പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

മധ്യപ്രദേശിലെ ജബൽപൂരിൽ ബോട്ട് മറിഞ്ഞുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി.


പ്രധാനമന്ത്രി ദേശീയ ദുരിതാശ്വാസ നിധിയിൽ (PMNRF) നിന്നുള്ള ധനസഹായം പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

പോസ്റ്റഡ് ഓണ്‍: 01 MAY 2026 12:59PM by PIB Thiruvananthpuram

മധ്യപ്രദേശിലെ ജബൽപൂരിൽ ബോട്ട് മറിഞ്ഞുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

ഈ ദാരുണമായ അപകടത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് പ്രധാനമന്ത്രി അനുശോചനം അറിയിക്കുകയും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുകയും ചെയ്തു. ദുരിതബാധിതർക്ക് പ്രാദേശിക ഭരണകൂടം ആവശ്യമായ സഹായങ്ങൾ നൽകിവരികയാണെന്നും അദ്ദേഹം കുറിച്ചു.

മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ (PMNRF) നിന്ന് 2 ലക്ഷം രൂപ വീതവും, പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം നൽകുമെന്ന് ശ്രീ മോദി പ്രഖ്യാപിച്ചു.

പ്രധാനമന്ത്രി 'എക്സ്' ൽ കുറിച്ചു  :

"മധ്യപ്രദേശിലെ ജബൽപൂരിൽ ബോട്ട് മറിഞ്ഞുണ്ടായ ജീവഹാനി അങ്ങേയറ്റം വേദനാജനകമാണ്. ഈ ദാരുണമായ അപകടത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് ഞാൻ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ദുരിതബാധിതർക്ക് പ്രാദേശിക ഭരണകൂടം സഹായങ്ങൾ നൽകിവരുന്നു.

മരണപ്പെട്ടവരുടെ അടുത്ത ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ (PMNRF) നിന്ന് 2 ലക്ഷം രൂപ വീതവും, പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായമായി നൽകും: പ്രധാനമന്ത്രി"

***

NK


( റിലീസ് ഐ.ഡി: 2258694) സന്ദര്‍ശക കൗണ്ടര്‍ : 18