ഭവന, നഗരദാരിദ്ര ലഘൂകരണ മന്ത്രാലയം
കേന്ദ്ര ഭവന - നഗരകാര്യ സെക്രട്ടറിയുടെ പേരിൽ ആൾമാറാട്ടം നടത്തിയതിന് മൂന്നിടങ്ങളിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു
Posted On:
03 OCT 2025 6:33PM by PIB Thiruvananthpuram
കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയ സെക്രട്ടറിയുടെ പേരിൽ ആൾമാറാട്ടം നടത്തിയ വ്യക്തിക്കെതിരെ മൂന്ന് സ്ഥലങ്ങളിൽ അധികൃതർ എഫ്ഐആർ രജിസ്റ്റർ ചെയ്തു. 9558777180 എന്ന നമ്പറിൽ നിന്ന് ഉദ്യോഗസ്ഥരെ വിളിച്ച് വഞ്ചനാപരമായി രഹസ്യ വിവരങ്ങൾ കൈവശപ്പെടുത്താനായിരുന്നു ഇയാളുടെ ശ്രമം.
ഇത്തരം തട്ടിപ്പുകൾ തടയാൻ താഴെ നൽകിയിരിക്കുന്ന മുൻകരുതലുകൾ സ്വീകരിക്കാൻ മന്ത്രാലയം നിർദേശിക്കുന്നു:
1. ആധികാരികത ഉറപ്പാക്കുക: കേന്ദ്ര ഭവന, നഗരകാര്യ സെക്രട്ടറിയുടെ പേരിൽ സംശയാസ്പദമായ ഫോൺ കോളുകൾ ലഭിക്കുന്ന സാഹചര്യത്തിൽ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ഔദ്യോഗിക വിവരങ്ങൾ ഉപയോഗിച്ച് മന്ത്രാലയവുമായി ബന്ധപ്പെട്ട് ആധികാരികത ഉറപ്പാക്കുക (https://mohua.gov.in.)
2. തട്ടിപ്പ് ശ്രമങ്ങൾ റിപ്പോർട്ട് ചെയ്യുക: ഇത്തരം സംഭവങ്ങൾ ദേശീയ സൈബർ കുറ്റകൃത്യ റിപ്പോർട്ടിങ് പോർട്ടലിലോ (https://www.cybercrime.gov.in) ടോൾ ഫ്രീ ഹെൽപ്പ്‌ലൈൻ നമ്പർ 1930-ലോ ഉടൻ റിപ്പോർട്ട് ചെയ്യുക.
*****
(Release ID: 2174648)
Visitor Counter : 6