ഫിഷറീസ്, ആനിമൽ ഹസ്ബൻഡറി & ഡയറി മന്ത്രാലയം
azadi ka amrit mahotsav

ലക്ഷദ്വീപിലെ മത്സ്യബന്ധനം

പോസ്റ്റഡ് ഓണ്‍: 10 FEB 2026 2:02PM by PIB Thiruvananthpuram

ലക്ഷദ്വീപ് ഭരണകൂടം നല്കിയ കണക്കുകൾ പ്രകാരം, ഈ കേന്ദ്രഭരണ പ്രദേശത്ത് 3,257 മത്സ്യത്തൊഴിലാളികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പരമ്പരാഗത വള്ളങ്ങളും യന്ത്രവൽകൃത ബോട്ടുകളും ഉൾപ്പെടെ ആകെ 1,747 മത്സ്യബന്ധന യാനങ്ങളാണ് ഇവിടെയുള്ളത്. ഇവയിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നു: (i) മോട്ടോർ ഘടിപ്പിച്ച, എന്നാൽ യന്ത്രവൽകൃതമല്ലാത്ത 1,538 പരമ്പരാഗത വള്ളങ്ങൾ (OBM ബോട്ടുകൾ) (ii) മോട്ടോർ ഘടിപ്പിക്കാത്ത 192 പരമ്പരാഗത വള്ളങ്ങൾ (iii) മോട്ടോർ ഘടിപ്പിച്ച 17 യന്ത്രവൽകൃത ബോട്ടുകൾ.

ലക്ഷദ്വീപ് ഭരണകൂടത്തിൻ്റെ റിപ്പോർട്ട് അനുസരിച്ച്, കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷങ്ങളിൽ  ലക്ഷദ്വീപിലെ മത്സ്യ ഉത്പാദനം, വർഷം തിരിച്ചും ഇനം തിരിച്ചുമുള്ളത് അനുബന്ധം-1-ൽ നല്കിയിരിക്കുന്നു (Annexure 1).

കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രാലയത്തിന് (MoFAH & D) കീഴിലുള്ള ഫിഷറീസ് വകുപ്പ് (DoF), കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപ് ഉൾപ്പെടെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും 2020-21 മുതൽ പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന (PMMSY) നടപ്പിലാക്കിവരുന്നു. ഇതിനുപുറമെ, ഉപജീവന പിന്തുണ, മത്സ്യബന്ധന പ്രവർത്തനങ്ങളുടെ ആധുനികവൽക്കരണം, വിപണി മെച്ചപ്പെടുത്തൽ എന്നിവ ലക്ഷ്യമിട്ട് കേന്ദ്രഭരണ പ്രദേശ ഭരണകൂടം സ്വന്തം നിലയിലും പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. പ്രധാനമന്ത്രി മത്സ്യ സമ്പദ യോജനയ്ക്ക് കീഴിൽ, 2020-21 മുതൽ 2025-26 വരെയുള്ള കാലയളവിൽ കേന്ദ്ര ഫിഷറീസ് വകുപ്പ് 62.43 കോടി രൂപയുടെ പദ്ധതി നിർദ്ദേശങ്ങൾ ലക്ഷദ്വീപ് കേന്ദ്രഭരണ പ്രദേശത്തിനായി അനുവദിച്ചിട്ടുണ്ട്. ഇതിൽ കേന്ദ്ര വിഹിതം 44.20 കോടി രൂപയാണ്.

അനുവദിക്കപ്പെട്ട പദ്ധതികളിൽ 5 ടൺ, 10 ടൺ, 20 ടൺ ശേഷിയുള്ള കോൾഡ് സ്റ്റോറേജുകളും ഐസ് പ്ലാൻ്റുകളും സ്ഥാപിക്കൽ, പ്രാദേശിക ചില്ലറ വിൽപ്പന ശൃംഖല മെച്ചപ്പെടുത്തുന്നതിനായി ഫിഷ് കിയോസ്‌കുകളുടെ നിർമ്മാണം, മത്സ്യങ്ങൾ ശുചിത്വപൂർണ്ണമായി കൊണ്ടുപോകുന്നതിനായി ഐസ് ബോക്സുകൾ ഘടിപ്പിച്ച മുച്ചക്ര വാഹനങ്ങളുടേയും മോട്ടോർ സൈക്കിളുകളടേയും വിതരണം എന്നിവ ഉൾപ്പെടുന്നു. കൂടാതെ, മൂല്യവർദ്ധിത മത്സ്യ ഉൽപ്പന്ന യൂണിറ്റുകൾ, പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കായി ആഴക്കടൽ മത്സ്യബന്ധന യാനങ്ങൾ വാങ്ങുന്നതിനുള്ള സഹായം, വിനോദ മത്സ്യബന്ധനം, വീട്ടുമുറ്റത്തെ അലങ്കാര മത്സ്യവളർത്തൽ എന്നിവയ്ക്കും പിന്തുണ നല്കിയിട്ടുണ്ട്. കടലിലെ  സുരക്ഷയും കാര്യക്ഷമതയും വർദ്ധിപ്പിക്കുന്നതിനായി VHF സെറ്റുകൾ, DAT, നാവിക്  റിസീവറുകൾ ഉൾപ്പെടെയുള്ള ആശയവിനിമയ-ട്രാക്കിംഗ് ഉപകരണങ്ങൾക്കും, സുരക്ഷാ കിറ്റുകൾക്കും, പരമ്പരാഗത വള്ളങ്ങളും വലകളും മാറ്റിയെടുക്കുന്നതിനുമുള്ള സഹായം നല്കിവരുന്നു.

ഉപജീവനമാർഗ്ഗങ്ങൾ വൈവിധ്യവൽക്കരിക്കുന്നതിൻ്റെ ഭാഗമായി കടൽപ്പായൽ കൃഷിയേയും പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇതിനായി മോണോ-ലൈൻ, ട്യൂബ്-നെറ്റ്, റാഫ്റ്റ് അധിഷ്ഠിത കൃഷിരീതികൾ സ്വീകരിക്കുന്നതിന് സാമ്പത്തിക സഹായം നല്കുന്നു. കൂടാതെ, കേന്ദ്രഭരണ പ്രദേശത്തിൻ്റെ സ്വന്തം പദ്ധതിക്ക് കീഴിൽ, മത്സ്യബന്ധന ബോട്ടുകളുടെ നിർമ്മാണത്തിനായി സാമ്പത്തിക സഹായം നല്കുന്നുണ്ട്. ഇത് ദ്വീപുകളിലെ മത്സ്യബന്ധന അടിസ്ഥാന സൗകര്യങ്ങളും ഉപജീവന സുരക്ഷയും ശക്തിപ്പെടുത്തുന്നു. ഇതിനുപുറമെ, മത്സ്യബന്ധന മേഖലയുടെ സമഗ്ര വികസനത്തിനും മത്സ്യത്തൊഴിലാളികളുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനുമുള്ള സർക്കാരിൻ്റെ ക്ലസ്റ്റർ അധിഷ്ഠിത സമീപനത്തിന് അനുസൃതമായും, ലക്ഷദ്വീപിൻ്റെ മൊത്തത്തിലുള്ള സാമ്പത്തിക വളർച്ചയിൽ കടൽപ്പായൽ മേഖലയ്ക്കുള്ള വലിയ സാധ്യതകൾ തിരിച്ചറിഞ്ഞുകൊണ്ടും, കേന്ദ്ര സർക്കാർ ഈ കേന്ദ്രഭരണ പ്രദേശത്ത് ഒരു  സമർപ്പിത കടൽപ്പായൽ ക്ലസ്റ്റർ പ്രഖ്യാപിച്ചിട്ടുണ്ട്.

 

***

ANNEXURE-I

Statement Fish production in Lakshadweep during the last three financial years, year-wise and species-wise.

 

 

Total in Kg

Sl No.

Species

2022-23

2023-24

2024-25

 

Pelagic Fishes

 

 

 

1

Yellow fin Tuna - Thunnus albacares

3213411

2968937

6659057

2

Skipjack - Katsuwonus pelamis

6426825

5623091

8019846

3

Kawa kawa - Euthinnus affinis

838281

608600

1301748

4

Frigate tuna - Auxis thazard

428293

399516

245175

5

Big eye - Thunnus obesus

409989

268903

95081

6

Dog-toothed tuna - Gymnosarda unicolor

97800

105997

68681

 

Total

11414599

9975044

16389588

7

Sail Fish - Istiophorus platyperus (Ola Meen)

111771

139972

181757

8

Marlin - Makaira sp. (Kuthira Meen)

1397

10335

29855

9

Sword Fish - Xiohias sp.  (Komban Choora)

2794

23133

22299

 

Total

115962

173440

233911

10

Carrangids - Travelly (Kuluval)

261264

349662

283785

11

Baraccuda – Sphyraena sp. (Thirathakkadiyan)

27943

29669

73210

12

Dolphin Fish - Coryphaena sp. (Amanoos)

125740

143767

83210

13

Rainbow Runner - Elagatis bipinnulata (Shameen)

139714

218920

157186

14

Flying Fish - Exocetus sp (Parava)

14998

48928

69288

15

Gar Fish - Belonidae sp (Karuthon)

279427

315679

230338

16

Half Beak - Hemirampus sp (Kudukka)

140987

123646

94651

17

Wahoo - Acanthocybium sp. (Ayakkura)

129914

232575

209939

18

Miscellaneous

279427

320808

357939

 

Total

1399414

1783654

1559546

 

Total Pelagic Fin Fishes

12929975

11932138

18183045

 

Demersal Fishes

 

 

 

19

Lutjanus gibbus (Shammali)

150020

158333

171712

20

Lutjanus bohar (Phulariam)

129135

140440

85674

21

Grouper - Epinephelus sp. (Chemmam)

136792

184877

112885

22

Lethrinidae - Emperor sp. (Metti)

113920

235477

133937

23

Gerridae (Phurachi)

104145

43734

61563

24

 Mullidae - Goat Fish (Manakkam)

99655

174045

137727

 

Total

733667

936906

703498

24

Sharks (Shurav)

41914

48174

56999

25

Rays (Thirandi / Kotar)

55885

59667

37646

 

Total

97799

107841

94645

26

Octopus (Appal)

69857

51923

31198

27

Miscellaneous

140060

184086

91533

 

Total

209917

236009

122731

 

Total Demersal Fishes (5) +(6) +(7)

1041383

1280756

920874

 

Grand Total (4) + (8)

13971358

13212894

19103919

 

Grand Total (Tonne)

13971.3

13213

19104

കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രി ശ്രീ രാജീവ് രഞ്ജൻ സിംഗ് (ലാലൻ സിംഗ്) ഇന്ന് ലോക്‌സഭയിൽ ഉന്നയിച്ച ഒരു ചോദ്യത്തിന് മറുപടിയായി നൽകിയതാണ് ഈ വിവരം.

  *************


( റിലീസ് ഐ.ഡി: 2225876) സന്ദര്‍ശക കൗണ്ടര്‍ : 12
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी