രാജ്യരക്ഷാ മന്ത്രാലയം
അന്തർവാഹിനി ആക്രമണ പ്രതിരോധ കപ്പലായ 'മാഹി' ഇന്ത്യൻ നാവികസേന കമ്മീഷൻ ചെയ്യും
പോസ്റ്റഡ് ഓണ്‍:
23 NOV 2025 4:30PM by PIB Thiruvananthpuram
മാഹി ക്ലാസ് അന്തർവാഹിനി ആക്രമണ പ്രതിരോധ കപ്പലുകളിൽ (ASW-SWC) ആദ്യത്തേതായ 'മാഹി' 2025 നവംബർ 24 ന് മുംബൈയിലെ നേവൽ ഡോക്ക്‌യാർഡിൽ ഇന്ത്യൻ നാവികസേന കമ്മീഷൻ ചെയ്യും.
https://www.pib.gov.in/PressReleasePage.aspx?PRID=2190563
വെസ്റ്റേൺ നേവൽ കമാൻഡിലെ ഫ്ലാഗ് ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫ് ആയ വൈസ് അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ ആതിഥേയത്വം വഹിക്കുന്ന ചടങ്ങിൽ, കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി അധ്യക്ഷത വഹിക്കും.
മാഹി കമ്മീഷൻ ചെയ്യുന്നത് ആകർഷകവും വേഗമേറിയതും പൂർണ്ണമായും ഇന്ത്യൻ നിർമ്മിതവുമായ പുതിയ തലമുറയിലെ തദ്ദേശീയമായി നിർമ്മിച്ച ആഴം കുറഞ്ഞ ജലമേഖലയിലെ കപ്പലുകളുടെ വരവിനെ അടയാളപ്പെടുത്തും. 80 ശതമാനത്തിലധികം തദ്ദേശീയ ഘടകങ്ങളോടെ നിർമ്മിച്ച മാഹി ക്ലാസ്, യുദ്ധക്കപ്പലുകളുടെ രൂപകൽപ്പന, നിർമ്മാണം, സംയോജനം എന്നിവയിലെ ഇന്ത്യയുടെ വളർന്നുവരുന്ന വൈദഗ്ദ്ധ്യം പ്രദർശിപ്പിക്കുന്നു.
ഇന്ത്യയുടെ സമുദ്ര അതിർത്തികൾ സംരക്ഷിക്കുന്നതിനായി സ്വയംപര്യാപ്തതയോടെയും സമർപ്പിതമായും പശ്ചിമ തീര മേഖലകളിൽ ഒരു 'നിശബ്ദ വേട്ടക്കാരി' യായി മാഹി സേവനമനുഷ്ഠിക്കും.
SKY
*****
( റിലീസ് ഐ.ഡി: 2193512)
സന്ദര്‍ശക കൗണ്ടര്‍ : 23