പഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ് ആന്റ് പെന്‍ഷന്‍സ് മന്ത്രാലയം
കേന്ദ്ര പെൻഷൻ, പെൻഷനേഴ്‌സ് ക്ഷേമ വകുപ്പ് തീർപ്പാക്കാത്ത കാര്യങ്ങൾ തീർപ്പാക്കാനുള്ള പ്രത്യേക കാമ്പയിൻ (SCDPM 5.0) ആരംഭിച്ചു
प्रविष्टि तिथि:
07 OCT 2025 8:54PM by PIB Thiruvananthpuram
കേന്ദ്ര പെൻഷൻ, പെൻഷനേഴ്‌സ് ക്ഷേമ വകുപ്പ് (DoPPW), സ്പെഷ്യൽ കാമ്പയിൻ 5.0-യുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു. മുൻ വർഷങ്ങളിലെ രീതി തുടരുന്ന ഈ പതിപ്പിൽ, തീർപ്പാക്കാത്ത വിഷയങ്ങൾ കുറയ്ക്കുക, ശുചിത്വ തത്വങ്ങൾ ഉൾപ്പെടുത്തുക, നിരീക്ഷണ സംവിധാനം മെച്ചപ്പെടുത്തുക, രേഖകൾ സൂക്ഷിക്കൽ സംവിധാനം കാര്യക്ഷമമാക്കുക എന്നിവയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഈ വർഷം, DoPPW ഇനിപ്പറയുന്നവ ലക്ഷ്യങ്ങളായി നിശ്ചയിച്ചിട്ടുണ്ട്:
- അപ്പീലുകൾ ഉൾപ്പെടെ 7,500 പൊതു പരാതികൾ തീർപ്പാക്കുക.
- കാമ്പയിനിന്റെ ഭാഗമായി അവലോകനത്തിനായി തിരിച്ചറിഞ്ഞവയിൽ 2,409 ഫിസിക്കൽ ഫയലുകളും 5,300 ഇലക്ട്രോണിക് ഫയലുകളും ഉണ്ട്.
- 2,409 ഫിസിക്കൽ ഫയലുകളിൽ, 35 ഫയലുകൾ ഇതിനകം നീക്കം ചെയ്യാവുന്നവയായി തിരിച്ചറിഞ്ഞിട്ടുണ്ട്.
- രാജ്യത്തുടനീളം ശുചീകരിക്കേണ്ടത് 59 കേന്ദ്രങ്ങൾ.
- പെൻഷൻകാരുടെ ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിനായി (ease of living) 20 നിയമങ്ങൾ (Rules) പുറത്തിറക്കേണ്ടതുണ്ട്.
സെക്രട്ടറി (പെൻഷൻ) ശ്രീ വി. ശ്രീനിവാസ് ഉദ്യോഗസ്ഥരോടൊപ്പം ഇന്ന് ഓഫീസ് സൗകര്യങ്ങൾ അവലോകനം ചെയ്യുകയും കാമ്പയിൻ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് പരമാവധി പരിശ്രമിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തു. ഒരു മേൽനോട്ട സമിതി ദൈനംദിന പുരോഗതികൾ വിലയിരുത്തുകയും DARPG നിയന്ത്രിക്കുന്ന SCDPM പോർട്ടൽ വഴി അവ റിപ്പോർട്ട് ചെയ്യുകയും ചെയ്യും.
കാമ്പയിൻ ഔപചാരികമായി ആരംഭിച്ചതിന്റെ ഭാഗമായി, സെക്രട്ടറി (പെൻഷൻ) നീക്കം ചെയ്യാനായി തിരിച്ചറിഞ്ഞ പഴയ രേഖകളുടെ ഷ്രഡ്ഡിങിൽ പങ്കെടുക്കുകയും ചെയ്തു.
*****
(रिलीज़ आईडी: 2176128)
आगंतुक पटल : 28