സാംസ്‌കാരിക മന്ത്രാലയം
azadi ka amrit mahotsav

ലഡാക്കിൽ ശ്രീബുദ്ധ ഭഗവാൻ്റെ തിരുശേഷിപ്പുകളുടെ പ്രദർശനത്തിൻ്റെ ആമുഖ ചടങ്ങിനെ കേന്ദ്ര മന്ത്രി ശ്രീ ഗജേന്ദ്ര സിംഗ് ഷെഖാവത്ത് അഭിസംബോധന ചെയ്തു.

പോസ്റ്റഡ് ഓണ്‍: 22 APR 2026 6:01PM by PIB Thiruvananthpuram

ന്യൂഡൽഹിയിലെ നാഷണൽ മ്യൂസിയത്തിൽ 'ഭഗവൻ ശ്രീബുദ്ധൻ്റെ    തിരുശേഷിപ്പുകളുടെ പ്രദർശനത്തിന്'  മുന്നോടിയായി സംഘടിപ്പിച്ച  ചടങ്ങിനെ അഭിസംബോധന ചെയ്ത   കേന്ദ്ര സാംസ്കാരിക-ടൂറിസം മന്ത്രി ശ്രീ ഗജേന്ദ്ര സിംഗ് ഷെഖാവത്ത് ,ഈ പ്രദർശനം  ലോകസമാധാനത്തിനായുള്ള ചരിത്രപരമായ ചുവടുവെപ്പാണെന്ന്  വിശേഷിപ്പിച്ചു.ഇന്ത്യയിൽ ആദ്യമായിട്ടാണ്, അവയുടെ യഥാർത്ഥ ശേഖരത്തിൽ സൂക്ഷിച്ചിരിക്കുന്ന ഭഗവാൻ ബുദ്ധൻ്റെ   വിശുദ്ധ തിരുശേഷിപ്പുകൾ പൊതുജനങ്ങൾക്ക് പ്രദർശിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആഗോള സമാധാനത്തിൻ്റെയും ഐക്യത്തിൻ്റെയും സന്ദേശം പ്രചരിപ്പിക്കുന്നതിനുള്ള ശക്തമായ ഒരു മാധ്യമമായി ഈ പ്രദർശനം പ്രവർത്തിക്കുമെന്ന് കേന്ദ്രമന്ത്രി പ്രസ്താവിച്ചു. അനിശ്ചിതത്വങ്ങളും സംഘർഷങ്ങളും നിറഞ്ഞ ഇന്നത്തെ ലോകസാഹചര്യത്തിൽ അഹിംസയെയും കാരുണ്യത്തെയും ആത്മീയ ഉണർവിനെയും കുറിച്ചുള്ള ശ്രീബുദ്ധൻ്റെ പഠനങ്ങൾക്ക് വലിയ പ്രസക്തിയുണ്ടെന്ന് മന്ത്രി ഊന്നിപ്പറഞ്ഞു.

 



 

ബുദ്ധമത പൈതൃക കേന്ദ്രമെന്ന നിലയിൽ ലഡാക്കിൻ്റെ   പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ച കേന്ദ്രമന്ത്രി, ഈ പ്രദർശനം ആത്മീയ ഇടപെടലിന് അവസരം നൽകുക മാത്രമല്ല, മേഖലയിലെ സാംസ്കാരിക വിനോദസഞ്ചാരത്തിന് വലിയ ഉത്തേജനം നൽകുകയും ചെയ്യുമെന്ന് പറഞ്ഞു. വിശുദ്ധ തിരുശേഷിപ്പുകളുടെ സമാനമായ അന്താരാഷ്ട്ര പ്രദർശനങ്ങൾ വിവിധ രാജ്യങ്ങളിൽ വലിയ പങ്കാളിത്തം നേടിയിട്ടുണ്ടെന്നും ഇത് ആഗോളതലത്തിൽ ഇന്ത്യയുടെ സാംസ്കാരികവും നാഗരികവുമായ ബന്ധം ശക്തിപ്പെടുത്തുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സാംസ്കാരിക മന്ത്രാലയം, ലഡാക്ക് ഭരണകൂടം, അന്താരാഷ്ട്ര ബുദ്ധിസ്റ്റ് കോൺഫെഡറേഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ 2026 മെയ് ഒന്നു  മുതൽ മെയ് 15 വരെ ലഡാക്കിലാണ് ഈ പ്രദർശനം സംഘടിപ്പിക്കുന്നത്. അന്താരാഷ്ട്ര പ്രതിനിധികൾ, വിവിധ രാജ്യങ്ങളിലെ അംബാസഡർമാർ, പ്രമുഖ റിൻപോച്ചെമാർ , കേന്ദ്രമന്ത്രിമാർ, മുഖ്യമന്ത്രിമാർ എന്നിവരുടെ പങ്കാളിത്തം  ചടങ്ങിൽ   പ്രതീക്ഷിക്കുന്നു .

 




 

15 ദിവസം നീണ്ടുനിൽക്കുന്ന ഈ പരിപാടിയിൽ തിരുശേഷിപ്പുകളുടെ പൊതുദർശനം, വർണ്ണാഭമായ ഘോഷയാത്രകൾ, പരമ്പരാഗത ചടങ്ങുകൾ എന്നിവ ഉൾപ്പെടും. ഇതോടൊപ്പം ധ്യാന സെഷനുകൾ, യോഗ ക്യാമ്പുകൾ, ആരോഗ്യ സംരക്ഷണ പരിപാടികൾ, കലാസാംസ്കാരിക പ്രകടനങ്ങൾ, പ്രദർശനങ്ങൾ, ഹിമാലയൻ ബുദ്ധമതത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനങ്ങൾ തുടങ്ങി വിപുലമായ അനുബന്ധ പരിപാടികളും സംഘടിപ്പിക്കും. കൂടുതൽ വിവരങ്ങൾക്ക് https://tathagata.co.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

 



 

മഹാബോധി ഇൻ്റർനാഷണൽ മെഡിറ്റേഷൻ സെൻ്റർ, ധർമ്മ സെൻ്റർ, ലേ പാലസ്, സിഐബിഎസ് എന്നിവയാണ് പ്രധാന വേദികൾ.മെയ് 11 മുതൽ 12 വരെയുള്ള  പ്രദർശനം  സൻസ്കാർ വരെയും  നീളും.തുടർന്ന് മെയ് 14-ന് ലേയിൽ സമാപന ചടങ്ങുകൾ നടക്കും. 2026 മെയ് 15-ന് വിശുദ്ധ തിരുശേഷിപ്പുകളുടെ  മടക്കയാത്രയും നടക്കും.അതോടെ  പ്രദർശനം അവസാനിക്കും.

ലഡാക്ക് ലെഫ്റ്റനൻ്റ ് ഗവർണർ ശ്രീ വിനയ് കുമാർ സക്‌സേന, അന്താരാഷ്ട്ര ബുദ്ധിസ്റ്റ് കോൺഫെഡറേഷൻ ഡയറക്ടർ ജനറൽ ശ്രീ അഭിജിത് ഹാൽഡർ, മന്ത്രാലയത്തിലെ  മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

ബുദ്ധമത പൈതൃകത്തിൻ്റെ ആഗോള കേന്ദ്രമെന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം ഉറപ്പിക്കാനും, ചരിത്രപരമായ ഈ ആത്മീയ-സാംസ്കാരിക സംരംഭം വിജയകരമായി പൂർത്തിയാക്കാനുമുള്ള എല്ലാ പങ്കാളികളുടെയും ഉറച്ച തീരുമാനത്തോടെ ചടങ്ങ് സമാപിച്ചു.

 

വിശദമായ അവതരണം:

 

****

 


( റിലീസ് ഐ.ഡി: 2254967) സന്ദര്‍ശക കൗണ്ടര്‍ : 6
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Punjabi , Gujarati , Kannada