സ്ഥിതിവിവര, പദ്ധതി നിര്‍വഹണ മന്ത്രാലയം
ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് കരട് ബിൽ 2025 നെക്കുറിച്ച് അഭിപ്രായങ്ങളും നിർദേശങ്ങളും സമർപ്പിക്കാനുള്ള സമയപരിധി ദീർഘിപ്പിച്ചു
Posted On:
24 OCT 2025 7:52PM by PIB Thiruvananthpuram
ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപനപരമായ പദവി ഉയർത്തുന്നതിന് കേന്ദ്ര സ്ഥിതിവിവരക്കണക്ക് - പദ്ധതി നിർവഹണ മന്ത്രാലയം ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ബിൽ 2025-ന്റെ കരട് തയ്യാറാക്കിയിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്ത സൊസൈറ്റി എന്ന നിലയിൽ നിന്ന് നിയമപരമായ കോർപ്പറേറ്റ് സ്ഥാപനമായി ഇതിനെ മാറ്റാനും ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങൾക്കനുസൃതമായി ഭരണ ചട്ടക്കൂട് ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടാണ് നടപടി.
ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ബിൽ 2025 കരടിനെക്കുറിച്ച് പൊതുജനാഭിപ്രായങ്ങളും നിർദേശങ്ങളും ക്ഷണിച്ച് നേരത്തെ നൽകിയ അറിയിപ്പിന്റെ തുടർച്ചയായി അഭിപ്രായങ്ങളും നിർദേശങ്ങളും സമർപ്പിക്കാനുള്ള അവസാന തീയതി 10 ദിവസം നീട്ടിയതായി മന്ത്രാലയം അറിയിച്ചു.
നിയമനിര്‍മാണത്തിന് മുന്നോടിയായി നടത്തുന്ന കൂടിയാലോചനാ പ്രക്രിയയുടെ ഭാഗമായി കരട് ബില്ലിനെക്കുറിച്ച് പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും 2025 നവംബർ 3 വരെ സമര്‍പ്പിക്കാം.
താല്പര്യമുള്ള എല്ലാ പങ്കാളികളോടും അഭിപ്രായങ്ങളും നിർദേശങ്ങളും 2025 നവംബർ 3-നോ അതിനു മുൻപോ കേന്ദ്ര സ്ഥിതിവിവരക്കണക്ക് - പദ്ധതി നിർവഹണ മന്ത്രാലയത്തിന് സമർപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
കരട് ബില്ലും അഭിപ്രായങ്ങൾ സമർപ്പിക്കേണ്ട നിശ്ചിത ഫോർമാറ്റും മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ (https://new.mospi.gov.in) ലഭ്യമാണ്. നിർദേശങ്ങൾ എംഎസ് വേഡ്, പിഡിഎഫ് ഫോര്‍മാറ്റുകളില്‍ capisi-mospi[at]gov[dot]in എന്ന ഇമെയിലിലേക്ക് അയക്കാം.
*****
(Release ID: 2182385)
Visitor Counter : 5