വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യ-ബ്രസീൽ വ്യാപാര നിരീക്ഷണ സംവിധാനത്തിന്റെ ഏഴാമത് യോഗം ന്യൂഡൽഹിയിൽ സംഘടിപ്പിച്ചു

प्रविष्टि तिथि: 07 OCT 2025 8:58PM by PIB Thiruvananthpuram
ഇന്ത്യയും ബ്രസീലും കഴിഞ്ഞ 75 വർഷത്തിലേറെയായി ശക്തമായ നയതന്ത്ര പങ്കാളിത്തമുള്ള രാജ്യങ്ങളാണ്. ജനാധിപത്യ മൂല്യങ്ങളും വികസനത്തോടുള്ള പ്രതിബദ്ധതയും പങ്കിട്ടുകൊണ്ട് ബഹുമുഖബന്ധം കാത്തുസൂക്ഷിക്കാൻ ഇരു രാജ്യത്തിനും  കഴിഞ്ഞിട്ടുണ്ട്.

 പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ 2025 ജൂലൈയിലെ ബ്രസീൽ സന്ദർശന വേളയിലും തുടർന്ന്  ബ്രസീൽ പ്രസിഡന്റ് ശ്രീ ലൂയിസ് ഇനാസിയോ ലുല ഡ സിൽവയുമായുള്ള കൂടിക്കാഴ്ചയിലും, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഉഭയകക്ഷി വ്യാപാരം 20 ബില്യൺ യുഎസ് ഡോളറായി ഉയർത്താൻ  ധാരണയായിരുന്നു . ലാറ്റിൻ അമേരിക്കൻ, കരീബിയൻ മേഖലയിൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ബ്രസീൽ. 2024-25 സാമ്പത്തിക വർഷത്തിൽ, ഉഭയകക്ഷി വ്യാപാരം 12.19 ബില്യൺ യുഎസ് ഡോളറിൽ എത്തിയിരുന്നു.

ഇന്ത്യ-ബ്രസീൽ ട്രേഡ് മോണിറ്ററിംഗ് മെക്കാനിസത്തിന്റെ (ടി എം എം ) ഏഴാമത് യോഗം ഇന്ന് ന്യൂഡൽഹിയിലെ വാണിജ്യ ഭവനിൽ നടന്നു. വാണിജ്യ, വ്യവസായ മന്ത്രാലയം  സെക്രട്ടറി ശ്രീ രാജേഷ് അഗർവാളും ഫെഡറേറ്റീവ് റിപ്പബ്ലിക് ഓഫ് ബ്രസീലിന്റെ  വ്യാപാര ,വ്യവസായ, വികസന,സേവന മന്ത്രാലയത്തിലെ വിദേശ വ്യാപാര സെക്രട്ടറി ശ്രീമതി ടാറ്റിയാന ലാസെർഡ പ്രസെറസും  യോഗത്തിന്,സംയുക്ത അധ്യക്ഷത വഹിച്ചു. സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഇന്ത്യ- ബ്രസീൽ  പ്രതിബദ്ധതയെ യോഗം  അടിവരയിട്ടു .

കൂടിക്കാഴ്ചയിൽ, ഇരുപക്ഷവും ഉഭയകക്ഷി വ്യാപാരവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദമായി ചർച്ച ചെയ്യുകയും അത്  കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള  രൂപരേഖ തയ്യാറാക്കുകയും ചെയ്തു. ഉഭയകക്ഷി വ്യാപാര-നിക്ഷേപ  അവലോകനം, ഇന്ത്യ-മെർകോസർ പിടിഎയുടെ (MERCOSUR PTA) വിപുലീകരണം, വിപണി പ്രവേശന പ്രശ്നങ്ങൾ, വിസ സംബന്ധമായ വിഷയങ്ങൾ ,ഫാർമസ്യൂട്ടിക്കൽസ്, ആരോഗ്യ സംരക്ഷണം, കെമിക്കൽസും  പെട്രോ-കെമിക്കൽസും ,എംഎസ്എംഇ, ബാങ്കിംഗും ധനകാര്യവും,വ്യവസായ- ആഭ്യന്തര വ്യാപാര പ്രോത്സാഹനം,തുടങ്ങി ബഹുമുഖമായ നിരവധി  വിഷയങ്ങൾ  യോഗം  ചർച്ചചെയ്തു

 ബ്രസീൽ വൈസ് പ്രസിഡന്റ്   അടുത്ത ആഴ്ച   ഇന്ത്യ സന്ദർശിക്കുന്ന വേളയിൽ അദ്ദേഹവുമായി  കേന്ദ്ര വാണിജ്യ- വ്യവസായ മന്ത്രി ശ്രീ പീയുഷ് ഗോയൽ , യോഗം സ്വീകരിച്ച  നിലപാടുകൾ  അവലോകനം ചെയ്യും.
 
SKY
 
******

(रिलीज़ आईडी: 2176093) आगंतुक पटल : 19
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी