ന്യൂനപക്ഷകാര്യ മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്ര ന്യൂനപക്ഷകാര്യ-പാർലമെൻ്ററി കാര്യ മന്ത്രി ശ്രീ കിരൺ റിജിജു ചിന്തൻ ശിവിറിൻ്റെ ഔപചാരിക ഉദ്ഘാടന ചടങ്ങിൽ നിഗ്രാനി ആപ്പ്, ഹജ് റിസ്റ്റ് ബാൻഡ്, ഹജ് സുവിധ ആപ്പ്, മന്ത്രാലയത്തിൻ്റെ എ ഐ ചാറ്റ്ബോട്ടുകൾ എന്നിവ പുറത്തിറക്കി

പോസ്റ്റഡ് ഓണ്‍: 19 FEB 2026 4:06PM by PIB Thiruvananthpuram

കേന്ദ്ര ന്യൂനപക്ഷകാര്യ-പാർലമെൻ്ററി   കാര്യ  മന്ത്രാലയം ബിഹാറിലെ നളന്ദ സർവകലാശാലയിൽ സംഘടിപ്പിച്ച  രണ്ട് ദിവസത്തെ ദേശീയ ‘ചിന്തൻ ശിവിർ’ സമാപിപ്പിച്ചു.കേന്ദ്ര-സംസ്ഥാന മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, വിഷയവിദഗ്ധർ എന്നിവർ പങ്കെടുത്ത ശിബിരത്തിൽ ന്യൂനപക്ഷകാര്യ വിഭാഗങ്ങളുടെ ക്ഷേമവും സാമൂഹ്യ-സാമ്പത്തിക ശാക്തീകരണവും ലക്ഷ്യമാക്കി നയാധിഷ്ഠിത രൂപരേഖ തയ്യാറാക്കുന്നതിനുള്ള വിപുലമായ ചർച്ചകൾ നടന്നു.

ശിബിരത്തിനിടെ മന്ത്രാലയം തങ്ങളുടെ  പ്രധാന നേട്ടങ്ങളും പദ്ധതികളും പ്രദർശിപ്പിച്ചു. പ്രധാനമന്ത്രി ജൻ വികാസ് കാര്യക്രം (PMJVK), പ്രധാനമന്ത്രി വിരാസത് കാ സംവർധൻ (PMVIKAS), നാഷണൽ മൈനോറിറ്റീസ് ഡെവലപ്‌മെൻ്റ്  ആൻഡ് ഫിനാൻസ് കോർപ്പറേഷൻ (NMDFC), UMEED സെൻട്രൽ പോർട്ടൽ, ഹജ് നവീകരണ പ്രവർത്തനങ്ങൾ, വിവിധ ഡിജിറ്റൽ സംരംഭങ്ങൾ എന്നിവ ഉൾപ്പെടെ  വിവിധ പദ്ധതികൾ അവതരിപ്പിച്ചു. 2047ഓടെ ‘വികസിത ഭാരതം ’ എന്ന ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള മന്ത്രാലയത്തിൻ്റെ കാഴ്ചപ്പാടും  ഇതോടൊപ്പം വിശദീകരിച്ചു.

 കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി ശ്രീ കിരൺ റിജിജു PMJVK പദ്ധതിയുടെ ഭാഗമായി രാജ്യത്തെ അടിസ്ഥാന സൗകര്യ വിടവുകൾ നികത്താൻ സഹായിക്കുന്ന ‘നിഗ്രാണി’ ആപ്പ് ഉദ്ഘാടനം ചെയ്തു. കൂടാതെ ഹജ് തീർത്ഥാടകരുടെ സൗകര്യവും സുരക്ഷയും വർധിപ്പിക്കുന്നതിനായി ഹജ് റിസ്റ്റ് ബാൻഡ്, ഹജ് സുവിധ ആപ്പ്, മന്ത്രാലയത്തിൻ്റെ  എഐ ചാറ്റ്ബോട്ടുകൾ എന്നിവയും അദ്ദേഹം പുറത്തിറക്കി.

നളന്ദ സർവകലാശാലയിൽ ചിന്തൻ ശിവിർ സംഘടിപ്പിച്ചതിന് മന്ത്രാലയ പ്രതിനിധി സംഘത്തെ ശ്രീ റിജിജു അഭിനന്ദിച്ചു. ഇന്ത്യയുടെ പുരാതന നാഗരിക പൈതൃകത്തിൻ്റെ  പ്രതീകവും  മികവിൻ്റെ  കേന്ദ്രവുമാണ് നളന്ദ എന്ന് അദ്ദേഹം പറഞ്ഞു.
 

ചിന്തൻ ശിവിറിലെ ചർച്ചകൾ കേന്ദ്ര-സംസ്ഥാന ഏകോപനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും വിവിധ പങ്കാളികളുടെ സജീവ ഇടപെടൽ  ഉറപ്പാക്കുന്നതിനും ഗ്രാമതലത്തിൽ പദ്ധതികളുടെ വിജയകരമായ നടത്തിപ്പിന്  വഴിയൊരുക്കുന്നതിനും സഹായകരമാകുമെന്ന് മന്ത്രി വ്യക്തമാക്കി.

പ്രധാനമന്ത്രിയുടെ വികസിത  ഭാരതം  എന്ന ദർശനം കൈവരിക്കുന്നതിൽ പിഎംജെവികെ പദ്ധതി നിർണായകമാണെന്ന് ചടങ്ങിനെ  അഭിസംബോധന ചെയ്യവെ  കേന്ദ്ര ന്യൂനപക്ഷ കാര്യ സഹമന്ത്രി ശ്രീ ജോർജ്ജ് കുര്യൻ പറഞ്ഞു. രാജ്യത്തുടനീളമുള്ള ന്യൂനപക്ഷ മേഖലകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ഇത് സഹായകമാണെന്നും  പിഎംവിഐകെഎഎസ്, എൻഎംഡിഎഫ്‌സി, യുഎംഇഇഡി സെൻട്രൽ പോർട്ടൽ, മന്ത്രാലയത്തിൻ്റെ  ഹജ്ജ് സംരംഭങ്ങൾ എന്നിവ ന്യൂനപക്ഷ ക്ഷേമത്തിനും വികസനത്തിനും സംഭാവന നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു

.തുടർന്ന്, പരിപാടിയിൽ അഞ്ച് വിഷയങ്ങളെക്കുറിച്ചുള്ള കേന്ദ്രീകൃത ഗ്രൂപ്പ് ചർച്ചകൾ നടന്നു:

i. അടിസ്ഥാന സൗകര്യ വികസനം (PMJVK)
ii. സാമൂഹ്യ-സാമ്പത്തിക ശാക്തീകരണം (PMVIKAS + NMDFC)
iii. വഖ്‌ഫ് മാനേജ്മെൻ്റ്
iv. ഹജ് മാനേജ്മെൻ്റ്
v. സ്‌കോളർഷിപ്പ് പദ്ധതികൾ

സെഷൻ സമഗ്രവും ആശയവിനിമയപരവുമായ രീതിയിലാണ് സംഘടിപ്പിച്ചത്. എല്ലാ പങ്കാളികളുടെയും സജീവ സാന്നിധ്യം  ഉറപ്പാക്കിക്കൊണ്ട്  നിശ്ചിത സമയപരിധിക്കുള്ളിൽ ഗ്രൂപ്പ് ചർച്ചകൾ നടന്നു. മാർഗനിർദേശ ചോദ്യങ്ങളും ഗ്രൂപ്പ് പ്രവർത്തനങ്ങളും അടിസ്‌ഥാനപ്പെടുത്തിയുള്ള  അനുഭവങ്ങൾ, വെല്ലുവിളികൾ, പരിഹാര നിർദേശങ്ങൾ എന്നിവയും  സെഷൻ  ചർച്ചചെയ്തു .

സഹപങ്കാളിത്ത പഠനം (peer learning), സഹകരണാധിഷ്ഠിത പ്രശ്നപരിഹാരം ,ഏകാഭിപ്രായ രൂപീകരണം എന്നിവയെ  മുൻനിര്‍ത്തിയുള്ള  ചർച്ചകളിലൂടെ ലഭിച്ച ഏകോപിത നിർദ്ദേശങ്ങളും ആശയങ്ങളും ന്യൂനപക്ഷകാര്യ മന്ത്രാലയത്തിൻ്റെ  നയങ്ങളിലും പദ്ധതികളിലും   ഉൾപ്പെടുത്തുന്നതിനായി പരിഗണിക്കുമെന്ന് അധികൃതർ അറിയിച്ചു.

****

( റിലീസ് ഐ.ഡി: 2230329) സന്ദര്‍ശക കൗണ്ടര്‍ : 9
ഈ റിലീസ് വായിക്കുക: Marathi , English , Urdu