പഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ് ആന്റ് പെന്‍ഷന്‍സ് മന്ത്രാലയം
azadi ka amrit mahotsav

പൊതുഭരണത്തിലെ മികവിനുള്ള 2025 ലെ പ്രധാനമന്ത്രിയുടെ പുരസ്‌കാരങ്ങൾക്കായുള്ള വെബ് പോർട്ടൽ പ്രവർത്തനമാരംഭിച്ചു.

प्रविष्टि तिथि: 01 OCT 2025 5:17PM by PIB Thiruvananthpuram

പൊതുഭരണത്തിലെ മികവിനുള്ള 2025 ലെ പ്രധാനമന്ത്രിയുടെ പുരസ്‌കാരങ്ങൾക്കായുള്ള വെബ് പോർട്ടൽ  (https://pmawards.gov.in/) 2025 ഒക്ടോബർ 1 ന് കേന്ദ്ര ഭരണ പരിഷ്കാര,പൊതു പരാതി വകുപ്പ് ഔദ്യോഗികമായി ആരംഭിച്ചു.വീഡിയോ കോൺഫറൻസിംഗിലൂടെയാണ് ഉദ്ഘാടന ചടങ്ങ് നടന്നത്.കേന്ദ്ര സർക്കാരിൻ്റെ വിവിധ മന്ത്രാലയങ്ങളിൽ നിന്നും വകുപ്പുകളിൽ നിന്നുമുള്ള ഉദ്യോഗസ്ഥർ,പ്രിൻസിപ്പൽ സെക്രട്ടറിമാർ (ഭരണ പരിഷ്കാരങ്ങൾ),എല്ലാ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള ജില്ലാ കളക്ടർമാർ/ജില്ലാ മജിസ്‌ട്രേറ്റുകൾ (DMs/DCs) എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പ്രധാനമന്ത്രിയുടെ പുരസ്കാരങ്ങൾക്കായി വെബ് പോർട്ടൽ വഴി രജിസ്റ്റർ  ചെയ്യുന്നതിനും നാമനിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനുമുള്ള നടപടികൾ 2025 ഒക്ടോബർ 1 ന് ആരംഭിച്ചു.നാമനിർദ്ദേശം സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2025 നവംബർ 15 ആണ്.

പൊതുഭരണത്തിലെ മികവിനുള്ള പ്രധാനമന്ത്രിയുടെ പുരസ്‌കാരങ്ങളുടെ മുഴുവൻ ആശയവും രൂപവും 2014 മുതൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ വിപ്ലവകരമായ മാറ്റത്തിന് വിധേയമായിട്ടുണ്ട്.മികച്ച സമ്പ്രദായങ്ങളുടെ സൃഷ്ടിപരമായ മത്സരം,നവീകരണം,ആവർത്തനം,സ്ഥാപനവൽക്കരണം എന്നിവ പ്രോത്സാഹിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.ഈ സമീപനത്തിന് കീഴിൽ അളവ് ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് പകരം സദ്ഭരണം,ഗുണപരമായ നേട്ടം,അവസാന മൈൽ കണക്റ്റിവിറ്റി എന്നിവയ്ക്ക് ഊന്നൽ നല്കും.ഈ വർഷവും സമഗ്ര വികസന വിഭാഗത്തിന് കീഴിൽ, ലക്ഷ്യമിടുന്ന വ്യക്തിഗത ഗുണഭോക്താക്കളിലൂടെയും സമഗ്ര സമീപനത്തിലൂടെയും ജില്ലാ കളക്ടറുടെ പ്രകടനത്തെ അവാർഡ് പദ്ധതി അംഗീകരിക്കുന്നു.ഈ ലക്ഷ്യത്തോടെ പുരസ്‌കാരങ്ങൾക്കുള്ള അപേക്ഷകൾ സദ്ഭരണം,ഗുണനിലവാരം,അളവ് എന്നീ മൂന്ന് മാനദണ്ഡങ്ങളെ അടിസ്ഥാനപ്പെടുത്തി വിലയിരുത്തപ്പെടും.

പൊതുഭരണത്തിലെ മികവിനുള്ള 2025 ലെ പ്രധാനമന്ത്രിയുടെ പുരസ്‌കാരങ്ങൾക്കുവേണ്ടി എല്ലാ ജില്ലകളും പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.ഇന്ത്യയിലെ 331 ജില്ലകളിലായി 500 ആസ്പിരേഷണൽ ബ്ലോക്കുകൾ ഉൾക്കൊള്ളുന്ന ആസ്പിരേഷണൽ ബ്ലോക്സ്  പ്രോഗ്രാം വിഭാഗത്തിൽ ആസ്പിരേഷണൽ ബ്ലോക്കുകളുള്ള ജില്ലകൾ പങ്കെടുക്കും

 

കാറ്റഗറി-1 ന് പരിഗണിക്കുന്ന പ്രവർത്തന കാലയളവ് 2022 ഏപ്രിൽ 1 മുതൽ 2025 സെപ്റ്റംബർ 30 വരെയും,  കാറ്റഗറി-2 ,കാറ്റഗറി -3 വിഭാഗങ്ങൾക്ക് 2023 ഏപ്രിൽ 1 മുതൽ 2025 സെപ്റ്റംബർ 30 വരെയും ആണ്.  പൊതുഭരണത്തിലെ മികവിനുള്ള 2025 ലെ പ്രധാനമന്ത്രിയുടെ പുരസ്‌കാരങ്ങളുടെ ആകെ എണ്ണം 16 ആയിരിക്കും.


മൂല്യനിർണ്ണയ പ്രക്രിയയിൽ സ്ക്രീനിംഗ് കമ്മിറ്റി ജില്ലകളുടെ/സ്ഥാപനങ്ങളുടെ ചുരുക്കപ്പട്ടിക (ഒന്നും രണ്ടും ഘട്ടങ്ങൾ) തയ്യാറാക്കൽ ,വിദഗ്ദ്ധ സമിതിയുടെ വിലയിരുത്തൽ,എംപവേർഡ് കമ്മിറ്റിയുടെ ശുപാർശ എന്നിവ ഉൾപ്പെടും.പുരസ്‌കാരങ്ങൾക്കായി എംപവേർഡ് കമ്മിറ്റി നൽകുന്ന ശുപാർശകളിൽ പ്രധാനമന്ത്രിയുടെ അംഗീകാരം തേടും.

2025 ലെ പ്രധാനമന്ത്രിയുടെ പുരസ്കാരങ്ങളിൽ ട്രോഫി,അംഗീകാര പത്രം,20 ലക്ഷം രൂപ എന്നിവ ഉൾപ്പെടുന്നു.പുരസ്‌കാരം ലഭിച്ച ജില്ലയ്‌ക്കോ/സ്ഥാപനത്തിനോ പദ്ധതി/പരിപാടി നടപ്പിലാക്കുന്നതിനോ പൊതുജനക്ഷേമത്തിൻ്റെ ഏതെങ്കിലും മേഖലയിലെ വിഭവ വിടവുകൾ നികത്തുന്നതിനോ ഈ തുക ഉപയോഗിക്കാവുന്നതാണ്.

 

*****

 


(रिलीज़ आईडी: 2174021) आगंतुक पटल : 17
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी