റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം
azadi ka amrit mahotsav

മഹാരാഷ്ട്രയിലെ നാസിക്-സോളാപൂർ-അക്കൽകോട്ട് ആറ് വരി ഗ്രീൻഫീൽഡ് ആക്സസ്-നിയന്ത്രിത ഇടനാഴി ബി.ഒ.ടി (ടോൾ) അടിസ്ഥാനത്തിൽ നിർമ്മിക്കുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

प्रविष्टि तिथि: 31 DEC 2025 3:16PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി, മഹാരാഷ്ട്ര സംസ്ഥാനത്ത് ബിഒടി (ടോൾ) അടിസ്ഥാനത്തിൽ 6 വരി ഗ്രീൻഫീൽഡ് ആക്‌സസ്-നിയന്ത്രിത നാസിക്-സോലാപൂർ-അക്കൽകോട്ട് ഇടനാഴി നിർമ്മിക്കുന്നതിന്  അംഗീകാരം നൽകി. 374 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതിക്ക് 19,142 കോടി രൂപയുടെ മൂലധന ചെലവുണ്ട്. നാസിക്, അഹല്യനഗർ, സോളാപൂർ തുടങ്ങിയ പ്രധാന പ്രാദേശിക നഗരങ്ങളെ കർണൂലുമായി ബന്ധിപ്പിക്കുന്നതിന്, താഴെക്കൊടുത്തിരിക്കുന്ന ഭൂപടത്തിൽ സൂചിപ്പിച്ചിരിക്കുന്നതുപോലെ ഈ പദ്ധതി സഹായിക്കും. പ്രധാനമന്ത്രി ഗതിശക്തി ദേശീയ മാസ്റ്റർ പ്ലാൻ തത്വത്തിന് കീഴിൽ സംയോജിത ഗതാഗത അടിസ്ഥാന സൗകര്യ വികസനം സുഗമമാക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ് ഈ അടിസ്ഥാന സൗകര്യങ്ങൾ.

നാസിക് മുതൽ അക്കൽക്കോട്ട് വരെയുള്ള ഈ ഗ്രീൻഫീൽഡ് ഇടനാഴി വധവൻ പോർട്ട് ഇന്റർചേഞ്ചിന് സമീപമുള്ള ഡൽഹി-മുംബൈഎക്‌സ്‌പ്രസ്‌വേയുമായും, നാസിക്കിലെ NH-60 (അഡെഗാവ്) ജംഗ്ഷനിലുള്ള ആഗ്ര-മുംബൈ ഇടനാഴിയുമായും, പാംഗ്രിയിലുള്ള (നാസിക്കിന് സമീപം) സമൃദ്ധി മഹാമാർഗുമായും ബന്ധിപ്പിക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഈ ഇടനാഴി പടിഞ്ഞാറൻ തീരത്ത് നിന്ന് കിഴക്കൻ തീരത്തേക്ക് നേരിട്ടുള്ള സമ്പർക്കം യാഥാർത്ഥ്യമാക്കും. ചെന്നൈ പോർട്ട് ഭാഗത്ത് നിന്ന്, തിരുവള്ളൂർ, റെനിഗുണ്ട, കടപ്പ, കർണ്ണൂൽ വഴി ഹസാപൂർ (മഹാരാഷ്ട്ര അതിർത്തി) വരെയുള്ള 4-വരി പാതകളുടെ നിർമ്മാണം (700 കിലോമീറ്റർ ദൈർഘ്യം) ഇതിനോടകം പുരോഗമിക്കുകയാണ്. യാത്രാ സൗകര്യം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നിർമ്മിക്കുന്ന ഈ 6-വരി ഗ്രീൻഫീൽഡ് പാത നിലവിൽ വരുന്നതോടെ, യാത്രാസമയത്തിൽ 17 മണിക്കൂർ കുറവുണ്ടാകുമെന്നും യാത്രാദൂരത്തിൽ 201 കിലോമീറ്റർ കുറയുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. കൊപ്പർത്തി, ഓവർകൽ എന്നീ പ്രധാന വ്യവസായ കേന്ദ്രങ്ങളിലേക്കും തിരിച്ചുമുള്ള ചരക്കുനീക്കം കൂടുതൽ എളുപ്പമാക്കാൻ നാസിക് - അക്കൽക്കോട്ട് (സോലാപൂർ) സമ്പർക്കം സഹായിക്കും. ഈ പാതയിലെ നാസിക് - തലേഗാവ് ദിഘെ ഭാഗം, മഹാരാഷ്ട്ര സർക്കാർ ഏറ്റെടുക്കുന്ന പുണെ-നാസിക് എക്‌സ്‌പ്രസ്‌വേ വികസനത്തിന്റെ ആവശ്യകത കൂടി നിറവേറ്റുന്നതാണ്. മെച്ചപ്പെട്ട സുരക്ഷയും തടസ്സമില്ലാത്ത ഗതാഗതവും ലക്ഷ്യമിട്ട് രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ അതിവേഗ പാത യാത്രാസമയം, ഗതാഗതക്കുരുക്ക്, പ്രവർത്തന ചിലവ് എന്നിവ കുറയ്ക്കും. പ്രധാനമായും, ഈ പദ്ധതി മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും നാസിക്, അഹല്യാനഗർ, ധാരാശിവ്, സോലാപൂർ ജില്ലകളുടെ മൊത്തത്തിലുള്ള സാമ്പത്തിക വികസനത്തിന് ഗണ്യമായ സംഭാവന നൽകുകയും ചെയ്യും.

ക്ലോസ് ടോളിംഗ് സൗകര്യമുള്ള 6-വരി ആക്സസ്-നിയന്ത്രിത ഗ്രീൻഫീൽഡ് ഇടനാഴി, ശരാശരി വാഹന വേഗത മണിക്കൂറിൽ 60 കിലോമീറ്റർ പിന്തുണയ്ക്കുകയും രൂപകൽപ്പന ചെയ്ത വേഗത മണിക്കൂറിൽ 100 ​​കിലോമീറ്റർ ആയിരിക്കുകയും ചെയ്യുന്നു. ഇത് മൊത്തത്തിലുള്ള യാത്രാ സമയം ഏകദേശം 17 മണിക്കൂറായി കുറയ്ക്കും (31 മണിക്കൂറിൽ നിന്ന് 45% കുറവ്), അതേസമയം യാത്രാ വാഹനങ്ങൾക്കും ചരക്ക് വാഹനങ്ങൾക്കും സുരക്ഷിതവും വേഗതയേറിയതും തടസ്സമില്ലാത്തതുമായ സമ്പർക്കം  വാഗ്ദാനം ചെയ്യുന്നു.

പദ്ധതി ഏകദേശം 251.06 ലക്ഷം നേരിട്ടുള്ള തൊഴിൽ ദിനങ്ങളും 313.83 ലക്ഷം പരോക്ഷ തൊഴിൽ ദിനങ്ങളും സൃഷ്ടിക്കും. നിർദ്ദിഷ്ട ഇടനാഴിക്ക് സമീപമുള്ള സാമ്പത്തിക പ്രവർത്തനങ്ങളിലെ വർദ്ധനവ് കാരണം പദ്ധതി അധിക തൊഴിലവസരങ്ങൾക്ക് കാരണമാകും.

നാസിക്-അഹമ്മദ്‌നഗർ-സോലാപൂർ-അക്കൽക്കോട്ട് പദ്ധതിയുടെ വിന്യാസ ഭൂപടം (Project Alignment Map)

***

SK


(रिलीज़ आईडी: 2210140) आगंतुक पटल : 6
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Punjabi , Gujarati