വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
വയനാട്ടിലെ നെറ്റ്‌വർക്ക് ഗുണനിലവാരം ട്രായ് വിലയിരുത്തി
प्रविष्टि तिथि:
01 DEC 2025 5:34PM by PIB Thiruvananthpuram
2025 ഒക്ടോബർ മാസത്തിൽ വയനാട്, കേരള ലൈസൻസ്ഡ് സർവീസ് ഏരിയ (LSA) യിലെ നഗര/ഹൈവേ റൂട്ടുകളിലുടനീളം നടത്തിയ,ഇൻഡിപെൻഡന്റ് ഡ്രൈവ് ടെസ്റ്റുമായി (IDT) ബന്ധപ്പെട്ട കണ്ടെത്തലുകൾ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) പ്രസിദ്ധീകരിച്ചു. ബെംഗളൂരുവിലെ TRAI റീജിയണൽ ഓഫീസിന്റെ മേൽനോട്ടത്തിൽ നടത്തിയ ഡ്രൈവ് ടെസ്റ്റുകൾ, നഗര മേഖലകൾ, സ്ഥാപന, വിനോദസഞ്ചാര ഹോട്ട്‌സ്‌പോട്ടുകൾ, പൊതുഗതാഗത കേന്ദ്രങ്ങൾ, അതിവേഗ ഇടനാഴികൾ എന്നിങ്ങനെ വൈവിധ്യമാർന്ന ഉപയോഗ പരിതസ്ഥിതികളിലുടനീളം മൊബൈൽ നെറ്റ്‌വർക്കിന്റെ യഥാർത്ഥ പ്രകടനം വിലയിരുത്തുന്നതിനായാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
2025 ഒക്ടോബർ 14 നും 2025 ഒക്ടോബർ 17 നും മദ്ധ്യേ, TRAI സംഘങ്ങൾ 251.6 കിലോമീറ്റർ സിറ്റി ഡ്രൈവ്, 8 ഹോട്ട്‌സ്‌പോട്ടുകൾ, 7.0 കിലോമീറ്റർ വാക്ക് ടെസ്റ്റ്, 265.3 കിലോമീറ്റർ ഹൈവേ ഡ്രൈവ് എന്നിവ മുഖാന്തിരം വിശദമായ പരിശോധനകൾ നടത്തി. വിവിധ ഹാൻഡ്‌സെറ്റുകളുടെ ശേഷിയുമായി ബന്ധപ്പെട്ട് ഉപയോക്താക്കളുടെ സേവന അനുഭവം പ്രതിഫലിപ്പിക്കുന്ന 2G, 3G, 4G, 5G സാങ്കേതികവിദ്യകൾ വിലയിരുത്തി. തുടർ നടപടി സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട എല്ലാ ടെലികോം സർവീസ് പ്രൊവൈഡർമാരെയും (TSPs) IDT യുടെ കണ്ടെത്തലുകൾ ധരിപ്പിച്ചിട്ടുണ്ട്."
വിലയിരുത്തിയ പ്രധാന മാനദണ്ഡങ്ങൾ
a) വോയ്‌സ് സേവനങ്ങൾ: കോൾ സെറ്റ് അപ്പ് സക്സസ് റേറ്റ് (CSSR), ഡ്രോപ്പ് കോൾ റേറ്റ് (DCR), കോൾ സെറ്റ് അപ്പ് ടൈം, കോൾ സൈലൻസ് റേറ്റ്, സ്പീച് ക്വാളിറ്റി (MOS), നെറ്റ്‌വർക്ക് കവറേജ് എന്നിവ വിലയിരുത്തി.
b) ഡാറ്റ സേവനങ്ങൾ: ഡൗൺലോഡ്/അപ്‌ലോഡ് ത്രൂപുട്ട്, ലേറ്റൻസി, ജിറ്റർ, പാക്കറ്റ് ഡ്രോപ്പ് റേറ്റ്, വീഡിയോ സ്ട്രീമിംഗ് ഡിലേ എന്നിവ വിലയിരുത്തി.
കോൾ സെറ്റ് അപ്പ് സക്സസ് റേറ്റ് (CSSR) - ഓട്ടോ-സെലക്ഷൻ മോഡിൽ (5G/4G/3G/2G), വിവിധ സേവനദാതാക്കളുടെ കോൾ സെറ്റ് അപ്പ് സക്സസ് റേറ്റ് (CSSR) ഇനിപ്പറയും പ്രകാരമാണ്:
എയർടെൽ – 87.59%
ബിഎസ്എൻഎൽ – 86.98%
ആർജെഐഎൽ (Jio) – 92.19%
വിഐഎൽ (VIL) – 92.29%
ഡ്രോപ്പ് കോൾ റേറ്റ് (DCR)
ഓട്ടോ-സെലക്ഷൻ മോഡിൽ (5G/4G/3G/2G) വിവിധ സേവനദാതാക്കളുടെ ഡ്രോപ്പ് കോൾ റേറ്റ് ഇനിപ്പറയും പ്രകാരമാണ്:
എയർടെൽ – 0.21%
ബിഎസ്എൻഎൽ – 5.20%
ആർജെഐഎൽ (Jio) – 1.01%
വിഐഎൽ (VIL) – 1.22%
പ്രധാന QoS മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട പ്രകടന സംഗ്രഹം.
വയനാട്ടിൽ പൊഴുതന, പടിഞ്ഞാറത്തറ, തരിയോട്, വെങ്ങപ്പള്ളി, എടവക, മാനന്തവാടി, കേണിച്ചിറ, ബത്തേരി, സുൽത്താൻ ബത്തേരി, കൃഷ്ണഗിരി, മീനങ്ങാടി, മുട്ടിൽ നോർത്ത്, അമ്പലവയൽ, മഞ്ഞപ്പാറ, കൽപ്പറ്റ, മേപ്പാടി തുടങ്ങിയ ജനസാന്ദ്രത കൂടുതലുള്ള പ്രദേശങ്ങളെ ഉൾപ്പെടുത്തിയായിരുന്നു വിലയിരുത്തൽ.


കൽപ്പറ്റയിലെ ഗവൺമെന്റ് ജനറൽ ആശുപത്രി, എൻഎച്ച് 766 ന് സമീപമുള്ള കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡ്, കൽപ്പറ്റയിലെ പുളിയാർമല ജൈന ക്ഷേത്രം, അനന്തനാഥ സ്വാമി ക്ഷേത്രം, സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി ഓഫീസ് , സുൽത്താൻ ബത്തേരി പോലീസ് സ്റ്റേഷൻ, സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രി, വയനാട് ജില്ലാ കളക്ടറേറ്റ് ഓഫീസ്, അമ്പലവയലിലെ വയനാട് ഹെറിറ്റേജ് മ്യൂസിയം എന്നിവിടങ്ങളിലെ ഉപയോക്തൃ അനുഭവം പ്രതിഫലിപ്പിക്കുന്ന സാഹചര്യം ട്രായ് വിലയിരുത്തി.
"2025 ഒക്ടോബർ 15, 16 തീയതികളിൽ നടത്തിയ പരിശോധനകൾ ചെമ്പ്ര കൊടുമുടി, അമ്പലവയലിലെ എടക്കൽ ഗുഹ, കാരാപ്പുഴ ഡാം നടപ്പാത, കൽപ്പറ്റ ഗാർഡൻ ഏരിയ, ലക്കിടിയിലെ പൂക്കോട് തടാകം ഇക്കോ-പാത്ത് എന്നിവിടങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. കാൽനടയാത്രക്കാരും വിനോദസഞ്ചാരികളും കൂടുതലുള്ള തിരക്കേറിയ ഈ പ്രദേശങ്ങളിൽ, യഥാർത്ഥ ഉപഭോഗ സാഹചര്യങ്ങളിലെ മൊബൈൽ നെറ്റ്‌വർക്കിന്റെ ഗുണനിലവാരം പകർത്തലായിരുന്നു പരിശോധനകളുടെ പ്രധാന ലക്ഷ്യം."
"കൽപ്പറ്റ–ബാംഗ്ലൂർ ഹൈവേ ഡ്രൈവ് ടെസ്റ്റ് റൂട്ടിൽ മുത്തങ്ങ, ഗുണ്ടൽപേട്ട്, ബേഗൂർ, കടക്കോള, മൈസൂരു, മാണ്ഡ്യ, ചന്നപട്ടണ, ബസവനപുര, ലക്ഷ്മിപുര, കുമ്പൾഗോഡു എന്നിവയിലൂടെ കടന്നുപോയ പരിശോധന, വനപാതയിലെ സേവന ഗുണനിലവാരം വിലയിരുത്താൻ സഹായകമായി."
ട്രായ് സജ്ജീകരിച്ച ഉപകരണങ്ങളും തത്സമയ പരിതസ്ഥിതി വിലയിരുത്തുന്നതിനുള്ള സ്റ്റാൻഡേർഡ് പ്രോട്ടോക്കോളുകളും ഉപയോഗിച്ചാണ് പരിശോധനകൾ നടത്തിയത്. വിശദമായ റിപ്പോർട്ട് ട്രായ് വെബ്‌സൈറ്റ് ആയ www.trai.gov.in ൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കും വ്യക്തതയ്ക്കും, ട്രായി റീജിയണൽ ഓഫീസ് (ബെംഗളൂരു) ഉപദേഷ്ടാവ് ശ്രീ ബ്രജേന്ദ്ര കുമാറിനെ adv.bengaluru@trai.gov.in എന്ന ഇമെയിൽ വിലാസത്തിലോ +91-80-22865004 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്."
***
(रिलीज़ आईडी: 2197322)
आगंतुक पटल : 3