രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

തിരുവനന്തപുരം ശംഖുമുഖം ബീച്ചിൽ 2025ലെ നാവിക ദിനത്തോടനുബന്ധിച്ച് സമുദ്ര ശേഷി തെളിയിച്ചു കൊണ്ട് ഇന്ത്യൻ നാവികസേന നടത്തിയ ശക്തി പ്രകടനങ്ങൾ


ബഹുമാനപ്പെട്ട രാഷ്ട്രപതിയും സായുധ സേനയുടെ സുപ്രീം കമാൻഡറുമായ ശ്രീമതി ദ്രൗപതി മുർമു മുഖ്യാതിഥിയായി പങ്കെടുത്തു

प्रविष्टि तिथि: 04 DEC 2025 10:00AM by PIB Thiruvananthpuram

2025 ഡിസംബർ 03 ന് തിരുവനന്തപുരത്തെ ശംഖുമുഖം ബീച്ചിൽ നടന്ന അതിശയകരമായ 'ശക്തി പ്രകടന'ത്തിലൂടെ ഇന്ത്യൻ നാവികസേന അതിന്റെ പ്രവർത്തന വൈദഗ്ധ്യവും സമുദ്ര ശേഷിയും പ്രദർശിപ്പിച്ചു. ഈ മെഗാ പരിപാടി രാജ്യത്തിന്റെ വളരുന്ന സമുദ്ര ശക്തിയും സ്വാശ്രയത്വവും പ്രതിഫലിപ്പിച്ചു കൊണ്ട് നാവികസേനയുടെ ശക്തമായ പോരാട്ട ശേഷി, സാങ്കേതിക മികവ്, പ്രവർത്തന സന്നദ്ധത എന്നിവയെ ജീവസുറ്റതാക്കി. നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ ത്രിപാഠി ആതിഥേയത്വം വഹിച്ച ചടങ്ങിൽ ബഹുമാനപ്പെട്ട രാഷ്ട്രപതിക്ക് 
150 സേനാം​ഗങ്ങളുടെ ആചാരപരമായ ഗാർഡ് ഓഫ് ഓണർ നൽകി. 

http://www.presidentofindia.gov.in/press_releases/president-india-graces-navy-day-celebrations-thiruvananthapuram

വിവിധ വിശിഷ്ട വ്യക്തികൾക്കൊപ്പം, ബഹുമാനപ്പെട്ട കേരള ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ എന്നിവർ കേന്ദ്ര-സംസ്ഥാന ​ഗവൺമെന്റ് മേഖലയിലെ മുതിർന്ന ഉദ്യോഗസ്ഥർ, സൈനിക പ്രമുഖർ, പ്രാദേശിക ജനത എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

സമുദ്രമേഖലയിലുടനീളം ശക്തിയും കൃത്യതയും നൽകാനുള്ള നാവികസേനയുടെ കഴിവിന്റെ പ്രതീകമായി മുൻനിര പ്ലാറ്റ്‌ഫോമുകളുടെ ഏകോപിത നീക്കങ്ങളുടെ ആവേശകരമായ പ്രദർശനം അഭ്യാസ പ്രകടനങ്ങളിൽ ദൃശ്യമായി. തദ്ദേശീയ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത് ഉൾപ്പെടെ ഇരുപതിലധികം നാവിക കപ്പലുകളും അന്തർവാഹിനികളും, വ്യോമസേനയുടെ അതിശക്തമായ നിരയും എലൈറ്റ് മറൈൻ കമാൻഡോകളും (MARCOS) നാവിക ശക്തിയുടെയും പ്രവർത്തന മികവിന്റെയും മിന്നുന്ന പ്രകടനം കാഴ്ച്ചവെച്ചു.

കൂടാതെ, സീ കേഡറ്റ് കോർപ്സിന്റെ ഹോൺപൈപ്പ് നൃത്തം, സാംസ്കാരിക പ്രകടനം, നാവിക സേനാം​ഗങ്ങളുടെ ചടുലവും ദ്രുത​ഗതിയിലുമുള്ള കണ്ടിന്യൂവിറ്റി ഡ്രിൽ എന്നിവ കാണികളെ ആകർഷിച്ചു. ഇന്ത്യൻ നാവിക ബാൻഡിന്റെ ബീറ്റിംഗ് റിട്രീറ്റോടെയും അസ്തമയ സൂര്യന്റെ പശ്ചാത്തലത്തിൽ നടന്ന പരമ്പരാ​ഗത ചടങ്ങിൽ നാവിക കപ്പലുകൾ ദീപാലംകൃതമായതോടെ പരിപാടിക്ക് സമാപനമായി.

1971 ലെ യുദ്ധത്തിൽ 'ഓപ്പറേഷൻ ട്രൈഡന്റ്' എന്നതിൽ ഇന്ത്യൻ നാവികസേനയുടെ നിർണ്ണായക പങ്കിനെ അനുസ്മരിക്കുന്ന ഇന്ത്യൻ ചരിത്രത്തിലെ ഒരു പ്രധാന ദിവസമാണ് നാവിക ദിനം. പതിറ്റാണ്ടുകളായി, ഇന്ത്യൻ നാവികസേന ശക്തിയിൽ നിന്ന് ശക്തിയിലേക്ക് വളർന്നു, രാജ്യത്തിന്റെ സമുദ്ര താൽപ്പര്യങ്ങൾക്കെതിരായ ഉയർന്നുവരുന്ന വെല്ലുവിളികളെ നേരിടാൻ നിരന്തരം വികസിച്ചുകൊണ്ട് ഉറച്ചുനിൽക്കുന്നു. ആത്മനിർഭർ ഭാരതിന്റെ മാർഗ്ഗനിർദ്ദേശ ദർശനത്തിന് കീഴിൽ, ഈ പാരമ്പര്യത്തെ അടിസ്ഥാനമാക്കി, ഇന്ത്യൻ നാവികസേന ശക്തിയുടെ ദ്രുതഗതിയിലുള്ള നവീകരണത്തിലേക്ക് നീങ്ങുന്നു, കൂടാതെ വാങ്ങുന്ന സ്ഥിതിയിൽ നിന്ന് നിർമ്മിക്കുന്ന നിലയിലേക്ക്  നാവികസേന പൂർണ്ണമായും രൂപാന്തരപ്പെട്ടു.

2025ലെ ശക്തി പ്രകടനം നാവികസേനയുടെ സമുദ്ര മികവിനെയും ആത്മവിശ്വാസം പ്രചോദിപ്പിക്കുന്ന, പങ്കാളിത്തങ്ങൾ കെട്ടിപ്പടുക്കുന്ന, സമുദ്രങ്ങളിൽ കൂട്ടായ സുരക്ഷ ഉയർത്തിപ്പിടിക്കുന്ന ഒരു വിശ്വസനീയ ശക്തിയെന്ന നിലയിൽ അതിന്റെ ഉറച്ച പങ്കിനെയും അടിവരയിട്ടു. മേഖലകളിലുടനീളം സുരക്ഷയ്ക്കും വളർച്ചയ്ക്കും വേണ്ടിയുള്ള പരസ്പരവും സമഗ്രവുമായ പുരോഗതി ലക്ഷ്യമിടുന്ന മഹാസാഗറിന്റെ ( MAHASAGAR - Mutual and Holistic Advancement for Security and Growth Across Regions) ദർശനത്തിൽ നിലനിൽക്കുന്ന, സ്വതന്ത്രവും തുറന്നതും നിയമാധിഷ്ഠിതവുമായ ഒരു സമുദ്ര ക്രമത്തോടുള്ള ഇന്ത്യയുടെ പ്രതിബദ്ധതയുമായി ഇത് ചേർന്നു നിൽക്കുന്നു.

ലിങ്ക് :- 2025 ലെ നാവിക ദിനത്തിന്റെ തലേന്ന് ബഹുമാനപ്പെട്ട ഇന്ത്യൻ പ്രസിഡന്റ് ശ്രീമതി ദ്രൗപതി മുർമു നടത്തിയ പ്രസംഗം

http://www.presidentofindia.gov.in/speeches/address-honble-president-india-smt-droupadi-murmu-eve-navy-day

 

***

NK


(रिलीज़ आईडी: 2199271) आगंतुक पटल : 16
इस विज्ञप्ति को इन भाषाओं में पढ़ें: English , हिन्दी