പോസ്റ്റഡ് ഓണ്‍:
11 MAR 2026 8:32PM by PIB Thiruvananthpuram
(a) റെയിൽവേ വരുമാനം/സമ്പാദ്യം മേഖലാടിസ്ഥാനത്തിലാണു കണക്കാക്കുന്നത്; സംസ്ഥാനാടിസ്ഥാനത്തിലല്ല. കേരളം ദക്ഷിണ റെയിൽവേയുടെ പരിധിയിലാണു വരുന്നത്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ദക്ഷിണ റെയിൽവേയുടെ വരുമാനവും ആകെ ചെലവും ഇനി പറയുന്നു:
(₹ കോടിയിൽ)
|
സാമ്പത്തിക വർഷം
|
വരുമാനം
|
ആകെ ചെലവ്
|
|
2020-21 (കോവിഡ് വർഷം)
|
4,043
|
14,821
|
|
2021-22 (കോവിഡ് വർഷം)
|
7,094
|
21,423
|
|
2022-23
|
9,967
|
22,873
|
|
2023-24
|
11,286
|
26,505
|
|
2024-25
|
11,628
|
29,225
|
ബജറ്റ് വിഹിതം:
സമീപവർഷങ്ങളിൽ കേരളത്തിനായുള്ള ബജറ്റ് വിഹിതത്തിൽ വൻ വർധനയുണ്ടായിട്ടുണ്ട്. കേരളത്തിൽ പൂർണമായോ ഭാഗികമായോ വരുന്ന അടിസ്ഥാനസൗകര്യ പദ്ധതികൾക്കും സുരക്ഷാപ്രവർത്തനങ്ങൾക്കുമായി അനുവദിച്ച ബജറ്റ് വിഹിതം ഇനി പറയുന്നു:-
|
കാലയളവ്
|
വിഹിതം
|
|
2009-14
|
പ്രതിവർഷം ₹ 372 കോടി
|
|
2025-26
|
₹ 3,042 കോടി (8 മടങ്ങിലധികം)
|
|
2026-27
|
₹ 3,795 കോടി (10 മടങ്ങിലധികം)
|
പുരോഗമിക്കുന്ന പദ്ധതികൾ:
2025 ഏപ്രിൽ 1 വരെയുള്ള കണക്കനുസരിച്ച്, കേരളത്തിൽ പൂർണമായോ ഭാഗികമായോ വരുന്ന ₹9,415 കോടി ചെലവു പ്രതീക്ഷിക്കുന്ന 266 കിലോമീറ്റർ നീളമുള്ള 6 പദ്ധതികൾക്ക് (02 പുതിയ പാതകളും 4 പാത ഇരട്ടിപ്പിക്കലുകളും) അനുമതി നൽകിയിട്ടുണ്ട്. അതിന്റെ സംഗ്രഹം ചുവടെ:
|
വിഭാഗം
|
പദ്ധതികളുടെ എണ്ണം
|
ആകെ നീളം
|
കമ്മീഷൻ ചെയ്ത നീളം
|
പൂർത്തിയാക്കാനുള്ള ബാക്കി ഭാഗം
|
2025 മാർച്ച് വരെയുള്ള ചെലവ്
(₹ കോടിയിൽ)
|
|
പുതിയ പാത
|
02
|
146 കി.മീ.
|
0 കി.മീ.
|
146 കി.മീ.
|
309
|
|
ഇരട്ടിപ്പിക്കൽ /മൾട്ടിട്രാക്കിങ്
|
04
|
120 കി.മീ.
|
26 കി.മീ.
|
94 കി.മീ.
|
2,941
|
|
Total
|
06
|
266 കി.മീ.
|
26 കി.മീ.
|
240 കി.മീ.
|
3,250
|
അടുത്തിടെ പൂർത്തിയാക്കിയ പദ്ധതികൾ:
കേരളത്തിൽ പൂർണമായോ ഭാഗികമായോ വരുന്ന, അടുത്തിടെ പൂർത്തിയാക്കിയ ചില പദ്ധതികളുടെ വിവരങ്ങൾ ചുവടെ:
|
ക്രമനമ്പർ
|
പദ്ധതി
|
ചെലവ്
(₹ കോടിയിൽ)
|
|
1
|
ദിണ്ടിഗൽ-പൊള്ളാച്ചി-പാലക്കാട് & പൊള്ളാച്ചി-കോയമ്പത്തൂർ ഗേജ് പരിവർത്തനം (217 കി.മീ.)
|
1,360
|
|
2
|
കൊല്ലം-തിരുനെൽവേലി-തിരുച്ചെന്തൂർ ഗേജ് പരിവർത്തനം (357 കി.മീ.)
|
1,122
|
|
3
|
മുളന്തുരുത്തി-കുറുപ്പന്തറ പാത ഇരട്ടിപ്പിക്കൽ (24 കി.മീ.)
|
303
|
|
4
|
ചെങ്ങന്നൂർ-ചിങ്ങവനം പാത ഇരട്ടിപ്പിക്കൽ (27 കി.മീ.)
|
436
|
|
5
|
അമ്പലപ്പുഴ-ഹരിപ്പാട് പാത ഇരട്ടിപ്പിക്കൽ (18 കി.മീ.)
|
346
|
|
6
|
കുറുപ്പന്തറ-ചിങ്ങവനം പാത ഇരട്ടിപ്പിക്കൽ (27 കി.മീ.)
|
749
|
പദ്ധതികൾ:
കേരളത്തിൽ പൂർണമായോ ഭാഗികമായോ വരുന്നതും ഏറ്റെടുത്തിട്ടുള്ളതുമായ ചില പദ്ധതികളുടെ വിവരങ്ങൾ ചുവടെ:
|
ക്രമനമ്പർ
|
പദ്ധതി
|
ചെലവ്
(₹ കോടിയിൽ)
|
|
1
|
തിരുനാവായ-ഗുരുവായൂർ പുതിയ പാത (35 കി.മീ.)
|
138
|
|
2
|
അങ്കമാലി-ശബരിമല പുതിയ പാത (111 കി.മീ.)
|
3,801
|
|
3
|
എറണാകുളം-കുമ്പളം ഇരട്ടിപ്പിക്കൽ (8 കി.മീ.)
|
595
|
|
4
|
കുമ്പളം-തുറവൂർ ഭാഗം ഇരട്ടിപ്പിക്കൽ (16 കി.മീ.)
|
803
|
|
5
|
തിരുവനന്തപുരം - കന്യാകുമാരി ഇരട്ടിപ്പിക്കൽ (87 കി.മീ)
|
3,786
|
|
6
|
ഷൊർണൂർ - വള്ളത്തോൾ ഇരട്ടിപ്പിക്കൽ (10 കി.മീ.)
|
367
|
|
7
|
പാലക്കാട് ടൗൺ - പറളി ബൈപ്പാസ് ലൈൻ (2 കി.മീ)
|
164
|
|
8
|
ആലപ്പുഴ- അമ്പലപ്പുഴ ഇരട്ടിപ്പിക്കൽ (13 കി.മീ.)
|
324
|
|
9
|
തുറവൂർ - മാരാരിക്കുളം ഇരട്ടിപ്പിക്കൽ (21 കി.മീ.)
|
451
|
ഭൂമി ഏറ്റെടുക്കൽ സ്ഥിതി:
കേരളത്തിൽ പൂർണമായോ ഭാഗികമായോ വരുന്ന പ്രധാന അടിസ്ഥാനസൗകര്യ പദ്ധതികളുടെ നിർവഹണം ഭൂമി ഏറ്റെടുക്കുന്നതിലെ കാലതാമസത്താൽ തടസ്സപ്പെട്ടിരിക്കുകയാണ്. കേരളത്തിലെ ഭൂമി ഏറ്റെടുക്കൽ നടപടികളുടെ നിലവിലെ സ്ഥിതി ചുവടെ:
|
കേരളത്തിലെ പദ്ധതികൾക്ക് ആവശ്യമായ ആകെ ഭൂമി
|
476 ഹെക്ടർ
|
|
ഏറ്റെടുത്ത ഭൂമി
|
65 ഹെക്ടർ (14%)
|
|
ഇനി ഏറ്റെടുക്കാനുള്ള ഭൂമി
|
411 ഹെക്ടർ (86%)
|
ഭൂമി ഏറ്റെടുക്കുന്നതിനായി റെയിൽവേ ₹1,975 കോടി കേരള ഗവണ്മെന്റിൽ നിക്ഷേപിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കാൻ കേരള ഗവണ്മെന്റിന്റെ പിന്തുണ ആവശ്യമാണ്. ഉദാഹരണത്തിന്, ഭൂമി ഏറ്റെടുക്കൽ വൈകുന്നതിനാൽ തടസ്സപ്പെട്ടിരിക്കുന്ന ചില പ്രധാന പദ്ധതികളുടെ വിവരങ്ങൾ ചുവടെ:
|
ക്രമനമ്പർ
|
പദ്ധതി
|
ആവശ്യമുള്ള ആകെ ഭൂമി
(ഹെക്ടറിൽ)
|
ഏറ്റെടുത്ത ഭൂമി
(ഹെക്ടറിൽ)
|
ഇനി ഏറ്റെടുക്കാനുള്ള ഭൂമി
(ഹെക്ടറിൽ)
|
|
1.
|
അങ്കമാലി - ശബരിമല പുതിയ പാത (111 കി.മീ.)
|
416
|
24
|
392
|
|
2.
|
എറണാകുളം - കുമ്പളം ഭാഗം ഇരട്ടിപ്പിക്കൽ (8 കി.മീ.)
|
4
|
3
|
1
|
|
3.
|
കുമ്പളം-തുറവൂർ ഭാഗം ഇരട്ടിപ്പിക്കൽ (16 കി.മീ.)
|
10
|
9
|
1
|
|
4.
|
ഷൊർണൂർ - വള്ളത്തോൾ ഇരട്ടിപ്പിക്കൽ (10 കി.മീ.)
|
5
|
0
|
5
|
ഇന്ത്യാഗവണ്മെന്റ് പദ്ധതികൾ നടപ്പാക്കാൻ സജ്ജമാണ്; എന്നിരുന്നാലും ഇതിന്റെ വിജയം കേരള ഗവണ്മെന്റിന്റെ പിന്തുണയെ ആശ്രയിച്ചിരിക്കുന്നു.
റോഡ് മേൽപ്പാലങ്ങൾ (ROB)/റോഡ് അടിപ്പാതകൾ (RUB):
2026 ഫെബ്രുവരി 1 വരെയുള്ള കണക്കുകൾ പ്രകാരം, കേരളത്തിൽ റെയിൽവേ ട്രാക്കുകൾക്കു കുറുകെ ₹4,835 കോടി ചെലവിൽ 138 റോഡ് മേൽപ്പാലങ്ങൾക്കും റോഡ് അടിപ്പാതകൾക്കും (ROB/RUB) അനുമതി നൽകിയിട്ടുണ്ട്. ഇവ ആസൂത്രണത്തിന്റെയും നിർവഹണത്തിന്റെയും വിവിധ ഘട്ടങ്ങളിലാണ്.
സംസ്ഥാന ഗവണ്മെന്റുമായി ബന്ധപ്പെട്ട കാരണങ്ങളാൽ ആകെ 106 ROB/RUB-കൾ വൈകുന്നുണ്ട്. അവയുടെ വിശദാംശങ്ങൾ ചുവടെ:
|
ക്രമനമ്പർ
|
കാരണം
|
ROBs/RUBs
(എണ്ണം)
|
|
1.
|
സംസ്ഥാന ഗവണ്മെന്റിന്റെ ഭൂമി ഏറ്റെടുക്കലിലെ താമസം
|
38
|
|
2.
|
സംസ്ഥാന ഗവണ്മെന്റ് അലൈൻമെന്റിന് അന്തിമരൂപം നൽകുന്നതിലെ താമസം
|
63
|
|
3.
|
ക്രമസമാധാന പ്രശ്നങ്ങൾ/ ജനകീയ പ്രതിഷേധം/ കോടതി കേസുകൾ തുടങ്ങിയവ
|
2
|
|
4.
|
ഇതുവരെ ഏജൻസിയെ നിശ്ചയിക്കാത്തത്
|
3
|
ROB/RUB പദ്ധതികളുടെ പൂർത്തിയാക്കലും കമ്മീഷൻ ചെയ്യലും വിവിധ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു; ലെവൽ ക്രോസുകൾ (LC) അടച്ചുപൂട്ടുന്നതിനുള്ള സമ്മതം നൽകുന്നതിലെ സംസ്ഥാന ഗവണ്മെന്റുകളുടെ സഹകരണം, അനുബന്ധ അലൈൻമെന്റ് നിശ്ചയിക്കൽ, ജനറൽ അറേഞ്ച്‌മെന്റ് ഡ്രോയിങ്ങിനുള്ള (GAD) അംഗീകാരം, ഭൂമി ഏറ്റെടുക്കൽ, കൈയേറ്റങ്ങൾ ഒഴിപ്പിക്കൽ, തടസ്സമാകുന്ന സൗകര്യങ്ങൾ മാറ്റിസ്ഥാപിക്കൽ, വിവിധ അധികൃതരിൽനിന്നുള്ള നിയമപരമായ അനുമതികൾ, പദ്ധതിപ്രദേശത്തെ ക്രമസമാധാനനില, കാലാവസ്ഥാസാഹചര്യങ്ങൾ കാരണം ഒരു വർഷത്തിൽ നിർമാണപ്രവർത്തനങ്ങൾ നടത്താൻ സാധിക്കുന്ന കാലയളവ് തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. ഈ ഘടകങ്ങളെല്ലാം പദ്ധതികൾ പൂർത്തിയാക്കുന്നതിനായുള്ള സമയത്തെ ബാധിക്കുന്നു.
ROB/RUB പദ്ധതികളുടെ പുരോഗതി വേഗത്തിലാക്കാൻ റെയിൽവേ ഇനി പറയുന്ന നടപടികൾ സ്വീകരിച്ചിട്ടുണ്ട്:
i. പദ്ധതികളുടെ സുഗമമായ നിർവഹണം ഉറപ്പാക്കാൻ, ജനറൽ അറേഞ്ച്‌മെന്റ് ഡ്രോയിങ്ങിന് (GAD) അന്തിമരൂപം നൽകുന്നതിനു മുൻപ്, ബന്ധപ്പെട്ട സംസ്ഥാന ഗവണ്മെന്റുമായോ റോഡ് ഉടമസ്ഥതയുള്ള അധികൃതരുമായോ ചേർന്നു സംയുക്ത സർവേ നടത്തുന്നു.
ii. ROB/RUB പ്രവൃത്തികളുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി റെയിൽവേ ഉദ്യോഗസ്ഥരും സംസ്ഥാന ഗവണ്മെന്റ് ഉദ്യോഗസ്ഥരും കൃത്യമായ ഇടവേളകളിൽ യോഗങ്ങൾ ചേരുന്നു.
iii. രൂപകൽപ്പന അംഗീകാര സമയത്തെ താമസം ഒഴിവാക്കുന്നതിനായി, റെയിൽവേയുടെ ഭാഗത്തുള്ള വ്യത്യസ്ത സ്പാൻ നീളം, ചെരിവ്, റോഡിന്റെ വീതി എന്നിവയുടെ സൂപ്പർസ്ട്രക്ചർ ഡ്രോയിങ്ങുകളുടെ ഏകീകരണം പൂർത്തിയാക്കി. ഇതു സംഗ്രഹമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്; റെയിൽപ്പാതകൾക്കു കുറുകെയുള്ള റോഡ് മേൽപ്പാലങ്ങളുടെ അതിവേഗ ആസൂത്രണത്തിനായി ഇതു നേരിട്ട് ഉപയോഗിക്കാവുന്നതാണ്.
ദേശീയതലത്തിലെ ROB/RUB പുരോഗതി:
2004-14 കാലയളവിലും 2014-25 (2026 ജനുവരി വരെ) കാലയളവിലും ഇന്ത്യൻ റെയിൽവേയിൽ നിർമിച്ച ROB/RUB-കളുടെ എണ്ണം ചുവടെ:
|
കാലയളവ്
|
നിർമിച്ച ROB/RUB-കളുടെ എണ്ണം
|
|
2004-14
|
4,148
|
|
2014-25 (2026 ജനുവരി വരെ)
|
14,024 (കേരളത്തിലെ 121 എണ്ണം ഉൾപ്പെടെ)
|
അമൃതഭാരത സ്റ്റേഷനുകൾ:
സ്റ്റേഷനുകൾ മെച്ചപ്പെടുത്തുന്നതിനായി ആസൂത്രണപദ്ധതികൾ തയ്യാറാക്കുന്നതും അവ ഘട്ടം ഘട്ടമായി നടപ്പാക്കുന്നതും ഈ പദ്ധതിയിൽ ഉൾപ്പെടുന്നു. ആസൂത്രണത്തിൽ ഇനി പറയുന്നവ ഉൾപ്പെടുന്നു:
- സ്റ്റേഷനിലേക്കുള്ള പ്രവേശന കവാടങ്ങളുടെയും സ്റ്റേഷൻ പരിസരത്തിന്റെയും വികസനം.
- നഗരത്തിന്റെ ഇരുഭാഗങ്ങളെയും സ്റ്റേഷനുമായി കൂട്ടിയിണക്കൽ.
- സ്റ്റേഷൻ കെട്ടിടത്തിന്റെ നവീകരണം.
- കാത്തിരിപ്പുകേന്ദ്രങ്ങൾ, ശുചിമുറികൾ, ഇരിപ്പിടങ്ങൾ, കുടിവെള്ള ബൂത്തുകൾ എന്നിവ മെച്ചപ്പെടുത്തൽ.
- യാത്രക്കാരുടെ തിരക്കിനനുസൃതമായി വീതിയേറിയ കാൽനട മേൽപ്പാലങ്ങൾ/എയർ കോൺകോഴ്സ് എന്നിവയുടെ നിർമാണം.
- ലിഫ്റ്റ്/എസ്കലേറ്ററുകൾ/റാംപ് സൗകര്യം.
- പ്ലാറ്റ്‌ഫോം ഉപരിതലം മെച്ചപ്പെടുത്തലും പ്ലാറ്റ്‌ഫോമുകൾക്കു മേൽക്കൂര നിർമിക്കലും.
- ‘ഒരു സ്റ്റേഷൻ ഒരുൽപ്പന്നം’ പോലുള്ള പദ്ധതികൾവഴി പ്രാദേശിക ഉൽപ്പന്നങ്ങൾക്കായി കിയോസ്കുകൾ ഒരുക്കൽ.
- പാർക്കിങ് മേഖലകൾ, ബഹുതല യാത്രാസംയോജനം.
- ഭിന്നശേഷിക്കാർക്കുള്ള സൗകര്യങ്ങൾ.
- യാത്രക്കാർക്കുള്ള മെച്ചപ്പെട്ട അറിയിപ്പു സംവിധാനം.
- ഓരോ സ്റ്റേഷന്റെയും ആവശ്യകത മുൻനിർത്തി എക്സിക്യൂട്ടീവ് ലോഞ്ചുകൾ, വ്യാവസായിക യോഗങ്ങൾക്കായി നിശ്ചയിച്ചിട്ടുള്ള ഇടങ്ങൾ, മുഖച്ഛായ മാറ്റൽ തുടങ്ങിയവ സജ്ജമാക്കൽ.
ആവശ്യകതയും ഘട്ടങ്ങളും പ്രായോഗികതയും കണക്കിലെടുത്തു സുസ്ഥിരവും പരിസ്ഥിതിസൗഹൃദവുമായ പ്രതിധികൾ, ബാലസ്‌റ്റ്‌ലെസ് ട്രാക്കുകൾ തുടങ്ങിയവയും ദീർഘകാലാടിസ്ഥാനത്തിൽ സ്റ്റേഷനുകളിൽ നഗരകേന്ദ്രം സൃഷ്ടിക്കലും ഈ പദ്ധതി വിഭാവനംചെയ്യുന്നു.
അമൃതഭാരത സ്റ്റേഷൻ പദ്ധതിക്കു കീഴിൽ വികസനത്തിനായി ഇതുവരെ 1337 സ്റ്റേഷനുകൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിൽ 35 എണ്ണം കേരളത്തിലാണ്. കേരളത്തിൽ അമൃതഭാരത സ്റ്റേഷൻ പദ്ധതിക്കു കീഴിൽ വികസനത്തിനായി തെരഞ്ഞെടുത്ത സ്റ്റേഷനുകൾ ചുവടെ:
|
സംസ്ഥാനം
|
സ്റ്റേഷനുകളുടെ എണ്ണം
|
സ്റ്റേഷനുകളുടെ പേര്
|
|
കേരളം
|
35
|
ആലപ്പുഴ, അങ്ങാടിപ്പുറം, അങ്കമാലി (കാലടി), ചാലക്കുടി, ചങ്ങനാശേരി, ചെങ്ങന്നൂർ, ചിറയിൻകീഴ്, എറണാകുളം, എറണാകുളം ടൗൺ, ഏറ്റുമാനൂർ, ഫറോക്ക്, ഗുരുവായൂർ, കണ്ണൂർ, കാസർകോട്, കായംകുളം ജങ്ഷൻ, കൊല്ലം ജങ്ഷൻ, കോഴിക്കോട്, കുറ്റിപ്പുറം, മാവേലിക്കര, നെയ്യാറ്റിൻകര, നിലമ്പൂർ റോഡ്, ഒറ്റപ്പാലം, പരപ്പനങ്ങാടി, പയ്യന്നൂർ, പുനലൂർ, ഷൊർണൂർ ജങ്ഷൻ, തലശ്ശേരി, തിരുവനന്തപുരം സെൻട്രൽ, തൃശൂർ, തിരൂർ, തിരുവല്ല, തൃപ്പൂണിത്തുറ, വടകര, വർക്കല ശിവഗിരി, വടക്കാഞ്ചേരി
|
പൂർത്തിയാക്കിയ സ്റ്റേഷനുകൾ:
കേരളത്തിൽ അമൃതഭാരത സ്റ്റേഷൻ പദ്ധതിക്കു കീഴിലുള്ള റെയിൽവേ സ്റ്റേഷനുകളുടെ വികസനപ്രവർത്തനങ്ങൾ മികച്ച വേഗത്തിൽ പുരോഗമിക്കുകയാണ്. ഈ പദ്ധതിക്കു കീഴിൽ ഇതുവരെ താഴെ പറയുന്ന 11 സ്റ്റേഷനുകളുടെ പ്രവൃത്തികൾ പൂർത്തിയായി:
|
സംസ്ഥാനം
|
സ്റ്റേഷനുകളുടെ എണ്ണം
|
സ്റ്റേഷനുകളുടെ പേര്
|
|
കേരളം
|
11
|
അങ്കമാലി (കാലടി), ചാലക്കുടി, ചങ്ങനാശ്ശേരി, ചിറയിൻകീഴ്, ഫറോക്ക്, കുറ്റിപ്പുറം, നിലമ്പൂർ റോഡ്, ഷൊർണൂർ ജങ്ഷൻ, തൃപ്പൂണിത്തുറ, വടകര, വടക്കാഞ്ചേരി.
|
മറ്റു സ്റ്റേഷനുകളിലെ വികസനപ്രവർത്തനങ്ങളും മികച്ച വേഗത്തിലാണു നടക്കുന്നത്. ചില സ്റ്റേഷനുകളിലെ പുരോഗതി ഇനി പറയുന്നു:
i. അങ്ങാടിപ്പുറം സ്റ്റേഷൻ: ഒന്നാം പ്രവേശന കവാടത്തിലെ പോർച്ച്, പ്ലാറ്റ്‌ഫോം ഷെൽട്ടർ, പ്ലാറ്റ്‌ഫോം 1, 2 എന്നിവയുടെ ഉപരിതലം മെച്ചപ്പെടുത്തൽ, കോൺകോഴ്സ്, ബുക്കിങ് ഓഫീസ്, കാത്തിരിപ്പുകേന്ദ്രം, ശുചിമുറി എന്നിവയുടെ നിർമാണം പൂർത്തിയായി. കൂടാതെ ഒന്നാം കവാടത്തിലെ സർക്കുലേറ്റിങ് ഏരിയ, പാർക്കിങ്, അനുബന്ധ റോഡ് എന്നിവയുടെ നവീകരണവും കോച്ച് സൂചനാഫലകം, ട്രെയിൻ സൂചനാഫലകം, അടയാള ഫലകങ്ങൾ എന്നിവ സ്ഥാപിക്കുന്ന പ്രവൃത്തികളും പൂർത്തിയായി. ഭിന്നശേഷിക്കാർക്കായുള്ള സൗകര്യങ്ങൾ, ലിഫ്റ്റ്, 6 മീറ്റർ വീതിയുള്ള കാൽനട മേൽപ്പാലം എന്നിവയുടെ നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചു.
ii. ഗുരുവായൂർ സ്റ്റേഷൻ: പ്ലാറ്റ്‌ഫോം ഷെൽട്ടർ, കോൺകോഴ്സ് നവീകരണം, സർക്കുലേറ്റിങ് ഏരിയ, പാർക്കിങ് എന്നിവയുടെ പ്രവൃത്തികൾ പൂർത്തിയായി. സ്റ്റേഷൻ കെട്ടിടത്തിന്റെ നവീകരണം, പ്രവേശന കവാടത്തിലെ കമാനം, ബുക്കിങ് ഓഫീസ്, കാത്തിരിപ്പുകേന്ദ്രം, പുതിയ വിശ്രമമുറി, ഭിന്നശേഷിക്കാർക്കായുള്ള സൗകര്യങ്ങൾ, കാൽനട മേൽപ്പാലം എന്നിവയുടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
iii. പരപ്പനങ്ങാടി സ്റ്റേഷൻ: പോർച്ച്, പ്ലാറ്റ്‌ഫോം ഷെൽട്ടർ, പ്ലാറ്റ്‌ഫോം ഉപരിതലം മെച്ചപ്പെടുത്തൽ, കോൺകോഴ്സ് നവീകരണം, ബുക്കിങ് ഓഫീസ്, ഒന്നാം പ്ലാറ്റ്‌ഫോമിലെ കാത്തിരിപ്പുമേഖല, ശുചിമുറി എന്നിവയുടെ പ്രവൃത്തികൾ പൂർത്തിയായി. കൂടാതെ ഒന്നാം കവാടത്തിലെ സർക്കുലേറ്റിങ് ഏരിയ, രണ്ടാം കവാടത്തിലെ പാർക്കിങ്, ലിഫ്റ്റ്, കോച്ച് സൂചനാഫലകം, ട്രെയിൻ സൂചനാഫലകം എന്നിവയുടെ നിർമാണവും പൂർത്തിയായി. ഭിന്നശേഷിക്കാർക്കായുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു.
iv. പയ്യന്നൂർ സ്റ്റേഷൻ: പോർച്ച്, പ്ലാറ്റ്‌ഫോം ഷെൽട്ടർ, പ്ലാറ്റ്‌ഫോം 2-ഉം 3-ഉം ഉയർത്തൽ, കോൺകോഴ്സ് നവീകരണം, ബുക്കിങ് ഓഫീസ്, കാത്തിരിപ്പുകേന്ദ്രം, രണ്ടാം കവാടത്തിലെ സർക്കുലേറ്റിങ് ഏരിയ, പാർക്കിങ്, കോച്ച് സൂചനാഫലകം, ട്രെയിൻ സൂചനാഫലകം എന്നിവയുടെ നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചു. കൂടാതെ സ്റ്റേഷൻ കെട്ടിടത്തിന്റെ നവീകരണം, ഒന്നാം കവാടത്തിലെ സർക്കുലേറ്റിങ് ഏരിയ, ഭിന്നശേഷിക്കാർക്കായുള്ള സൗകര്യങ്ങൾ, ലിഫ്റ്റ്, കാൽനട മേൽപ്പാലം എന്നിവയുടെ പ്രവൃത്തികളും ഏറ്റെടുത്തിട്ടുണ്ട്.
v. തിരൂർ സ്റ്റേഷൻ: സ്റ്റേഷൻ കെട്ടിടത്തിന്റെ നവീകരണം, ഒന്നാം കവാടത്തിലെ പോർച്ച്, കോൺകോഴ്സ്, ഒന്നാം പ്ലാറ്റ്‌ഫോം ഉയർത്തലും ഉപരിതലം മെച്ചപ്പെടുത്തലും, പ്ലാറ്റ്‌ഫോം ഷെൽട്ടർ, ബുക്കിങ് ഓഫീസ്, ശുചിമുറി, വിശ്രമമുറി നവീകരണം എന്നിവ പൂർത്തിയായി. കൂടാതെ ഒന്നാം കവാടത്തിലെ സർക്കുലേറ്റിങ് ഏരിയ, രണ്ടാം കവാടത്തിലെ പാർക്കിങ്, ലിഫ്റ്റ്, സൂചനാഫലകങ്ങൾ, കാൽനട മേൽപ്പാലം നവീകരണം, കോച്ച് സൂചനാഫലകം, ട്രെയിൻ സൂചനാഫലകം, രണ്ടാം കവാടത്തിലെ ലിഫ്റ്റ്, എസ്കലേറ്റർ എന്നിവയുടെ പ്രവൃത്തികളും പൂർത്തിയായി. രണ്ടാം കവാടത്തിലെ സർക്കുലേറ്റിങ് ഏരിയ, ഒന്നാം കവാടത്തിലെ പാർക്കിങ്, ഭിന്നശേഷിക്കാർക്കായുള്ള സൗകര്യങ്ങൾ എന്നിവയുടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
കൂടാതെ, ഇന്ത്യൻ റെയിൽവേയിലെ സ്റ്റേഷനുകളുടെ വികസനം / പുനർവികസനം / നവീകരണം / ആധുനികവൽക്കരണം എന്നതു തുടർച്ചയായി നടന്നുവരുന്ന പ്രക്രിയയാണ്. മുൻഗണനാക്രമവും സാമ്പത്തിക ലഭ്യതയും അനുസരിച്ച് ആവശ്യാനുസരണം ഇത്തരം പ്രവൃത്തികൾ ഏറ്റെടുക്കുന്നു. സ്റ്റേഷന്റെ തരം, അവസ്ഥ, കൈകാര്യംചെയ്യുന്ന യാത്രക്കാരുടെ തിരക്ക് തുടങ്ങിയവയെ അടിസ്ഥാനമാക്കിയാണ് സ്റ്റേഷന്റെ വികസന / പുനർവികസന / നവീകരണ / ആധുനികവൽക്കരണ പ്രവർത്തനങ്ങൾ നടത്തുന്നത്.
കൂടാതെ, ഏതൊരു റെയിൽവേ പദ്ധതിക്കും അനുമതി നൽകുന്നതു താഴെ പറയുന്നവ ഉൾപ്പെടെയുള്ള നിരവധി ഘടകങ്ങൾ/മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ്:
i. നിർദിഷ്ട പാതയിൽ പ്രതീക്ഷിക്കുന്ന യാത്രക്കാരുടെ തിരക്കും ലാഭക്ഷമതയും.
ii. പദ്ധതി ഉറപ്പാക്കുന്ന സുഗമമായ ‘ആദ്യാവസാന’ യാത്ര.
iii. വിട്ടുപോയ പാതകൾ തമ്മിൽ ബന്ധിപ്പിക്കലും പുതിയ പാതകൾ ലഭ്യമാക്കലും.
iv. തിരക്കേറിയതോ പൂരിതമോ ആയ റെയിൽപ്പാതകളുടെ വിപുലീകരണം.
v. സംസ്ഥാന ഗവണ്മെന്റുകൾ, കേന്ദ്രമന്ത്രാലയങ്ങൾ, ജനപ്രതിനിധികൾ എന്നിവർ ഉന്നയിക്കുന്ന ആവശ്യങ്ങൾ.
vi. റെയിൽവേയുടെ സ്വന്തം പ്രവർത്തനപരമായ ആവശ്യങ്ങൾ.
vii. സാമൂഹ്യ-സാമ്പത്തിക പരിഗണനകൾ.
viii. ധനസഹായത്തിന്റെ മൊത്തത്തിലുള്ള ലഭ്യത.
റെയിൽവേ പദ്ധതികളുടെ പൂർത്തീകരണം താഴെ പറയുന്നവ ഉൾപ്പെടെയുള്ള വിവിധ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു:
i. സംസ്ഥാന ഗവണ്മെന്റിന്റെ ഭൂമി ഏറ്റെടുക്കൽ
ii. വനം മന്ത്രാലയത്തിന്റെ അനുമതി
iii. പദ്ധതിക്കു തടസ്സമാകുന്ന പൊതുജനസൗകര്യങ്ങൾ മാറ്റിസ്ഥാപിക്കൽ
iv. വിവിധ അധികൃതരിൽനിന്നുള്ള നിയമപരമായ അനുമതികൾ
v. പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും ഭൂപ്രകൃതിയും
vi. പദ്ധതിപ്രദേശത്തെ ക്രമസമാധാന നില
vii. ഓരോ പദ്ധതിപ്രദേശത്തും ഒരു വർഷത്തിൽ ജോലി ചെയ്യാൻ സാധിക്കുന്ന മാസങ്ങളുടെ എണ്ണം തുടങ്ങിയവ.
ഈ ഘടകങ്ങളെല്ലാം പദ്ധതികളുടെ പൂർത്തീകരണ സമയത്തെയും ചെലവിനെയും ബാധിക്കുന്നു.
കേന്ദ്ര റെയിൽവേ, വാർത്താവിതരണ-പ്രക്ഷേപണ, ഇലക്ട്രോണിക്സ് – വിവരസാങ്കേതികവിദ്യ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് ഇന്നു ലോക്‌സഭയിലെ ചോദ്യങ്ങൾക്കു മറുപടിയായി നൽകിയതാണ് ഈ വിവരങ്ങൾ.
-SK-