പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ദേശീയ സാങ്കേതികവിദ്യാ ദിനത്തിൽ എല്ലാവർക്കും ആശംസകൾ നേർന്ന് പ്രധാനമന്ത്രി


ദ്രവ്യത്തിന്റെ ഏറ്റവും ചെറിയ കണികകൾക്കുള്ളിലെ അപാരമായ ശക്തിയെ ഉണർത്തുന്ന സത്തയായി അഗ്നിയെ ഉയർത്തിക്കാട്ടുന്ന ഒരു സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി പങ്കുവെച്ചു

പോസ്റ്റഡ് ഓണ്‍: 11 MAY 2026 9:18AM by PIB Thiruvananthpuram

ദേശീയ സാങ്കേതികവിദ്യാ ദിനമായ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാവർക്കും ആശംസകൾ നേർന്നു.

1998-ൽ പൊഖ്‌റാനിൽ നടന്ന പരീക്ഷണങ്ങൾ വിജയകരമാക്കുന്നതിൽ നിർണായക പങ്കുവഹിച്ച ശാസ്ത്രജ്ഞരുടെ കഠിനാധ്വാനത്തെയും സമർപ്പണത്തെയും പ്രധാനമന്ത്രി അഭിമാനത്തോടെ അനുസ്മരിച്ചു. ആ ചരിത്ര നിമിഷം ഇന്ത്യയുടെ ശാസ്ത്രീയ മികവിനെയും ദൃഢമായ പ്രതിബദ്ധതയെയുമാണ് പ്രതിഫലിപ്പിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്വയംപര്യാപ്തമായ ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ സാങ്കേതികവിദ്യ ഒരു പ്രധാന സ്തംഭമായി മാറിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി പ്രസ്താവിച്ചു. സാങ്കേതികവിദ്യ നവീനാശയങ്ങൾക്ക് വേഗത കൂട്ടുകയും അവസരങ്ങൾ വിപുലീകരിക്കുകയും വിവിധ മേഖലകളിലുടനീളം രാജ്യത്തിന്റെ വളർച്ചയ്ക്ക് സംഭാവന നൽകുകയും ചെയ്യുന്നുവെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു. പ്രതിഭകളെ ശാക്തീകരിക്കുന്നതിലും ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിലും ദേശീയ പുരോഗതിക്കും ജനങ്ങളുടെ അഭിലാഷങ്ങൾക്കും സഹായകമായ പരിഹാരങ്ങൾ സൃഷ്ടിക്കുന്നതിലും തുടർച്ചയായ ശ്രദ്ധ തുടരുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

1998-ൽ ഈ ദിവസം പൊഖ്‌റാനിൽ നടത്തിയ ആണവ പരീക്ഷണങ്ങൾ ഇന്ത്യയുടെ അത്ഭുതകരമായ കഴിവുകളെ ലോകത്തിന് പരിചയപ്പെടുത്തിയെന്ന് ചരിത്രപരമായ ഈ നാഴികക്കല്ലിനെ അനുസ്മരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ അഭിമാനത്തിന്റെയും ആത്മാഭിമാനത്തിന്റെയും യഥാർത്ഥ ശിൽപ്പികളാണ് ശാസ്ത്രജ്ഞരെന്ന് അദ്ദേഹം പ്രശംസിച്ചു.

അഗ്നി വാനിടത്തിലെ പരമോന്നത ശക്തിയും ഭൂമിയിലെ എല്ലാ ഊർജ്ജത്തിന്റെയും പ്രാഥമിക സ്രോതസ്സുമാണെന്ന് ഒരു സംസ്‌കൃത സുഭാഷിതം പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ ഉജ്ജ്വല സത്ത ദ്രവ്യത്തിന്റെ ഏറ്റവും ചെറിയ കണികകളിൽ പോലും ഒളിഞ്ഞിരിക്കുന്ന അപാരമായ ശക്തിയെ ഉണർത്തുകയും സൃഷ്ടിയിലുടനീളം ഊർജ്ജവും ചലനവും വ്യാപിപ്പിക്കുകയും ചെയ്യുന്നു.

എക്സിലെ തുടർച്ചയായ പോസ്റ്റുകളിലൂടെ പ്രധാനമന്ത്രി കുറിച്ചു:

"ദേശീയ സാങ്കേതികവിദ്യാ ദിനത്തിൽ ആശംസകൾ. 1998-ൽ പൊഖ്‌റാനിൽ വിജയകരമായ പരീക്ഷണങ്ങളിലേക്ക് നയിച്ച നമ്മുടെ ശാസ്ത്രജ്ഞരുടെ കഠിനാധ്വാനവും സമർപ്പണവും നാം അഭിമാനത്തോടെ അനുസ്മരിക്കുന്നു. ആ ചരിത്ര നിമിഷം ഇന്ത്യയുടെ ശാസ്ത്രീയ മികവിനെയും ദൃഢമായ പ്രതിബദ്ധതയെയുമാണ് പ്രതിഫലിപ്പിച്ചത്.

സ്വയംപര്യാപ്തമായ ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ സാങ്കേതികവിദ്യ ഒരു പ്രധാന സ്തംഭമായി മാറിയിരിക്കുന്നു. ഇത് നവീനാശയങ്ങൾക്ക് വേഗത കൂട്ടുകയും അവസരങ്ങൾ വിപുലീകരിക്കുകയും വിവിധ മേഖലകളിലുടനീളം രാജ്യത്തിന്റെ വളർച്ചയ്ക്ക് സംഭാവന നൽകുകയും ചെയ്യുന്നു. പ്രതിഭകളെ ശാക്തീകരിക്കുന്നതിലും ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലും ദേശീയ പുരോഗതിക്കും നമ്മുടെ ജനങ്ങളുടെ അഭിലാഷങ്ങൾക്കും സഹായകമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിലും ഞങ്ങളുടെ ശ്രദ്ധ തുടരുന്നു."

"वर्ष 1998 में आज के दिन पोखरण में हुए परमाणु परीक्षण ने दुनिया को भारत के अद्भुत सामर्थ्य से परिचित कराया। हमारे वैज्ञानिक देश के गौरव और स्वाभिमान के सच्चे शिल्पी हैं।

अग्निर्मूर्धा दिवः ककुत्पतिः पृथिव्या अयम्।
अपां रेतांसि जिन्वति॥"

അഗ്നി വാനിടത്തിലെ പരമോന്നത ശക്തിയും ഭൂമിയിലെ എല്ലാ ഊർജ്ജത്തിന്റെയും പ്രാഥമിക സ്രോതസ്സുമാണ്. ഈ ഉജ്ജ്വല സത്ത ദ്രവ്യത്തിന്റെ ഏറ്റവും ചെറിയ കണികകളിൽ പോലും ഒളിഞ്ഞിരിക്കുന്ന അപാരമായ ശക്തിയെ ഉണർത്തുകയും സൃഷ്ടിയിലുടനീളം ഊർജ്ജവും ചലനവും വ്യാപിപ്പിക്കുകയും ചെയ്യുന്നു.

***

NK


( റിലീസ് ഐ.ഡി: 2259660) സന്ദര്‍ശക കൗണ്ടര്‍ : 8