ദേശീയ സാമ്പത്തിക റിപ്പോർട്ടിംഗ് അതോറിറ്റി
azadi ka amrit mahotsav

ഇന്ത്യയിലെ ഓഡിറ്റ് ഗുണനിലവാരം ഉയർത്തുന്നതിന് രണ്ടാമത് 'ഓഡിറ്റ് പ്രാക്ടീസ് ടൂൾകിറ്റ്' പ്രസിദ്ധീകരിച്ച് ദേശീയ സാമ്പത്തിക റിപ്പോർട്ടിങ് അതോറിറ്റി (NFRA)

प्रविष्टि तिथि: 01 JAN 2026 6:06PM by PIB Thiruvananthpuram

ഓഡിറ്റിങിൽ ഏർപ്പെട്ട ചെറുകിട, ഇടത്തരം സ്ഥാപനങ്ങളെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ 2025 നവംബറിലാണ് ദേശീയ സാമ്പത്തിക റിപ്പോർട്ടിങ് അതോറിറ്റി (NFRA) 'ഓഡിറ്റ് പ്രാക്ടീസ് ടൂൾകിറ്റുകൾ' പുറത്തിറക്കാൻ ആരംഭിച്ചത്.

രാജ്യത്തെ ഓഡിറ്റിങ് രീതികളുടെ സമഗ്ര ഗുണനിലവാരം ഉയര്‍ത്തുന്നതിനുള്ള NFRA-യുടെ വ്യവസ്ഥാപിത നീക്കത്തിൻ്റെ ഭാഗമാണ് സംരംഭം. പ്രത്യേകിച്ച് ചെറുകിട-ഇടത്തരം മേഖലയിലെ ഓഡിറ്റ് സ്ഥാപനങ്ങൾക്കും ഓഡിറ്റ് പ്രാക്ടീഷണർമാർക്കും ബോധവൽക്കരണ പരിപാടികൾ  സംഘടിപ്പിക്കുന്ന അതോറിറ്റിയുടെ സമീപകാല സംരംഭങ്ങളുടെ തുടർച്ചയാണിത്.

‘റിസ്ക് ആൻഡ് റെസ്പോൺസ് മെമ്മോറാണ്ടം: വരുമാനവുമായി ബന്ധപ്പെട്ട കണക്കുകളിലെ വീഴ്ചാസാധ്യതകൾ വിലയിരുത്തൽ' എന്ന തലക്കെട്ടിലാണ് NFRA ഇപ്പോള്‍ ഓഡിറ്റ് പ്രാക്ടീസ് ടൂൾകിറ്റ് പുറത്തിറക്കിയിരിക്കുന്നത്. ഓഡിറ്റിലെ നിർണായക ഘട്ടമായ വിവിധ പ്രധാന സാമ്പത്തിക പ്രസ്താവനകളുടെ കണക്കുകളിലെ വീഴ്ചാസാധ്യതകൾ (ROMM) വിലയിരുത്തുന്നത് സംബന്ധിച്ചാണ് ഈ ഓഡിറ്റ് പ്രാക്ടീസ് ടൂൾകിറ്റ് പ്രതിപാദിക്കുന്നത്. ഈ മാതൃകാ രേഖ വിവിധ തരത്തിലും തോതിലുമുള്ള ഓഡിറ്റ് പ്രവർത്തനങ്ങൾക്കനുസൃതമായി മാറ്റം വരുത്തി ഉപയോഗിക്കാമെന്ന് NFRA ചെയർപേഴ്സൺ ശ്രീ നിതിൻ ഗുപ്ത പറഞ്ഞു.

അതിനാല്‍ പല ചെറുകിട-ഇടത്തരം ഓഡിറ്റ് പ്രാക്ടീഷണർമാർക്കും ഈ ടൂൾകിറ്റ് പ്രായോഗിക സഹായിയായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓഡിറ്റ് പ്രവർത്തനങ്ങളിലെ വസ്തുതകളുടെയും സാഹചര്യങ്ങളുടെയും അടിസ്ഥാനത്തില്‍ ഉള്ളടക്കത്തിൽ ഉചിതമായ മാറ്റങ്ങൾ വരുത്തി അവർക്കിത് ഉപയോഗിക്കാം.  

സാമ്പത്തിക വർഷത്തിൻ്റെ ബാക്കി കാലയളവിൽ മറ്റ് ചില പ്രധാന ഓഡിറ്റ് മേഖലകളിലും മാതൃകാ ഓഡിറ്റ് പ്രാക്ടീസ് ടൂൾകിറ്റുകൾ പുറത്തിറക്കാൻ NFRA ലക്ഷ്യമിടുന്നു.

ഈ ടൂൾകിറ്റുകൾ NFRA വെബ്സൈറ്റിലെ ഈ ലിങ്കിൽ ലഭ്യമാണ്: https://nfra.gov.in/stakeholder-outreach-and-engagement/ 

****


(रिलीज़ आईडी: 2210616) आगंतुक पटल : 16
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी