വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
azadi ka amrit mahotsav

പോസ്റ്റ് ഓഫീസ് നിയമം 2023-ന്റെ നിർദിഷ്ട കരട് ഭേദഗതിയില്‍ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ക്ഷണിച്ച് തപാൽ വകുപ്പ്

प्रविष्टि तिथि: 01 DEC 2025 7:03PM by PIB Thiruvananthpuram
ദേശീയ ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങളുടെ ഭാഗമായി പരസ്പര പ്രവര്‍ത്തനക്ഷമവും  ഏകീകൃതവും ഉപയോക്തൃ കേന്ദ്രീകൃതവുമായ വിലാസ സംവിധാനം സ്ഥാപിക്കാൻ കേന്ദ്ര കമ്യൂണിക്കേഷന്‍സ് മന്ത്രാലയത്തിന് കീഴിലെ തപാൽ വകുപ്പ് സംരംഭമൊരുക്കുന്നു.  ഡിജിറ്റൽ ഹബ് ഫോർ റെഫറൻസ് ആൻഡ് യുനീക് വെർച്വൽ അഡ്രസ് (DHRUVA) എന്ന പേരില്‍ ആവിഷ്ക്കരിച്ചിരിക്കുന്ന സംരംഭം ലളിതവും തടസരഹിതവുമായ സേവന വിതരണവും കാര്യക്ഷമമായ ഭരണനിര്‍വഹണവും  ഉറപ്പാക്കാനും അതുവഴി രാജ്യത്ത് ‘വിലാസം ഒരു സേവനമായി’ ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ്  വിഭാവനം ചെയ്യ്തിരിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട നയരേഖ “ഡിജിറ്റൽ ഹബ് ഫോർ റെഫറൻസ് ആൻഡ് യുനീക് വെർച്വൽ അഡ്രസ് അഥവാ DHRUVA  – ദി ഡിജിറ്റൽ അഡ്രസ് ഡിപിഐ” എന്ന പേരിൽ 2025 മെയ് 30-ന് പുറത്തിറക്കിയിരുന്നു. വിവിധ പങ്കാളികളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും ലഭിച്ച അഭിപ്രായങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

DHRUVA ചട്ടക്കൂടിനും ബന്ധപ്പെട്ട മേഖലയിലെ പരിഷ്കാരങ്ങൾക്കും നിയമ പിൻബലം നൽകാന്‍ 2023-ലെ പോസ്റ്റ് ഓഫീസ് നിയമ ഭേദഗതിയുടെ കരട് തപാൽ വകുപ്പ് ഇപ്പോൾ തയ്യാറാക്കിയിട്ടുണ്ട്.

രാജ്യത്ത്  ആധുനികവും സുരക്ഷിതവും പരസ്പര പ്രവര്‍ത്തനക്ഷമവും ഉപയോക്തൃ കേന്ദ്രീകൃതവുമായ ഡിജിറ്റൽ വിലാസ സംവിധാനം പ്രവർത്തനക്ഷമമാക്കാൻ  താഴെ നല്‍കിയിരിക്കുന്ന കാര്യങ്ങളിലൂടെ  നിർദിഷ്ട  ഭേദഗതി ശ്രമിക്കുന്നു:
  • ഡിജിറ്റൽ വിലാസ തിരിച്ചറിയൽ സംവിധാനങ്ങൾ  
  • വിലാസങ്ങളും പോസ്റ്റ് കോഡുകളും
  • വിലാസ തിരിച്ചറിയൽ രേഖകൾ തയ്യാറാക്കലും  ഉപയോഗവും  
  • വിലാസ തിരിച്ചറിയൽ രേഖയുമായി ബന്ധിപ്പിച്ച വിലാസ വിവരങ്ങളുടെ സാധൂകരണം.
  • വിലാസ സേവന ദാതാക്കളുടെ രജിസ്ട്രേഷൻ
  • വിലാസ സാധൂകരണ ഏജൻസികൾക്ക്  അംഗീകാരം നൽകൽ
  • ദേശീയ നെറ്റ്‌വർക്ക് അഡ്മിനിസ്ട്രേറ്റര്‍ സ്ഥാപിക്കല്‍
  • വിലാസ വിവരങ്ങൾ സൃഷ്ടിക്കാനും കൈമാറ്റം ചെയ്യാനും സാധൂകരിക്കാനും പ്രവേശനത്തിനും ഉപയോഗത്തിനും അനുമതി അധിഷ്ഠിത  സംവിധാനങ്ങൾ
  • വിലാസവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍, പരാതി പരിഹാരം, വിധി നിർണയം, പിഴ എന്നിവയില്‍ ഇന്ത്യയുടെ ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യ കാഴ്ചപ്പാടിനെ പിന്തുണയ്ക്കുന്ന  ഭരണപരമായ ഘടന സ്ഥാപിക്കൽ
പൊതുജനങ്ങൾക്ക് എളുപ്പത്തിൽ മനസ്സിലാക്കാവുന്ന തരത്തില്‍  കരട് ഭേദഗതിയിലെ വ്യവസ്ഥകൾ സംഗ്രഹിക്കുന്ന  വിശദീകരണ കുറിപ്പും തയ്യാറാക്കിയിട്ടുണ്ട്.

നിർദിഷ്ട കരട് ഭേദഗതിയില്‍ പൊതുജനങ്ങളിൽ നിന്നും  വ്യാവസായിക മേഖലയിൽ നിന്നും മറ്റും തപാൽ വകുപ്പ് അഭിപ്രായങ്ങളും പ്രതികരണങ്ങളും ക്ഷണിക്കുന്നു. കരട് ബില്ലും വിശദീകരണ കുറിപ്പുകളും https://indiapost.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. കരട് ഭേദഗതി  സംബന്ധിച്ച അഭിപ്രായങ്ങൾ 2025 ഡിസംബർ 31-നകം digipin@indiapost.gov.in എന്ന ഇ-മെയിൽ വിലാസത്തില്‍ അയക്കാം. 
 
*****

(रिलीज़ आईडी: 2197385) आगंतुक पटल : 3
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी