പാരമ്പര്യേതര, പുനരുല്‍പ്പാദക ഊര്‍ജ്ജ മന്ത്രാലയം
2025 ൽ ഇന്ത്യ ശുദ്ധ ഊർജ്ജത്തിൽ കൈവരിച്ചത് റെക്കോർഡ് മറികടന്ന നേട്ടം: കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി
प्रविष्टि तिथि:
10 JAN 2026 4:39PM by PIB Thiruvananthpuram
2025 ൽ ഫോസിൽ ഇതര ഇന്ധനങ്ങളുടെ സ്ഥാപിത ശേഷി 266.78 ജിഗാവാട്ടായി ഉയർന്നതോടെ, രാജ്യത്തിൻ്റെ ശുദ്ധ ഊർജ്ജ യാത്രയിൽ റെക്കോർഡ് മറികടന്ന നേട്ടം കൈവരിക്കാനായെന്ന് കേന്ദ്ര നവ, പുനരുപയോഗ ഊർജ്ജവകുപ്പ് മന്ത്രി ശ്രീ പ്രൾഹാദ് ജോഷി പറഞ്ഞു. 2024 നെ അപേക്ഷിച്ച് 22.6 ശതമാനം വർധനയാണിത്. 2024 ൽ ഫോസിൽ ഇതര ഇന്ധനശേഷി 217.62 ജിഗാവാട്ടായിരുന്നു. കഴിഞ്ഞ വർഷം 49.12 ജിഗാവാട്ട് അധികമായി കൂട്ടിച്ചേർത്തു.
സൗര, പവന പുനരുപയോഗ ഊർജ്ജ വിപുലീകരണം:
സൗരോർജ്ജം നേട്ടം കൊയ്ത്, സ്ഥാപിത ശേഷി 2024 ലെ 97.86 ജിഗാവാട്ടിൽ നിന്ന് 2025ൽ 135.81 ജിഗാവാട്ടായി വർദ്ധിച്ചു. ഇത് 38.8 ശതമാനം വളർച്ച രേഖപ്പെടുത്തി. കാറ്റിൽ നിന്നുള്ള ഊർജ്ജ ശേഷിയും സ്ഥിരമായ വളർച്ച കൈവരിച്ചു. 13.2 ശതമാനം വർദ്ധന രേഖപ്പെടുത്തി 2024 ൽ ഇത് 48.16 ജിഗാവാട്ടായിരുന്നത് 2025 ൽ 54.51 ജിഗാവാട്ടായി ഉയർന്നു. സൗര, പവന ഊർജ്ജം പോയ വർഷം ഇന്ത്യയുടെ പുനരുപയോഗ ഊർജ്ജ വിപുലീകരണത്തെ മുന്നോട്ട് നയിച്ചു.
ശുദ്ധ ഊർജ്ജ വൈവിധ്യവൽക്കരണത്തിലേക്ക് ജൈവോർജ്ജവും ചെറുകിട ജലവൈദ്യുതിയും:
മറ്റ് പുനരുപയോഗ ഊർജ്ജ വിഭാഗങ്ങളും 2025ൽ ഊർജ്ജ മേഖലയുടെ മൊത്തത്തിലുള്ള വളർച്ചയ്ക്ക് കാരണമായി. മാലിന്യത്തിൽ നിന്ന് ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിനുള്ള ഓഫ്-ഗ്രിഡ് പദ്ധതികളിൽ നിന്നുള്ള 0.55 ജിഗാ വാട്ട് ഉൾപ്പെടെ ജൈവോർജ്ജ സ്ഥാപിത ശേഷി 11.61 ജിഗാ വാട്ടിൽ എത്തി. ഇത് ശുദ്ധ ഇന്ധന ഉൽപ്പാദനത്തിലും മാലിന്യ സംസ്കരണത്തിലും സ്ഥിരമായ പുരോഗതിയെ പ്രതിഫലിപ്പിക്കുന്നു.
ചെറുകിട ജലവൈദ്യുത പദ്ധതികളിൽ നിന്നുള്ള സ്ഥാപിത ശേഷി 5.16 ജിഗാ വാട്ടായി വർദ്ധിച്ചു. ഇത് വികേന്ദ്രീകൃതവും മേഖലാ നിർദ്ദിഷ്ടവുമായ പുനരുപയോഗ ഊർജ്ജ വികസനത്തെ പിന്തുണയ്ക്കുന്നു. വൻകിട ജലവൈദ്യുത പദ്ധതികളിൽ നിന്നുള്ള ഊർജ ശേഷി 50.91 ജിഗാ വാട്ടായി ഉയർന്നു. പമ്പ് ചെയ്ത് സംഭരണം ശക്തിപ്പെടുത്തൽ, ഗ്രിഡ് സ്ഥിരത, പുനരുപയോഗ ഊർജ്ജ സംയോജനം എന്നിവ ഉൾപ്പെടെ 7,175.6 മെഗാ വാട്ട് ശേഷിയും ഇതിൽ ഉൾപ്പെടുന്നു.
ഇന്ത്യയുടെ ശുദ്ധ ഊർജ്ജ പാതയെ ശക്തിപ്പെടുത്തുന്നത് കരുത്തുറ്റ നയനേതൃത്വം:
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നിർണായക നയ തീരുമാനം, ദീർഘകാല ദർശനം, സുസ്ഥിരമായ നിർവഹണം എന്നിവ ഊർജ്ജ മേഖല 2025-ൽ നേടിയ റെക്കോർഡ് വളർച്ച പ്രതിഫലിപ്പിക്കുന്നതായി കേന്ദ്ര മന്ത്രി ശ്രീ പ്രൾഹാദ് ജോഷി പറഞ്ഞു. 2030-ഓടെ 500 ജിഗാവാട്ട് ഫോസിൽ ഇതര ഊർജ്ജ ശേഷി എന്ന ദേശീയ ലക്ഷ്യത്തിലേക്ക് ക്രമാനുഗതമായി നീങ്ങുന്നതിനൊപ്പം, ഊർജ്ജ സുരക്ഷ, കാലാവസ്ഥാ ഉത്തരവാദിത്വo, സ്വയം പര്യാപ്ത ഹരിത സമ്പദ് വ്യവസ്ഥ എന്നിവയിലേക്കുള്ള ഇന്ത്യയുടെ പാതയെ ഈ പുരോഗതി ശക്തിപ്പെടുത്തുന്നതായി അദ്ദേഹം പറഞ്ഞു.
രാജ്യത്തുടനീളമുള്ള പുനരുപയോഗ ഊർജ്ജ ഉപയോഗം കൂടുതൽ ത്വരിതപ്പെടുത്തുന്നതിന് നവ, പുനരുപയോഗ ഊർജ്ജ മന്ത്രാലയം സംസ്ഥാനങ്ങളുമായും പങ്കാളികളുമായും ചേർന്ന് പ്രവർത്തിക്കുന്നത് തുടരുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
****
(रिलीज़ आईडी: 2213301)
आगंतुक पटल : 13