പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

കേരള തപാൽ സർക്കിളിന്റെ 125-ാ മത് ഡാക്ക് അദാലത്ത് ഡിസംബർ 30 ന്

प्रविष्टि तिथि: 09 DEC 2025 4:59PM by PIB Thiruvananthpuram

കേരള തപാൽ സർക്കിളിന്റെ 125-ാ മത് ഡാക്ക് അദാലത്ത് 2025 ഡിസംബർ 30 ന് വൈകുന്നേരം 3 മണിക്ക് ചീഫ് പോസ്റ്റ് മാസ്റ്റർ ജനറലിന്റെ കാര്യാലയത്തിൽ നടത്തും. കൗണ്ടർ സർവീസസ്, സേവിംഴ്സ് ബാങ്ക്, മണി ഓർഡറുകൾ എന്നിവയുൾപ്പെടെയുള്ള തപാൽ സേവനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ, നിവേദനങ്ങൾ, തർക്കങ്ങൾ എന്നിവ അദാലത്തിൽ പരിഗണിക്കും. 

ഡാക് അദാലത്തിന് മുൻപായി കേസുകൾ ഫയൽ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക്  മൊബൈൽ നമ്പർ ഉൾപ്പെടെയുള്ള അപേക്ഷ / പരാതി pg.kl@indiapost.gov.in അല്ലെങ്കിൽ cpmg_ker@indiapost.gov.in  എന്ന ഇമെയിൽ വിലാസത്തിൽ  "CIRCLE DAK ADALAT- QE DEC 2025" എന്ന വിഷയം സൂചിപ്പിച്ചു അയക്കണം.  ശ്രീമതി ഷീജ. ഒ. ആർ. , അസിസ്റ്റന്റ് ഡയറക്ടർ (കസ്റ്റമർ സാറ്റിസ്ഫാക്ഷൻ), ഓഫീസ് ഓഫ് ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ, കേരള സർക്കിൾ, തിരുവനന്തപുരം 695033 ന് അഭിസംബോധന ചെയ്യാവുന്നതാണ്. പരാതികൾ    ഡിസംബർ 22 നകം കിട്ടത്തക്കവിധം അയക്കേണ്ടതാണ്. 

മുൻ അദാലത്തുകളിൽ സ്വീകരിച്ച പരാതികളും അപേക്ഷകളും നിലവിലെ അദാലത്തിൽ പരിഗണിക്കില്ല.

***

NK


(रिलीज़ आईडी: 2200925) आगंतुक पटल : 16
इस विज्ञप्ति को इन भाषाओं में पढ़ें: English