യുവജനകാര്യ, കായിക മന്ത്രാലയം
ഔദ്യോഗിക ലോഗോകളുടെ അനധികൃത ഉപയോഗം തടയാൻ ദേശീയ കായിക ഫെഡറേഷനുകൾക്ക് സർക്കാർ നിർദ്ദേശം
प्रविष्टि तिथि:
28 JAN 2026 6:41PM by PIB Thiruvananthpuram
യുവജനകാര്യ കായിക മന്ത്രാലയത്തിന്റെയും സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെയും (SAI) ഔദ്യോഗിക ചിഹ്നങ്ങൾ, ലോഗോകൾ, മുദ്രകൾ എന്നിവയുടെ ഉപയോഗം ഉടനടി നിർത്തലാക്കാൻ യുവജനകാര്യ കായിക മന്ത്രാലയം (MoYAS), എല്ലാ അംഗീകൃത ദേശീയ കായിക ഫെഡറേഷനുകൾക്കും (NSFs) നിർദ്ദേശം നൽകി.
ചില ദേശീയ കായിക ഫെഡറേഷനുകൾ സ്വന്തം ലെറ്റർഹെഡുകൾ, വെബ്‌സൈറ്റുകൾ, വിസിറ്റിംഗ് കാർഡുകൾ, മറ്റ് ആശയവിനിമയ സാമഗ്രികൾ എന്നിവയിൽ ഔദ്യോഗിക സർക്കാർ ലോഗോകളും ചിഹ്നങ്ങളും മുദ്രകളും ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. തദ്വാരാ ഭാരത സർക്കാരിന്റെയോ SAI-യുടെയോ ഭാഗമാണെന്ന തെറ്റിദ്ധാരണ സൃഷ്ടിക്കപ്പെടുന്നു. അത്തരത്തിലുള്ള ഉപയോഗം അനധികൃതവും 2011-ലെ നാഷണൽ സ്‌പോർട്‌സ് ഡെവലപ്‌മെന്റ് കോഡ് ഓഫ് ഇന്ത്യയുടെ വ്യവസ്ഥകൾക്ക് വിരുദ്ധവുമാണ്.
ദേശീയ കായിക ഫെഡറേഷനുകൾക്ക് സർക്കാർ അംഗീകരിച്ചിട്ടുള്ള സാമ്പത്തികമടക്കമുള്ള എല്ലാ സഹായങ്ങൾക്കും അർഹതയുണ്ടെങ്കിലും, അത്തരം പിന്തുണയോ അംഗീകാരമോ അവർക്ക് ഭാരത സർക്കാരിന്റെയോ മന്ത്രാലയത്തിന്റെയോ SAI-യുടെയോ പേര്, ചിഹ്നം,ലോഗോകൾ മുദ്രകൾ എന്നിവ ഔദ്യോഗിക ലേഖനസാമഗ്രികളുടെയോ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെയോ ഭാഗമായി ഉപയോഗിക്കാൻ അർഹത നൽകുന്നില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.
മന്ത്രാലയത്തിന്റെ അംഗീകാരം വാചികമായി (textual reference) മാത്രം പരാമർശിക്കാൻ ദേശീയ കായിക ഫെഡറേഷനുകളെ അനുവദിക്കും; ഔദ്യോഗിക ലോഗോകളോ ചിഹ്നങ്ങളോ മുദ്രകളോ ഉപയോഗിക്കാൻ അനുവാദമില്ല.
സാമ്പത്തിക സഹായം നൽകിയതോ ഔദ്യോഗിക അംഗീകാരം നൽകിയതോ ആയ സാഹചര്യങ്ങളിൽ മാത്രം, നിശ്ചിത മാർഗനിർദേശങ്ങൾ കൃത്യമായി പാലിച്ച് ബാനറുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പരസ്യങ്ങൾ, സൈനെജ്, സ്മരണികകൾ തുടങ്ങിയ ഇവന്റ്-സ്പെസിഫിക് പ്രചാരണ സാമഗ്രികളിൽ ലോഗോകൾ ഉപയോഗിക്കാമെന്നാണ് ദേശീയ കായിക ഫെഡറേഷനുകളോടുള്ള നിർദേശത്തിൽ സർക്കാരും SAI യും വ്യക്തമാക്കുന്നത്.
കൂടാതെ, എല്ലാ ദേശീയ കായിക ഫെഡറേഷനുളോടും ഭൗതിക, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് അനധികൃത ലോഗോകൾ ഉടനടി നീക്കം ചെയ്യാനും ഭാരത സർക്കാരുമായോ SAI-യുമായോ ഉള്ള അവരുടെ ബന്ധം ഒരു തരത്തിലും തെറ്റായി വ്യാഖ്യാനിക്കുന്നില്ലെന്ന് ഉറപ്പാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.
ദേശീയ തലത്തിൽ മാത്രമല്ല, അനുബന്ധ സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശ യൂണിറ്റുകളും അനുവർത്തനം ഉറപ്പാക്കണമെന്ന് എല്ലാ ദേശീയ കായിക ഫെഡറേഷനുകളുടെ പ്രസിഡന്റുമാർക്കും സെക്രട്ടറി ജനറൽമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
ഈ നിർദേശങ്ങളുടെ ലംഘനത്തെ ഗൗരവമായി കാണുമെന്നും, നിലവിലുള്ള മാർഗനിർദേശങ്ങളും ബാധകമായ നിയമങ്ങളും പ്രകാരം അംഗീകാരം താൽക്കാലികമായി നിർത്തലാക്കുകയോ സാമ്പത്തിക സഹായം നിർത്തലാക്കുകയോ അടക്കമുള്ള ഉചിതമായ നടപടികൾ സ്വീകരിക്കപ്പെടാമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
***
(रिलीज़ आईडी: 2219830)
आगंतुक पटल : 5