പാരമ്പര്യേതര, പുനരുല്‍പ്പാദക ഊര്‍ജ്ജ മന്ത്രാലയം
ദ്രുതഗതിയിലുള്ള വികസനത്തിൽ നിന്ന് സുസ്ഥിരവും വിശ്വാസ്യതയുള്ളതുമായ പുനരുപയോഗ ഊർജ്ജ വളർച്ച ഉറപ്പാക്കുന്ന സമഗ്രമായ സംവിധാന സംയോജനത്തിലേക്കുള്ള ഇന്ത്യയുടെ പരിവർത്തനത്തെ കേന്ദ്ര നവ,പുനരുപയോഗ ഊര്‍ജ്ജ മന്ത്രാലയം എടുത്തുകാണിക്കുന്നു
Posted On:
22 OCT 2025 11:30AM by PIB Thiruvananthpuram
ഇന്ത്യയുടെ പുനരുപയോഗ ഊർജ്ജ മേഖല പരിവർത്തനാത്മകമായ ഒരു പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. ഇത് പുനരുപയോഗ ഊർജ്ജശേഷി വർദ്ധിപ്പിക്കുന്നതിൻ്റെ വേഗതയാൽ മാത്രമല്ല, മറിച്ച് സംവിധാനങ്ങളുടെ ശക്തി, സ്ഥിരത, ആഴം എന്നിവയാൽ നിർവ്വചിക്കപ്പെടുന്നു. ഒരു ദശാബ്ദക്കാലത്തെ റെക്കോർഡ് വളർച്ചയ്ക്ക് ശേഷം, 2030 ഓടെ 500 ജിഗാവാട്ട് ഫോസിൽ ഇതര ശേഷി കൈവരിക്കുക എന്ന രാജ്യത്തിൻ്റെ അഭിലാഷ ലക്ഷ്യത്തെ പിന്തുണയ്ക്കാൻ കഴിയുന്ന കരുത്തുറ്റതും നിയന്ത്രിക്കാവുന്നതും പ്രതിരോധശേഷിയുള്ളതുമായ ശുദ്ധമായ ഊർജ്ജ വാസ്തുവിദ്യ സൃഷ്ടിക്കുന്നതിലേക്ക് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
വേഗതയിൽ നിന്ന് സംവിധാനശക്തിയിലേക്കും, അളവിൽ നിന്ന് ഗുണനിലവാരത്തിലേക്കും , വികസനത്തിൽ നിന്ന് സ്ഥിരമായ സംയോജനത്തിലേക്കും പരിണമിക്കുന്ന ഇന്ത്യയുടെ പുനരുപയോഗ ഊർജ്ജ വളർച്ചാ യാത്ര ലോകത്തിലെ ഏറ്റവും വേഗതയേറിയതും ദീർഘവീക്ഷണമുള്ളതുമായ ഒന്നാണെന്ന് കേന്ദ്ര നവ,പുനരുപയോഗ ഊര്‍ജ്ജ മന്ത്രാലയം(MNRE) അടിവരയിടുന്നു.
അളവിൽ നിന്ന് ഗുണനിലവാരത്തിലേക്കുള്ള മാറ്റം
കഴിഞ്ഞ ദശകത്തിൽ, ഇന്ത്യയുടെ പുനരുപയോഗ ഊർജ്ജ ശേഷി അഞ്ചിരട്ടിയിലധികം വർദ്ധിച്ചു. 2014-ൽ 35 ജിഗാവാട്ടിൽ താഴെയായിരുന്നത് ഇന്ന് 197 ജിഗാവാട്ടിലധികമായി വർദ്ധിച്ചു (വലിയ ജലവൈദ്യുത പദ്ധതികൾ ഒഴികെ). ഇത്തരത്തിലുള്ള അതിവേഗ വളർച്ച അടുത്ത ഘട്ടത്തിലെ മുന്നേറ്റത്തിന് കൂടുതൽ മെഗാവാട്ടുകൾ മാത്രമല്ല,ആഴത്തിലുള്ള സംവിധാന പരിഷ്കാരങ്ങളും അനിവാര്യമാകുന്ന ഒരു ഘട്ടത്തിലെത്തുന്നു.
ശേഷി വികസനത്തിൽ നിന്ന് ശേഷി ആഗിരണം ചെയ്യുന്നതിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഘട്ടത്തിലേക്ക് ഈ മേഖല പ്രവേശിച്ചിരിക്കുന്നു.500 ജിഗാവാട്ടിൽ കൂടുതൽ ഫോസിൽ ഇതര ഭാവിയുടെ യഥാർത്ഥ അടിത്തറയായ ഗ്രിഡ് സംയോജനം, ഊർജ്ജ സംഭരണം, ഹൈബ്രിഡൈസേഷൻ, വിപണി പരിഷ്കാരങ്ങൾ എന്നിവയിലാണ് രാജ്യം ഇപ്പോൾ ഇടപെടുന്നത്. ഈ പശ്ചാത്തലത്തിൽ, ശേഷി കൂട്ടിച്ചേർക്കലിലെ സമീപകാല മിതത്വം ഒരു പുനർക്രമീകരണം മാത്രമല്ല ഭാവിയിലെ വളർച്ച സ്ഥിരതയുള്ളതും,നിയന്ത്രിക്കാവുന്നതും,പ്രതിരോധശേഷിയുള്ളതുമാണെന്ന് ഉറപ്പാക്കാൻ ആവശ്യമായ ഒരു ഇടവേള കൂടിയാണ്.
ബഹുമുഖ വികസനപഥങ്ങളിലൂടെ നയിക്കപ്പെടുന്ന ഇന്ത്യയുടെ പുനരുപയോഗ ഊർജ്ജ വളർച്ച ലോകത്തിലെ ഏറ്റവും വേഗതയേറിയ ഒന്നായി തുടരുന്നു.
40 ജിഗാവാട്ടിൽ കൂടുതൽ അനുവദിച്ച പുനരുപയോഗ ഊർജ്ജ പദ്ധതികൾ നിലവിൽ പവർ പർച്ചേസ് അഗ്രിമെൻ്റുകൾ (PPA), പവർ സെയിൽ അഗ്രിമെൻ്റുകൾ (PSA) അല്ലെങ്കിൽ ട്രാൻസ്മിഷൻ കണക്റ്റിവിറ്റി എന്നിവ ഉറപ്പാക്കുന്നതിനുള്ള അവസാനഘട്ടത്തിലാണ്. ഇത് ഈ മേഖലയിലെ പ്രതിബദ്ധതയുള്ള നിക്ഷേപത്തിൻ്റെ ശക്തമായ പ്രതിഫലനമാണ്. ഇന്ത്യയുടെ പുനരുപയോഗ ഊർജ്ജ വിപണി അതിൻ്റെ ഗ്രിഡിൻ്റേയും കരാർ സ്ഥാപനങ്ങളുടേയും വേഗതയെ മറികടന്നിരിക്കുന്നു എന്നതാണ് യാഥാർത്ഥ്യം. ഇത് വലിയ തോതിലുള്ള ഊർജ്ജ പരിവർത്തനങ്ങൾക്ക് വിധേയമാകുന്ന എല്ലാ രാജ്യങ്ങൾക്കും ഒരു പൊതു വെല്ലുവിളിയാണ്.
ഈ സാഹചര്യത്തിൽ, സംസ്ഥാനങ്ങളും വൈദ്യുതി വിതരണ ഏജൻസികളും (DISCOMs) മുഖേനയുള്ള പുനരുപയോഗ ഊർജ്ജ വാങ്ങൽ ബാധ്യത നടപ്പിലാക്കൽ, വൈദ്യുതി എത്തിക്കുന്നതിനായി ട്രാൻസ്മിഷൻ ലൈനുകൾ നവീകരിക്കൽ, ഗ്രിഡ് സംയോജനത്തിനായി സാങ്കേതികവിദ്യയുടെ ഉപയോഗം എന്നിവയാണ് പുനരുപയോഗ ഊർജ്ജവുമായി ബന്ധപ്പെട്ട വലിയ ലേലങ്ങളുമായി മുന്നോട്ട് പോകുന്നതിനു മുമ്പുള്ള പ്രധാന മുൻഗണനകളായി തുടരുന്നത്.
ഈ വർഷം, കേന്ദ്ര പുനരുപയോഗ ഊർജ്ജ നിർവ്വഹണ ഏജൻസികൾ (REIAs) 5.6 ജിഗാവാട്ടിനായി ബിഡ്ഡുകൾ സമർപ്പിച്ചപ്പോൾ സംസ്ഥാന ഏജൻസികൾ 3.5 മെഗാവാട്ടിനായി ബിഡ്ഡുകൾ സമർപ്പിച്ചു. കൂടാതെ വാണിജ്യ, വ്യാവസായിക ഉപഭോക്താക്കൾ 2025 കലണ്ടർ വർഷത്തിൽ ഏകദേശം 6 ജിഗാവാട്ട് പുനരുപയോഗ ഊർജ്ജ ശേഷി കൂട്ടിച്ചേർക്കാൻ സാധ്യതയുണ്ട്. അതിനാൽ REIA യുടെ നേതൃത്വത്തിലുള്ള ലേലങ്ങളിലൂടെ മാത്രമല്ല,ഒന്നിലധികം വഴികളിലൂടെയാണ് പുനരുപയോഗ ഊർജ്ജത്തിൻ്റെ ശേഷി വർദ്ധനവ് പുരോഗമിക്കുന്നത്.
ആഗോള തലത്തിലെ പ്രതിസന്ധികളും ഇതിൽ ഒരു പങ്കു വഹിച്ചിട്ടുണ്ട്:വിതരണ ശൃംഖലയിലെ തടസ്സങ്ങൾ, മൊഡ്യൂൾ വിലകളിലെ ചാഞ്ചാട്ടം,കർശനമായ ധനസഹായ വ്യവസ്ഥകൾ എന്നിവ പദ്ധതികളുടെ പൂർത്തീകരണ സമയക്രമത്തെ മന്ദഗതിയിലാക്കി.എന്നിട്ടും ഇന്ത്യ പ്രതിവർഷം 15–25 ജിഗാവാട്ട് പുതിയ പുനരുപയോഗ ഊർജ്ജ ശേഷി കൂട്ടിച്ചേർക്കുന്നത് തുടരുന്നു.ഇത് ലോകത്തിലെ ഏറ്റവും വേഗതയേറിയ നിരക്കുകളിൽ ഒന്നാണ്.
ശ്രദ്ധാപൂർവമുള്ള നയരൂപീകരണം
കഴിഞ്ഞ രണ്ട് വർഷങ്ങളിലായി,നയപരമായ ശ്രദ്ധ ശുദ്ധമായ ശേഷിവികസനത്തിൽ നിന്ന് സംവിധാന രൂപകൽപ്പനയിലേക്ക് ബോധപൂർവം മാറിയിരിക്കുന്നു. ഊർജ്ജ സംഭരണമോ ഉയർന്ന വൈദ്യുതി വിതരണമോ ഉള്ള പുനരുപയോഗ ഊർജ്ജത്തിനുള്ള ടെൻഡറുകളാണ് ഇപ്പോൾ ലേലത്തിൽ ആധിപത്യം പുലർത്തുന്നത്. ഇത് സ്ഥിരതയുള്ളതും നിയന്ത്രിക്കാവുന്നതുമായ ഹരിത വൈദ്യുതിയിലേക്കുള്ള നീക്കത്തെ സൂചിപ്പിക്കുന്നു. ഒരു പുതിയ വിപണിയുടെ ആവിർഭാവത്തെ അടയാളപ്പെടുത്തിക്കൊണ്ട് ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റങ്ങൾ (BESS) ഗ്രിഡിലും പ്രോജക്റ്റ് തലങ്ങളിലും സംയോജിപ്പിക്കപ്പെടുന്നു. പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെൻ്റിവ് (PLI) പദ്ധതി,ആഭ്യന്തര ഉള്ളടക്ക ആവശ്യകത,തീരുവ ചുമത്തൽ, ALMM നടപ്പിലാക്കൽ, മൂലധന ഉപകരണങ്ങൾക്കുള്ള തീരുവ ഇളവുകൾ എന്നിവയിലൂടെ പ്രോത്സാഹിപ്പിക്കപ്പെടുന്ന ആഭ്യന്തര ഉൽപ്പാദനം ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുകയും വ്യാവസായിക ആഴം സൃഷ്ടിക്കുകയും ചെയ്യുന്നു.
കൂടാതെ, GST ഘടനകളുടേയും ALMM വ്യവസ്ഥകളുടേയും പുനഃക്രമീകരണം ഒരു തന്ത്രപരമായ ഏകീകരണ ഘട്ടത്തെ പ്രതിനിധീകരിക്കുന്നു. ആഭ്യന്തര മൂല്യ ശൃംഖലയുടെ ആഴം, സാങ്കേതിക ഉറപ്പ് എന്നിവയുടെ ഇരട്ട ലക്ഷ്യങ്ങളുമായി ധനനയത്തെ വിന്യസിക്കുന്നു. വ്യതിയാനം വരുത്തുന്നതിനുപകരം, ഈ ക്രമീകരണങ്ങൾ ഇന്ത്യയുടെ പക്വതയാർന്ന സൗരോർജ്ജ ഉൽപാദന ആവാസവ്യവസ്ഥയിൽ ചെലവുകൾ സ്ഥിരപ്പെടുത്തുന്നതിനും മൊഡ്യൂൾ വിശ്വാസ്യത വർദ്ധിപ്പിക്കുന്നതിനും കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുമാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതോടൊപ്പം, ബാറ്ററി സംഭരണ വിന്യാസത്തിൻ്റെ പാത, സാമ്പത്തിക വ്യത്യാസം നികത്തുന്ന (VGF) പദ്ധതികൾ, സർക്കാർ ടെൻഡറുകൾ, പുതിയ സംഭരണ ബാധ്യതകൾ എന്നിവയിലൂടെ പുരോഗമിക്കുകയാണ്. ഇതിലൂടെ സ്ഥിരതയുള്ളതും , നിയന്ത്രിക്കാവുന്നതുമായ പുനരുപയോഗ ഊർജ്ജ ശേഷിയുടെ അടിത്തറ സ്ഥാപിക്കുന്നു.
ഈ നടപടികൾ വികസനം നയിക്കുന്ന വളർച്ചയിൽ നിന്ന് കൂടുതൽ സ്ഥിരതയുള്ളതും ഗുണനിലവാരം അടിസ്ഥാനമാക്കിയുള്ളതും സംവിധാന സംയോജിതവുമായ പുനരുപയോഗ ഊർജ്ജ വാസ്തുവിദ്യയിലേക്കുള്ള മാറ്റത്തെ സൂചിപ്പിക്കുന്നു.
200 ജിഗാവാട്ടിലധികം പുനരുപയോഗ ഊർജ്ജ സാധ്യതകൾ തുറക്കാൻ ഒരുങ്ങുന്ന ട്രാൻസ്മിഷൻ പരിഷ്കാരങ്ങൾ
ഇന്ത്യയുടെ പുനരുപയോഗ ഊർജ്ജ വളർച്ചയുടെ പുതിയ അതിർത്തിയായി ട്രാൻസ്മിഷൻ ഉയർന്നുവന്നിരിക്കുന്നു. പുനരുപയോഗ ഊർജ്ജ സമൃദ്ധമായ സംസ്ഥാനങ്ങളെ ആവശ്യകേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്ന, 2.4 ലക്ഷം കോടി രൂപയുടെ 500 ജിഗാവാട്ട് ട്രാൻസ്മിഷൻ പദ്ധതിയിലൂടെ ഇന്ത്യയുടെ ഗ്രിഡ് പുനർരൂപകൽപ്പന ചെയ്യപ്പെടുന്നു. ഹരിത ഊർജ്ജ ഇടനാഴികളിലൂടെയും രാജസ്ഥാൻ, ഗുജറാത്ത്, ലഡാക്ക് എന്നിവിടങ്ങളിൽ നിന്നുള്ള പുതിയ ഉയർന്ന ശേഷിയുള്ള ട്രാൻസ്മിഷൻ ലൈനുകളിലൂടെയും ട്രാൻസ്മിഷനുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങളിൽ നിക്ഷേപിക്കുന്നതിനാണ് സർക്കാർ മുൻഗണന നൽകുന്നത്. ഈ പദ്ധതികൾ ഒന്നിലധികം വർഷത്തെ ശ്രമങ്ങളാണെങ്കിലും, പ്രവർത്തനസജ്ജമായ ശേഷം ഇവ 200 ജിഗാവാട്ടിലധികം പുനരുപയോഗ ഊർജ്ജ ശേഷിയെ പ്രാപ്തമാക്കും. അതിനാൽ നിലവിലെ ഘട്ടം താൽക്കാലികമായ പരിവർത്തന കാലതാമസം മാത്രമാണ്, ഘടനാപരമായ പരിധിയല്ല.
HVDC ഇടനാഴികൾ നിർമ്മിക്കുന്നതിനും ഇൻ്റർ-റീജിയണൽ ട്രാൻസ്മിഷൻ ശേഷി ഇന്നത്തെ 120 ജിഗാവാട്ടിൽ നിന്ന് 2027 ഓടെ 143 ജിഗാവാട്ട് ആയും 2032 ഓടെ 168 ജിഗാവാട്ട് ആയും വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികൾ സർക്കാർ ഇതിനകം തന്നെ തയ്യാറാക്കിയിട്ടുണ്ട്.
കൂടാതെ, 2025 ലെ CERC ജനറൽ നെറ്റ്‌വർക്ക് ആക്‌സസ് (GNA) ചട്ടങ്ങളിലെ സമീപകാല ഭേദഗതികൾ ട്രാൻസ്മിഷൻ സന്നദ്ധതയ്ക്കുള്ള സാധ്യതയെ ഗണ്യമായി മെച്ചപ്പെടുത്തിയിട്ടുണ്ട്. സൗരോർജ്ജ മണിക്കൂറുകൾ, സൗരോർജ്ജ മണിക്കൂറുകൾ അല്ലാത്തവ എന്ന രീതിയിൽ സമയവിഭാഗിത ആക്‌സസ് കൊണ്ടുവന്നതിലൂടെ സൗരോർജ്ജം, കാറ്റ്, സംഭരണ പദ്ധതികൾ എന്നിവയ്‌ക്കിടയിലെ ഇടനാഴികളുടെ ചലനാത്മക പങ്കിടൽ സാധ്യമാക്കി.ഇതിലൂടെ നിഷ്‌ക്രിയമായ ശേഷി പ്രയോജനപ്പെടുത്തുകയും, പുനരുപയോഗ ഊർജ്ജ സമൃദ്ധമായ സംസ്ഥാനങ്ങളിലെ തിരക്ക് ലഘൂകരിക്കുകയും ചെയ്യുന്നു.മൂലസ്രോതസുകളുടെ വഴക്കം, കർശനമായ കണക്റ്റിവിറ്റി മാനദണ്ഡങ്ങൾ, കൂടുതൽ സബ്സ്റ്റേഷൻ തലത്തിലുള്ള സുതാര്യത എന്നിവയ്ക്കുള്ള വ്യവസ്ഥകൾ ഗ്രിഡ് ആക്സസ് കൂടുതൽ കാര്യക്ഷമമാക്കുകയും ഊഹക്കച്ചവട വിഹിതം നിയന്ത്രിക്കുകയും ചെയ്യുന്നു. ഈ മേഖലയിലെ പ്രധാന നടപ്പാക്കൽ വെല്ലുവിളികളിലൊന്നിനെ നേരിട്ട് അഭിസംബോധന ചെയ്തുകൊണ്ട്, ഈ പരിഷ്കാരങ്ങൾ ട്രാൻസ്മിഷൻ ഉപയോഗത്തിൻ്റെ പരമാവധി പ്രയോജനപ്പെടുത്തലിനും, തടസ്സപ്പെട്ട പുനരുപയോഗ ഊർജ്ജ പദ്ധതികൾ വേഗത്തിലാക്കുന്നതിനുമുള്ള ഒരു നിർണായക ചുവടുവയ്പ്പിനെ അടയാളപ്പെടുത്തുന്നു.
ശുദ്ധമായ ഊർജ്ജ നിക്ഷേപങ്ങൾക്ക് ഇന്ത്യ ഒരു ആകർഷണ കേന്ദ്രമായി തുടരുന്നു
ഹ്രസ്വകാല കാലതാമസങ്ങൾക്കിടയിലും, ശുദ്ധമായ ഊർജ്ജ നിക്ഷേപത്തിൻ്റെ ആകർഷണ കേന്ദ്രമായി ഇന്ത്യ തുടരുന്നു. ദീർഘകാല മത്സരശേഷി ഉറപ്പാക്കിക്കൊണ്ട് പുനരുപയോഗ ഊർജ്ജത്തിന് ലഭ്യമായ നിരക്കുകൾ ആഗോളതലത്തിൽ ഏറ്റവും താഴ്ന്ന നിരക്കുകളിൽ ഒന്നായി തുടരുന്നു. ശുദ്ധ ഊർജ്ജ മേഖലയിലെ നിക്ഷേപത്തിനുള്ള ഏറ്റവും ആകർഷകമായ സ്ഥലങ്ങളിൽ ഒന്നായി ഇന്ത്യ തുടരുന്നു. അന്താരാഷ്ട്ര താൽപ്പര്യവും ഉയർന്ന നിലയിൽ തുടരുകയാണ്.ആഗോള നിക്ഷേപകർ ഇന്ത്യ വിട്ട് പുറത്തുപോകുന്നില്ല, മറിച്ച് സംയോജിതവും സംഭരണ-പിന്തുണയുള്ളതുമായ നിക്ഷേപനിരകളിലേക്ക് അവർ മാറുകയാണ്. ഈ മേഖലയുടെ അടിസ്ഥാനകാര്യങ്ങൾ - ശക്തമായ ആവശ്യ വർദ്ധന,നയപരമായ തുടർച്ച, ചെലവ് മത്സരക്ഷമത എന്നിവയിൽ ഉറച്ചുനിൽക്കുന്നു.
ഭാവിയിലേക്ക് നോക്കുമ്പോൾ
വളർച്ചയുടെ അടുത്ത ഘട്ടം ഇതിനകം രൂപപ്പെട്ടുവരികയാണ്:
രാജസ്ഥാൻ,ഗുജറാത്ത്,കർണാടക എന്നിവിടങ്ങളിൽ വലിയ ഹൈബ്രിഡ്,RTC പദ്ധതികൾ നടപ്പിലാക്കിവരികയാണ്.
ഓഫ്‌ഷോർ കാറ്റാടിപ്പാടങ്ങളും പമ്പ്ഡ് ഹൈഡ്രോ സ്റ്റോറേജും കൂടുതൽ പ്രചാരം നേടുന്നു.
പി.എം സൂര്യഘർ,പി.എം കുസും എന്നിവയ്ക്ക് കീഴിൽ വിതരണം ചെയ്ത സൗരോർജ്ജ,കാർഷിക വോൾട്ടെയ്ക് സംരംഭങ്ങൾ ഗ്രാമീണ പങ്കാളിത്തം വർദ്ധിപ്പിക്കുന്നു.
ദേശീയ ഹരിത ഹൈഡ്രജൻ ദൗത്യം പുനരുപയോഗ ഊർജ്ജത്തെ വ്യാവസായിക കാർബൺ രഹിതവൽക്കരണവുമായി ബന്ധിപ്പിക്കുന്നു.
ഹരിത ഊർജ്ജ ഇടനാഴിയുടെ മൂന്നാം ഘട്ടം ശക്തിപ്പെടുത്തുന്നതിലൂടെ പുനരുപയോഗ ഊർജ്ജ സംയോജനം ഉറപ്പാക്കുന്നു.
കേവലം വേഗത കൊണ്ടല്ല, മറിച്ച് തന്ത്രപരമായ സ്ഥിരതയാൽ 2030-ലെ ലക്ഷ്യങ്ങളിലേക്ക് ഇന്ത്യയെ നയിക്കുന്ന ചാലകങ്ങളാണ് ഇവ.
LPSS
*****
(Release ID: 2181532)
Visitor Counter : 20