ഫിഷറീസ്, ആനിമൽ ഹസ്ബൻഡറി & ഡയറി മന്ത്രാലയം
മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പിന്റെ 2025-ലെ വർഷാന്ത്യ അവലോകനം
33.80 കോടി രൂപ മുതൽമുടക്കിൽ മോത്തിഹാരിയിൽ സ്ഥാപിതമായ തദ്ദേശീയ ഇനങ്ങൾക്കായുള്ള പ്രാദേശിക മികവ് കേന്ദ്രം (CoE) പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
प्रविष्टि तिथि:
07 JAN 2026 10:00PM by PIB Thiruvananthpuram
കേന്ദ്ര മത്സ്യബന്ധന, മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രാലയത്തിന് കീഴിലെ മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പിന്റെ 2025-ലെ പ്രധാന സംരംഭങ്ങളുടെയും നേട്ടങ്ങളുടെയും വിശദാംശങ്ങൾ:
1. മേഖലയിലെ വളർച്ച
ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ കാർഷിക മേഖലയിലെ ഒരു പ്രധാന ഉപമേഖലയാണ് കന്നുകാലി വളർത്തൽ മേഖല. 2014-15 മുതൽ 2023-24 വരെയുള്ള കാലയളവിൽ 12.77% എന്ന സംയുക്ത വാർഷിക വളർച്ചാ നിരക്കിലാണ് (CAGR) ഈ മേഖലയുടെ വളർച്ച രേഖപ്പെടുത്തിയത്. കൃഷിയിലും അനുബന്ധ മേഖലയിലും മൊത്ത മൂല്യവർദ്ധന (GVA) യിൽ കന്നുകാലി വളർത്തൽ മേഖലയുടെ സംഭാവന 2014-15-ലെ 24.38% ൽ നിന്ന് 2023-24-ൽ 30.87% ആയി (നിലവിലെ വിലയിൽ) വർദ്ധിച്ചു. 2023-24 ലെ മൊത്തം ജിവിഎയുടെ 5.49% കന്നുകാലി വളർത്തൽ മേഖല സംഭാവന ചെയ്തു (നിലവിലെ വിലയിൽ).
ആഗോള ക്ഷീരോൽപാദനത്തിന്റെ 25% സംഭാവന ചെയ്തുകൊണ്ട് ഇന്ത്യ പാൽ ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്താണ്. കഴിഞ്ഞ 11 വർഷത്തിനിടെ 5.41% എന്ന സംയുക്ത വാർഷിക വളർച്ചാ നിരക്കിൽ (സിഎജിആർ) ക്ഷീരോൽപാദനം കുതിക്കുന്നു. രാജ്യത്തെ ക്ഷീരോൽപാദനം 2014-15 ൽ 146.31 ദശലക്ഷം ടൺ ആയിരുന്നത് 2024-25 ൽ 247.87 ദശലക്ഷം ടണ്ണായി ഉയർന്നു. 2023 നെ അപേക്ഷിച്ച് 2024 ൽ ആഗോളതലത്തിലെ ക്ഷീരോൽപാദനം 1.12% വർദ്ധിച്ചു ( ഫുഡ് ഔട്ട്‌ലുക്ക്,2025 നവംബർ). 2024-25 ൽ ഇന്ത്യയിൽ പ്രതിദിനം 485 ഗ്രാം അളവിൽ പ്രതിശീർഷ പാൽ ലഭ്യതയുണ്ട്. 2024 ൽ ലോക ശരാശരി പ്രതിദിനം 328 ഗ്രാം ആയിരുന്നു (ഫുഡ് ഔട്ട്‌ലുക്ക്, 2025 നവംബർ).
ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ കോർപ്പറേറ്റ് സ്റ്റാറ്റിസ്റ്റിക്കൽ ഡാറ്റാബേസ് (FAOSTAT) ന്റെ (2023) ഉത്പാദന ഡാറ്റ പ്രകാരം, ലോകത്ത് മുട്ട ഉൽപാദനത്തിൽ ഇന്ത്യ രണ്ടാം സ്ഥാനത്തും മാംസ ഉൽപാദനത്തിൽ നാലാം സ്ഥാനത്തുമാണ്. രാജ്യത്തെ മുട്ട ഉൽപാദനം 2014-15 ൽ 78.48 ബില്യൺ ആയിരുന്നത് 2024-25 ൽ 149.11 ബില്യൺ ആയി വർദ്ധിച്ചു. കഴിഞ്ഞ 11 വർഷത്തിനിടെ ഇത് 6.63% എന്ന സംയുക്ത വാർഷിക വളർച്ചാ നിരക്കി (CAGR)ലാണ് ഉയരുന്നത്. 2014-15 ൽ പ്രതിശീർഷ വാർഷിക മുട്ട ലഭ്യത 62 ആയിരുന്നെങ്കിൽ 2024-25 ൽ ഇത് പ്രതിവർഷം 106 മുട്ടകളായി വർധിച്ചു. 2014-15 ൽ 6.69 ദശലക്ഷം ടണ്ണായിരുന്ന രാജ്യത്തെ മാംസ ഉൽപാദനം 2024-25 ൽ 10.50 ദശലക്ഷം ടണ്ണായി വർദ്ധിച്ചു. കഴിഞ്ഞ 11 വർഷത്തിനിടെ ഇത് 4.61% എന്ന സംയുക്ത വാർഷിക വളർച്ചാ നിരക്കിൽ (CAGR) മുന്നേറുന്നു.
മൃഗസംരക്ഷണ, ക്ഷീരോൽപ്പാദന പദ്ധതികൾ
2. തദ്ദേശീയ ഇനങ്ങളുടെ വികസനത്തിലും സംരക്ഷണത്തിലും പശുക്കളുടെ ജനിതക നവീകരണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ഗവണ്മെന്റ് രാഷ്ട്രീയ ഗോകുൽ മിഷൻ ആരംഭിച്ചു.
2.1 2025 ലെ സുപ്രധാന സമാരംഭം / ഉദ്ഘാടനം
•"ക്ഷീര മേഖലയിലെ സുസ്ഥിരതയെയും ചാക്രികതയെയും കുറിച്ചുള്ള ശില്പശാല " 2025 മാർച്ച് 3 ന് ന്യൂഡൽഹിയിൽ നടന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്തു. ക്ഷീരമേഖലയിലെ സുസ്ഥിരത ലക്ഷ്യമിട്ടുള്ള സമഗ്ര മാർഗ്ഗനിർദ്ദേശങ്ങൾ ഇതിൽ പുറത്തിറക്കി.
•₹33.80 കോടി മുതൽമുടക്കിൽ മോത്തിഹാരിയിൽ സ്ഥാപിതമായ തദ്ദേശീയ ഇനങ്ങളുടെ പ്രാദേശിക മികവ് കേന്ദ്രം (CoE) പ്രധാനമന്ത്രി 15.07.2025 ന് ഉദ്ഘാടനം ചെയ്തു.
•ബീഹാറിലെ പൂർണിയയിലുള്ള സെമൻ സ്റ്റേഷനിൽ തദ്ദേശീയമായി വികസിപ്പിച്ച ലിംഗഭേദ ബീജ ഉൽപാദന സൗകര്യം, പ്രധാനമന്ത്രി 15.9.2025 ന് ഉദ്ഘാടനം ചെയ്തു. കിഴക്കൻ, വടക്കുകിഴക്കൻ മേഖലയിലെ കർഷകർക്ക് കാലികളുടെ ലിംഗഭേദ ബീജം ന്യായമായ നിരക്കിൽ ഇവിടെ നിന്ന് ലഭ്യമാണ്.
• മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പിന്റെ സാമൂഹിക, ക്ഷേമ, സുരക്ഷാ പദ്ധതികളെക്കുറിച്ച് , മന്ത്രിതല സംഘത്തിന്റെ (IGoM) നേതൃത്വത്തിൽ അനൗപചാരിക ചർച്ചയും പങ്കാളികളുടെ കൂടിയാലോചന യോഗവും 22.09.2025ന് നടന്നു. മൃഗസംരക്ഷണ മേഖലയ്ക്കുള്ള IGoM-ന്റെ നാല് പ്രധാന സ്തംഭങ്ങളിന്മേലുള്ള (നിയമനിർമ്മാണം, നയം, സ്ഥാപനം, പ്രക്രിയ പരിഷ്കാരങ്ങൾ) നിർദ്ദേശങ്ങൾ ക്ഷണിക്കുന്നതിനായിരുന്നു യോഗം സംഘടിപ്പിച്ചത്.
•അസമിലെ ഗുവാഹത്തിയിൽ, 28.93 കോടി രൂപ മുതൽമുടക്കിൽ RGM-ന് കീഴിൽ സ്ഥാപിതമായ വടക്കുകിഴക്കൻ മേഖലയിലെ ആദ്യത്തെ IVF ലബോറട്ടറി, 11.10.2025-ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ക്ഷീരമേഖലാ വികസനത്തിനും കാലി ഇനങ്ങളുടെ മെച്ചപ്പെടുത്തലിനും ഈ അത്യാധുനിക സൗകര്യം പ്രചോദനം നൽകും.
•സുരഭി ചായൻ ശ്രാങ്ക്ല: രാജ്യമെമ്പാടുനിന്നും മികച്ച ജേംപ്ലാസം കണ്ടെത്തുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി ദാഹദ്, സുരഭി ചായൻ ശ്രാങ്ക്ല എന്ന പേരിൽ കാലികളുടെ ഉത്പാദന ശേഷി രേഖപ്പെടുത്തുന്ന പരിപാടി ആരംഭിച്ചു. സുരഭി ചായൻ ശ്രാങ്ക്ലയ്ക്ക് കീഴിൽ 5 ലക്ഷം മൃഗങ്ങളുടെ പ്രാഥമിക തിരിച്ചറിയൽ പൂർത്തിയായി.
2.2 പുരസ്കാരങ്ങൾ
കന്നുകാലി, ക്ഷീര മേഖലയിലെ ഏറ്റവും ഉയർന്ന ദേശീയ പുരസ്കാരങ്ങളിൽ ഒന്നാണ് ദേശീയ ഗോപാൽ രത്‌ന പുരസ്കാരം. 2024 മുതൽ, മൂന്ന് വിഭാഗങ്ങളിലും വടക്കുകിഴക്കൻ മേഖല (NER) സംസ്ഥാനങ്ങൾക്കായി ഒരു പ്രത്യേക പുരസ്കാരവും വകുപ്പ് ഉൾപ്പെടുത്തിയിട്ടുണ്ട്. 2025 നവംബർ 26-ന് ഡൽഹിയിൽ ദേശീയ ക്ഷീരദിനത്തിന്റെ മുൻ ദിവസം പുരസ്കാര ജേതാക്കളായ 15 പേരെ ആദരിച്ചു.
2.3 2025 ലെ പ്രധാന സവിശേഷതകൾ:
ക്ഷീരോൽപാദനം കഴിഞ്ഞ 11 വർഷത്തിനുള്ളിൽ 247.87 MMT ആയി ഉയർന്നു. കഴിഞ്ഞ 11 വർഷത്തിനുള്ളിൽ ഇത് 69.4% ആയാണ് വർദ്ധിച്ചത്.
2013-14 ൽ ഒരു മൃഗത്തിന് പ്രതിവർഷം 1648.17 കിലോഗ്രാം ആയിരുന്നത് 27% വർദ്ധിച്ച് 2024-25 ൽ ഒരു മൃഗത്തിന് പ്രതിവർഷം 2079 കിലോഗ്രാം ആയി ഉൽപാദനക്ഷമതയിൽ വൻ വർദ്ധന ഉണ്ടായി. ഇത് ലോകത്തിലെ ഏറ്റവും ഉയർന്ന ഉൽപാദന വളർച്ചാ നിരക്കാണ്.
•2023-24 ൽ ക്ഷീരോൽപാദന മൂല്യം 12.21 ലക്ഷം കോടി രൂപയിൽ കൂടുതലായിരുന്നു. അതിനാൽ മൂല്യത്തിന്റെ കാര്യത്തിൽ ഏറ്റവും വലിയ കാർഷിക ഉൽപന്നമായി ഈ മേഖല മാറി.
•കാലികളിലെ കൃത്രിമ ബീജാധാനം 50% ൽ താഴെ നിരക്കിൽ നടത്തിയ 623 ജില്ലകളിൽ ദേശീയ കൃത്രിമ ബീജസങ്കലന പരിപാടി ഊർജിതമായി നടപ്പിലാക്കി. ഇതിലൂടെ 623 ൽ 126 ജില്ലകൾ, 50% ന് മുകളിൽ കൃത്രിമ ബീജാധാന നിരക്ക് കൈവരിച്ചു. ഈ സംരംഭത്തിലൂടെ കൃത്രിമ ബിജാധാനശേഷിയുള്ള രാജ്യത്തെ ബ്രീഡിംഗ് കന്നുകാലികളുടെ എണ്ണം 25% ൽ നിന്ന് 40% ആയി വർദ്ധിച്ചു.
കന്നുകാലികളുടെയും എരുമകളുടെയും ജനിതകഗുണങ്ങൾ മെച്ചപ്പെടുത്തൽ ത്വരിതപ്പെടുത്തുന്നതിനായി, തദ്ദേശീയ കന്നുകാലികൾക്ക് ഗോ ചിപ്പ്, എരുമകൾക്ക് മഹിഷ ചിപ്പ് എന്നിങ്ങനെ ഏകീകൃത ജീനോമിക് ചിപ്പുകൾ വകുപ്പ് വികസിപ്പിച്ചെടുത്തിട്ടുണ്ട്. റഫറൽ സാമ്പിൾ സൃഷ്ടിക്കുന്നതിനായി ഇതുവരെ 75,000 മൃഗങ്ങളുടെ ജനിതക ഘടന രേഖപ്പെടുത്തി
3. പാലിന്റെയും പാലുൽപ്പന്നങ്ങളുടെയും ഗുണനിലവാരം, പാൽ സംഭരണം, സംസ്കരണം, മൂല്യവർദ്ധനവ്, വിപണനം എന്നിവ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ, ക്ഷീര വികസനത്തിനായുള്ള ദേശീയ പരിപാടിയുടെ കേന്ദ്ര മേഖലാ പദ്ധതി, വകുപ്പ് നടപ്പിലാക്കുന്നു. NPDD ( എ) പ്രകാരം, 2014-15 മുതൽ 2025-26 വരെ (30.11.2025 വരെ) 4110.98 കോടി രൂപ (കേന്ദ്ര വിഹിതം 2979.56 കോടി രൂപ) മൊത്തം ചെലവിൽ 253 പദ്ധതികൾക്ക് അംഗീകാരം ലഭിച്ചു. സംഘടിത വിപണിയിലേക്ക് കർഷകരുടെ പ്രവേശനം വർദ്ധിപ്പിക്കുന്നതിലൂടെയും, ക്ഷീര സംസ്കരണ സൗകര്യങ്ങളും വിപണന അടിസ്ഥാന സൗകര്യങ്ങളും നവീകരിക്കുന്നതിലൂടെയും, ഉൽപ്പാദകരുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുടെ ശേഷി മെച്ചപ്പെടുത്തുന്നതിലൂടെയും പാലിന്റെയും പാലുൽപ്പന്നങ്ങളുടെയും വിൽപ്പന വർദ്ധിപ്പിക്കുന്നതിലാണ് മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇതുവരെ 1617.15 കോടി രൂപയുടെ 42 പദ്ധതികൾക്ക് അംഗീകാരം ലഭിച്ചു. ക്ഷീര സഹകരണ സംഘങ്ങളെയും കർഷക ഉൽപാദക സംഘടനകളെയും പിന്തുണയ്ക്കുന്ന പദ്ധതി (SDCFPO), ബാങ്കുകളിൽ നിന്നും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും അർഹതയുള്ള പങ്കാളിത്ത ഏജൻസികൾ (PA-കൾ) സ്വീകരിക്കുന്ന പ്രവർത്തന മൂലധന വായ്പകൾക്ക് പ്രതിവർഷം 2% പലിശ ഇളവ് നൽകുന്നു. 31.10.2025 ലെ കണക്കനുസരിച്ച്, രാജ്യത്തുടനീളമുള്ള 64 ക്ഷീര യൂണിയനുകൾക്കായി 80,048 കോടി രൂപയുടെ പ്രവർത്തന മൂലധന വായ്പയ്ക്കായി 680.68 കോടി രൂപയുടെ പലിശ ഇളവ് (പതിവ് പലിശ ഇളവ് 358.29 കോടി രൂപയും അധിക പലിശ ഇളവ് 322.39 കോടി രൂപയും) അനുവദിച്ചു.
ദേശീയ കന്നുകാലി മിഷൻ (NLM): തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, സംരംഭകത്വ വികസനം; ഓരോ മൃഗത്തിന്റെയും ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കൽ, അതുവഴി മാംസം, ആട്ടിൻ പാൽ, മുട്ട, കമ്പിളി എന്നിവയുടെ ഉത്പാദനം വർദ്ധിപ്പിക്കൽ എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. 21.02.2024 മുതൽ, ഒട്ടകം, കുതിര, കഴുത, കോവർകഴുത എന്നിവയുടെ വികസനം പോലുള്ള പുതിയ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തുന്നതിനായി പദ്ധതി ഭേദഗതി ചെയ്തു. വ്യക്തിഗത, കർഷക ഉൽപാദക സംഘടനകൾ (FPO-കൾ), സ്വയം സഹായ ഗ്രൂപ്പുകൾ (SHG-കൾ), സംയുക്ത ബാധ്യതാ ഗ്രൂപ്പുകൾ (JLG-കൾ), കർഷക സഹകരണ സംഘടനകൾ (FCO-കൾ), സെക്ഷൻ 8 കമ്പനികൾ എന്നിവയുടെ പ്രോത്സാഹനത്തിലൂടെ ബ്രീഡർ ഫാമുകൾ സ്ഥാപിക്കുന്നതിനായി ഈ മൃഗങ്ങളെ ആദ്യമായി പദ്ധതിയിൽ ഉൾപ്പെടുത്തി.
സാമ്പത്തിക പുരോഗതി: 2025-26 വർഷത്തിൽ ₹240 കോടി അനുവദിച്ചു, അതിൽ 160 കോടി ഇതുവരെ വിനിയോഗിച്ചു. ഇന്നുവരെ, DAHD 3843 അപേക്ഷകൾ അംഗീകരിക്കുകയും 2014 ഗുണഭോക്താക്കൾക്ക് 474.06 കോടി രൂപ സബ്സിഡിയായി അനുവദിക്കുകയും ചെയ്തു.
5. മൃഗസംരക്ഷണ അടിസ്ഥാന സൗകര്യ വികസന ഫണ്ട് (AHIDF): മൃഗസംരക്ഷണത്തിന്റെ വിവിധ മേഖലകളിലെ വ്യക്തിഗത സംരംഭകർ, സ്വകാര്യ കമ്പനികൾ, MSME-കൾ, കർഷക ഉൽപ്പാദക സംഘടനകൾ (FPO-കൾ), സഹകരണ സ്ഥാപനങ്ങൾ, സെക്ഷൻ 8 കമ്പനികൾ എന്നിവരുടെ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി ലക്ഷ്യമിട്ടുള്ള ഒരു പദ്ധതിയാണ് മൃഗസംരക്ഷണ അടിസ്ഥാന സൗകര്യ വികസന ഫണ്ട് (AHIDF). മൂല്യവർദ്ധന നടത്തിക്കൊണ്ടുള്ള ക്ഷീര, മാംസ സംസ്കരണം, കാലിതീറ്റ പ്ലാന്റുകൾ, ബ്രീഡ് മെച്ചപ്പെടുത്തൽ സാങ്കേതികവിദ്യകളും പ്രജനന ഫാമുകളും, വെറ്ററിനറി വാക്സിൻ, മരുന്ന് ഉൽപാദന സൗകര്യങ്ങൾ, മൃഗങ്ങളുടെ മാലിന്യത്തിൽ നിന്ന് സാമ്പത്തിക നേട്ടം ഉണ്ടാക്കൽ, പ്രാഥമിക കമ്പിളി സംസ്കരണ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
6. കന്നുകാലി ആരോഗ്യ-രോഗ നിയന്ത്രണ പരിപാടി (LHDCP), പ്രധാന കന്നുകാലി രോഗങ്ങളെ അഭിസംബോധന ചെയ്യുന്നു. ഇത് കന്നുകാലികളുടെ ഉൽപാദനക്ഷമത മെച്ചപ്പെടുത്തുന്നതിനും കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നതിനായി വെറ്ററിനറി ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നു. പ്രധാന നേട്ടങ്ങൾ താഴെ പറയുന്നവയാണ്:
6.1 ദേശീയ മൃഗ രോഗ നിയന്ത്രണ പരിപാടി (NADCP): 2019 ൽ ആരംഭിച്ച NADCP, 2030 ഓടെ FMD, ബ്രൂസെല്ലോസിസ് എന്നിവ നിർമ്മാർജ്ജനം ചെയ്യുന്നത് ലക്ഷ്യമിട്ടുള്ള ലോകത്തിലെ ഏറ്റവും വലിയ സംരംഭമാണ്. 125.75 കോടിയിലധികം FMD വാക്സിനേഷനുകൾ നൽകി, ഇത് 26.27 കോടി കർഷകർക്ക് പ്രയോജനം ചെയ്യുന്നു. PPR, CSF എന്നിവയ്ക്കുള്ള വാക്സിനേഷൻ പരിപാടികളും ശക്തമായ പരിരക്ഷ നൽകിയിട്ടുണ്ട്. 2025-ൽ, പാസ്റ്ററൽ ആടുകൾക്കും അല്ലാത്തവയ്ക്കും FMD വാക്സിനേഷൻ വ്യാപിപ്പിച്ചു.
6.2 മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ (MVU-കൾ): 29 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 4,019 MVU-കൾ പ്രവർത്തിക്കുന്നു. 1962 എന്ന സൗജന്യ ടോൾ നമ്പർ വഴി വെറ്ററിനറി സേവനങ്ങൾ വീട്ടുപടിക്കൽ നൽകുന്നു. അത് വഴി 119.77 ലക്ഷം കർഷകർക്ക് പ്രയോജനം ലഭിച്ചു. 245.05 ലക്ഷം മൃഗങ്ങളെ ചികിത്സിച്ചു. ഇത് കർഷകരുടെ ആത്മവിശ്വാസം ഗണ്യമായി വർദ്ധിപ്പിക്കുകയും കന്നുകാലി മേഖലയെ ഒരു പ്രായോഗിക സംരംഭമായി പിന്തുണയ്ക്കുകയും ചെയ്തു.
6.3 മൃഗരോഗ നിയന്ത്രണത്തിന് സംസ്ഥാനങ്ങൾക്കുള്ള സഹായം (ASCAD): സംസ്ഥാന ആവശ്യങ്ങളും മുൻഗണനകളും അടിസ്ഥാനമാക്കി പ്രധാന രോഗങ്ങൾ നിയന്ത്രിക്കുന്നതിനും ലബോറട്ടറികൾ ശക്തിപ്പെടുത്തുന്നതിനും പരിശീലനവും അവബോധ പ്രവർത്തനങ്ങളും നടത്തുന്നതിനും സംസ്ഥാനങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നു.
7. വെറ്ററിനറി വിദ്യാഭ്യാസ ശേഷി വർദ്ധിപ്പിക്കൽ: യോഗ്യതയുള്ള വെറ്ററിനറി ഡോക്ടർമാരുടെ സേവനം വർദ്ധിപ്പിക്കുന്നതിനായി, 1984 ലെ ഐവിസി ആക്ട് പ്രകാരം പുതിയ കോളേജുകൾ അനുവദിച്ചു. 2014 ൽ 36 ആയിരുന്ന വെറ്ററിനറി കോളേജുകളുടെ എണ്ണം 2025 ൽ 84 ആയി ഉയർന്നു. ഓൺലൈൻ കൗൺസിലിംഗ് സംവിധാനത്തിന്റെ പിന്തുണയോടെ നീറ്റ് സ്കോറുകളുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.
8. കന്നുകാലി സെൻസസും സംയോജിത സാമ്പിൾ സർവേ പദ്ധതിയും:
8.1 സംയോജിത സാമ്പിൾ സർവേ: പാൽ, മുട്ട, മാംസം, കമ്പിളി തുടങ്ങിയ പ്രധാന വളർത്തുമൃഗ ഉൽപ്പന്നങ്ങളുടെ (എംഎൽപി) കണക്കുകൾ പുറത്തുകൊണ്ടുവരുന്നതിന് ലക്ഷ്യമിടുന്നു. വകുപ്പിന്റെ അടിസ്ഥാന മൃഗസംരക്ഷണ സ്ഥിതിവിവരക്കണക്ക് (ബിഎഎച്ച്എസ്) വാർഷിക പ്രസിദ്ധീകരണത്തിൽ എസ്റ്റിമേറ്റുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അടുത്തിടെ, 2024-25 കാലയളവിലെ അടിസ്ഥാന മൃഗസംരക്ഷണ സ്ഥിതിവിവരക്കണക്കുകൾ (ബിഎഎച്ച്എസ്)-2025 പ്രസിദ്ധീകരിച്ചു.
8.2 കന്നുകാലി സെൻസസ്: 21-ാമത് കന്നുകാലി സെൻസസ് 2024 ഒക്ടോബർ 25-ന് കേന്ദ്രം ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്തു. കന്നുകാലികളെയും കോഴികളെയും കുറിച്ചുള്ള 21-ാമത് കന്നുകാലി സെൻസസ് ഡാറ്റയുടെ ഫീൽഡ് പ്രവർത്തനം പൂർത്തിയായി, നിലവിൽ ഡാറ്റാ സാധൂകരണവും റിപ്പോർട്ട് അന്തിമമാക്കലും പ്രക്രിയ നടന്നുവരുന്നു
9. രാജ്യത്തെ കുതിരസവാരി പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന് കുതിരകളുടെ ഇറക്കുമതിക്ക് ശേഷമുള്ള ക്വാറന്റൈൻ കാലയളവ് 21 ദിവസമായി കുറച്ചിട്ടുണ്ട്. കൂടാതെ, ഉയർന്ന രോഗകാരിയായ പക്ഷിപ്പനി ഭീഷണിയില്ലാത്ത നാൽപ്പത്തിനാല് ഇന്ത്യൻ കോഴിവളർത്തൽ സ്ഥാപനങ്ങളുടെ പട്ടിക വേൾഡ് ഓർഗനൈസേഷൻ ഫോർ അനിമൽ ഹെൽത്തിൽ (WOAH) അറിയിച്ചിട്ടുണ്ട്. WOAH ലെ വിജ്ഞാപനം കോഴികളിൽ നിന്നുള്ള ഉൽപ്പന്നങ്ങളുടെ കയറ്റുമതി സുഗമമാക്കുന്നു.
10. പാൽ സഹകരണ സംഘങ്ങളിലെയും പാൽ ഉൽപ്പാദക കമ്പനികളിലെയും ക്ഷീരകർഷകർക്കുള്ള കിസാൻ ക്രെഡിറ്റ് കാർഡുകൾ (KCC): 21.11.2025 വരെ, AHD കർഷകർക്കായി 45.60 ലക്ഷത്തിലധികം പുതിയ KCC-കൾ അനുവദിച്ചു.
***
(रिलीज़ आईडी: 2213099)
आगंतुक पटल : 6