നിയമ, നീതി മന്ത്രാലയം
നിയമ-നീതി സഹമന്ത്രി (I/C) ശ്രീ അർജുൻ റാം മേഘ്‌വാൾ, ലീഗൽ ഇൻഫർമേഷൻ മാനേജ്‌മെന്റ് ആൻഡ് ബ്രീഫിംഗ് സിസ്റ്റത്തിൻ്റെ (LIMBS) ഭാഗമായി"ലൈവ് കേസസ്" ഡാഷ്‌ബോർഡ് ഉദ്ഘാടനം ചെയ്തു
Posted On:
14 OCT 2025 3:53PM by PIB Thiruvananthpuram
കേന്ദ്ര നിയമ-നീതി മന്ത്രാലയത്തിന് കീഴിലെ നിയമകാര്യ വകുപ്പ്, ലീഗൽ ഇൻഫർമേഷൻ മാനേജ്‌മെന്റ് ആൻഡ് ബ്രീഫിംഗ് സിസ്റ്റത്തിൻ്റെ (LIMBS) ഭാഗമായി "ലൈവ് കേസസ്" എന്ന ഡാഷ്‌ബോർഡിൻ്റെ പ്രദർശന പരിപാടി ന്യൂഡൽഹിയിലെ ശാസ്ത്രി ഭവനിൽ ഇന്ന് സംഘടിപ്പിച്ചു.
കേന്ദ്ര നിയമ-നീതി വകുപ്പ് സഹമന്ത്രി (സ്വതന്ത്ര ചുമതല) ശ്രീ അർജുൻ റാം മേഘ്‌വാൾ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.ഗവണ്മെൻ്റിൻ്റെ വ്യവഹാര പരിപാലന സംവിധാനത്തിൽ സുതാര്യത, ഉത്തരവാദിത്വo, കാര്യക്ഷമത എന്നിവ വർദ്ധിപ്പിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പായി ഈ സംരംഭത്തെ അദ്ദേഹം വിശേഷിപ്പിച്ചു.
LIMBS "ലൈവ് കേസുകൾ" ഡാഷ്‌ബോർഡ് കോടതി കേസുകളുടെ തത്സമയ ഡാറ്റ ദൃശ്യാവിഷ്കരിക്കുകയും വാദം നടക്കാനിരിക്കുന്ന കേസുകളെക്കുറിച്ച് ഒരു സമഗ്ര അവലോകനം നൽകുകയും ചെയ്യുന്നു. ഇത് മുൻകൂട്ടി തീരുമാനമെടുക്കുന്നതിനും മന്ത്രാലയങ്ങൾ തമ്മിലുള്ള മികച്ച ഏകോപനത്തിനും സഹായിക്കുന്നു. വ്യവഹാരങ്ങൾ കുറയ്ക്കേണ്ടതിൻ്റെ ആവശ്യകത പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിരന്തരം ഊന്നിപ്പറഞ്ഞിട്ടുണ്ട്. ഏറ്റവും വലിയ വ്യവഹാരികളിൽ ഒന്നായ കേന്ദ്ര ഗവൺമെന്റ്, കോടതി കേസുകൾ വ്യവസ്ഥാപിതമായും, മുൻകൂട്ടിയും, കാര്യക്ഷമമായും നിരീക്ഷിക്കുന്നതിനായി ലീഗൽ ഇൻഫർമേഷൻ മാനേജ്‌മെന്റ് ആൻഡ് ബ്രീഫിംഗ് സിസ്റ്റം (LIMBS) നടപ്പിലാക്കി.
നിലവിൽ LIMBS പോർട്ടലിൽ, 53 മന്ത്രാലയങ്ങളിൽ നിന്നും വകുപ്പുകളിൽ നിന്നുമായി 7,23,123 തത്സമയ കേസുകളുണ്ട്. മന്ത്രാലയത്തിലെ 13,175 ഉപയോക്താക്കളും 18,458 അഭിഭാഷകരും കോടതി കേസുകൾ സംബന്ധിച്ച വിവരങ്ങൾ പതിവായി പുതുക്കി ചേർക്കുന്നു.
ഈ സംരംഭം ഗവണ്മെന്റിൻ്റെ ഡിജിറ്റൽ പരിവർത്തന യാത്രയിലെ ഒരു നാഴികക്കല്ലാണ്.കേസുകളുടെ നിയമ നിർവഹണം, ഡാറ്റാധിഷ്ഠിത ഉൾക്കാഴ്ചകൾ, മെച്ചപ്പെട്ട ഭരണ ഫലങ്ങൾ എന്നിവയ്ക്കായി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിനുള്ള ഗവൺമെൻ്റിൻ്റെ പ്രതിജ്ഞാബദ്ധതയെ ഇത് ശക്തിപ്പെടുത്തുന്നു.
SKY
*****
(Release ID: 2178950)
Visitor Counter : 4