രാജ്യരക്ഷാ മന്ത്രാലയം
പ്രാദേശിക ഉൽപ്പാദന വർധനയ്ക്കും കയറ്റുമതിക്കുമായി തദ്ദേശീയ പ്രതിരോധ വ്യവസായ ശേഷി വികസിപ്പിക്കാൻ ഗവൺമെന്റ് തീരുമാനിച്ചു; ദർശനം സാക്ഷാത്കരിക്കുന്നതിൽ ഇന്ത്യൻ നയതന്ത്രജ്ഞർ നിർണായകം: ഐഎഫ്എസ് ട്രെയിനി ഓഫീസർമാരോട് രക്ഷാ മന്ത്രി
പോസ്റ്റഡ് ഓണ്‍:
25 FEB 2026 4:21PM by PIB Thiruvananthpuram
ഇന്ത്യൻ ഫോറിൻ സർവീസ് (ഐഎഫ്എസ്) - 2025 ബാച്ചിലെ ട്രെയിനി ഓഫീസർമാർ 2026 ഫെബ്രുവരി 25 ന് ന്യൂഡൽഹിയിലെ സൗത്ത് ബ്ലോക്കിൽ രക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിങ്ങിനെ സന്ദർശിച്ചു. 'ആത്മനിർഭർ ഭാരത്' എന്ന ദർശനത്തിന് കീഴിൽ പ്രാദേശിക ഉൽപ്പാദനത്തിനും കയറ്റുമതിക്കുമായി തദ്ദേശീയ പ്രതിരോധ വ്യവസായ മേഖലയുടെ ശേഷി വികസിപ്പിക്കാനുള്ള കേന്ദ്ര ഗവൺമെന്റിന്റെ ദൃഢനിശ്ചയത്തെയും, ദർശനം സാക്ഷാത്കരിക്കുന്നതിൽ ഇന്ത്യൻ നയതന്ത്രജ്ഞർ വഹിച്ച നിർണായക പങ്കിനെയും ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തുകൊണ്ട് രക്ഷാ മന്ത്രി പ്രശംസിച്ചു. പ്രതിരോധ മേഖലയിലെ പ്രത്യേക സാങ്കേതികവിദ്യകൾ സ്വായത്തമാക്കുന്നതിന് ഗവണ്മെന്റ് സ്വീകരിച്ച നടപടികൾ വിവരിച്ചുകൊണ്ട്, പ്രതിരോധ ഉപകരണങ്ങളുടെ ഒരു പ്രധാന ഇറക്കുമതി രാജ്യം എന്ന നിലയിൽ നിന്ന് ഇന്ത്യ പ്രതിരോധ രംഗത്തെ എല്ലാ മേഖലയിലെയും നിർമ്മാണ, കയറ്റുമതി രാജ്യമായി വളരെ ദൂരം സഞ്ചരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ആഗോള സൗഹൃദ രാഷ്ട്രങ്ങൾ ഇന്ത്യയുടെ വളർച്ചാഗാഥ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും രാജ്യത്തിന്റെ നേതൃശേഷിയെ പ്രതീക്ഷിക്കുന്നതായും ശ്രീ രാജ്‌നാഥ് സിംഗ് എടുത്തുപറഞ്ഞു. ഇന്ത്യയുടെ ശുഭകരമായ പ്രതിച്ഛായ വർദ്ധിപ്പിക്കുന്നതിന് സത്യസന്ധതയോടും സമഗ്രതയോടും കൂടി പ്രവർത്തിക്കാൻ അദ്ദേഹം ഉദ്യോഗസ്ഥരെ പ്രോത്സാഹിപ്പിച്ചു. വിദേശത്ത് കർത്തവ്യങ്ങൾ നിർവഹിക്കുമ്പോൾ, 140 കോടി ഇന്ത്യക്കാരുടെ അഭിലാഷങ്ങളെയാണ് തങ്ങൾ പ്രതിനിധീകരിക്കുന്നതെന്ന് എപ്പോഴും ഓർമ്മയിൽ ഉണ്ടാകണമെന്ന് അദ്ദേഹം ഓഫീസർമാരോട് പറഞ്ഞു. എല്ലാ സംസ്കാരങ്ങളിൽ നിന്നുമുള്ള പുതിയ ആശയങ്ങൾ, വ്യക്തികൾ , കാഴ്ചപ്പാടുകൾ എന്നിവയോട് സംവേദന ക്ഷമമായിരിക്കാനും ഇന്ത്യയുടെ നാഗരിക ജ്ഞാനത്തിന്റെ മൂല്യങ്ങൾ പുലർത്താനും അദ്ദേഹം അവരോട് ആഹ്വാനം ചെയ്തു. അഭിമാനകരമായ വിദേശ സർവീസിൽ ചേരാൻ കഠിനാധ്വാനം ചെയ്തതിന് അദ്ദേഹം അവരെ അഭിനന്ദിച്ചു.
മന്ത്രിയുമായുള്ള ആശയവിനിമയത്തിന് മുമ്പ്, വിവിധ പ്രതിരോധ നയതന്ത്ര സംരംഭങ്ങൾ, പ്രതിരോധ ബജറ്റ്, ത്രിസേനാ സംയോജനം, പ്രതിരോധ ഏറ്റെടുക്കൽ എന്നിവയെക്കുറിച്ച് പ്രതിരോധ മന്ത്രാലയത്തിലെ വിവിധ ഘടകങ്ങളിലെ ഉദ്യോഗസ്ഥർ പരിശീലന ഓഫീസർമാരോട് വിശദീകരിച്ചു. ഭൂട്ടാനിൽ നിന്നുള്ള 02 ട്രെയിനികൾ ഉൾപ്പെടെ ബാച്ചിൽ 55 ട്രെയിനി ഓഫീസർമാരാണ് ഉണ്ടായിരുന്നത് .

***
( റിലീസ് ഐ.ഡി: 2232847)
സന്ദര്‍ശക കൗണ്ടര്‍ : 7