പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ദേശീയ ദുരന്ത നിവാരണ സേനയുടെ (NDRF) സ്ഥാപക ദിനത്തിൽ സേനയിലെ ധീരരായ അം​ഗങ്ങളെ അഭിവാദ്യം ചെയ്ത് പ്രധാനമന്ത്രി

प्रविष्टि तिथि: 19 JAN 2026 9:30AM by PIB Thiruvananthpuram

ദേശീയ ദുരന്ത നിവാരണ സേനയിലെ (NDRF) ധീരരായ ഉദ്യോഗസ്ഥരുടെ ധൈര്യത്തെയും സമർപ്പണത്തെയും നിസ്വാർത്ഥ സേവനത്തെയും പ്രകീർത്തിച്ചുകൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സേനയുടെ സ്ഥാപക ദിനത്തിൽ അവർക്ക് ആശംസകൾ നേർന്നു.

എക്‌സിലെ ഒരു പോസ്റ്റിൽ അദ്ദേഹം കുറിച്ചു:

" പ്രതിസന്ധി ഘട്ടങ്ങളിൽ  കാര്യക്ഷമതയോടെയും നിശ്ചയദാർഢ്യത്തോടെയും നിലകൊള്ളുന്ന ദേശീയ ദുരന്ത നിവാരണ സേന  (NDRF) യിലെ പുരുഷന്മാരോടും സ്ത്രീകളോടും സേനയുടെ സ്ഥാപക ദിനത്തിൽ ഞങ്ങളുടെ അഗാധമായ നന്ദി അറിയിക്കുന്നു. ഒരു ദുരന്തമുണ്ടാകുമ്പോൾ എല്ലായ്‌പ്പോഴും മുൻപന്തിയിലുണ്ടാകാറുള്ള NDRF ഉദ്യോഗസ്ഥർ, ഏറ്റവും വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ ജീവൻ രക്ഷിക്കാനും ആശ്വാസം നൽകാനും പ്രത്യാശ വീണ്ടെടുക്കാനും അക്ഷീണം പരിശ്രമിക്കുന്നു. അവരുടെ നൈപുണ്യവും കർത്തവ്യബോധവും സേവനത്തിന്റെ ഉന്നത നിലവാരത്തിന് ഉദാഹരണമാണ്. കഴിഞ്ഞ കുറേ വർഷങ്ങളായി, ദുരന്ത നിവാരണത്തിലും പ്രതികരണത്തിലും ഒരു മാനദണ്ഡമായി ഉയർന്നുവന്ന NDRF, അന്താരാഷ്ട്രതലത്തിൽ തന്നെ വലിയ ആദരം നേടിയിട്ടുണ്ട്. 
@NDRFHQ"

***

SK


(रिलीज़ आईडी: 2215953) आगंतुक पटल : 6
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Bengali , Gujarati , Tamil , Kannada