രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

നൈനിറ്റാളിൽ രാജ് ഭവന്‍ സ്ഥാപിതമായതിന്റെ 125 വര്‍ഷങ്ങളുടെ സ്മരണാർത്ഥം നടന്ന ചടങ്ങിൽ രാഷ്‌ട്രപതി പങ്കെടുത്തു

Posted On: 03 NOV 2025 9:37PM by PIB Thiruvananthpuram
ഉത്തരാഖണ്ഡിലെ നൈനിറ്റാളിൽ രാജ്ഭവൻ സ്ഥാപിതമായതിന്റെ 125 വർഷങ്ങളുടെ സ്മരണാർത്ഥം ഇന്ന് (നവംബർ 3, 2025) നടന്ന ചടങ്ങിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു പങ്കെടുത്തു.

രാഷ്ട്രപതി ഭവൻ സ്വതന്ത്ര ഇന്ത്യയിലെ റിപ്പബ്ലിക്കിന്റെ പ്രതീകമാണ് എന്നതുപോലെ, സംസ്ഥാനങ്ങളിലെ ജനാധിപത്യ സംവിധാനത്തിന്റെ പ്രതീകമാണ് രാജ്ഭവനുകൾ എന്ന് ചടങ്ങിൽ സംസാരിക്കവേ രാഷ്ട്രപതി പറഞ്ഞു. ആയതിനാൽ, ഉത്തരാഖണ്ഡ് സംസ്ഥാന രൂപീകരണത്തിനുശേഷം, ഈ കെട്ടിടം ഉത്തരാഖണ്ഡിന്റെ പുരോഗതിയുടെ ഭാഗമായി മാറിയിരിക്കുന്നു.

പാർലമെന്ററി സംവിധാനത്തിൽ, ഗവർണറാണ് സംസ്ഥാന ഭരണ സംവിധാനത്തിന്റെ ഭരണഘടനാ തലവൻ. ഏറെ ആലോചനകൾക്കു ശേഷമാണ് ഭരണഘടനാ നിർമ്മാതാക്കൾ ഗവർണറുടെ അധികാരങ്ങളും കടമകളും നിർണ്ണയിച്ചത്. സംസ്ഥാനത്തെ ജനങ്ങൾ രാജ്ഭവനുകളെ ആദരണീയമായ ഒരു സ്ഥലമായാണ് കാണുന്നത്. അതിനാൽ, ഗവർണറുടെ സംഘത്തിലെ എല്ലാ അംഗങ്ങളും ലാളിത്യം, വിനയം, ധാർമ്മികത, സംവേദനക്ഷമത എന്നീ ആദർശങ്ങൾ ഉൾക്കൊള്ളണമെന്ന് പ്രതീക്ഷിക്കുന്നു.

ഉത്തരാഖണ്ഡ് സംസ്ഥാനം രൂപീകൃതമായതുമുതൽ തുടർച്ചയായ പുരോഗതിയുടെയും സമൃദ്ധിയുടെയും ശ്രദ്ധേയമായ ഒരു യാത്ര ആരംഭിച്ചതിൽ രാഷ്ട്രപതി സന്തുഷ്ടി പ്രകടിപ്പിച്ചു . ഗവർണറും സംഘവും സംസ്ഥാന നിവാസികൾക്ക് നൽകിവരുന്ന വിലമതിക്കാനാവാത്ത പ്രചോദനം തുടരുമെന്നും ഉത്തരാഖണ്ഡ് പുരോഗതിയിലേക്ക് നീങ്ങുമെന്നും അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
 
SKY
 
*******

(Release ID: 2186134) Visitor Counter : 4