വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
സുരക്ഷിത 6G സാങ്കേതികവിദ്യകളിലും വിശ്വസനീയ ടെലികോം വിതരണ ശൃംഖലകളിലും ഇന്ത്യയും യൂറോപ്യൻ യൂണിയനും സഹകരണം സ്ഥിരീകരിച്ചു
प्रविष्टि तिथि:
28 JAN 2026 8:07PM by PIB Thiruvananthpuram
സുരക്ഷ, വിശ്വാസം, പ്രതിരോധശേഷിയുള്ള ആഗോള വിതരണ ശൃംഖലകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് 6G ടെലികമ്മ്യൂണിക്കേഷൻ ഉൾപ്പെടെയുള്ള അടുത്ത തലമുറ ഡിജിറ്റൽ സാങ്കേതികവിദ്യകളിൽ തന്ത്രപരമായ സഹകരണം കൂടുതൽ ആഴത്തിലാക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത ഇന്ത്യയും യൂറോപ്യൻ യൂണിയനും വീണ്ടും സ്ഥിരീകരിച്ചു. 2025 ഫെബ്രുവരി 27, 28 തീയതികളിൽ യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്‌നും, ഇ യു കോളേജ് ഓഫ് കമ്മീഷണർമാരും ഇന്ത്യ സന്ദർശിച്ച വേളയിൽ പുറപ്പെടുവിച്ച നേതാക്കളുടെ പ്രസ്താവനയിൽ ഈ പ്രതിജ്ഞാബദ്ധത പ്രതിഫലിച്ചു.
ഇന്ത്യ-EU ട്രേഡ് ആൻഡ് ടെക്‌നോളജി കൗൺസിലിന് (TTC) കീഴിൽ നൂതനവും ഉയർന്നുവരുന്നതുമായ സാങ്കേതികവിദ്യകളുടെ വർദ്ധിച്ചുവരുന്ന പ്രാധാന്യം നേതാക്കൾ അടിവരയിട്ടു. കൂടാതെ ടെലികമ്മ്യൂണിക്കേഷൻസ്, ഡിജിറ്റൽ അടിസ്ഥാന സൗകര്യം , ആഗോള നിലവാര വികസനം തുടങ്ങിയ മേഖലകളിൽ മെച്ചപ്പെട്ട സഹകരണത്തെ സ്വാഗതം ചെയ്തു.
ഈ സാഹചര്യത്തിൽ, സുരക്ഷിതവും വിശ്വസനീയവും ഭാവി സജ്ജവുമായ 6G ശൃംഖലകൾക്കുള്ള ഗവേഷണ, നൂതനാശയ മുൻഗണനകൾ നടപ്പാക്കാൻ ലക്ഷ്യമിട്ടുകൊണ്ട് ഭാരത് 6G അലയൻസും 6G SNS IAയും തമ്മിലുള്ള സഹകരണത്തെ സംയുക്ത പ്രസ്താവന സ്വാഗതം ചെയ്തു. വ്യവസായ നേതൃത്വത്തിലുള്ള ഈ ഇടപെടൽ, അടുത്ത തലമുറ ആശയവിനിമയ സംവിധാനങ്ങളിൽ പങ്കാളിത്തം, പരസ്പര പ്രവർത്തനക്ഷമത, സുരക്ഷ അധിഷ്ഠിതമായ രൂപകൽപ്പന എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം, സ്ഥിരതയുള്ളതും വൈവിധ്യപൂർണ്ണവുമായ ടെലികോം വിതരണ ശൃംഖലകളുടെ വികസനത്തിന് സംഭാവന നൽകുമെന്ന് പ്രതീക്ഷിക്കുന്നു.
ഗവേഷണ വികസനം, പരീക്ഷണം, 6Gസാങ്കേതികവിദ്യകളുടെ മാനകീകരണം എന്നിവയിൽ സഹകരണത്തിന്റെ പ്രാധാന്യം ഇരുപക്ഷവും ഊന്നിപ്പറഞ്ഞു. കൂടാതെ നൂതനാശയം, മത്സരശേഷി, സമഗ്ര ഡിജിറ്റൽ വളർച്ച എന്നിവയെ പിന്തുണയ്ക്കുന്നതിന് ആഗോളതലത്തിൽ പരസ്പര പ്രവർത്തനക്ഷമമായ മാനദണ്ഡങ്ങൾ രൂപപ്പെടുത്തുക എന്ന തങ്ങളുടെ പൊതുവായ ലക്ഷ്യവും ആവർത്തിച്ചു.
ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് നയിക്കുന്ന ഇന്ത്യയുടെ ദേശീയ 6G ദർശനവുമായി ഈ സഹകരണം യോജിക്കുന്നു. സുരക്ഷിതവും താങ്ങാനാവുന്ന ചെലവിലും സുസ്ഥിരവുമായ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കിക്കൊണ്ട്, 6G സാങ്കേതികവിദ്യ വികസനത്തിൽ ഇന്ത്യയെ ആഗോള സംഭാവന നൽകുന്ന നേതൃ രാജ്യമായി സ്ഥാപിക്കാൻ ശ്രമിക്കുന്നു.
ടെലികമ്മ്യൂണിക്കേഷൻ മേഖലയിൽ ഇന്ത്യ-EU പങ്കാളിത്തം ശക്തിപ്പെടുത്തിയത്, പൗരന്മാർ, വ്യവസായം, വിശാലമായ അന്താരാഷ്ട്ര സമൂഹം എന്നിവയ്ക്ക് പ്രയോജനം ചെയ്യുന്ന വിശ്വസനീയവും സുരക്ഷിതവും പ്രതിരോധശേഷിയുള്ളതുമായ ഒരു ആഗോള ഡിജിറ്റൽ ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനുള്ള പൊതുവായ പ്രതിജ്ഞാബദ്ധതയെ പ്രതിഫലിപ്പിക്കുന്നു.
ഈ വിശാലമായ തന്ത്രപരമായ സാഹചര്യത്തിൽ, 2026 ജനുവരി 27 ന് ന്യൂഡൽഹിയിൽ നടന്ന 16-ാമത് ഇന്ത്യ-EU ഉച്ചകോടിയിൽ അംഗീകരിച്ച '2030-ലേക്ക്: സംയുക്ത ഇന്ത്യ-EU സമഗ്ര തന്ത്രപരമായ അജണ്ട'- സാർവത്രികവും അർത്ഥവത്തായതും ശക്തവും സുരക്ഷിതവുമായ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളിൽ പരസ്പരമുള്ള അനുഭവ പങ്കിടൽ ശക്തിപ്പെടുത്താൻ ലക്ഷ്യമിടുന്നു. ഇന്ത്യയുടെ ഭാരത് 6G അലയൻസും യൂറോപ്യൻ യൂണിയന്റെ 6G സ്മാർട്ട് നെറ്റ്‌വർക്കുകളും, സേവന വ്യവസായ അസോസിയേഷനും തമ്മിലുള്ള ധാരണാപത്രത്തിന് കീഴിൽ, സുരക്ഷിതവും വിശ്വസനീയവുമായ ടെലികമ്മ്യൂണിക്കേഷൻ ആവാസവ്യവസ്ഥ വികസിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പരസ്പര സഹകരണവും അജണ്ട വിഭാവനം ചെയ്യുന്നു.
****
(रिलीज़ आईडी: 2219842)
आगंतुक पटल : 7