ദേശീയ സാമ്പത്തിക റിപ്പോർട്ടിംഗ് അതോറിറ്റി
azadi ka amrit mahotsav

ഇന്ത്യയിലെ ഓഡിറ്റ് നിലവാരം മെച്ചപ്പെടുത്തുന്നതിനായി നാഷണൽ ഫിനാൻഷ്യൽ റിപ്പോർട്ടിംഗ് അതോറിറ്റി (NFRA) ഒരു ‘ഓഡിറ്റ് പ്രാക്ടീസ് ടൂൾകിറ്റ്’ പ്രസിദ്ധീകരിച്ചു.

Posted On: 03 NOV 2025 7:08PM by PIB Thiruvananthpuram
ഓഡിറ്റിൽ ഏർപ്പെടുന്ന ചെറുകിട, ഇടത്തരം പ്രാക്ടീഷണർമാരെ പിന്തുണയ്ക്കുന്നതിനായി നാഷണൽ ഫിനാൻഷ്യൽ റിപ്പോർട്ടിംഗ് അതോറിറ്റി (NFRA) ഓഡിറ്റ് പ്രാക്ടീസ് ടൂൾകിറ്റുകൾ പുറത്തിറക്കാൻ ആരംഭിച്ചു. ഇന്ത്യയിലെ ഓഡിറ്റിംഗ് രീതികളുടെ മൊത്തത്തിലുള്ള ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള NFRA യുടെ വ്യവസ്ഥാപിത നടപടികളുടെ ഭാഗമാണിത്. ഓഡിറ്റ് സ്ഥാപനങ്ങളെയും ഓഡിറ്റ് പ്രാക്ടീഷണർമാരെയും- വിശിഷ്യാ ചെറുകിട, ഇടത്തരം പ്രാക്ടീഷണർമാരെ കേന്ദ്രീകരിച്ച് അവബോധ പരിപാടികൾ നടത്തി വരുന്ന  നടത്തിവരുന്ന NFRA യുടെ സമീപകാല സംരംഭങ്ങളുടെ തുടർച്ചയാണിത്.

ഓഡിറ്റ് ചെയ്യപ്പെടുന്ന സ്ഥാപനത്തിന്റെ റിസ്ക് പ്രൊഫൈലിന് അനുസൃതമായി ഓഡിറ്റിന്റെ അടിസ്ഥാനപരവും നിർണ്ണായകവുമായ വശങ്ങൾ പ്രതിപാദിക്കുന്ന ഓഡിറ്റ് തന്ത്രത്തിന്റെ വികസനവും രേഖയും അടങ്ങുന്ന ഓഡിറ്റ് പ്രാക്ടീസ് ടൂൾകിറ്റാണ്  NFRA പുറത്തിറക്കിയത്. ഓഡിറ്റ് ചെയ്യുന്ന കമ്പനികളുടെ വലിപ്പത്തിനും വ്യാവസായിക വിഭാഗത്തിനും അനുയോജ്യമായതും ക്രമീകരിക്കാവുന്നതുമായ മാതൃകാ  രേഖയാണ് ഈ ടൂൾകിറ്റ്.
 
സാമ്പത്തിക വർഷത്തിന്റെ ശേഷിക്കുന്ന കാലയളവിൽ, മറ്റ് ചില പ്രധാന ഓഡിറ്റ് മേഖലകളിലും സമാനമായ ഓഡിറ്റ് പ്രാക്ടീസ് ടൂൾകിറ്റുകൾ പുറത്തിറക്കാൻ NFRA പദ്ധതിയിടുന്നു. ടൂൾകിറ്റുകൾ NFRA വെബ്സൈറ്റിലെ ലിങ്കിൽ ലഭ്യമാണ് -

https://nfra.gov.in/nfra-audit-strategy-memorandum-sample-document-03-11-25/
 
GG

(Release ID: 2186135) Visitor Counter : 3