രാജ്യരക്ഷാ മന്ത്രാലയം
ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ ആർഡിസി 2026 ൽ എൻസിസി കേഡറ്റുകളെ അഭിസംബോധന ചെയ്തു
“ നവ ഇന്ത്യയുടെ മുഖമാണ് നിങ്ങൾ:” കേഡറ്റുകളോട് ഉപരാഷ്ട്രപതി പറഞ്ഞു
प्रविष्टि तिथि:
05 JAN 2026 4:09PM by PIB Thiruvananthpuram
2026 ജനുവരി 5 ന് ഡൽഹി കൻ്റോൺമെൻ്റിലെ ഡിജി എൻസിസി ക്യാമ്പിൽ നടന്ന നാഷണൽ കേഡറ്റ് കോർപ്സ് റിപ്പബ്ലിക് ദിന ക്യാമ്പ് (ആർഡിസി) 2026 ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ ഔപചാരികമായി ഉദ്ഘാടനം ചെയ്തു.
ഇന്ത്യയിലുടനീളമുള്ള 17 എൻസിസി ഡയറക്ടറേറ്റുകളിൽ നിന്നുള്ള 898 പെൺകുട്ടികൾ ഉൾപ്പെടെ 2406 കേഡറ്റുകൾ ആർഡിസി 2026 ൽ പങ്കെടുക്കുന്നു. ക്യാമ്പ് 2026 ജനുവരി 28 ന് പി എം റാലിയോടെ അവസാനിക്കും. മികച്ച കേഡറ്റിനായുള്ള മത്സരം, ചെറിയ ആയുധങ്ങൾ ഉപയോഗിച്ചുള്ള വെടിവയ്പ്പ്, സാംസ്കാരിക പരിപാടികൾ, ആർഡി പരേഡ് മാർച്ചിംഗ് കണ്ടിജൻ്റ് തുടങ്ങി നിരവധി പ്രവർത്തനങ്ങളിൽ കേഡറ്റുകൾ പങ്കെടുക്കും.
കരസേന, നാവികസേന, വ്യോമസേന എന്നീ മൂന്ന് വിഭാഗങ്ങളിൽ നിന്നുമുള്ള എൻസിസി കേഡറ്റുകൾ ഉപരാഷ്ട്രപതിക്ക് "ഗാർഡ് ഓഫ് ഓണർ" നൽകി.,തുടർന്ന് ഗുവാഹത്തിയിലെ സെൻ്റ ് ഫ്രാൻസിസ് ഡി സെയിൽസ് സ്കൂളിലെ പെൺ കേഡറ്റുകളുടെ ആവേശകരമായ ബാൻഡ് മേള പ്രദർശനവും നടന്നു. എൻസിസി ഹാൾ ഓഫ് ഫെയിമും അദ്ദേഹം സന്ദർശിച്ചു.
കേഡറ്റുകളെ അഭിസംബോധന ചെയ്ത ഉപരാഷ്ട്രപതി, യുവാക്കളിലും രാഷ്ട്രനിർമ്മാണത്തോടുള്ള അവരുടെ പ്രതിജ്ഞാബദ്ധതയിലും വിശ്വാസം പ്രകടിപ്പിച്ചു. അച്ചടക്കമുള്ള, വൈദഗ്ധ്യമുള്ള, മൂല്യാധിഷ്ഠിതരായ യുവാക്കളെ ആശ്രയിച്ചാണ് പ്രധാനമന്ത്രിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിൻ കീഴിൽ ആത്മനിർഭർ ഭാരതമെന്ന ലക്ഷ്യം നിലനിൽക്കുന്നതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു, അതിൽ എൻസിസി നിർണായക പങ്ക് വഹിക്കുന്നു.
എൻസിസിയുടെ 78 വർഷത്തെ പാരമ്പര്യം എടുത്തു പറഞ്ഞ അദ്ദേഹം , വികസിത ഭാരതം @ 2047 ന് അടിത്തറ പാകുന്ന ഉത്തരവാദിത്വമുള്ള, ആത്മവിശ്വാസമുള്ള, ദേശസ്‌നേഹികളായ പൗരന്മാരെ ഈ സംഘടന നിരന്തരം രൂപപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
"നിങ്ങൾ ആർഡിസിയിയിലെ കേവലം പങ്കാളികളല്ല, മറിച്ച് നവ ഇന്ത്യയുടെ മുഖമാണ്" എന്ന് കേഡറ്റുകളെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. സാഹസിക പ്രവർത്തനങ്ങൾ, യുവജന വിനിമയ പരിപാടികൾ, പർവതാരോഹണ പര്യവേക്ഷണങ്ങൾ എന്നിവയിലെ നേട്ടങ്ങൾക്ക് അദ്ദേഹം കേഡറ്റുകളെ പ്രശംസിച്ചു, 2025-ൽ 10 എൻസിസി കേഡറ്റുകൾ എവറസ്റ്റ് കീഴടക്കിയത് ഉൾപ്പെടെ അദ്ദേഹം പ്രത്യേകം പരാമർശിച്ചു
ഓപ്പറേഷൻ സിന്ദൂറിൽ 75000 എൻസിസി കേഡറ്റുകൾ സ്വയം സന്നദ്ധരായി സിവിൽ ഡിഫൻസ് ചുമതലകളും ദുരന്ത നിവാരണ പ്രവർത്തനങ്ങളും നടത്തിയ മാതൃകാപരമായ സംഭാവനയെ ശ്രീ രാധാകൃഷ്ണൻ പ്രശംസിച്ചു. വയനാട് പ്രളയ സമയത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾ, പുനീത് സാഗർ അഭിയാൻ, ഏക് പേഡ് മാ കേ നാം, നശാ മുക്ത് അഭിയാൻ, രക്തദാന പ്രവർത്തനങ്ങൾ, ഹർ ഘർ തിരംഗ കാമ്പെയ്ൻ എന്നിവയുൾപ്പെടെ സാമൂഹികവും പാരിസ്ഥിതികവുമായ സംരംഭങ്ങളിൽ സജീവമായി പങ്കെടുത്തതിന് അദ്ദേഹം കേഡറ്റുകളെ അഭിനന്ദിച്ചു.
കേഡറ്റുകൾ അവതരിപ്പിച്ച മനോഹരമായ സാംസ്കാരിക പരിപാടി ശ്രീ സി.പി. രാധാകൃഷ്ണനും മറ്റ് വിശിഷ്ടാതിഥികളും വീക്ഷിച്ചു. 2026-ലെ റിപ്പബ്ലിക് ദിന ക്യാമ്പിൽ പങ്കെടുക്കുന്ന എൻസിസി കാഡറ്റുകളെ അഭിനന്ദിച്ച അദ്ദേഹം അവർക്ക് ആശംസകളും നേർന്നു.

IP9V.jpg)
3XR3.jpg)
******
(रिलीज़ आईडी: 2211553)
आगंतुक पटल : 11