പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
റോസ്ഗർ മേളകൾ പ്രതിഫലിപ്പിക്കുന്നത് രാജ്യത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പ്രതിബദ്ധത - കേന്ദ്ര സഹമന്ത്രി ശ്രീ വി സോമണ്ണ
കോഴിക്കോട് തപാൽ വകുപ്പിന്റെ ആഭിമുഖ്യത്തിൽ, സെൻറർ ഫോർ വാട്ടർ റിസോഴ്സസ് ഡെവലപ്മെൻറ് ആൻഡ് മാനേജ്മെൻറിൽ സംഘടിപ്പിച്ച റോസ്ഗർ മേളയിൽ 47 ഉദ്യോഗാർഥികൾക്ക് നിയമന കത്തുകൾ കൈമാറി
प्रविष्टि तिथि:
24 OCT 2025 2:21PM by PIB Thiruvananthpuram
കോഴിക്കോട് : 24.10. 2015
രാജ്യത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ പ്രതിബദ്ധതയാണ് റോസ്ഗർ മേളകളിലൂടെ പ്രതിഫലിക്കുന്നതെന്ന് കേന്ദ്ര ജൽശക്തി - റെയിൽവേ വകുപ്പ് സഹമന്ത്രി ശ്രീ വി സോമണ്ണ പറഞ്ഞു. ദേശീയതല റോസ്ഗർ മേളയുടെ ഭാഗമായി തപാൽ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് കുന്നമംഗലത്തെ സെൻറർ ഫോർ വാട്ടർ റിസോഴ്സസ് ഡെവലപ്മെൻറ് ആൻഡ് മാനേജ്മെൻറിൽ സംഘടിപ്പിച്ച റോസ്ഗർ മേളയിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര ഗവൺമെന്റിന്റെ വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലും റിക്രൂട്ട്മെൻറ് നടപടികൾ വേഗത്തിലാക്കിയിട്ടുണ്ട്. കഴിഞ്ഞ 11 വർഷത്തിനിടെ റെയിൽവേയിൽ 5 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. പരാതികൾക്കിടനൽകാത്ത വിധം കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷകളിലൂടെയാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ ജോലി എന്നത് വെറുമൊരു തൊഴിൽ അല്ലെന്നും സമൂഹത്തിലെ താഴെത്തട്ടിലുള്ളവരെയും പാവങ്ങളെയും സേവിക്കുന്നതിനുള്ള ഒരു അവസരമായി കാണണമെന്ന് അദ്ദേഹം ഉദ്യോഗാർത്ഥികളോട് ആവശ്യപ്പെട്ടു. ആത്മാർത്ഥത, സത്യസന്ധത, സുതാര്യത എന്നിവയ്ക്ക് പ്രാധാന്യം നൽകി വേണം പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കൂടുതൽ ജോലി സൃഷ്ടിക്കുക മാത്രമല്ല കൂടുതൽ ബിസിനസുകൾ വിജയകരമാക്കുന്നതിനും അതുവഴി വലിയ സാമ്പത്തിക വളർച്ച ഉറപ്പുവരുത്തുകയും ചെയ്യുന്ന ഒരു വ്യവസ്ഥ സൃഷ്ടിക്കുന്നതിനാണ് കേന്ദ്ര ഗവൺമെൻറ് ലക്ഷ്യമിടുന്നതെന്ന് ശ്രീ വി സോമണ്ണ വ്യക്തമാക്കി.
രാജ്യത്തെ ജനസംഖ്യയുടെ 60% വും 18നും 35നും ഇടയിൽ പ്രായമുള്ളവരാണെന്ന് ചൂണ്ടിക്കാട്ടിയ കേന്ദ്ര സഹമന്ത്രി ഈ യുവ ശക്തിയുടെ സഹായത്തോടെ 2028 ഓടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് പറഞ്ഞു.
കഴിഞ്ഞ 11 വർഷത്തിനിടെ രാജ്യത്ത് എല്ലാ മേഖലകളുടെയും സമഗ്ര വികസനത്തിനായി കേന്ദ്ര ഗവൺമെൻറ് സ്വീകരിച്ച നടപടികൾ വ്യക്തമാക്കിയ കേന്ദ്ര സഹമന്ത്രി ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കാൻ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി.
ദേശീയ തല റോസ്ഗർ മേളയുടെ ഭാഗമായി, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിംഗിലൂടെ പുതുതായി നിയമിക്കപ്പെട്ട ഉദ്യോഗാർഥികൾക്ക് 51,000-ത്തിലധികം നിയമന കത്തുകൾ വിതരണം ചെയ്യുകയും ഉദ്യോഗാർഥികളെ അഭിസംബോധന ചെയ്യുകയും ചെയ്തു . കോഴിക്കോട് നടന്ന പരിപാടിയിൽ, പങ്കെടുത്തവർ പരിപാടിയുടെ തത്സമയ വെബ്‌കാസ്റ്റ് വീക്ഷിച്ചു.
തപാൽ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് സംഘടിപ്പിച്ച റോസ്ഗർ മേളയിൽ 47 ഉദ്യോഗാർത്ഥികൾക്കാണ് നിയമന പത്രം കൈമാറിയത്. തപാൽ വകുപ്പ്, റെയിൽവേ, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ, കേന്ദ്ര ആഭ്യന്തരമന്ത്രാലയം എന്നിവിടങ്ങളിലേക്കുള്ള നിയമന ഉത്തരവുകളാണ് കൈമാറിയത്. ചടങ്ങിൽ ഡയറക്ടർ ഓഫ് പോസ്റ്റൽ സർവീസസ് (നോർത്തേൺ റീജിയൺ) ശ്രീ വി.ബി ഗണേഷ് കുമാർ,ദക്ഷിണ റെയിൽവേ പാലക്കാട് ഡിവിഷനൽ മാനേജർ ശ്രീ മധുകർ റാവത്ത് എന്നിവരും പങ്കെടുത്തു.
SKY/AM
*******
(रिलीज़ आईडी: 2182096)
आगंतुक पटल : 81
इस विज्ञप्ति को इन भाषाओं में पढ़ें:
English