തെരഞ്ഞെടുപ്പ് കമ്മീഷന്‍
ECINet ഡിജിറ്റൽ പ്ലാറ്റ്‌ഫോം കൂടുതൽ ഉപയോക്തൃ സൗഹൃദമാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശങ്ങൾ ക്ഷണിക്കുന്നു
प्रविष्टि तिथि:
29 NOV 2025 4:30PM by PIB Thiruvananthpuram
1. ECINet ആപ്പ് ഡൗൺലോഡ് ചെയ്യാനും ആപ്പിലെ 'ഒരു നിർദ്ദേശം സമർപ്പിക്കുക' ടാബ് ഉപയോഗിച്ച് ആപ്പ് മെച്ചപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ നല്കാനും തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാ പൗരന്മാരേയും ക്ഷണിക്കുന്നു. 2025 നവംബർ 27 നും ഡിസംബർ 27 നും ഇടയിൽ നിർദ്ദേശങ്ങൾ സമർപ്പിക്കാവുന്നതാണ്.
2. ECINet ആപ്പിൻ്റെ ട്രയൽ പതിപ്പ് ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പുകളിലും അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പുകളിലും ഉപയോഗിച്ചിരുന്നു. മെച്ചപ്പെട്ട വോട്ടർ സേവനങ്ങൾ, പോളിംഗ് ശതമാനം സംബന്ധിച്ച ട്രെൻഡുകളുടെ വേഗത്തിലുള്ള ലഭ്യത, പോളിംഗ് അവസാനിച്ച് 72 മണിക്കൂറിനുള്ളിൽ ഇൻഡക്സ് കാർഡുകൾ പ്രസിദ്ധീകരിക്കൽ എന്നിവ ഈ പുതിയ പ്ലാറ്റ്‌ഫോം വഴി സാധ്യമായി. ഈ പ്രക്രിയ പൂർത്തിയാക്കാൻ മുൻപ് മാസങ്ങളും ആഴ്ചകളും എടുത്തിരുന്നു. ബിഹാർ തിരഞ്ഞെടുപ്പിൽ നിന്നുള്ള അനുഭവങ്ങളും, ചീഫ് ഇലക്ടറൽ ഓഫീസർമാർ, ഡിസ്ട്രിക്റ്റ് ഇലക്ടറൽ ഓഫീസർമാർ, ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ, നിരീക്ഷകർ, ഫീൽഡ് ഉദ്യോഗസ്ഥർ എന്നിവരിൽ നിന്നുള്ള പ്രതികരണങ്ങളും പ്ലാറ്റ്‌ഫോമിൻ്റെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി കൂട്ടിച്ചേർത്തു വരികയാണ്.
3. ഉപയോക്താക്കളുടെ നിർദ്ദേശങ്ങൾ പരിശോധിക്കുകയും പ്ലാറ്റ്‌ഫോം കൂടുതൽ ഉപയോക്തൃ സൗഹൃദമാക്കുന്നതിനായി കൂടുതൽ അപ്ഡേറ്റ് ചെയ്യുകയും ചെയ്യും. ECINet പ്ലാറ്റ്‌ഫോമിൻ്റെ ഔദ്യോഗിക ഉദ്ഘാടനം 2026 ജനുവരിയിൽ നടക്കും.
4. വോട്ടർമാരുടെ സൗകര്യം മെച്ചപ്പെടുത്തുന്നതിനും സാങ്കേതികവിദ്യയുടെ ഉപയോഗത്തിലൂടെ തിരഞ്ഞെടുപ്പ് പ്രക്രിയകളിൽ സുതാര്യത വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ECINet, ചീഫ് ഇലക്ഷൻ കമ്മീഷണർ ശ്രീ ഗ്യാനേഷ് കുമാറിൻ്റേയും ഇലക്ഷൻ കമ്മീഷണർമാരായ ഡോ. സുഖ്ബീർ സിംഗ് സന്ധു, ഡോ. വിവേക് ജോഷി എന്നിവരുടെയും നേതൃത്വത്തിൽ കമ്മീഷൻ കൈക്കൊണ്ട പ്രധാന സംരംഭങ്ങളിൽ ഒന്നാണ്. 2025 മെയ് 4 ന് പ്രഖ്യാപിച്ചതിന് ശേഷം ECINet ആപ്പിൻ്റെ വികസന പ്രവർത്തനങ്ങൾ ആരംഭിച്ചു.
(https://tinyurl.com/3s6bnezr)
5. വോട്ടർ ഹെൽപ്പ്‌ലൈൻ ആപ്പ് (VHA), cVIGIL, സക്ഷം, പോളിംഗ് ട്രെൻഡ്‌സ് (വോട്ടർ ടേൺഔട്ട് ആപ്പ്), നോ യുവർ കാൻഡിഡേറ്റ് (KYC) ആപ്പ് തുടങ്ങി മുൻപ് നടന്ന 40 വ്യത്യസ്ത തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആപ്ലിക്കേഷനുകൾ/വെബ്‌സൈറ്റുകൾ എന്നിവയെല്ലാം ഒരുമിപ്പിച്ചുകൊണ്ട് പൗരന്മാർക്കായുള്ള ഒറ്റ ഏകീകൃത ആപ്പാണ് ECINET ആപ്പ്. ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും ഈ ആപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
***
(रिलीज़ आईडी: 2196408)
आगंतुक पटल : 9