രാജ്യരക്ഷാ മന്ത്രാലയം
2026 റിപ്പബ്ലിക് ദിന പരേഡ്: മികച്ച മാർച്ചിംഗ് സംഘങ്ങളുടെയും മികച്ച നിശ്ചലദൃശ്യങ്ങളുടെയും ഫലങ്ങൾ പ്രഖ്യാപിച്ചു
प्रविष्टि तिथि:
28 JAN 2026 10:14PM by PIB Thiruvananthpuram
2026 ലെ റിപ്പബ്ലിക് ദിന പരേഡിൽ, മൂന്ന് സേന വിഭാഗങ്ങളിൽ നിന്നും കേന്ദ്ര സായുധ പോലീസ് സേനകളിൽ നിന്നും മറ്റ് അനുബന്ധ സേനകളിൽ നിന്നുമുള്ള മികച്ച മാർച്ചിംഗ് സംഘങ്ങളുടെയും സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ, മന്ത്രാലയങ്ങൾ/വകുപ്പുകൾ എന്നിവയിൽ നിന്നുമുള്ള മികച്ച നിശ്ചലദൃശ്യങ്ങളുടെയും ഫലങ്ങൾ പ്രഖ്യാപിച്ചു. മാർച്ചിങ്സംഘങ്ങളുടെയും നിശ്ചലദൃശ്യങ്ങളുടെയും പ്രകടനം വിലയിരുത്തുന്നതിനായി രൂപീകരിച്ച മൂന്ന് ജഡ്ജിമാരുടെ പാനലുകൾ ഇനിപ്പറയുന്നവ തിരഞ്ഞെടുത്തു:
മൂന്ന് സേനകളിൽ ഏറ്റവും മികച്ച മാർച്ചിംഗ് സംഘം - ഇന്ത്യൻ നാവികസേന
സിഎപിഎഫ്/മറ്റ് അനുബന്ധ സേനകളിലെ ഏറ്റവും മികച്ച മാർച്ചിംഗ് സംഘം - ഡൽഹി പോലീസ്
മികച്ച മൂന്ന് നിശ്ചലദൃശ്യങ്ങൾ (സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ):
മഹാരാഷ്ട്ര (ഗണേശോത്സവം: ആത്മനിർഭരതയുടെ പ്രതീകം)
ജമ്മു & കാശ്മീർ: (ജമ്മു & കാശ്മീരിലെ കരകൗശല വസ്തുക്കളും നാടോടി നൃത്തങ്ങളും)
കേരളം: (ജല മെട്രോ & 100% ഡിജിറ്റൽ സാക്ഷരത: ആത്മനിർഭര ഭാരതത്തിനായുള്ള ആത്മനിർഭര കേരളം)
കേന്ദ്ര മന്ത്രാലയങ്ങളിൽ നിന്നും വകുപ്പുകളിൽ നിന്നുമുള്ള മികച്ച നിശ്ചലദൃശ്യങ്ങൾ - സാംസ്കാരിക മന്ത്രാലയം (വന്ദേമാതരം - ഒരു രാഷ്ട്രത്തിന്റെ ആത്മാവിന്റെ പ്രതിധ്വനി)
പ്രത്യേക സമ്മാനം:
കേന്ദ്ര പൊതുമരാമത്ത് വകുപ്പ് (വന്ദേമാതരം - 150 വർഷത്തെ സ്മരണ)
'വന്ദേമാതരം: ഇന്ത്യയുടെ നിതാന്ത പ്രതിധ്വനി ' നൃത്ത സംഘം
ഇഷ്ടപ്പെട്ട നിശ്ചല ദൃശ്യത്തിനും മാർച്ചിംഗ് സംഘത്തിനും വോട്ട് ചെയ്യാനുള്ള അവസരം പൗരന്മാർക്കുണ്ടായിരുന്നു. മൈ ഗവ് പോർട്ടലിൽ നടത്തിയ ഓൺലൈൻ വോട്ടെടുപ്പിനെ അടിസ്ഥാനമാക്കിയുള്ള 'ജനപ്രിയ' വിഭാഗത്തിന്റെ ഫലങ്ങൾ ഇങ്ങനെ:
സേന വിഭാഗങ്ങളിലെ ഏറ്റവും മികച്ച മാർച്ചിംഗ് സംഘം - അസം റെജിമെന്റ്
സിഎപിഎഫ്/മറ്റ് അനുബന്ധ സേനകളിലെ ഏറ്റവും മികച്ച മാർച്ചിംഗ് സംഘം - സിആർപിഎഫ്
മൂന്ന് മികച്ച നിശ്ചലദൃശ്യങ്ങൾ (സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ):
ഗുജറാത്ത് :(സ്വദേശി മന്ത്രം - സ്വാശ്രയത്വം - സ്വാതന്ത്ര്യം: വന്ദേമാതരം)
ഉത്തർപ്രദേശ്: (ബുന്ദേൽഖണ്ഡിന്റെ സംസ്കാരം)
രാജസ്ഥാൻ: (മരുഭൂമിയുടെ സുവർണ്ണ സ്പർശം: ബിക്കാനീർ സുവർണ്ണ കല (ഉസ്ത കല))
കേന്ദ്ര മന്ത്രാലയങ്ങളിൽ നിന്നും വകുപ്പുകളിൽ നിന്നുമുള്ള മികച്ച നിശ്ചലദൃശ്യം - സ്കൂൾ വിദ്യാഭ്യാസ- സാക്ഷരതാ വകുപ്പ് (ദേശീയ വിദ്യാഭ്യാസ നയം 2020: വികസിത ഭാരതത്തിലേക്കുള്ള പാതയിൽ ഇന്ത്യൻ സ്കൂൾ വിദ്യാഭ്യാസമേഖലയുടെ കുതിപ്പ്)
***
(रिलीज़ आईडी: 2219903)
आगंतुक पटल : 9