ഗിരിവര്‍ഗ്ഗകാര്യ മന്ത്രാലയം
കേരളത്തിൽ EMRS-ന്റെ പ്രവർത്തനം
प्रविष्टि तिथि:
18 DEC 2025 3:21PM by PIB Thiruvananthpuram
കേരളം ഉൾപ്പെടെ ഇന്ത്യയിലുടനീളമുള്ള എല്ലാ ഏകലവ്യ മോഡൽ റെസിഡെൻഷ്യൽ സ്കൂളുകളുടേയും (EMRS ) അടിസ്ഥാന സൗകര്യങ്ങൾ ഗോത്രകാര്യ മന്ത്രാലയം പതിവായി അവലോകനം ചെയ്യുന്നുണ്ടെന്ന് കേന്ദ്ര ഗോത്രകാര്യ സഹമന്ത്രി ശ്രീ ദുർഗാദാസ് ഉയികി ഇന്ന് ലോക്‌സഭയിൽ നക്ഷത്രചിഹ്നം ഇടാത്ത ഒരു ചോദ്യത്തിന് മറുപടി നൽകിക്കൊണ്ട് അറിയിച്ചു. അനുഛേദം 275 (1) പ്രകാരം EMRS-കളിൽ അടിസ്ഥാന സൗകര്യ വിടവുകൾ ഉണ്ടെങ്കിൽ അവ നികത്തി സ്കൂളുകളുടെ നവീകരണത്തിനായി 5 കോടി രൂപ അനുവദിക്കുന്നതിനുള്ള വ്യവസ്ഥ ചെയ്തിട്ടുണ്ട്.
അനുഛേദം 275 (1) പ്രകാരം കേരളത്തിൽ കേന്ദ്ര ഗോത്രകാര്യ മന്ത്രാലയം 4 EMRS-കൾ അനുവദിച്ചിട്ടുണ്ട്. രണ്ട് ജില്ലകളിലെ EMRS കെട്ടിടങ്ങളുടെ നിർമ്മാണം പൂർത്തിയായി. അതേസമയം ശേഷിക്കുന്ന ജില്ലകളിലെ നിർമ്മാണം വ്യത്യസ്ത ഘട്ടങ്ങളിലാണ്.
എല്ലാ EMRS-കളിലും ഇ.ആർ.നെറ്റ് വഴി ഘട്ടം ഘട്ടമായി സ്മാർട്ട് ക്ലാസ് മുറികൾ നൽകിയിട്ടുണ്ട്. അതിൻപ്രകാരം, EMRS ഇടുക്കിയിലും EMRS പൂക്കോടും സ്മാർട്ട് ക്ലാസുകൾ സ്ഥാപിച്ചിട്ടുണ്ട്.
കൂടാതെ, EMRS സ്റ്റാഫ് സെലക്ഷൻ എക്സാമിനേഷൻ (ESSE)-2023 വഴി 10391 തസ്തികകളിലേക്ക് നേരിട്ടുള്ള നിയമനത്തിനായുള്ള ആദ്യ ഘട്ടം പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കായുള്ള ദേശീയ വിദ്യാഭ്യാസ സൊസൈറ്റി (NESTS) പൂർത്തിയാക്കി , തിരഞ്ഞെടുത്ത ജീവനക്കാരെ വിവിധ EMRS-കളിൽ നിയമിച്ചു. ESSE-2025 വഴി 7267 അധ്യാപക , അനധ്യാപക തസ്തികകളിലേക്ക് നിയമനത്തിനായുള്ള വിജ്ഞാപനവും പുറപ്പെടുവിച്ചിട്ടുണ്ട്. നേരിട്ടുള്ള നിയമനത്തിന് പുറമേ, അക്കാദമിക പ്രവർത്തനങ്ങളിൽ തടസ്സം നേരിടാതിരിക്കാൻ ഡെപ്യൂട്ടേഷൻ മുഖേനയും, കരാർ അടിസ്ഥാനത്തിലും ജീവനക്കാരെ നിയമിക്കാൻ NESTS സംസ്ഥാന സർക്കാരുകളോട് നിർദ്ദേശിച്ചിട്ടുണ്ട്.
****
(रिलीज़ आईडी: 2206413)
आगंतुक पटल : 29