തെരഞ്ഞെടുപ്പ് കമ്മീഷന്‍
2025ലെ ബിഹാർ തെരഞ്ഞെടുപ്പും ഉപതെരഞ്ഞെടുപ്പുകളും: വോട്ടെടുപ്പുദിനത്തിൽ ശമ്പളത്തോടുകൂടിയ അവധി
Posted On:
18 OCT 2025 12:35PM by PIB Thiruvananthpuram
ഇന്ത്യയുടെ തെരഞ്ഞെടുപ്പുകമ്മീഷൻ (ECI) ബിഹാർ നിയമസഭയിലേക്കുള്ള 2025-ലെ പൊതുതെരഞ്ഞെടുപ്പിന്റെയും 8 നിയമസഭാമണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളുടെയും തീയതികൾ പ്രഖ്യാപിച്ചു.
ബിഹാറിലെ ഒന്നാംഘട്ട വോട്ടെടുപ്പ് 2025 നവംബർ 6-നും (വ്യാഴം) രണ്ടാംഘട്ട വോട്ടെടുപ്പ് 2025 നവംബർ 11-നും (ചൊവ്വ) നടക്കും. ഉപതെരഞ്ഞെടുപ്പുകൾ നടക്കുന്ന 8 നിയമസഭാമണ്ഡലങ്ങളിൽ വോട്ടെടുപ്പ് 2025 നവംബർ 11-നാണ്.
1951-ലെ ജനപ്രാതിനിധ്യനിയമത്തിലെ സെക്ഷൻ 135 B പ്രകാരം, ഏതെങ്കിലും വാണിജ്യ-വ്യാപാര-വ്യാവസായിക സ്ഥാപനത്തിലോ, അല്ലെങ്കിൽ മറ്റേതെങ്കിലും സ്ഥാപനത്തിലോ ജോലി ചെയ്യുന്ന, സംസ്ഥാനത്തിന്റെയോ കേന്ദ്രഭരണപ്രദേശത്തിന്റെയോ ജനപ്രതിനിധിസഭയിലേക്കോ നിയമസഭയിലേക്കോ നടക്കുന്ന തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ അർഹതയുള്ള, ഓരോ വ്യക്തിക്കും വോട്ടെടുപ്പുദിവസം ശമ്പളത്തോടുകൂടിയ അവധി അനുവദിക്കും.
അത്തരത്തിൽ ശമ്പളത്തോടുകൂടിയ അവധിയുടെ പേരിൽ വേതനത്തിൽ കുറവു വരുത്താൻ പാടില്ല. ഈ വ്യവസ്ഥകൾ ലംഘിക്കുന്ന ഏതു തൊഴിലുടമയ്ക്കും പിഴ ചുമത്തും. എല്ലാ ദിവസവേതന-കാഷ്വൽ തൊഴിലാളികൾക്കും വോട്ടെടുപ്പുദിവസം ശമ്പളത്തോടെയുള്ള അവധിക്ക് അർഹതയുണ്ട്.
സ്വന്തം മണ്ഡലത്തിനു പുറത്തുള്ള വ്യവസായ-വാണിജ്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന വോട്ടർമാർക്കും (കാഷ്വൽ-ദിവസ വേതനക്കാർ ഉൾപ്പെടെ) ഈ ആനുകൂല്യം ലഭിക്കുന്നതാണ്. അതായത്, സമ്മതിദായകൻ ജോലിചെയ്യുന്ന സ്ഥാപനം നിലവിൽ വോട്ടെടുപ്പു നടക്കുന്ന മണ്ഡലത്തിൽ അല്ലെങ്കിലും, ആ വോട്ടർക്കു വോട്ടവകാശം വിനിയോഗിക്കാൻ കഴിയുന്ന തരത്തിൽ വോട്ടെടുപ്പു ദിവസം ശമ്പളത്തോടുകൂടിയ അവധിക്ക് അർഹതയുണ്ടായിരിക്കും.
ഈ വ്യവസ്ഥകൾ കർശനമായി പാലിക്കുന്നതിനും എല്ലാ വോട്ടർമാർക്കും സ്വതന്ത്രമായും സൗകര്യപ്രദമായും അവരുടെ വോട്ടവകാശം വിനിയോഗിക്കാൻ കഴിയുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ആവശ്യമായ നിർദേശങ്ങൾ ബന്ധപ്പെട്ട എല്ലാവർക്കും നൽകാൻ കമ്മീഷൻ എല്ലാ സംസ്ഥാന/കേന്ദ്രഭരണപ്രദേശ ഗവണ്മെന്റുകളോടും നിർദേശിച്ചിട്ടുണ്ട്.
*****
SK
(Release ID: 2180704)
Visitor Counter : 17