികള്‍ നേരിടുന്നു. 2026-27 ലെ കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച SHE-Marts പദ്ധതി, സ്വയം സഹായ സംഘങ്ങളിലെ (SHG) വനിതകള്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ എളുപ്പത്തില്‍ വില്‍ക്കാന്‍ കഴിയുന്ന പ്രത്യേക സമര്‍പ്പിത റീട്ടെയില്‍ ഇടങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് ഈ പ്രശ്‌നം പരിഹരിക്കാന്‍ ലക്ഷ്യമിടുന്നു.
സ്വയം സഹായ സംഘ (SHG) ഫെഡറേഷനുകളിലെ വനിതാ ഗ്രൂപ്പുകളുടെ ഉടമസ്ഥതയിലും നടത്തിപ്പിലും ഉദ്ദേശിച്ചുള്ളവയാണ് ഈ ഔട്ട്ലെറ്റുകള്‍. സ്ത്രീകള്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ നേരിട്ട് ഉപഭോക്താക്കള്‍ക്ക് വില്‍ക്കാനും, അവരുടെ ഉത്പന്നങ്ങള്‍ വിപണിയില്‍ കൂടുതല്‍ ദൃശ്യമാക്കാനും, ഇടനിലക്കാരെ ആശ്രയിക്കേണ്ടതിന്റെ ആവശ്യകത കുറയ്ക്കാനും ഇത് സഹായിക്കുന്നു.
SHG ഫെഡറേഷനുകള്‍ നിയന്ത്രിക്കുന്ന സാമൂഹിക ഉടമസ്ഥതയിലുള്ള ഔട്ട്ലെറ്റുകളായിട്ടാണ് ഇവ ആസൂത്രണം ചെയ്തിരിക്കുന്നത്. നേരിട്ട് ഉപഭോക്താക്കള്‍ക്ക് ഉത്പന്നങ്ങള്‍ വില്‍ക്കാനും, അവരുടെ ഉത്പന്നങ്ങളുടെ ദൃശ്യപരത മെച്ചപ്പെടുത്താനും, ഇടനിലക്കാരെ ആശ്രയിക്കുന്നത് കുറയ്ക്കാനും ഇത് വനിതകളെ സഹായിക്കുന്നു.
ഈ സംരംഭത്തിലൂടെ ഒരു കോടി സ്ത്രീകള്‍ക്ക് പ്രയോജനം ലഭ്യമാക്കാന്‍ എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. ചെറുകിട ഉപജീവന പ്രവര്‍ത്തനങ്ങളില്‍ നിന്ന് സുസ്ഥിര സംരംഭങ്ങള്‍ സ്വന്തമാക്കാനും കൈകാര്യം ചെയ്യാനും സ്ത്രീകളെ പ്രാപ്തരാക്കുന്ന ഒരു സംരംഭമാണിത്.
സുരക്ഷ, ഭദ്രത, അന്തസ്സ്, ജീവിത നിലവാരം
2014 മുതല്‍, വനിതാ ശാക്തീകരണത്തിനായി സര്‍ക്കാര്‍ വിശാലമായ ഒരു സമീപനം സ്വീകരിച്ചു - ദൈനംദിന ജീവിത നിലവാരവുമായി സുരക്ഷയെയും അന്തസ്സിനെയും ബന്ധിപ്പിച്ചുകൊണ്ട്. ഭവനം, ശുചിത്വം, ശുദ്ധജലം, മറ്റ് അവശ്യ സേവനങ്ങള്‍ എന്നിവയിലേക്കുള്ള പ്രവേശനം വിപുലീകരിക്കുന്നതിനൊപ്പം സ്ഥാപനപരമായ പിന്തുണ ശക്തിപ്പെടുത്തുന്നതിലുമാണ് ഉദ്യമങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
ഈ ഇടപെടലുകള്‍ സുരക്ഷ മെച്ചപ്പെടുത്തുകയും ദൈനംദിന ബുദ്ധിമുട്ടുകള്‍ കുറയ്ക്കുകയും വനിതകള്‍ക്ക്, പ്രത്യേകിച്ച് ദുര്‍ബലരും പിന്നോക്കം നില്‍ക്കുന്നവരുമായ സമൂഹങ്ങളിലുള്ളവര്‍ക്ക് കൂടുതല്‍ സഹായകരമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.
മിഷന്‍ ശക്തി: ഒരു ഏകോപിത സമീപനവും ചട്ടക്കൂടും
2022 ഏപ്രില്‍ മുതല്‍ പ്രവര്‍ത്തനക്ഷമമായ മിഷന്‍ ശക്തി, രാജ്യത്തുടനീളമുള്ള സ്ത്രീകളുടെ സുരക്ഷ, സംരക്ഷണം, ശാക്തീകരണം എന്നിവ മെച്ചപ്പെടുത്തുന്നതിനായി രൂപകല്‍പ്പന ചെയ്ത ഒരു സര്‍ക്കാര്‍ പരിപാടിയാണ്. ഈ ദൗത്യം രണ്ട് പ്രധാന ഭാഗങ്ങളായി ക്രമീകരിച്ചിരിക്കുന്നു: സ്ത്രീ സുരക്ഷയിലും സംരക്ഷണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമ്പല്‍, സ്ത്രീ ശാക്തീകരണത്തിലും വികസനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമര്‍ത്ഥ്യ. സമ്പലിന്റെ പ്രധാന ഘടകങ്ങള്‍ ഇനിപ്പറയുന്നവയാണ്:
വണ്‍ സ്റ്റോപ്പ് സെന്ററുകള്‍ (OSC-കള്‍)
വനിതാ ഹെല്‍പ്പ്ലൈന്‍ (181)
നാരി അദാലത്ത്
സമര്‍ത്ഥ്യയുടെ കീഴിലുള്ള ചില പ്രധാന ഘടകങ്ങള്‍ ഇവയാണ്:
ശക്തി സദന്‍
സഖി നിവാസ്
ദേശീയ ക്രെഷ് പദ്ധതി (പാല്‍ന)
സ്ത്രീകളുടെ വളര്‍ച്ചയ്ക്കും ശാക്തീകരണത്തിനും പിന്തുണ നല്‍കുന്ന ഒരു സംരംഭമാണ് സങ്കല്‍പ്. അടിസ്ഥാന തലത്തില്‍ വനിതകളിലേക്ക് എത്തിച്ചേരുന്ന വിജ്ഞാനം, വിഭവങ്ങള്‍, സേവനങ്ങള്‍ എന്നിവയിലൂടെയും, HEW (ഹബ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വുമണ്‍) ചട്ടക്കൂടിലൂടെയും മുഴുവന്‍ ശേഷിയും തിരിച്ചറിയാന്‍ അവരെ സഹായിക്കുന്നതിനുമുള്ള പിന്തുണാ സംവിധാനം.
മുന്‍നിര പിന്തുണ ശക്തിപ്പെടുത്തല്‍:
രാജ്യവ്യാപകമായി പ്രവര്‍ത്തിക്കുന്ന 973 വണ്‍ സ്റ്റോപ്പ് സെന്ററുകള്‍
ഈ കേന്ദ്രങ്ങള്‍ വഴി 14.49 ലക്ഷത്തിലധികം വനിതകള്‍ക്ക് സഹായം ലഭിച്ചു
24×7 സഹായം നല്‍കുന്ന വനിതാ ഹെല്‍പ്പ് ലൈന്‍ (181) മുഖേന 3 കോടിയിലധികം വനിതകള്‍ക്ക് പിന്തുണ ലഭിച്ചു
അതിവേഗ പ്രതികരണത്തിനായി അടിയന്തര പ്രതികരണ പിന്തുണാ സംവിധാനവുമായി (112) ബന്ധിപ്പിച്ചിരിക്കുന്നു.
നീതിയിലേക്കും പോലീസ് സേവനങ്ങളിലേക്കും ഉള്ള പ്രവേശനം മെച്ചപ്പെടുത്തുന്നു:
ഇന്ത്യയിലെ പോലീസ് സ്റ്റേഷനുകളിലുടനീളമുള്ള 15,000+ വനിതാ ഹെല്‍പ്പ് ഡെസ്‌ക്കുകള്‍, പ്രവേശനക്ഷമതയും വിശ്വാസവും മെച്ചപ്പെടുത്തുന്നു
അടിയന്തര പ്രതികരണ സംവിധാനം (112) ഉടനടി, സാങ്കേതികവിദ്യാധിഷ്ഠിത സഹായം ഉറപ്പാക്കുന്നു
സാമൂഹിക, ഡിജിറ്റല്‍ ഇടപെടലുകള്‍:
മധ്യസ്ഥതയിലൂടെയുള്ള പ്രാദേശിക തര്‍ക്ക പരിഹാരത്തിനായി ഗ്രാമപഞ്ചായത്ത് തലത്തില്‍ നാരി അദാലത്തുകള്‍
തൊഴിലിടങ്ങളിലെ പീഡനങ്ങളുടെ ഓണ്‍ലൈന്‍ റിപ്പോര്‍ട്ടിംഗ് സാധ്യമാക്കുന്ന ഷീ-ബോക്‌സ് പോര്‍ട്ടല്‍
അതിവേഗ പരാതി പരിഹാരത്തിനായി പ്രവേശനക്ഷമമായ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍
സ്ത്രീകള്‍ക്ക് ആവശ്യമുള്ളപ്പോള്‍ സഹായം നല്‍കുന്നതും, പൊതു സ്ഥാപനങ്ങളിലുള്ള അവരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതും, അവരുടെ ചുറ്റുപാടുകള്‍ സുരക്ഷിതമാക്കുന്നതുമായ ഫലപ്രദവും കരുതലുള്ളതുമായ ഒരു പിന്തുണാ സംവിധാനം കെട്ടിപ്പടുക്കുകയാണ് ഈ ഉദ്യമങ്ങള്‍ ചെയ്യുന്നത്.
സ്വച്ഛ് ഭാരത് ദൗത്യം (SBM)

സ്വച്ഛ് ഭാരത് ദൗത്യം (SBM) ഇന്ത്യയില്‍ വൃത്തിയുള്ളതും സുരക്ഷിതവുമായ ശുചിത്വ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതില്‍ വലിയ പുരോഗതി കൈവരിച്ചിട്ടുണ്ട്, ഇത് സ്ത്രീകളുടെ ആരോഗ്യം, സുരക്ഷ, അന്തസ്സ് എന്നിവ വര്‍ദ്ധിപ്പിക്കാന്‍ സഹായകമായി. 2014 ഒക്ടോബറില്‍ ആരംഭിച്ച ഈ ദൗത്യം, ടോയ്ലറ്റുകളുടെ ഉപയോഗം പ്രോത്സാഹിപ്പിച്ചും ശുചിത്വ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയും തുറസ്സായ സ്ഥലത്തെ മലമൂത്ര വിസര്‍ജ്ജനം അവസാനിപ്പിക്കാന്‍ ലക്ഷ്യമിടുന്നു. മാലിന്യ സംസ്‌കരണത്തിലും ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
പ്രധാന നേട്ടങ്ങള്‍:
2019 ഒക്ടോബറില്‍ രാജ്യവ്യാപകമായി വെളിയിടവിസര്‍ജ്ജന രഹിത (ODF) പദവി വിജയകരമായി കൈവരിച്ചു
സ്വച്ഛ് ഭാരത് ദൗത്യം (നഗരം) പ്രകാരം 6.3 ലക്ഷത്തിലധികം സാമൂഹിക, പൊതു ശൗചാലയങ്ങള്‍ നിര്‍മ്മിച്ചു
സ്വച്ഛ് ഭാരത് ദൗത്യം (ഗ്രാമീണ്‍) പ്രകാരം 2.7 ലക്ഷത്തിലധികം സാമൂഹിക ശുചിത്വ കേന്ദ്രങ്ങള്‍ നിര്‍മ്മിച്ചു
ഗ്രാമീണ മേഖലയിലെ ഓരോ വനിതയുടെയും ഓരോ കുടുംബത്തിന്റെയും ആരോഗ്യവും ക്ഷേമവും പരിപോഷിപ്പിച്ചുകൊണ്ട് ഏകദേശം 16 കോടി കുടുംബങ്ങള്‍ക്ക് ശുദ്ധമായ പൈപ്പ് വെള്ളം ലഭ്യമായി.
12 കോടിയിലധികം വ്യക്തിഗത ഗാര്‍ഹിക ശൗചാലയങ്ങള്‍/കക്കൂസുകള്‍ നിര്‍മ്മിച്ചു
5 ലക്ഷത്തിലധികം ഗ്രാമങ്ങള്‍ ODF പ്ലസ് (മോഡല്‍) ആയി പ്രഖ്യാപിച്ചു. വെളിയിട വിസര്‍ജ്ജന മുക്ത (ODF) പദവി നിലനിര്‍ത്തുകയും, ഖര, ദ്രവ മാലിന്യ സംസ്‌കരണം ഉറപ്പാക്കുകയും ചെയ്ത ദൃശ്യപരമായി വൃത്തിയുള്ള ഗ്രാമങ്ങളെയാണ് ODF പ്ലസ് ഗ്രാമമായി നിര്‍വചിച്ചിരിക്കുന്നത്.
5.3 ലക്ഷത്തിലധികം ഗ്രാമങ്ങളില്‍ ഖര മാലിന്യ സംസ്‌കരണ സംവിധാനങ്ങളും 5.4 ലക്ഷം ഗ്രാമങ്ങളില്‍ ദ്രവ മാലിന്യ സംസ്‌കരണ സംവിധാനങ്ങളുമുണ്ട്.
പ്രധാനമന്ത്രി ആവാസ് യോജന (PMAY)
ഗ്രാമീണ, നഗര പ്രദേശങ്ങളിലെ അര്‍ഹരായ കുടുംബങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ അടച്ചുറപ്പുള്ള വീടുകള്‍ നല്‍കിക്കൊണ്ട് 'എല്ലാവര്‍ക്കും വീട്' എന്ന ലക്ഷ്യം കൈവരിക്കുക എന്നതാണ് പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ (PMAY) ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രി ആവാസ് യോജന-അര്‍ബന്‍ (PMAY-U) 2015 ല്‍ ആരംഭിച്ചു. തുടര്‍ന്ന് 2016 ല്‍ പ്രധാനമന്ത്രി ആവാസ് യോജന-ഗ്രാമീണ്‍ (PMAY-G) ആരംഭിച്ചു.
2026 മാര്‍ച്ച് വരെ PMAY-ഗ്രാമീണ്‍ പ്രകാരം 4.15 കോടി വീടുകള്‍ അനുവദിച്ചു, 3.90 കോടി വീടുകള്‍ക്ക് നിര്‍മ്മാണാനുമതി ലഭിച്ചു, 2.99 കോടി വീടുകള്‍ പൂര്‍ത്തീകരിച്ചു, ഇവയ്ക്ക് 4.03 ലക്ഷം കോടി രൂപയുടെ സാമ്പത്തിക സഹായം വിതരണം ചെയ്തു.
പ്രധാന നേട്ടങ്ങള്‍:
PMAY-U 2.0 പ്രകാരം 96% വീടുകളും വനിതകള്‍ക്കായി അനുവദിച്ചു
അനുവദിച്ച ആകെ വീടുകള്‍ - 125.31 ലക്ഷം
തറക്കല്ലിട്ട ആകെ വീടുകള്‍ - 119.35 ലക്ഷം
പൂര്‍ത്തിയായ ആകെ വീടുകള്‍ - 98.10 ലക്ഷം
പ്രധാനമന്ത്രി ഉജ്ജ്വല യോജന (PMUY)
2016 മെയ് മാസത്തില്‍ ആരംഭിച്ച ഈ പദ്ധതി, ദരിദ്ര കുടുംബങ്ങളിലെ വനിതകള്‍ക്ക് നിക്ഷേപ രഹിത എല്‍പിജി കണക്ഷനുകള്‍ നല്‍കുന്നു, ശുദ്ധമായ പാചക വാതക ഉപയോഗം പ്രോത്സാഹിപ്പിക്കുന്നു. ഗാര്‍ഹിക വായു മലിനീകരണം കുറയ്ക്കുകയും സ്ത്രീകളുടെ ആരോഗ്യം, സുരക്ഷ, മൊത്തത്തിലുള്ള ജീവിത നിലവാരം എന്നിവ മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഇതിന്റെ ലക്ഷ്യം. കഴിഞ്ഞ ദശകത്തില്‍, രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ ഈ പദ്ധതി മാറ്റിമറിച്ചു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ സുസ്ഥിരമായ എല്‍പിജി ഉപയോഗം ഉറപ്പാക്കുന്നതിന് റീഫില്‍ പിന്തുണയും ലക്ഷ്യവേധിയായ സബ്സിഡിയും പദ്ധതി നല്‍കുന്നു.
PMUY പ്രകാരം നല്‍കിയ ആകെ LPG കണക്ഷനുകള്‍ (2026 മെയ് 14 വരെ): 10.55 കോടി
PMUY പ്രകാരം 25 ലക്ഷം LPG കണക്ഷന്‍ എന്ന അധിക ലക്ഷ്യത്തിന്റെ ഭാഗമായി, 22.42 ലക്ഷം കണക്ഷനുകള്‍ നല്‍കി (2026 മെയ് 4 വരെ)
ജല്‍ ജീവന്‍ ദൗത്യം (JJM)
2019 ഓഗസ്റ്റില്‍ ആരംഭിച്ച ജല്‍ ജീവന്‍ ദൗത്യം, ഗാര്‍ഹിക പൈപ്പ് കണക്ഷനുകള്‍ (ഹര്‍ ഘര്‍ ജല്‍) പ്രവര്‍ത്തനക്ഷമമാക്കുന്നതിലൂടെ വനിതകളുടെ ദൈനംദിന ജീവിതം ഗണ്യമായി മെച്ചപ്പെടുത്തി. ചരിത്രപരമായി, വനിതകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായിരുന്നു ജലം ശേഖരിക്കുന്നതിന്റെ ഉത്തരവാദിത്തം, പലപ്പോഴും ദീര്‍ഘദൂരം സഞ്ചരിച്ച് മണിക്കൂറുകള്‍ ഈ ജോലിക്കായി നീക്കിവയ്ക്കേണ്ടി വരാറുണ്ടായിരുന്നു.
ഏകദേശം 15.84 കോടി കുടുംബങ്ങള്‍ക്ക് ശുദ്ധമായ പൈപ്പ് വെള്ളം ലഭ്യമായി, ഇത് ഗ്രാമപ്രദേശങ്ങളിലെ ഓരോ സ്ത്രീയുടെയും ഓരോ കുടുംബത്തിന്റെയും ആരോഗ്യവും ക്ഷേമവും പരിപോഷിപ്പിച്ചു. ജല്‍ ജീവന്‍ ദൗത്യം ശാരീരിക അധ്വാനം കുറച്ചു, വിദ്യാഭ്യാസം, വരുമാന സൃഷ്ടിയ്ക്കുള്ള പ്രവര്‍ത്തനങ്ങള്‍, പരിചരണം എന്നിവയ്ക്കായി വനിതകള്‍ക്ക് കൂടുതല്‍ സമയം കണ്ടെത്താന്‍ ഇത് സഹായകമായിട്ടുണ്ട്. ഗ്രാമപ്രദേശങ്ങളില്‍ 100% പൈപ്പ് വെള്ള കണക്ഷനുകള്‍ എന്ന ലക്ഷ്യം സാധ്യമാക്കുന്നതിനായി ദൗത്യം 2028 വരെ നീട്ടി.
ദീര്‍ഘ നടത്തങ്ങളില്‍ നിന്ന് ശാശ്വത പരിവര്‍ത്തനത്തിലേക്ക്: പൈപ്പ് വെള്ളത്തിലൂടെ ആത്മാഭിമാനത്തിലേക്കുള്ള ലക്ഷ്മി മുര്‍മുവിന്റെ യാത്ര
പശ്ചിമ ബംഗാളിലെ ഒരു ഗ്രാമത്തിലെ ലക്ഷ്മി മുര്‍മുവിന്റെ വിജയഗാഥ, ജല്‍ ജീവന്‍ ദൗത്യം വനിതകളുടെ ജീവിതത്തില്‍ ചെലുത്തിയ പരിവര്‍ത്തനാത്മക സ്വാധീനം വ്യക്തമാക്കുന്നു. മുമ്പ്, വെള്ളം ശേഖരിക്കാന്‍ ലക്ഷ്മിക്ക് ദിവസവും ദീര്‍ഘദൂരം നടക്കേണ്ടി വന്നു. ശാരീരികമായി ബുദ്ധിമുട്ടേറിയതും സമയം ചെലവഴിക്കേണ്ടതുമായ ഒരു ജോലിയായിരുന്നു ഇത്, അത് അവരുടെ ആരോഗ്യത്തെ ബാധിക്കുകയും വരുമാനം ഉണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനുള്ള ശേഷിയെ പരിമിതപ്പെടുത്തുകയും ചെയ്തു. ദൗത്യത്തിന് കീഴില്‍ ഒരു പ്രവര്‍ത്തനക്ഷമമായ പൈപ്പ് കണക്ഷന്‍ (FHTC) ലഭിച്ചതോടെ, അവരുടെ വീട്ടില്‍ ഇപ്പോള്‍ സുരക്ഷിതമായ കുടിവെള്ളം ലഭ്യമാണ്. ഇത് ദൈനംദിന അധ്വാനം ഗണ്യമായി കുറയ്ക്കുകയും, ആരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്തുകയും, ഉത്പാദനപരമായ ജോലികള്‍ക്ക് സമയം വിനിയോഗിക്കാന്‍ അവസരമൊരുക്കുയും ചെയ്തു. വെള്ളം പോലുള്ള അടിസ്ഥാന സൗകര്യങ്ങളിലേക്കുള്ള പ്രവേശനം അര്‍ത്ഥവത്തും സാമൂഹികവും സാമ്പത്തികവുമായ ശാക്തീകരണത്തിലേക്ക് എങ്ങനെ നയിക്കുമെന്ന് ഈ ഇടപെടല്‍ തെളിയിക്കുന്നു.
പങ്കാളിത്തം, പ്രാതിനിധ്യം, തീരുമാനമെടുക്കല്‍ പ്രക്രിയ
കഴിഞ്ഞ ദശകത്തില്‍, ഭരണത്തിലും പൊതുജീവിതത്തിലും വനിതകളുടെ പങ്കാളിത്തം ക്രമാനുഗതമായി വര്‍ദ്ധിച്ചു. വോട്ടിംഗ് രീതികളില്‍ മാത്രമല്ല, സ്ഥാപനങ്ങളിലുടനീളം നേതൃത്വം, പ്രാതിനിധ്യം, തീരുമാനമെടുക്കല്‍ പ്രക്രിയ എന്നിവയിലും ഈ മാറ്റം ദൃശ്യമായി.
2024 ല്‍ 47 കോടിയിലധികം രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാരുള്ളതില്‍ 48.62% സ്ത്രീകളായിരുന്നു. അവരില്‍ വോട്ട് ചെയ്തവര്‍ 65.78% ആയിരുന്നു, ഇത് പുരുഷന്മാരേക്കാള്‍ അല്പം കൂടുതലാണ്. സ്ഥാനാര്‍ത്ഥികളെന്ന നിലയിലുള്ള വനിതകളുടെ പങ്കാളിത്തവും വര്‍ദ്ധിച്ചു, 2024 ല്‍ ഏകദേശം 10% ആയി ഉയര്‍ന്നു.
കാലക്രമേണ നിയമനിര്‍മ്മാണ സഭകളിലെ വനിതാ സാന്നിധ്യം കൂടുതല്‍ ദൃശ്യമാവുകയാണ്. 2024 ല്‍ 75 വനിതകള്‍ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. രാജ്യസഭാ അംഗങ്ങളില്‍ ഏകദേശം 17% വനിതകളാണ്.
ഏറ്റവും പ്രകടമായ പരിവര്‍ത്തനം ദൃശ്യമായത് താഴെത്തട്ടിലാണ്. ഇന്ന്, 14.5 ലക്ഷത്തിലധികം വനിതകള്‍ പഞ്ചായത്ത് രാജ് സ്ഥാപനങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളായി സേവനമനുഷ്ഠിക്കുന്നു,ആകെ തിരഞ്ഞെടുക്കപ്പെട്ടവരുടെ 46% വരുമിത്. കുടിവെള്ളം, ശുചിത്വം, പോഷകാഹാരം, സ്‌കൂളുകള്‍, പ്രാഥമിക ആരോഗ്യ സംരക്ഷണം തുടങ്ങിയ വിഷയങ്ങളില്‍ അവരുടെ നേതൃത്വം കൂടുതല്‍ ശ്രദ്ധേയമായിരുന്നു.
2023 ലെ നാരി ശക്തി വന്ദന്‍ അധിനിയം മറ്റൊരു സുപ്രധാന ചുവടുവയ്പ്പായി മാറി. ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും വനിതകള്‍ക്ക് 33% സംവരണം ഈ നിയമം വ്യവസ്ഥ ചെയ്തു. നിയമനിര്‍മ്മാണ സ്ഥാപനങ്ങളില്‍ വനിതാ പ്രാതിനിധ്യത്തിന് ശക്തമായ ഒരു ചട്ടക്കൂട് ഇത് സൃഷ്ടിച്ചു.
ദേശീയ സ്ഥാപനങ്ങളില്‍ വനിതാപങ്കാളിത്തം വിപുലീകരിക്കപ്പെടുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തി. 2025 ല്‍, 17 വനിതാ കേഡറ്റുകളുടെ ആദ്യ ബാച്ച് നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ നിന്ന് ബിരുദം നേടി, ഇത് സായുധ സേനാചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്. 2022 ല്‍ വനിതകള്‍ എന്‍ഡിഎയില്‍ പ്രവേശിച്ചു. 2026 ന്റെ തുടക്കത്തില്‍, ആകെ 158 വനിതാ കേഡറ്റുകള്‍ അക്കാദമിയില്‍ ചേര്‍ന്നു.
വനിതകള്‍ പൊതു കാര്യങ്ങളില്‍ പങ്കെടുക്കുക മാത്രമല്ല, നേതാക്കളും തീരുമാനമെടുക്കുന്നവരും ആയി മാറുന്നുണ്ടെന്ന് ഈ സംഭവവികാസങ്ങള്‍ കാണിക്കുന്നു. തല്‍ഫലമായി, സര്‍ക്കാരും ഭരണനിര്‍വ്വഹണവും കൂടുതല്‍ സര്‍വ്വാശ്ലേഷിയും സാധാരണക്കാരുടെ ആവശ്യങ്ങളും അനുഭവങ്ങളും പ്രതിഫലിപ്പിക്കാന്‍ കഴിവുള്ളതായും മാറുന്നു.
വികസിത ഭാരതത്തിന് അടിത്തറ പാകുന്ന നാരി ശക്തി
കഴിഞ്ഞ 12 വര്‍ഷമായി വനിതാശാക്തീകരണത്തിനുള്ള സര്‍ക്കാരിന്റെ നിരന്തര ശ്രമങ്ങള്‍, പിന്തുണയും സംരക്ഷണവും നല്‍കുകയെന്നതില്‍ നിന്ന് സ്ത്രീകള്‍ക്ക് നേതൃത്വപരമായ പങ്ക്, ആത്മാഭിമാനം, വളര്‍ച്ചയ്ക്കും വിജയത്തിനും കൂടുതല്‍ അവസരങ്ങള്‍ എന്നിവ നേടാന്‍ സഹായിക്കുന്ന സംരംഭങ്ങളാക്കി ക്ഷേമ പദ്ധതികളെ പുനര്‍നിര്‍മ്മിച്ചു.
2047 ഓടെ ഇന്ത്യ 'വികസിത ഭാരതം' എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുമ്പോള്‍, വനിതകളുടെ പങ്കാളിത്തം ഈ പ്രയാണത്തിന്റെ കേന്ദ്രബിന്ദുവായി മാറുകയാണ്. മേഖലകളിലുടനീളം, വനിതകള്‍, തൊഴിലാളികള്‍, സംരംഭകര്‍, കര്‍ഷകര്‍, നൂതനാശയക്കാര്‍, നേതാക്കള്‍ എന്നീ നിലകളില്‍ സംഭാവന നല്‍കുന്നു. പ്രാദേശിക സമ്പദ്വ്യവസ്ഥകളെ ശക്തിപ്പെടുത്തുക, ഗാര്‍ഹിക പ്രതിരോധശേഷി മെച്ചപ്പെടുത്തുക, സാമൂഹിക തീരുമാനങ്ങളെ സ്വാധീനിക്കുക എന്നിവയിലേക്ക് അവരുടെ പങ്കാളിത്തം വിപുലീകരിക്കപ്പെട്ടു.
വനിതകള്‍ക്ക് വിദ്യാഭ്യാസം, വരുമാനം, തീരുമാനമെടുക്കല്‍ എന്നിവയില്‍ പങ്കാളിത്തം ലഭിക്കുന്നുവെന്ന് സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുണ്ട്, ഇത് അവരുടെ കുടുംബങ്ങളിലും സമൂഹങ്ങളിലും ഭാവി തലമുറകളിലും സ്വാധീനം ചെലുത്തുന്നു.
സംരംഭകത്വം മുതല്‍ തദ്ദേശ ഭരണനിര്‍വ്വഹണംവരെ, വീട് മുതല്‍ കോര്‍പ്പറേറ്റ് ബോര്‍ഡ് റൂമുകളിലെ തീരുമാനങ്ങള്‍ വരെ, നാരി ശക്തി കൂടുതല്‍ ശക്തിയോടെയും സ്വാതന്ത്ര്യത്തോടെയും ലക്ഷ്യബോധത്തോടെയും മുന്നേറുന്നു. വികസിത ഭാരതം എന്ന ദര്‍ശനം വനിതകള്‍ക്ക് പ്രയോജനം ചെയ്യുക മാത്രമല്ല, രാജ്യത്തിന്റെ വളര്‍ച്ച, വികസനം, വിജയം എന്നിവയില്‍ വനിതകള്‍ സുപ്രധാന പങ്ക് വഹിക്കുമെന്ന് തിരിച്ചറിയുകയും ചെയ്യുന്നു.
സൂചനകള്‍:
Press Information Bureau
https://www.pib.gov.in/PressReleasePage.aspx?PRID=1999713®=3&lang=2#:~:text=The%20Female%20enrolment%20has%20increased,32%25)%20in%202014%2D15
https://www.pib.gov.in/PressReleseDetailm.aspx?PRID=2161543&utm_®=3&lang=2
https://www.pib.gov.in/Pressreleaseshare.aspx?PRID=2091737&utm_®=3&lang=2
https://www.pib.gov.in/PressReleasePage.aspx?PRID=2235796®=3&lang=1
https://www.pib.gov.in/PressReleaseDetail.aspx?PRID=2245228®=1&lang=1
https://www.pib.gov.in/PressNoteDetails.aspx?NoteId=157709&ModuleId=3®=3&lang=1
https://www.pib.gov.in/PressNoteDetails.aspx?NoteId=154880&ModuleId=3®=3&lang=2
https://www.pib.gov.in/PressReleasePage.aspx?PRID=2216748®=3&lang=1
https://www.pib.gov.in/PressReleasePage.aspx?PRID=2235818®=3&lang=1
https://www.pib.gov.in/PressReleasePage.aspx?PRID=2146870®=3&lang=2
https://www.pib.gov.in/PressNoteDetails.aspx?NoteId=155102&ModuleId=3®=3&lang=2
https://www.pib.gov.in/PressNoteDetails.aspx?NoteId=158056&ModuleId=3®=3&lang=2
https://www.pib.gov.in/PressReleasePage.aspx?PRID=2249915®=3&lang=1
https://www.pib.gov.in/PressReleasePage.aspx?PRID=2206995®=3&lang=1
https://www.pib.gov.in/PressReleasePage.aspx?PRID=2119045®=3&lang=2
https://www.pib.gov.in/PressReleasePage.aspx?PRID=2244648®=3&lang=2
https://www.pib.gov.in/PressReleasePage.aspx?PRID=2215001®=3&lang=1
https://www.pib.gov.in/PressNoteDetails.aspx?id=158114&NoteId=158114&ModuleId=3®=3&lang=2
https://www.pib.gov.in/PressReleasePage.aspx?PRID=2005189®=3&lang=2
https://www.pib.gov.in/PressReleasePage.aspx?PRID=2198559®=3&lang=2
https://www.pib.gov.in/PressReleasePage.aspx?PRID=2236551®=3&lang=1
https://www.pib.gov.in/PressReleaseIframePage.aspx?PRID=2094929®=3&lang=2
https://www.pib.gov.in/PressReleasePage.aspx?PRID=2239637
https://www.pib.gov.in/PressReleasePage.aspx?PRID=2113800®=3&lang=2
https://www.pib.gov.in/PressReleasePage.aspx?PRID=2128024®=3&lang=2
Press Release: Press Information Bureau
https://www.pib.gov.in/PressReleasePage.aspx?PRID=2074713®=3&lang=2
https://www.pib.gov.in/PressReleasePage.aspx?PRID=2226336
https://www.pib.gov.in/PressReleasePage.aspx?PRID=2245908
https://www.pib.gov.in/PressReleasePage.aspx?PRID=2245904
https://static.pib.gov.in/WriteReadData/specificdocs/documents/2026/mar/doc202631807601.pdf
https://www.pib.gov.in/PressReleasePage.aspx?PRID=2247176
Ministry of Women and Child Development
Beti Bachao Beti Padhao (BBBP) | Ministry of Women and Child Development
https://missionshakti.wcd.gov.in/public/documents/whatsnew/BBBP_Operational_Manual.pdf
https://missionshakti.wcd.gov.in/public/documents/whatsnew/BBBP_Operational_Manual.pdf
https://pmmvy.wcd.gov.in/WebsiteContent/assets/pdf/success-story/ss-003.pdf
https://pmmvy.wcd.gov.in/
Ministry of Education
https://www.education.gov.in/en/national-education-policy
https://dashboard.udiseplus.gov.in/
https://www.education.gov.in/sites/upload_files/mhrd/files/upload_document/CPIOs.pdf
https://samagra.education.gov.in/kgbv.html
https://dashboard.udiseplus.gov.in/report2025/static/media/UDISE+2024_25_Booklet_nep.ea09e672a163f92d9cfe.pdf
https://dashboard.udiseplus.gov.in/report2025/static/media/UDISE+2022_23_Booklet_nep.897ad1d762ba546d666b.pdf
Lok Sabha Questions
https://sansad.in/getFile/loksabhaquestions/annex/187/AS436_KnRltD.pdf?source=pqals
https://sansad.in/getFile/loksabhaquestions/annex/187/AU5006_t85YVC.pdf?source=pqals
https://sansad.in/getFile/loksabhaquestions/annex/187/AS322_pXcJiB.pdf?source=pqals
https://sansad.in/getFile/annex/268/AU2676_k3eJh9.pdf?source=pqars
https://sansad.in/getFile/loksabhaquestions/annex/185/AU1136_kCnH0M.pdf?source=pqals
https://sansad.in/getFile/loksabhaquestions/annex/187/AU5006_t85YVC.pdf?source=pqals
https://sansad.in/getFile/loksabhaquestions/annex/187/AS322_pXcJiB.pdf?source=pqals
Ministry of Rural Development
https://nrlm.gov.in/outerReportAction.do?methodName=showIndex#gsc.tab=0
https://lakhpatididi.gov.in/lakhpati-didi-impact/
Ministry of Finance
https://www.pmjdy.gov.in/account
https://www.pmjdy.gov.in/files/progress/phase1.pdf
https://www.indiabudget.gov.in/doc/Budget_Speech.pdf
https://www.indiabudget.gov.in/economicsurvey/doc/eschapter/echap11.pdf
Others
https://mospi.gov.in/sites/default/files/reports_and_publication/statistical_publication/Women_Men/mw24/SuccessStories.pdf
https://vigyanjyoti.dst.gov.in/
https://pmsvanidhi.mohua.gov.in/
https://pmsvanidhi.mohua.gov.in/Home/PMSDashboard
https://namodronedidi.da.gov.in/
https://she-mart.in/
https://sbmurban.org/
https://dashboard.abdm.gov.in/abdm/
https://dashboard.nha.gov.in/public/
Click here to see in PDF
***
(रिलीज़ आईडी: 2269353)
आगंतुक पटल : 9