സ്ഥിതിവിവര, പദ്ധതി നിര്‍വഹണ മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ബിൽ, 2025 ൻ്റെ പുതുക്കിയ കരടിന്മേലുള്ള കൂടുതൽ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സമർപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി

प्रविष्टि तिथि: 15 DEC 2025 5:46PM by PIB Thiruvananthpuram

സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെൻ്റേഷൻ മന്ത്രാലയം (MoSPI) പൊതുജനാഭിപ്രായം തേടുന്നതിനായി ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ബിൽ, 2025-ൻ്റെ കരട്  2025 സെപ്റ്റംബർ 25 ന് പുറത്തിറക്കിയിരുന്നു. നിയമനിർമ്മാണത്തിന് മുന്നോടിയായുള്ള  കൂടിയാലോചനാ പ്രക്രിയയുടെ ഭാഗമായി 2025 നവംബർ 03 വരെ ബന്ധപ്പെട്ട പങ്കാളികളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും  ക്ഷണിച്ചിരുന്നു.

അങ്ങനെ ലഭിച്ച പൊതുജനാഭിപ്രായങ്ങളും നിർദ്ദേശങ്ങളും മന്ത്രാലയം പരിശോധിച്ചു. തുടർന്ന് കരട് ബില്ലിൽ കൂടുതൽ ഭേദഗതികൾ വരുത്തുകയും, പൊതുജനാഭിപ്രായം ക്ഷണിക്കുന്ന അറിയിപ്പിനോടൊപ്പം ‘ദി ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ബിൽ, 2025’ എന്ന പുതുക്കിയ കരട് മന്ത്രാലയത്തിൻ്റെ വെബ്‌സൈറ്റിൽ 2025 നവംബർ 28 ന് പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.

മന്ത്രാലയം  2025 നവംബർ 28 ന്  പുറത്തിറക്കിയ മുൻ അറിയിപ്പിൻ്റെ തുടർച്ചയായി, കൂടുതൽ പ്രചാരം ഉറപ്പാക്കുന്നതിനും നിയമനിർമ്മാണത്തിന് മുന്നോടിയായുള്ള കൂടിയാലോചനാ പ്രക്രിയ തുടർന്നും നിലനിർത്തുന്നതിനും വേണ്ടി, പുതുക്കിയ 'ദി ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ബിൽ, 2025' സംബന്ധിച്ച  പൊതുജനങ്ങളിൽ നിന്നുള്ള കൂടുതൽ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും 2026 ജനുവരി 05 (തിങ്കളാഴ്ച) വരെ ക്ഷണിക്കുന്നതായി ഇതിലൂടെ അറിയിക്കുന്നു.

താൽപ്പര്യമുള്ള എല്ലാ പങ്കാളികള്‍ക്കും അവരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും 2026 ജനുവരി അഞ്ചിനോ അതിനു മുമ്പോ  കേന്ദ്ര സർക്കാരിൻ്റെ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെൻ്റേഷൻ മന്ത്രാലയത്തിന് സമർപ്പിക്കാം.

പുതുക്കിയ കരട് ബില്ലും അഭിപ്രായങ്ങൾ സമർപ്പിക്കുന്നതിനുള്ള നിർദ്ദിഷ്ട ഫോർമാറ്റും മന്ത്രാലയത്തിൻ്റെ  വെബ്‌സൈറ്റിൽ (https://new.mospi.gov.in) ലഭ്യമാണ്. നിർദ്ദേശങ്ങൾ എംഎസ് വേഡ് അല്ലെങ്കിൽ പിഡിഎഫ് ഫോർമാറ്റിൽ  capisi-mospi[at]gov[dot]in എന്ന വിലാസത്തിലേക്ക് ഇമെയിൽ ആയി അയയ്ക്കാം.

 

***


(रिलीज़ आईडी: 2204356) आगंतुक पटल : 4
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी