രാഷ്ട്രപതിയുടെ കാര്യാലയം
ഛത്തീസ്ഗഢിലെ അംബികപൂരിൽ നടന്ന ജൻജാതിയ ഗൗരവ് ദിവസ് ആഘോഷത്തിൽ രാഷ്ട്രപതി പങ്കെടുത്തു
प्रविष्टि तिथि:
20 NOV 2025 2:09PM by PIB Thiruvananthpuram
ഛത്തീസ്ഗഢിലെ സർഗുജയിലുള്ള അംബികപൂരിൽ ഛത്തീസ്ഗഢ് ഗവണ്മെന്റ് ഇന്ന് (നവംബർ 20, 2025) സംഘടിപ്പിച്ച ജൻജാതിയ ഗൗരവ് ദിവസ് ആഘോഷ പരിപാടിയിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു പങ്കെടുത്തു.
രാജ്യത്തിനായി ഗോത്ര സമൂഹങ്ങൾ നൽകിയ സംഭാവന, ജനാധിപത്യത്തിന്റെ മാതാവായ ഇന്ത്യയുടെ ചരിത്രത്തിലെ മഹത്തായ ഒരു അധ്യായമാണെന്ന് ചടങ്ങിൽ രാഷ്ട്രപതി പറഞ്ഞു. പുരാതന റിപ്പബ്ലിക്കുകളിലും ബസ്തറിലെ പുരാതന ജനകീയ പാർലമെന്റായ 'മുരിയ ദർബാർ' പോലുള്ള നിരവധി ഗോത്ര പാരമ്പര്യങ്ങളിലും ഇതിന്റെ ഉദാഹരണങ്ങൾ കാണാൻ കഴിയും.
ഛത്തീസ്ഗഢ്, ഒഡീഷ, ഝാർഖണ്ഡ് എന്നിവയുൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗോത്ര പാരമ്പര്യത്തിന് ആഴത്തിലുള്ള വേരുകളുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. ഛത്തീസ്ഗഢ് ഗവണ്മെന്റ് ഈ വർഷം നവംബർ 1 മുതൽ 15 വരെ വിപുലമായ തോതിൽ ഗോത്ര അഭിമാന പക്ഷാചരണം ആഘോഷിച്ചു എന്നതിൽ അവർ സന്തുഷ്ടി പ്രകടിപ്പിച്ചു.
കഴിഞ്ഞ ദശകത്തിൽ, ഗോത്ര സമൂഹങ്ങളുടെ വികസനത്തിനും ക്ഷേമത്തിനുമായി ദേശീയ തലത്തിൽ പദ്ധതികൾ വികസിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്തിട്ടുണ്ടെന്ന് രാഷ്ട്രപതി എടുത്തു പറഞ്ഞു. കഴിഞ്ഞ വർഷം ഗാന്ധി ജയന്തി ദിനത്തിൽ 'ധർത്തി ആബ ജൻ ജാതി ഗ്രാം ഉത്കർഷ് അഭിയാൻ' ആരംഭിച്ചു. ആ കാമ്പെയ്‌നിന്റെ പ്രയോജനങ്ങൾ രാജ്യത്തുടനീളമുള്ള 50 ദശലക്ഷത്തിലധികം ഗോത്ര സഹോദരീസഹോദരന്മാരിലേക്ക് എത്തിച്ചേരും. 2023 ൽ, 75 പിവിടിജി സമൂഹങ്ങളുടെ സാമ്പത്തിക-സാമൂഹിക വികസനത്തിനായി പ്രധാനമന്ത്രി ജൻജാതി ആദിവാസി ന്യായ മഹാ അഭിയാൻ (പിഎം-ജൻമൻ അഭിയാൻ) ആരംഭിച്ചു. ഗോത്ര സമൂഹങ്ങൾക്ക് ഗവണ്മെന്റ് നൽകുന്ന മുൻഗണനയുടെ തെളിവാണ് ഈ പദ്ധതികളെല്ലാമെന്ന് അവർ പറഞ്ഞു.

ഗോത്ര സമൂഹങ്ങളുടെ വികസന ശ്രമങ്ങൾക്ക് നവ ഊർജ്ജം നൽകിക്കൊണ്ട് ഭഗവാൻ ബിർസ മുണ്ടയുടെ 150-ാം ജന്മവാർഷിക വർഷത്തിൽ, ഇന്ത്യാ ഗവൺമെന്റ് 'ആദി കർമ്മയോഗി അഭിയാൻ' ആരംഭിച്ചതായി രാഷ്ട്രപതി പറഞ്ഞു. ഈ പദ്ധതിയിലൂടെ രാജ്യമെമ്പാടുമായി ഏകദേശം 20 ലക്ഷം സന്നദ്ധ പ്രവർത്തകരുടെ ഒരു ശൃംഖല സൃഷ്ടിക്കപ്പെടുന്നുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി. താഴെത്തട്ടിൽ പ്രവർത്തിച്ചുകൊണ്ട് ഈ സന്നദ്ധ പ്രവർത്തകർക്ക് ഗോത്ര സമൂഹങ്ങളുടെ വികസനം ഉറപ്പാക്കാൻ കഴിയുമെന്ന് അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഛത്തീസ്ഗഢ് ഉൾപ്പെടെ രാജ്യമെമ്പാടുമായി ഇടത് തീവ്രവാദത്തിന്റെ പാത ഉപേക്ഷിച്ച് ജനങ്ങൾ വികസനത്തിന്റെ മുഖ്യധാരയിലേക്ക് മടങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടതിൽ രാഷ്ട്രപതി സന്തോഷം പ്രകടിപ്പിച്ചു. കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകളുടെ ബോധപൂർവവും സംഘടിതവുമായ ശ്രമങ്ങളിലൂടെ, സമീപഭാവിയിൽ ഇടതു തീവ്രവാദത്തിന്റെ ഉന്മൂലനം സാധ്യമാകുമെന്ന് അവർ പറഞ്ഞു. അടുത്തിടെ നടന്ന 'ബസ്തർ ഒളിമ്പിക്സിൽ' 165,000-ത്തിലധികം പേർ പങ്കെടുത്തതിലും രാഷ്ട്രപതി സന്തുഷ്ടി പ്രകടിപ്പിച്ചു . ഗോത്ര ഇതിഹാസ വ്യക്തികളുടെ ആദർശങ്ങൾ പിന്തുടരുന്നതിലൂടെ, ഛത്തീസ്ഗഢിലെ ജനങ്ങൾ ശക്തവും സ്വയം പര്യാപ്തവും വികസിതവുമായ ഒരു ഇന്ത്യയെ സൃഷ്ടിക്കുന്നതിന് അമൂല്യമായ സംഭാവനകൾ നൽകുമെന്ന് രാഷ്‌ട്രപതി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
രാഷ്ട്രപതിയുടെ പ്രസംഗം കാണാൻ ഇവിടെ ക്ലിക്കുചെയ്യുക
SKY
*****
(रिलीज़ आईडी: 2192143)
आगंतुक पटल : 6