തെരഞ്ഞെടുപ്പ് കമ്മീഷന്‍
azadi ka amrit mahotsav

എട്ട് നിയമസഭാമണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിനുള്ള ഇവിഎം-വിവിപാറ്റുകളുടെ ആദ്യ റാൻഡമൈസേഷൻ പൂർത്തിയായി ; പട്ടിക രാഷ്ട്രീയകക്ഷികൾക്കു കൈമാറി

Posted On: 16 OCT 2025 5:47PM by PIB Thiruvananthpuram

വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും ഇവിഎം-വിവിപാറ്റുകളുടെ ആദ്യ റാൻഡമൈസേഷൻ പൂർത്തിയായി. രാജസ്ഥാൻ, ഝാർഖണ്ഡ്, തെലങ്കാന, പഞ്ചാബ്, മിസോറം, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലെയും ജമ്മു കശ്മീർ കേന്ദ്രഭരണപ്രദേശത്തെയും ഉപതെരഞ്ഞെടുപ്പുകൾ നടക്കുന്ന 8 നിയമസഭാമണ്ഡലങ്ങളിലാണു ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർമാർ (DEO) 2025 ഒക്ടോബർ 9 മുതൽ ഒക്ടോബർ 16 വരെ EVM-VVPAT-കളുടെ ആദ്യ റാൻഡമൈസേഷൻ പൂർത്തിയാക്കിയത്.

അംഗീകൃത ദേശീയ-സംസ്ഥാന രാഷ്ട്രീയകക്ഷി പ്രതിനിധികളുടെ സാന്നിധ്യത്തിൽ, EVM കൈകാര്യംചെയ്യൽ സംവിധാനം (EMS) വഴിയാണ് DEO-മാർ ആദ്യ റാൻഡമൈസേഷൻ നടത്തിയത്.

ആദ്യ റാൻഡമൈസേഷനുശേഷം, 8 നിയമസഭാമണ്ഡലങ്ങളിലേക്ക് അനുവദിച്ച EVM-കളുടെയും VVPAT-കളുടെയും വിശദാംശങ്ങൾ ഇനി പറയുന്നു:

 

ക്രമ നമ്പർ

നിയമസഭാ മണ്ഡലം

പോളിങ് സ്റ്റേഷനുകൾ 

ബാലറ്റ് യൂണിറ്റുകൾ  BU

നിയന്ത്രണ യൂണിറ്റുകൾ  CU

VVPATS 

1.

27-ബഡ്‌ഗാം

173

276

276

276

2.

77-നഗ്രോട്ട

150

240

240

240

3.

71-നുവാപഡ

358

572

572

608

4.

45-ഘാട്‌ശില (ST)

300

390

390

420

5.

61-ജൂബിലി ഹിൽസ്

407

569

569

610

6.

21-തരൻ താരൻ

222

266

266

288

7.

02-ഡംപ (ST)

41

82

82

82

8.

193-അന്ത

268

348

348

375

 

 

റാൻഡമൈസേഷനുശേഷം മണ്ഡലം തിരിച്ചുള്ള ഇവിഎമ്മുകളുടെയും വിവിപാറ്റുകളുടെയും പട്ടിക അതതു ജില്ല ആസ്ഥാനങ്ങളിലെ എല്ലാ അംഗീകൃത ദേശീയ-സംസ്ഥാന രാഷ്ട്രീയകക്ഷികളുടെയും പ്രതിനിധികൾക്കു കൈമാറി.

ഈ ഇവിഎമ്മുകളും വിവിപാറ്റുകളും ദേശീയ-സംസ്ഥാന അംഗീകൃത രാഷ്ട്രീയകക്ഷി പ്രതിനിധികളുടെ സാന്നിധ്യത്തിൽ അതതു നിയമസഭകളുടെ സ്ട്രോങ് റൂമിൽ സൂക്ഷിക്കും.

മത്സരിക്കുന്ന സ്ഥാനാർഥികളുടെ അന്തിമപട്ടിക തയ്യാറായശേഷം, ആദ്യം റാൻഡമൈസ് ചെയ്ത ഇവിഎമ്മുകളുടെയും വിവിപാറ്റുകളുടെയും പട്ടിക മത്സരിക്കുന്ന എല്ലാ സ്ഥാനാർഥികൾക്കും കൈമാറും.

***** 

SK


(Release ID: 2180154) Visitor Counter : 9